ബഹുസ്വര സമൂഹത്തിൽ ബലഹീനരായി പീഡിപ്പിക്കപ്പെട്ട പൊതുജനം ഭരണകൂടത്തിനെതിരെ തിരിയാതെ ക്ഷമ അവലംബിച്ചാൽ അവർക്ക് വിജയമുണ്ട്.

 

ബഹുസ്വര സമൂഹത്തിൽ ബലഹീനരായി പീഡിപ്പിക്കപ്പെട്ട പൊതുജനം ഭരണകൂടത്തിനെതിരെ തിരിയാതെ ക്ഷമ അവലംബിച്ചാൽ അവർക്ക് വിജയമുണ്ട്.

അല്ലാഹു പറയുന്നു:




كُفُّوٓا۟ أَيْدِيَكُمْ وَأَقِيمُوا۟ ٱلصَّلَوٰةَ وَءَاتُوا۟ ٱلزَّكَوٰةَ

നിങ്ങളുടെ കൈകളെ  നിങ്ങള്‍ തടഞ്ഞു വെക്കുവിന്‍; നിങ്ങള്‍ നിസ്‌കാരം നിലനിറുത്തുകയും, സകാത്ത് കൊടുക്കുകയും ചെയ്യുവിൻ.

(4:77).

അത് കൊണ്ട് ബഹുസ്വര സമൂഹത്തിൽ അധികാരം ഇല്ലാത്തപ്പോൾ ഭരണാധികാരികൾക്ക് എതിരെ കൈകൾ ഉയർത്താൻ (യുദ്ധം ചെയ്യുവാൻ) പാടില്ല.

وَنُرِيدُ أَن نَّمُنَّ عَلَى ٱلَّذِينَ ٱسْتُضْعِفُوا۟ فِى ٱلْأَرْضِ وَنَجْعَلَهُمْ أَئِمَّةً وَنَجْعَلَهُمُ ٱلْوَٰرِثِينَ

നാട്ടില്‍ ബലഹീനരായി (പീഡിപ്പിക്കപ്പെട്ടവരായി) ഗണികപ്പെടുന്നവര്‍ക്കു ദാക്ഷിണ്യം ചെയ്യണമെന്നു നാം ഉദ്ദേശിക്കുന്നു; അവരെ നേതാക്കന്‍മാരാക്കുകയും, അവരെ അനന്തരാവകാശികളാക്കുവാനും (ഉദ്ദേശിക്കുന്നു).

(28:5).


وَأَوْرَثْنَا ٱلْقَوْمَ ٱلَّذِينَ كَانُوا۟ يُسْتَضْعَفُونَ مَشَٰرِقَ ٱلْأَرْضِ وَمَغَٰرِبَهَا ٱلَّتِى بَٰرَكْنَا فِيهَا وَتَمَّتْ كَلِمَتُ رَبِّكَ ٱلْحُسْنَىٰ عَلَىٰ بَنِىٓ إِسْرَٰٓءِيلَ بِمَا صَبَرُوا۟ وَدَمَّرْنَا مَا كَانَ يَصْنَعُ فِرْعَوْنُ وَقَوْمُهُۥ وَمَا كَانُوا۟ يَعْرِشُونَ.

അടിച്ചൊതുക്കപ്പെട്ടിരുന്ന ആ ജനതയ്ക്ക്‌, നാം അനുഗ്രഹിച്ച, കിഴക്കും പടിഞ്ഞാറുമുള്ള ഭൂപ്രദേശങ്ങള്‍ നാം അവകാശപ്പെടുത്തികൊടുക്കുകയും ചെയ്തു.

ഇസ്രായീല്‍ സന്തതികളില്‍, അവര്‍ ക്ഷമിച്ചതിന്‍റെ ഫലമായി നിന്‍റെ രക്ഷിതാവിന്‍റെ ഉത്തമമായ വചനം നിറവേറുകയും, ഫിര്‍ഔനും അവന്‍റെ ജനതയും നിര്‍മിച്ചുകൊണ്ടിരുന്നതും, അവര്‍ കെട്ടി ഉയര്‍ത്തിയിരുന്നതും നാം തകര്‍ത്ത് കളയുകയും ചെയ്തു.
(7:137)


ഇബ്നു കസീർ തഫ്സീർ:

وأخبر تعالى أنه أورث القوم الذين كانوا يستضعفون - وهم بنو إسرائيل - مشارق الأرض ومغاربها

അല്ലാഹു പറഞ്ഞത്:
ബലഹീനരായി പീഡിപ്പിക്കപ്പെട്ട

സമൂഹമായിരുന്ന - അവരാണ് ഇസ്രായേൽ സന്തതികൾ- (അവർക്ക് ) ഭൂമിയുടെ കിഴക്കും പടിഞ്ഞാറും അനന്തരമാക്കികൊടുത്തു .


