കുട്ടികളുടെ ശിക്ഷണവും പരിപാലനവും
കുട്ടികളുടെ ശിക്ഷണവും പരിപാലനവും
ശൈഖ് ഡോ: മുഹമ്മദ് ബിൻ ഗാലിബ് അൽ ഉമരി حفظه الله പറഞ്ഞു:
تربية الأبناء بقدر ما هي مسؤولية، هي كذلك مهارة. ومما تحرص عليه معهم: - علمهم بأفعالك مع أقوالك، ولا تتناقض بين النصائح والتطبيق. - احرص على أن يكون نقدك لطيفا، واجعل أمر الدين أهم نظرك - شاركهم أفكارهم واهتماماتهم. - كن قريبا متغافلا، وإياك أن يكون قربك منغصا فيطمعون في بعدك
شجعهم على الحرفيّة، سواء في أمر التعلّم أو الإبداع التقني - عودهم تحمل المسؤولية، ولو بشكل يسير متدرج حسب أعمارهم. - لا تلقبهم بقبيح فيوصمون به طيلة حياتهم. -شاركهم نجاحهم وافرح معهم في ذلك. - إياك وعبارات الإحباط حال التعثر. - تفقد وتعرّف على الأصدقاء المقربين منهم
മക്കൾക്ക് ശിക്ഷണം നൽകലും പരിപാലിക്കലും ഉത്തരവാദിത്വം എന്നത് പോലെ അതൊരു നൈപുണ്യവുമാണ്.
അവരോടൊപ്പം നീ ശ്രദ്ധിക്കേണ്ട കാര്യങ്ങളിൽ പെട്ടവയാണ് :-
നിന്റെ വാക്കുകൾക്കൊപ്പം നിന്റെ പ്രവൃത്തികളിലൂടെയും അവരെ നീ പഠിപ്പിക്കുക, നീ (അവർക്ക് നൽകുന്ന) ഉപദേശവും (നിന്റെ) പ്രവൃത്തിയും തമ്മിൽ വൈരുദ്ധ്യം ഉണ്ടാവരുത്.
നിന്റെ (അവരോടുള്ള) വിമർശനം
സൗമ്യതയോടെയാകാൻ ശ്രദ്ധിക്കുക.
മതവിഷയങ്ങൾക്ക് ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുകയും ചെയ്യുക.
അവരുടെ ചിന്തകളിലും താത്പര്യങ്ങളിലും പങ്കാളികളാവുക.
(അവരോട്) അടുപ്പത്തിലാവുക (അവരുടെ ചെറിയ തെറ്റുകളെ) കണ്ടില്ലെന്നു നടിക്കുക പക്ഷേ അശ്രദ്ധരാവരുത്.
എന്നാൽ അവരെ വെറുപ്പിക്കുന്ന രീതിയിലുള്ള അടുപ്പം സൂക്ഷിക്കുക, അത് നിന്നിൽ നിന്നും അകന്നു നിൽക്കാൻ അവർ ആഗ്രഹിക്കുന്നതിന് കാരണമാകും!
വൈദഗ്ദ്ധ്യം നേടാൻ അവരെ പ്രോത്സാഹിപ്പിക്കുക , അത് വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ ആവട്ടെ അല്ലെങ്കിൽ നൂതനമായ
സാങ്കേതികവിദ്യയുടെ കാര്യത്തിൽ ആവട്ടെ.
അവരുടെ പ്രായങ്ങൾക്കനനുസരിച്ചു എളുപ്പവും ക്രമേണ കൂടുന്നതുമായ
ഉത്തരവാദിത്വങ്ങൾ എറ്റെടുക്കാൻ അവരെ ശീലിപ്പിക്കുക.
അവരുടെ ശിഷ്ട കാലം അപമാനിതരായി മാറുന്ന രീതിയിൽ അവരെ ചീത്ത പേരുകൾ വിളിച്ച് അധിക്ഷേപിക്കാതിരിക്കുക .
അവരുടെ വിജയത്തിലും സന്തോഷത്തിലും പങ്ക് ചേരുക.
അവർക്ക് തെറ്റ് പറ്റുമ്പോൾ നിന്ദ്യമായ വാക്കുകൾ പ്രയോഗിക്കുന്നത് സൂക്ഷിക്കുക.
അവരുടെ അടുത്ത സുഹൃത്തുക്കൾ ആരാണെന്ന് പരിശോധിക്കുകയും അറിയുകയും ചെയ്യുക.
പരിഭാഷപ്പെടുത്തിയത്
ഡോ: കെ.മുഹമ്മദ് സാജിദ്.
https://mobile.twitter.com/m_g_alomari/status/1247016222585237504
Comments
Post a Comment