പണ്ഡിതന്റെ പിഴവും ബിദ്അത്തിന്റെ ആളുകളുടെ രീതിശാസ്ത്രവും

പണ്ഡിതന്റെ പിഴവും ബിദ്അത്തിന്റെ ആളുകളുടെ രീതിശാസ്ത്രവും.



സിയാദ് ഇബ്‌നു ഹുദൈർ റിപ്പോർട്ട് ചെയ്യുന്നു: 


عَنْ زِيَادِ بْنِ حُدَيْرٍ قَالَ قَالَ لِي عمر بن الخطاب رضي الله عنه هَلْ تَعْرِفُ مَا يَهْدِمُ الْإِسْلَامَ قَالَ قُلْتُ لَا قَالَ يَهْدِمُهُ زَلَّةُ الْعَالِمِ وَجِدَالُ الْمُنَافِقِ بِالْكِتَابِ وَحُكْمُ الْأَئِمَّةِ الْمُضِلِّينَ


ഉമർ ബ്‌നുൽ ഖത്താബ് رضي الله عنه എന്നോട് ചോദിച്ചു: "ഇസ്‌ലാമിനെ തകർക്കുന്നത് എന്താണെന്ന് നിങ്ങൾക്കറിയാമോ?" "ഇല്ല" എന്ന് ഞാൻ പറഞ്ഞു.  ഉമർ رضي الله عنه പറഞ്ഞു: "പണ്ഡിതന്റെ പിഴവും, (അല്ലാഹുവിന്റെ) ഗ്രന്ഥത്തെ കൊണ്ടുള്ള കപടവിശ്വാസിയുടെ തർക്കവും, പിഴച്ച നേതാക്കളുടെ ന്യായവിധിയുമാണ് ഇസ്‌ലാമിനെ തകർക്കുന്നത്" 


(സുനനു ദ്ദാരിമി).


ഇമാം അഷ് ഷൗകാനി رحمه الله

പറഞ്ഞു:


قال الإمام الشوكاني -رحمه الله تعالى- في أدب الطلب :


" وقد جرت قاعدة أهل البدع في سابق الدهر ولاحقه بأنهم يفرحون بصدور الكلمة الواحدة من عالم من العلماء ويبالغون في إشهارها وإذاعتها فيما بينهم

ويجعلونها حجة لبدعتهم ويضربون بها وجه من أنكر عليهم، فإنهم يطيرون عند ذلك فرحا، ويجعلونه من أعظم الذخائر والغنائم "


" മുൻകാലഘട്ടങ്ങളിലും, വർത്തമാന കാലത്തും ബിദ്അത്തിന്റെ ആളുകൾ (ഇസ്ലാം ദീനിൽ പുതിയതുണ്ടാക്കിയവർ) പൊതുവായി സ്വീകരിച്ച തത്വം :  പണ്ഡിതന്മാരിൽ നിന്നും ഏതെങ്കിലുമൊരു പണ്ഡിതൻ (അദ്ദേഹത്തിന്റെ പിഴവ് കാരണം, അവരുടെ ബിദ്അത്തിന് യോജിച്ച ) ഒരു വാക്ക് അദ്ദേഹം പറഞ്ഞാൽ അവർ അങ്ങേയറ്റം ആഹ്ലാദിക്കും,


പിന്നീടവർ അത് പരമാവധി ആളുകൾക്കിടയിൽ പരസ്യപ്പെടുത്താനും അവർക്കിടയിൽ പ്രചരിപ്പിക്കാനുമുള്ള ശ്രമങ്ങൾ നടത്തുന്നു.


മാത്രമല്ല, അവരത് അവരുടെ ബിദ്അത്തിന് ഒരു തെളിവായി ഉപയോഗിക്കുകയും, അവരെ എതിർക്കുന്നവരെ അതുപയോഗിച്ച് അടിച്ചിരുത്തുകയും ചെയ്യുന്നു. 

അപ്പോഴതാ അവർ സന്തോഷം കൊണ്ട്  പാറി നടക്കുന്നു!


അവരതിനെ കണക്കാക്കുന്നത് തങ്ങൾക്ക് കിട്ടാവുന്നതിൽ ഏറ്റവും മഹത്തായ ഒരു ആയുധമായും, നേട്ടമായും കൊണ്ടാണ് ".


( ഇമാം അഷ് ഷൗകാനി-അദബ് അത്തലബ്).

[ഭൂരിപക്ഷം ബിദ്അത്തിന്റെ ആളുകളും പണ്ഡിതന്മാർക്ക് സംഭവിക്കുന്ന പിഴവ്  അംഗീകരിക്കാറില്ല. കാരണം അത്തരം പിഴവുകളും അബദ്ധങ്ങളുമാണ് അവരുടെ ബിദ്അത്തുകൾക്ക് തെളിവായി കൈവശമുള്ളത് . ഇത് എല്ലാ ബിദ്അത്തിന്റെ ആളുകളുടെയും പൊതുവായ രീതിശാസ്ത്രമാണ് ].


പരിഭാഷപ്പെടുത്തിയത്:

ഡോ: കെ. മുഹമ്മദ് സാജിദ്.


http://www.salaf.in/2023/02/blog-post_3.html?m=1

Comments

Popular posts from this blog

തബ്ലീഗ് ജമാഅത്ത് ഭാഗം നാല്, സ്ഥാപക നേതാവ് മുഹമ്മദ് ഇല്യാസിന്റെ പിഴവുകൾ.

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

തബ്ലീഗ് ജമാഅത്ത് ഭാഗം ഒന്ന്.