ബിദ്അത്തുകാരുടെ ചോദ്യങ്ങൾ:
ബിദ്അത്തുകാരുടെ ചോദ്യങ്ങൾ:
👉🏻 മദ്റസ, ലൈബ്രറി, യൂണിവേഴ്സിറ്റി, മൈക്രോഫോൺ, ജുമുഅ ഖുതുബ അനറബി ഭാഷയിൽ , ഖുർആൻ രണ്ട് ചട്ടക്കുള്ളിൽ ആക്കുക, പ്രിന്റ് ചെയ്യുക, എന്നിവ നബി صلى الله عليه وسلم യുടെയോ സഹാബത്തിന്റെയോ
رضي الله عنهم
കാലത്തില്ലല്ലോ അപ്പോൾ അവ ബിദ്അത്തുകളല്ലേ?
ഇമാം ശാതിബി رحمه الله അദ്ദേഹത്തിന്റെ അൽ ഇഅ്തിസാം എന്ന ഗ്രന്ഥത്തിൽ പറയുന്നു:
أما المدارس فلم يتعلق بها أمر تعبدي
"മദ്റസകളെ സംബന്ധിച്ചിടത്തോളം, ആരാധനപരമായ ഒന്നും അതുമായി ബന്ധപ്പെട്ടു കിടക്കുന്നില്ല.
المصالح المرسلة
പൊതു താൽപ്പര്യമുള്ള കാര്യങ്ങൾ എന്ന ഇനത്തിൽ ഇമാം ശാതിബി رحمه الله അദ്ദേഹത്തിന്റെ അൽ ഇഅ്തിസാം എന്ന ഗ്രന്ഥത്തിൽ ഖുർആൻ ഗ്രന്ഥ രൂപത്തിലാക്കിയ വിഷയം ചർച്ച ചെയ്യുന്നിടത്ത് പറയുന്നു :
فإن ذلك راجع إلى حفظ الشريعة، والأمر بحفظها معلوم
അത് മടങ്ങുന്നത് (ഖുർആൻ ഗ്രന്ഥ രൂപത്തിലാക്കുക എന്നത്) ശരീഅത്തിനെ സംരക്ഷിക്കുക(എന്ന അടിസ്ഥാനത്തിലേക്കാണ്). അത് സംരക്ഷിക്കാനുള്ള കൽപ്പന അറിയപ്പെട്ട കാര്യവുമാണ്.
المصالح المرسلة
പൊതു താൽപ്പര്യമുള്ള / പൊതുനന്മയുള്ള കാര്യങ്ങൾ എന്ന ഇനത്തെ കുറിച്ച് പണ്ഡിതന്മാർ പറഞ്ഞുവെച്ചതിൻ്റെ ആശയം മാത്രം ദൈർഘ്യം ഭയന്ന് താഴെ പറയുന്നു:
ഖുർആൻ ഗ്രന്ഥ രൂപത്തിലാക്കിയത് ദീനിന്റെ, ശറഇന്റേ സംരക്ഷണത്തിനാണ്. സഹാബത്തിൽ ഇതിന് മാതൃകയുണ്ട്. സഹാബത്തിന്റെ ഇജ്മാഅ് വന്നാൽ അത് ദീനാണ്. നബി صلى الله عليه وسلم പറഞ്ഞു :
فَعَلَيْكُمْ بِمَا عَرَفْتُمْ مِنْ سُنَّتِي وَسُنَّةِ الْخُلَفَاءِ الرَّاشِدِينَ الْمَهْدِيِّينَ عَضُّوا عَلَيْهَا بِالنَّوَاجِذِ وَ
" എന്റെ സുന്നത്തിൽ നിന്നും സന്മാർഗം പ്രാപിച്ച ഖലീഫമാരുടെ സുന്നത്തിൽ നിന്നും നിങ്ങളറിഞ്ഞ കാര്യങ്ങൾ അണപ്പല്ല് കൊണ്ട് മുറുകെ പിടിക്കുക ".
സാന്ദർഭികമായി പറയട്ടെ, വിഷയവുമായി ബന്ധപ്പെട്ടതല്ല, ഉസ്മാൻ رضي الله عنه വിന്റെ രണ്ടാം ബാങ്കും , മുകളിൽ കൊടുത്തിട്ടുള്ള ഹദീസിന്റെ അടിസ്ഥാനത്തിൽ ബിദ്അത്തല്ല.
