നല്ല പ്രവ്രത്തി അല്ലെ?

നല്ല പ്രവ്രത്തി അല്ലെ?


ബിദ്അത്തിനെ കുറിച്ചുള്ള അജ്ഞത കാരണം മുസ്ലിങ്ങൾ പറയും: "ആ പ്രവൃത്തി നല്ലതല്ലേ, സമൂഹത്തിൽ മാറ്റം വന്നില്ലേ, ഫലം കാണുന്നുണ്ടല്ലോ " എന്നൊക്കെ. എന്നാൽ ജനങ്ങൾ നല്ലതായി കണ്ടാലും ദീനിലെ എല്ലാ ബിദ്അത്തുകളും ശൈതാൻ തോന്നിപ്പിക്കുന്നതും ദുർമാർഗവുമാണ്.


അല്ലാഹു പറയുന്നു:


أَفَمَن زُيِّنَ لَهُۥ سُوٓءُ عَمَلِهِۦ فَرَءَاهُ حَسَنًا ۖ 


"അപ്പോള്‍, തന്‍റെ ദുഷ്പ്രവൃത്തി തനിക്കു ഭംഗിയായി കാണിക്കപ്പെടുകയും, എന്നിട്ടതിനെ നല്ലതായി കാണുകയും ചെയ്തിട്ടുള്ള ഒരുവനോ?"


(35:8).


തഫ്സീർ ബഗവി :


قال ابن عباس: نزلت في أبي جهل ومشركي مكة .

ഇബ്നു അബ്ബാസ് رضي الله عنهما

പറഞ്ഞു: "ഈ ആയത്ത് അവതരിച്ചത് അബൂ ജഹലിനും മക്ക മുശ്രിക്കുകളുടെയും മേലാണ് ".

وقال سعيد بن جبير : نزلت في أصحاب الأهواء والبدع .


സഈദ് ബിൻ ജുബൈർ رحمه الله പറഞ്ഞു:


"ഈ ആയത്ത് അവതരിച്ചത് സ്വന്തം ഇഛകളെ പിൻപറ്റുന്നവരുടെയും ബിദ്അത്തിന്റെയും ആളുകളുടെ വിഷയത്തിലാണ്".


وقال قتادة : منهم الخوارج الذين يستحلون دماء المسلمين وأموالهم ، فأما أهل الكبائر فليسوا منهم ، لأنهم لا يستحلون الكبائر


ഖത്താദ رحمه الله പറഞ്ഞു:


"അവരിൽ  (ഇഛകളുടെയും ബിദ്അത്തിന്റെയും ആളുകളിൽ) പെട്ടവരാണ് ഖവാരിജുകൾ, അവർ മുസ്ലിങ്ങളുടെ രക്തം ചിന്തുന്നതും സമ്പത്ത് പിടിച്ചെടുക്കുന്നതും  അനുവദനീയമാക്കുന്നു.

കബാഇറുകൾ ( വൻ പാപങ്ങൾ ) ചെയ്യുന്ന മുസ്ലിങ്ങൾ  അവരിൽ പെടില്ല . കാരണം അവർ വൻ പാപങ്ങൾ അനുവദനീയമാക്കുന്നില്ല.


അദ്ദേഹം (ഇമാം ബഗവി) വിശദീകരണം തുടരുന്നു:


 ( له سوء عمله ) أي : قبيح عمله ( فرآه حسنا ) زين له الشيطان ذلك بالوسواس .


"(തന്‍റെ ദുഷ്പ്രവൃത്തി) അതിനർത്ഥം അവന്റെ ദുഷിച്ച കർമം


(എന്നിട്ടതിനെ നല്ലതായി കാണുകയും ചെയ്തു) അതിനർത്ഥം: ശൈതാൻ അവന് വസ്'വാസിലൂടെ ഭംഗിയായി കാണിക്കുന്നു".



[ അപ്പോൾ ശിർക്കും ബിദ്അത്തുമാണ് ഈ ആയത്തിൽ പെടുക. കാരണം ശിർക്കും ബിദ്അത്തും  ചെയ്യുന്നവർ അവരുടെ ആ ദുഷിച്ച കർമങ്ങളെ നല്ലതായിട്ടാണ് കാണുന്നത്. കബാഇറുകൾ അഥവാ വൻ പാപങ്ങൾ ഈ ആയത്തിൽ പെടില്ല, കാരണം ബുദ്ധിയും സംസ്കാരവുമുള്ള അമുസ്ലിംകൾ പോലും വൻ പാപങ്ങളായ കൊല, വ്യഭിചാരം, മോഷണം എന്നീ ദുഷിച്ച കർമങ്ങളെ ഒരിക്കലും നല്ലതായി കാണുന്നില്ലല്ലോ ].


ഇബ്നു ഉമർ رضي الله عنهما പറഞ്ഞു:


قال عبد الله بنُ عمر بن الخطاب رضي الله عنهما: (كلُ بدعةٍ ضلالةٍ، وإن رآها الناسُ حسنةً


"എല്ലാ ബിദ്അത്തുകളും ദുർമാർഗമാണ് ജനങ്ങൾ അവ നല്ലതായി കണ്ടാലും".


أخرجه ابن بطة في الإبانة حديث (205) واللاكائي حديث (126)


അപ്പോൾ ജനങ്ങൾ നല്ലതായി കണ്ടാലും ദീനിൽ കടന്നു കൂടിയിട്ടുള്ള എല്ലാ ബിദ്അത്തുകളും ദുർമാർഗമാണ്.

പരിഭാഷപ്പെടുത്തിയത്:

ഡോ:കെ.മുഹമ്മദ് സാജിദ്.



Comments

Popular posts from this blog

തബ്ലീഗ് ജമാഅത്ത് ഭാഗം നാല്, സ്ഥാപക നേതാവ് മുഹമ്മദ് ഇല്യാസിന്റെ പിഴവുകൾ.

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

തബ്ലീഗ് ജമാഅത്ത് ഭാഗം ഒന്ന്.