അല്ലാഹുവിന്റെ ഹിക്മത്

അല്ലാഹുവിന്റെ ഹിക്മത് 

ഷെയ്ഖ് മുഹമ്മദ് അമാൻ അൽ ജാമി
رحمه الله പറഞ്ഞു:

" ഒരു വിശ്വാസി നിർബന്ധമായും വിശ്വസിച്ചിരിക്കേണ്ട ഒന്നാണ്: അല്ലാഹു ചെയ്യുന്ന ഓരോ പ്രവൃത്തിയും, സൃഷ്ടിക്കുന്ന ഓരോ സൃഷ്ടിയും, മതനിയമാക്കുന്ന ഒരോ നിയമവും, ഒരു ഹിക്മത്തിൻ്റെ (അല്ലാഹുവിൻ്റെ ജ്ഞാനത്തിൻ്റെ) അടിസ്ഥാനത്തിൽ മാത്രമാണ് (എന്ന തത്വം). എന്നാൽ ആ ഹിക്മത്ത് എന്താണ് എന്ന് അറിഞ്ഞിരിക്കൽ അടിമകളുടെ മേൽ അനിവാര്യവുമല്ല (എന്ന് അവൻ അറിഞ്ഞിരിക്കണം ) ".

(ശർഹ് ശർഹ് അൽ വാസിതീയ്യ 2/333).

قال الشيخ العلامة محمد أمان الجامي رحمه الله: الشيء الذي يجب أن يؤمن به المؤمن بأن الله لا يفعل فعلا ، ولا يخلق خلقا ولا يشرع تشريعا إلا لحكمة ، وليس بلازم أن يدرك العباد الحكمة 

(شرح شرح الواسطية: ٣٣٣/٢)

അല്ലാഹു ചെയ്യുന്നതിനെപ്പറ്റി ഒരിക്കലും ചോദ്യം ചെയ്യപ്പെടരുത്.

അല്ലാഹു പറഞ്ഞു:

لَا يُسْـَٔلُ عَمَّا يَفْعَلُ وَهُمْ يُسْـَٔلُونَ

" അവന്‍ (അല്ലാഹു) ചെയ്യുന്നതിനെക്കുറിച്ച് ചോദ്യം ചെയ്യപെടുകയില്ല; അവരാകട്ടെ (മനുഷ്യരാകട്ടെ) ചോദിക്കപ്പെടുന്നതുമാണ് ".

(21:23).

ഇബ്നു തൈമിയ رحمه الله പറഞ്ഞു: 

فكل ما منه من إحسانٍ فهو فضل، وكل ما منه من عذابٍ فهو عدل

وهو لا يُسأل عما يفعل؛ لكمال حكمته ورحمته وعدله، لا لمجرد قهره وقدرته.

" അവനിൽ നിന്നുള്ള എല്ലാ നന്മയും അനുഗ്രഹമാണ്, അവനിൽ നിന്നുള്ള എല്ലാ ശിക്ഷയും നീതിയാണ്. അവൻ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് ഒരിക്കലും ചോദ്യം ചെയ്യപ്പെടുകയില്ല , അവന്റെ തികഞ്ഞ ജ്ഞാനവും, കരുണയും , നീതിയും കാരണം , അവന്റെ ആധിപത്യവും , ശക്തിയും കാരണമല്ല ”.

(മജ്മൂ അൽ ഫതാവാ 8/511).

അല്ലാഹു പറഞ്ഞു:

وَعَسَىٰٓ أَن تَكْرَهُوا۟ شَيْـًٔا وَهُوَ خَيْرٌ لَّكُمْ ۖ وَعَسَىٰٓ أَن تُحِبُّوا۟ شَيْـًٔا وَهُوَ شَرٌّ لَّكُمْوَ وٱللَّهُ يَعْلَمُ وَأَنتُمْ لَا تَعْلَمُون

" ഒരു കാര്യം നിങ്ങള്‍ക്ക് (വാസ്തവത്തില്‍) ഗുണകരമായിരിക്കെ, നിങ്ങള്‍ക്കതിനോട് വെറുപ്പുണ്ടായേക്കാം; ഒരു കാര്യം നിങ്ങള്‍ക്ക് (വാസ്തവത്തില്‍) ദോഷകരമായിരിക്കെ നിങ്ങള്‍ അതിനെ ഇഷ്ടപ്പെടുകയും ചെയ്‌തേക്കാം. (യഥാര്‍ത്ഥം) അല്ലാഹു അറിയുന്നു; നിങ്ങള്‍ക്ക് അറിയുകയില്ല ".

(2:216).

പരിഭാഷപ്പെടുത്തിയത്:

ഡോ: കെ. മുഹമ്മദ് സാജിദ്.

Comments

Popular posts from this blog

അല്ലാഹു ഒരു വിഷയം നിഷിദ്ധമാക്കിയാൽ അത് ചോദ്യം ചെയ്യാതെ കേട്ടു അനുസരിച്ചു എന്നതായിരിക്കണം ഒരു മുസ്ലിമിൻ്റെ നിലപാട്

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

തബ്ലീഗ് ജമാഅത്ത് ഭാഗം ഒന്ന്.