തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).
തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക് (ബഹുദൈവാരാധന). തബ്ലീഗ് ജമാഅത്തുകാരുടെ പ്രസിദ്ധ പുസ്തകമായ അമലുകളുടെ മഹത്വങ്ങളിലുള്ള ശിർക്കിന്റെ ഒരുദാഹരണം താഴെ: മുകളിലത്തെ പുസ്തകത്തിലെ പേജിന്റെ ചിത്രം വ്യക്തമെല്ലങ്കിൽ താഴെ വായിക്കാം: 22. അബൂബക്കർ ഇബ്നുൽമുഖ്രിയ്യ് പറയുന്നു - ഞാനും ഇമാം ഥബ്റാനിയും അബുഷ് ഷൈഖും മദീനായിൽ താമസിക്കുമ്പോൾ ഞങ്ങൾക്ക് ആഹാരത്തിനു ഒന്നും കിട്ടിയില്ല. നോമ്പിനുമേൽ നോമ്പ് നോറ്റുകൊണ്ടേയിരുന്നു, രാത്രി ആയാൽ ഇഷായോടടുത്തു പരിശുദ്ധ ഖബറിൽ ചെന്ന് 'യാ, റസൂലല്ലാഹ് , വിശപ്പ് എന്നു പറഞ്ഞിട്ട് മടങ്ങിവന്നിരുന്നു, എന്നോട് അബുൽ ഖാസിം ഥബ്റാനി 'ഇരിക്കൂ ! ഒന്നുകിൽ വല്ലതും ഭക്ഷിക്കാൻ കിട്ടും ഇല്ലെങ്കിൽ മരിക്കാം' എന്ന് പറഞ്ഞു. ഇബ് നുൽമുഖ്രിയ്യ് പറയുന്നു: ഞാനും അബുഷ് ഷൈഖും എഴുന്നേൾക്കുകയും ഥബ്റാനീ അവിടെതന്നെ ചിന്താകുലനായിരിക്കുകയും ചെയ്തു. പെട്ടെന്ന് ഒരു അലവിയ്യ് വന്നു കതകുമുട്ടി. ഞങ്ങൾ ചെന്ന് കതകുതുറന്നപ്പോൾ അദ്ദേഹത്തിൻ്റെ കൂട്ടത്തിൽ രണ്ടു അടിമകളും ഉണ്ടായിരുന്നു. അവരോരോരുത്തരുടെ കയ്യിലും ഓരോ വലിയ കൊട്ടയും അതു നിറയെ പല സാധനങ്ങളും ഉണ്ടായിരുന്നു. ഞങ്ങ...
Comments
Post a Comment