പുതിയ ആചാരങ്ങളുടെ ആളുകളായ ബിദ്അത്ത്കാരെ നയിക്കുന്നത് പ്രമാണങ്ങളുടെ തെളിവുകളല്ല, മറിച്ച് തന്നിഷ്ടങ്ങളാണ്.
പുതിയ ആചാരങ്ങളുടെ ആളുകളായ ബിദ്അത്ത്കാരെ നയിക്കുന്നത് പ്രമാണങ്ങളുടെ തെളിവുകളല്ല, മറിച്ച് അവരുടെ തന്നിഷ്ടങ്ങളാണ്. ഷെയ്ഖ് സാലിഹ് അൽ-ഫൗസാൻ حفظه الله പറഞ്ഞു: وصاحبُ الهوى لا يمكن إقناعه أبدًا؛ لأنه لا يريد الحق، ولو تقابلت الجبال بين يديه ما قبِل " തന്നിഷ്ടങ്ങളെ പിന്തുടരുന്ന ഒരുവനെ ഒരിക്കലും (പ്രമാണങ്ങൾ കൊണ്ട് ) ബോധ്യപ്പെടുത്താൻ കഴിയില്ല, കാരണം അവന് സത്യം വേണ്ട . അവന്റെ മുന്നിൽ പർവതങ്ങൾ കൂട്ടിമുട്ടിയാലും , അവൻ (സത്യം) സ്വീകരിക്കുകയില്ല (നിഷേധിക്കാനാകാത്ത ശക്തമായ തെളിവുകൾ പോലും അവനെ മാറ്റുകയില്ല ) ". الأفاضل في شرح الدلائل في موالاة أهل الإشراك61 അല്ലാഹു പറഞ്ഞു: أَفَرَءَيْتَ مَنِ ٱتَّخَذَ إِلَـٰهَهُۥ هَوَىٰهُ وَأَضَلَّهُ ٱللَّهُ عَلَىٰ عِلْمٍ وَخَتَمَ عَلَىٰ سَمْعِهِۦ وَقَلْبِهِۦ وَجَعَلَ عَلَىٰ بَصَرِهِۦ غِشَـٰوَةً فَمَن يَهْدِيهِ مِنۢ بَعْدِ ٱللَّهِ ۚ أَفَلَا تَذَكَّرُونَ " തന്നിഷ്ടത്തെ ദൈവമായി സ്വീകരിച്ചിരിക്കുന്നവനെ നീ കണ്ടിട്ടുണ്ടോ? അറിഞ്ഞു കൊണ്ടു തന്നെ അല്ലാഹു അവനെ വഴിപിഴവിലാക്കുകയും , അവന്റെ കേള്‍വിക്കും ഹൃദയത്തിനും മുദ്രവെക്കുകയും, അവന്റെ കണ്ണിന് ഒരു (തരം) മ...