وقوله : ( ودمرنا ما كان يصنع فرعون وقومه ) أي : وخربنا ما كان فرعون وقومه يصنعونه من العمارات والمزارع

അല്ലാഹു പറഞ്ഞു:
( "ഫിര്‍ഔനും, അവന്റെ ജനങ്ങളും നിര്‍മ്മിച്ചുകൊണ്ടിരുന്നത് നാം നശിപ്പിക്കുകയും ചെയ്തു").

അതായത് : ഫിര്‍ഔനും, അവന്റെ ജനങ്ങളും നിര്‍മ്മിച്ച കെട്ടിടങ്ങളും ക്രിഷിയിടങ്ങളും നാം നശിപ്പിച്ചു.

ഖുർത്വുബി തഫ്സീർ:

بما صبروا أي بصبرهم على أذى فرعون

അവര്‍ ക്ഷമിച്ചതു നിമിത്തം, അതായത്
ഫിര്‍ഔനിന്റെ ഉപദ്രവത്തോടുള്ള അവരുടെ ക്ഷമ.

സമാധാനപരമായ പ്രക്ഷോഭ സമരങ്ങൾ വരെ ഗുണത്തേക്കാളേറെ ദോഷമാണ് വരുത്തി തീർത്തത്. സമരവുമായി ഒരു ബന്ധവുമില്ലാത്ത നിരപരാധികൾക്ക് ഭൗതിക നാശനഷ്ടങ്ങളും, ജീവഹാനിയും മാത്രമാണ് വരുത്തിയത്. നിരവധി പേർ അനാഥരായി, വിധവകളായി. തലമുറകളായി അഭയാർത്ഥി ക്യാമ്പുകളും സ്രിഷ്ടിക്കപ്പെട്ടു. ഒരു നിരപരാധി വധിക്കപ്പെട്ടാൽ, അല്ലാഹുവിന്റെ മുൻപിൽ രക്ഷപ്പെടാൻ സാധിക്കില്ല. ജനാധിപത്യ രാജ്യത്ത് പ്രക്ഷോഭ സമരങ്ങൾ അനുവദനീയമാണ് എന്നാണെങ്കിൽ, ജനാധിപത്യം വന്നാൽ അല്ലാഹുവിനെയും നബി صلى الله عليه وسلم യെയും ധിക്കരിക്കാമോ? نعوذ بالله , കാരണം പ്രക്ഷോഭ സമരങ്ങൾക്ക്, ഇസ്ലാമിൽ യാതൊരു തെളിവും ഇല്ല. ഇന്ത്യൻ സാഹചര്യം കൂടുതൽ സാദ്രിശ്യം മക്ക കാലഘട്ടത്തോടാണ്. മക്കയിൽ പീഡിപ്പിക്കപ്പെട്ടപ്പോൾ സമരം ചെയ്യാതെ ക്ഷമിക്കുകയാണ് ചെയ്ത്. അത് കൊണ്ട്
പ്രക്ഷോഭ സമരങ്ങൾ മതത്തിൽ പുതുതായി ഉണ്ടായ ബിദ്അത്താണ്. എല്ലാ ബിദ്അത്തുകളും നരകത്തിലാണ് എന്ന് നബി صلى الله عليه وسلم പഠിപ്പിച്ചു.

സ്വാതന്ത്ര്യ സമര കാലത്ത്, ഒരു സമരം അക്രമാസക്തമായപ്പോൾ (ചേരീ ചോര സംഭവം) ഗാന്ധിജി അത് ഇനി വേണ്ടെന്ന് തീരുമാനിച്ചു. അമുസ്‌ലിമായ ഖുർആനും ഹദീസും അറിയാത്ത ഗാന്ധിജിക്ക് പോലും സമരങ്ങളുടെ ദോഷങ്ങൾ ബോദ്ധ്യമായിട്ടും നമുക്ക് മനസ്സിലായില്ല എന്നത് ആശ്ചര്യകരമാണ്.

പരിഭാഷപ്പെടുത്തിയത്:
ഡോ: കെ. മുഹമ്മദ് സാജിദ്.

Comments

Popular posts from this blog

തബ്ലീഗ് ജമാഅത്ത് ഭാഗം നാല്, സ്ഥാപക നേതാവ് മുഹമ്മദ് ഇല്യാസിന്റെ പിഴവുകൾ.

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

തബ്ലീഗ് ജമാഅത്ത് ഭാഗം ഒന്ന്.