ഗ്രന്ഥം എന്നത് ദീൻ സംരക്ഷിക്കാനുള്ള ഒരു ഭൗതിക മാർഗമാണ് .ഗ്രന്ഥം സ്വയം തന്നെ ഒരു ആരാധനയല്ല. അതു പോലെ മദ്റസ, , യൂണിവേഴ്സിറ്റി, ലൈബ്രറി, ഹദീസ് ശാസ്ത്രം, അറബി ഭാഷാ പഠനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ, തുടങ്ങിയവയെല്ലാം ശരീഅത്ത് സംരക്ഷിക്കാനുള്ള ഭൗതിക മാർഗങ്ങൾ മാത്രമാണ്. അവ സ്വയം തന്നെ ആരാധനയാകുന്നില്ല. അത് കൊണ്ട് അവ ബിദ്അത്തുകളിൽ പെടില്ല. കാരണം ബിദ്അത്ത് എന്ന് പറഞ്ഞാൽ,ഇമാം ശാതിബി رحمه الله പറഞ്ഞു:
فالبدعة إذن عبارة عن طريقة في الدين مخترعة تضاهي الشرعيّة، يُقصد بالسلوك عليها المبالغة في التعبد لله
ബിദ്അത്ത് എന്നാൽ ചുരുക്കത്തിൽ ഇതാണ് :
ശറഇയ്യായതിനോട് സാദൃശ്യമുള്ള രീതിയിൽ ദീനിൽ പുതുതായി നിർമിച്ചുണ്ടാക്കിയ ഒരു വഴി, അത് ആചരിക്കുന്നതിലൂടെ അവൻ അല്ലാഹുവിനോടുള്ള ആരാധനയിൽ വർധനവ് ഉദ്ദേശിക്കുകയും ചെയ്യുന്നു ".
(കിതാബുൽ ഇഅ്തിസാം).
المصالح المرسلة
പൊതു താൽപ്പര്യമുള്ള കാര്യങ്ങൾ എന്ന ഇനത്തെയാണ് പണ്ടിതന്മാർ ശറഇൽ പ്രശംസനീയമായതിന് കീഴിൽ വരുന്നതാണെങ്കിൽ അത് നല്ല ബിദ്അത്ത് എന്ന് പറഞ്ഞത്.
ഇവക്ക് ശറഈയായ തത്വത്തിൽ (ആരാധന അല്ല) ഒരു അടിസ്ഥാനമുണ്ടെങ്കിലും (ദീനിനെ, ശരീഅത്തിനെ ഭൗതിക മാർഗങ്ങൾ ഉപയോഗിച്ച് സംരക്ഷിക്കുക എന്നത്) ഇവയൊന്നും സ്വയം തന്നെ ആരാധന അല്ലാത്തത് കൊണ്ട് എല്ലാ ബിദ്അത്തുകളും ദുർമാർഗമാണ്, നരകത്തിലാണ് എന്ന് ഹദീസിൽ പരാമർശിക്കപ്പെട്ട ശറഈയായ, കർമപരമായ ബിദ്അത്തുകളിൽ പെടില്ല .
അതേ പോലെ, വാട്സാപ്പ് പോലത്തെ സാമൂഹിക മാധ്യമങ്ങൾ, മൈക്ക്, സ്പീക്കർ, ചോക്ക്, ഖുർആൻ രണ്ട് ചട്ടക്കുള്ളിൽ ആക്കുക, പ്രിന്റ് ചെയ്യുക, ഇവ ഭൗതിക മാർഗങ്ങൾ മാത്രമാണ്, സ്വയം തന്നെ ആരാധന അല്ല, അത് കൊണ്ട് ബിദ്അത്ത് അല്ല.
ജുമുഅ ഖുതുബ അറബി ഭാഷയിൽ അല്ലാത്തത് ബിദ്അത്ത് അല്ലെ എന്ന് ചിലർ ചോദിക്കുന്നു. അടിസ്ഥാനപരമായി ഖുതുബ അറബിയിൽ ആയിരിക്കണം. എന്നാൽ എന്ത് കൊണ്ട് അത് അനറബി ഭാഷയിലും ആവാം? ശൈഖ് റബീഅ് حفظه الله പറഞ്ഞു, "ഭാഷ ആരാധന അല്ല." ഭാഷ ആരാധന ആയിരുന്നുവെങ്കിൽ നമ്മുളെലാല്ലാവരും സാധാരണ സംസാരിക്കുന്നത് പോലും അറബിയിലായിരിക്കണം. നബി صلى الله عليه وسلم യുടെ ഭാഷ അറബിയിൽ ആയത് കൊണ്ടാണ് അറബിയിൽ ഖുതുബ പറഞ്ഞത്. കാരണം അത് ഉപദേശങ്ങളാണ്, കേൾക്കുന്നവർക്ക് മനസ്സിലായി എന്ന് ഹദീസുകളിൽ കാണാം. അനറബികളായ പ്രവാചകന്മാർ عليهم السلام അവരുടെ ഭാഷയിലാണ് ഉപദേശങ്ങൾ നൽകിയത്.
അല്ലാഹു പറഞ്ഞു:
وَمَآ أَرْسَلْنَا مِن رَّسُولٍ إِلَّا بِلِسَانِ قَوْمِهِۦ لِيُبَيِّنَ لَهُمْ ۖ فَيُضِلُّ ٱللَّهُ مَن يَشَآءُ وَيَهْدِى مَن يَشَآءُ ۚ وَهُوَ ٱلْعَزِيزُ ٱلْحَكِيمُ
ഒരു റസൂലിനെയും, (തന്നെ) അദ്ദേഹത്തിന്റെ ജനതക്കു അദ്ദേഹം വിവരിച്ചുകൊടുക്കുവാന് വേണ്ടി അവരുടെ ഭാഷയിൽ (ദൗത്യം നല്കിക്കൊണ്ടു) അല്ലാതെ നാം അയച്ചിട്ടില്ല.
