പ്രത്യേകമായ സുന്നത്ത് നോമ്പുകൾ ശനിയാഴ്ച വന്നാൽ.
പ്രത്യേകമായ സുന്നത്ത് നോമ്പുകൾ ശനിയാഴ്ച വന്നാൽ.
അറഫ, മുഹർറം, ശവ്വാലിലെ ആറ് നോമ്പുകൾ, മാസത്തിൽ 13, 14, 15 - അയ്യാമുൽ ബീള്, ദുൽ ഹിജ്ജിലെ ഒമ്പത് ദിവസങ്ങൾ, പോലത്തെ പ്രത്യേകമായ സുന്നത്ത് നോമ്പുകൾ ശനിയാഴ്ച വന്നാൽ , ചിലർ അന്ന് നോമ്പ് എടുക്കില്ല, കാരണം, നബി صلى الله عليه وسلم പറഞ്ഞു:
" لا يصومن أحد يوم السبت إلا فيما افترض عليه"
"ശനിയാഴ്ച ദിവസം അല്ലാഹു നിങ്ങൾക്കുമേൽ നിർബന്ധമാക്കിയതല്ലാത്ത
ഒരു നോമ്പും നിങ്ങൾ എടുക്കരുത് " എന്ന റിപ്പോർട്ട്.
എന്നാൽ ഈ ഹദീസ് ദുർബലമാണ് എന്ന് പണ്ടിതന്മാർ വ്യക്തമാക്കിയതാണ്, കാരണം ഇത് സഹീഹായി വന്ന ഹദീസിന് എതിരാണ് .
അബൂഹുറയ്റ رضي الله عنه നിവേദനം : നബി
صلى الله عليه وسلم
പറഞ്ഞു:
عن أبي هريرة رضي الله عنه قال قال رسول الله صلى الله عليه وسلم :
لا يصم أحدكم يوم الجمعة إلا أن يصوم يوماً قبله أو يصوم بعده
'നിങ്ങളിലൊരാളും വെള്ളിയാഴ്ച നോമ്പെടുക്കരുത് , അതിന്റെ ഒരു ദിവസം മുമ്പോ (വ്യാഴാഴ്ച)
ശേഷമോ ( ശനിയാഴ്ച ) നോമ്പെടുക്കുന്നുണ്ടെങ്കിലല്ലാതെ'
(സ്വഹീഹ് മുസ്ലിം , ബുഖാരി).
ഇവിടെ അബദ്ധവശാലോ, അറിയാതെയോ, വെള്ളിയാഴ്ച നോമ്പ് എടുത്താൽ എന്നല്ല പറഞ്ഞത്, മറിച്ച് മുൻ കൂട്ടി തീരുമാനിച്ചു വെള്ളിയാഴ്ച നോമ്പ് നോക്കാൻ, അപ്പോൾ ശനിയാഴ്ചയും നോക്കണം.
ശനിയാഴ്ച നോമ്പ് വിലക്കിയ റിപ്പോർട്ടിൽ ഒരു സുന്നത്ത് നോമ്പും പാടില്ല എന്ന് പറഞ്ഞു, പക്ഷേ മുകളിൽ കൊടുത്ത സഹീഹായ ഹദീസിൽ ശനിയാഴ്ച ദിവസത്തെ നോമ്പ് വിലക്കിയിട്ടില്ല. കാരണം ഒരു നോമ്പും പാടില്ല എന്ന് പറയുമ്പോൾ, വെള്ളിയാഴ്ച നോമ്പിന്റെ കൂടെ ശനിയാഴ്ച പാടില്ലല്ലോ.

ശൈഖ് ബിൻ ബാസ്
رحمه الله
ശനിയാഴ്ച നോമ്പിനെ കുറിച്ച് അങ്ങനെ നൽകിയ ഫത്വ താഴെ:
الحديث في النهي عن صوم يوم السبت... حديث ضعيف شاذ مضطرب، وهو ما يروى عنه ﷺ أنه قال: لا يصومن أحد يوم السبت إلا فيما افترض عليه، فإن لم يجد إلا لحاء عنب، أو عود شجرة؛ فليمضغ هذا الحديث ضعيف، ومضطرب نبه عليه الحفاظ.
فالحديث غير صحيح، فلا بأس بصوم يوم السبت مع الجمعة، أو مع الأحد، أو مفردًا، لا حرج فيه، هذا هو الصواب، وهذا هو الصحيح، والحديث ضعيف، لا يصح الاحتجاج به.
ومما يدل على ضعفه ما ثبت في الصحيحين عن النبي ﷺ أنه قال: لا يصومن أحد يوم الجمعة إلا أن يصوم يومًا قبله، أو يومًا بعده فأباح للناس أن يصوموا يومًا بعده... بعد الجمعة وهو السبت في النافلة، فدل على أن الحديث الذي فيه النهي عن صومه إلا في الفريضة حديث باطل، مخالف للأحاديث الصحيحة.
وهكذا كان -عليه الصلاة والسلام- يصوم يوم الأحد، ويوم السبت ويقول: إنهما يوما عيد للمشركين، فأنا أريد أن أخالفهم.
والخلاصة: أن الحديث في النهي عن صوم السبت حديث ضعيف، بل باطل غير صحيح، ولا حرج في صوم يوم السبت مفردًا، أو مع الجمعة، أو مع الأحد، كل ذلك لا بأس به، والحمد لله.
حكم صيام يوم السبت
نور على الدرب
الشيخ بن باز

ഉമ്മുസലമ رضي الله عنها പറഞ്ഞു:
وَعَنْ أُمِّ سَلَمَةَ رَضِيَ اَللَّهُ عَنْهَا; { أَنَّ رَسُولَ اَللَّهِ - صلى الله عليه وسلم -كَانَ أَكْثَرَ مَا يَصُومُ مِنَ اَلْأَيَّامِ يَوْمُ اَلسَّبْتِ, وَيَوْمُ اَلْأَحَدِ, وَكَانَ يَقُولُ: ” إِنَّهُمَا يَوْمَا عِيدٍ لِلْمُشْرِكِينَ وَأَنَا أُرِيدُ أَنْ أُخَالِفَهُمْ “} أَخْرَجَهُ النَّسَائِيُّ, وَصَحَّحَهُ اِبْنُ خُزَيْمَةَ, وَهَذَا لَفْظ
" അല്ലാഹുവിൻ്റെ റസൂൽ صلى الله عليه وسلم മറ്റു ദിവസങ്ങളെ അപേക്ഷിച്ച് ശനി, ഞായർ ദിവസങ്ങളിൽ നോമ്പെടുക്കാറുണ്ടായിരുന്നു. അദ്ദേഹം പറയും, "അവർ ബഹുദൈവാരാധകരുടെ പെരുന്നാളുകളാണ്, അവർ ചെയ്യുന്ന കാര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു."
അൻ-നസാഇ , ഇബ്നു ഖുസൈമ സഹീഹാക്കിയത്, പദപ്രയോഗം അദ്ദേഹത്തിൻ്റെതാണ്.
ഷെയ്ഖ് ഉസൈമീൻ رحمه الله പറഞ്ഞു:
" അനുവദനീയമായ വ്രതാനുഷ്ഠാനങ്ങൾ ശനിയാഴ്ചയുമായി യോജിക്കുന്നുവെങ്കിൽ , അതായത് മാസത്തിൻ്റെ മധ്യം, അല്ലെങ്കിൽ അറഫ ദിവസം, അല്ലെങ്കിൽ 'ആശൂറാ ദിവസം, അല്ലെങ്കിൽ റമദാന് നോമ്പനുഷ്ഠിച്ചയാൾ ശവ്വാല് 6 ദിവസം, അല്ലെങ്കിൾ ദുൽ ഹിജ്ജയുടെ ഒമ്പത് ദിവസങ്ങൾ , എന്നിങ്ങനെയുള്ള വ്രതാനുഷ്ഠാനങ്ങൾ ശനിയാഴ്ചയുമായി യോജിക്കുന്നുവെങ്കിൽ , നോമ്പെടുക്കുന്നതിൽ ഒരു കുഴപ്പവുമില്ല, കാരണം അത് ശനിയാഴ്ചയായതിനാലല്ല നോമ്പെടുക്കുന്നത് മറിച്ച് അദ്ദേഹം നോമ്പ് എടുക്കുന്നത്, ഈ അവസരങ്ങളിൽ നോമ്പെടുക്കാൻ ഇസ്ലാമിക ശരീഅത്ത് നിർദേശിച്ചിട്ടുണ്ട്.
ഐച്ഛിക വ്രതാനുഷ്ഠാനത്തിനായി ഒരാൾ ശനിയാഴ്ചയെ മാത്രം പ്രത്യേകമാക്കുന്നു, ശനിയാഴ്ച നോമ്പ് നിരോധിക്കുന്ന ഹദീസ് സഹീഹാണെന്ന് അനുമാനിക്കുകയാണെങ്കിൽ ഇത് (ശനിയാഴ്ച നോമ്പ്) നിഷിദ്ധമാണ് ".
(മജ്മൂഅ് ഫതാവ ഇബ്നുൽ ഉതൈമീൻ, വാല്യം 20, പേജ് 57-58 കാണുക).
അത് കൊണ്ട് പ്രത്യേകമായ സുന്നത്ത് നോമ്പുകൾ, ശനിയാഴ്ച വന്നാൽ, ശനിയാഴ്ച നോമ്പ് നോക്കുന്നതിൽ ഒരു കുഴപ്പവുമില്ല. ശനിയാഴ്ച നോമ്പ് നോക്കുന്നത് വിലക്കുന്ന ഹദീസ് സഹീഹാണെങ്കിൽ, ശനിയാഴ്ചയെ മാത്രം പ്രത്യേകമാക്കുന്നതിനാണ് വിലക്ക്, അല്ലാതെ പ്രത്യേകമായ സുന്നത്ത് നോമ്പുകൾ ശനിയാഴ്ച വന്നാൽ, ആ നോമ്പുകൾ ശനിയാഴ്ച നോമ്പ് നോക്കുന്നതിന് വിലക്കില്ല. വിലക്കുണ്ട് എന്ന് ചില ഒറ്റപ്പെട്ട പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ട്, അത് അവർക്ക് സം.ഭവിച്ച അബദ്ധമാണ്.
പരിഭാഷപ്പെടുത്തിയത്:
ഡോ: കെ. മുഹമ്മദ് സാജിദ്.
Comments
Post a Comment