(14:4).
അത് കൊണ്ട് ഉപദേശങ്ങൾ ശ്രോതാക്കൾക്ക് മനസ്സിലാവണം.
നിസ്കാരത്തിൽ നാം അറബിയിൽ മാത്രം പറയുന്നത്, നിസ്കാരം ആരാധനയാണ്. നബി صلى الله عليه وسلم നിസ്കരിച്ച പോലെ തന്നെയാണ്, അദ്ദേഹത്തിന്റെ കാലശേഷം സഹാബികളും رضي الله عنهم , നാമെല്ലാവരും നിസ്കരിക്കുന്നത്. എന്നാൽ നബി صلى الله عليه وسلم പറഞ്ഞ ഖുതുബ അല്ല, പിന്നീട് സിദ്ദിഖും, ഉമറും, മറ്റു സഹാബികളും رضي الله عنهم , പറഞ്ഞത്. നിസ്കാരം ആരാധന ആയത് കൊണ്ട് നബി صلى الله عليه وسلم നിസ്കരിച്ചത് പോലെ തന്നെ നിസ്കരിക്കണം. എന്നാൽ ഭാഷ ആരാധനയെല്ലാത്തത് കൊണ്ടും, ഉപദേശങ്ങൾ സ്രോതസ്സുകൾക്ക് മനസ്സിലാവണം എന്നത് കൊണ്ടും, ഖുതുബ ഏത് ഭാഷയിലും ആവാം.
👉🏻ബിദ്അത്ത്കാരുടെ
മറ്റൊരു ചോദ്യമാണ്:
ആധുനിക വാഹനങ്ങൾ നബിയുടെയൊ صلى الله عليه وسلم സഹാബികളുടെയോ رضي الله عنهم കാലത്തുണ്ടായിട്ടില്ലല്ലോ അപ്പോൾ അവ ബിദ്അത്തുകളല്ലേ?
ദുൻയവിയായി പുതുതായി വന്നിട്ടുള്ള കാര്യങ്ങളിൽ/വസ്തുക്കളിൽ ഹറാമല്ലാത്തവ അനുവദനീയമാണ്. അതിന് നബി صلى الله عليه وسلم യിൽ നിന്നോ സഹാബികളിൽ നിന്നോ رضي الله عنهم പ്രത്യേകമായ മാതൃകയോ നിർദേശമോ ആവശ്യമില്ല എന്ന് താഴെ കൊടുത്തിരിക്കുന്നു ഹദീസുകൾ നമ്മെ പഠിപ്പിക്കുന്നു.
ഉദാഹരണത്തിന് , ആധുനിക വാഹനങ്ങൾ, വിവിധ ഭക്ഷണങ്ങൾ, ഇലക്ട്രിസിറ്റി, മറ്റു വിവിധങ്ങളായ ആധുനിക കണ്ടുപിടിത്തങ്ങൾ മുതലായവ.
ഇത് വ്യക്തമാക്കുന്ന രണ്ട് ഹദീസുകൾ:
നബി صلى الله عليه وسلم പറഞ്ഞു:
"أنتم أعلم بأمر دنياكم "
"നിങ്ങളുടെ ദുനിയാവിയായ കാര്യത്തിൽ ഏറ്റവും അറിവുള്ളവർ നിങ്ങളാകുന്നു" .
(എന്നിൽനിന്നും പഠിക്കേണ്ട ആവശ്യമില്ല).
(സഹീഹ് മുസ്ലിം).
മറ്റൊരു ഹദീസ്:
നബി صلى الله عليه وسلم പറഞ്ഞു:
"إِنْ كَانَ شَيْئًا مِنْ أَمْرِ دُنْيَاكُمْ فَشَأْنَكُمْ بِهِ وَإِنْ كَانَ شَيْئًا مِنْ أُمُورِ دِينِكُمْ فَإِلَىَّ "
"നിങ്ങളുടെ ദുനിയാവിന്റെ കാര്യത്തിൽ നിന്ന് എന്തെങ്കിലും ആണെങ്കിൽ അത് നിങ്ങളുടെ കാര്യമാണ്
(എന്നിൽനിന്നും പഠിക്കേണ്ട ആവശ്യമില്ല)
നിങ്ങളുടെ ദീനിന്റെ കാര്യത്തിൽ നിന്ന് എന്തെങ്കിലും ആണെങ്കിൽ അത് എന്നിലേക്കാണ് (മടക്കേണ്ടത്,എന്നിൽനിന്നും പഠിക്കേണ്ടത് നിർബന്ധമാണ് )".
(സുനനു ഇബ്നു മാജ).
പരിഭാഷപ്പെടുത്തിയത്:
ഡോ:കെ.മുഹമ്മദ് സാജിദ്.
Comments
Post a Comment