ഇവ നോമ്പ് മുറിയാൻ കാരണമാകുമോ?
ഇവ നോമ്പ് മുറിയാൻ കാരണമാകുമോ?.
1. ദ്രാവകം അടിസ്ഥാനമാക്കിയുള്ള സുഗന്ധദ്രവ്യങ്ങളോ ധൂപവർഗ്ഗങ്ങളോ (കത്തിക്കുമ്പോൾ സുഗന്ധമുള്ള ഗന്ധം ഉണ്ടാക്കുന്ന ഒരു പദാർത്ഥം) മണക്കുകയോ പ്രയോഗിക്കുകയോ ചെയ്യുക.
നോമ്പ് മുറിയില്ല.
ഷെയ്ഖ് ഉസൈമീൻ , ഷെയ്ഖ് ബിൻ ബാസ് .
ഒരു മുറിയിലോ മറ്റെവിടെയെങ്കിലുമോ ധൂപവർഗ്ഗം നിങ്ങൾ ശ്വസിച്ച് അകത്താക്കുകയും ചെയ്യാത്തിടത്തോളം കാലം അത് മണക്കൽ അനുവദനീയമാണ്.
2. വായിൽ നിന്നോ മൂക്കിൽ നിന്നോ രക്തസ്രാവം ഉണ്ടാവുക.
നോമ്പ് മുറിയില്ല.
ഷെയ്ഖ് ഉസൈമീൻ .
രക്തം വിഴുങ്ങുന്നത് ഒഴിവാക്കണം.
3. ഒരു ഇൻഹേലർ ഉപയോഗിക്കുന്നത്.
നോമ്പ് മുറിയില്ല.
ഷെയ്ഖ് ഉസൈമീൻ
ഷെയ്ഖ് മുഖ്ബിൽ.
4. ഒരു പല്ല് നീക്കം ചെയ്യുക.
നോമ്പ് മുറിയില്ല.
ഷെയ്ഖ് ഉസൈമീൻ.
5. രക്തപരിശോധനയ്ക്ക് വിധേയമാകുക.
നോമ്പ് മുറിയില്ല.
ഷെയ്ഖ് ഉസൈമീൻ.
6. സ്വയംഭോഗം.
നോമ്പ് മുറിയും.
ഷെയ്ഖ് ഉസൈമീൻ.
സ്ഖലനം ഉണ്ടായിട്ടില്ലെങ്കിൽ സ്വയംഭോഗത്തിന്റെ പാപത്തിൽ നിന്ന് അയാൾ പശ്ചാത്തപിക്കേണ്ടതുണ്ട്, എന്നിരുന്നാലും നോമ്പ് സാധുവാണ്.
7. മൂക്കിലുറ്റിക്കുന്ന തുള്ളി മരുന്നുകൾ.
നോമ്പ് മുറിയില്ല.
ഷെയ്ഖ് ഉസൈമീൻ.
തുള്ളികളുടെ രുചി തൊണ്ടയിലോ വയറിലോ എത്തിയില്ലെങ്കിൽ.
8.മൂക്കിൽ നിന്ന് രക്തം വരുക.
നോമ്പ് മുറിയില്ല.
ഷെയ്ഖ് ഉസൈമീൻ.
രക്തസ്രാവത്തിനുള്ള കാരണം മനഃപൂർവ്വം സംഭവിക്കുന്നില്ലെങ്കിൽ.
9. ഭക്ഷണം രുചി നോക്കുക.
നോമ്പ് മുറിയില്ല.
ഷെയ്ഖ് ഉസൈമീൻ.
ഭക്ഷണം തയ്യാറാക്കുന്നയാൾക്ക് നാവിന്മേൽ ഭക്ഷണം രുചിച്ചുനോക്കുന്നത് അനുവദനീയമാണ്, അതേസമയം വിഴുങ്ങിപ്പോകുന്നത് സൂക്ഷിക്കണം.
10. കളവ് , ശപഥം അല്ലെങ്കിൽ മോശം സംസാരം.
നോമ്പ് മുറിയില്ല.
ഷെയ്ഖ് ഉസൈമീൻ.
എന്നിരുന്നാലും മോശമായ സംസാരം നോമ്പിന്റെ
പ്രതിഫലം കുറയ്ക്കുന്നു.
11. ലൈംഗിക ബന്ധങ്ങൾ.
നോമ്പ് മുറിയും.
ഷെയ്ഖ് ഉസൈമീൻ.
12. ഉറക്കത്തിൽ സ്ഖലനം ഉണ്ടാവുക അല്ലെങ്കിൽ തലേദിവസം രാത്രി ബന്ധപ്പെട്ട കാരണം ജുനൂബായി ഉണരുക.
നോമ്പ് മുറിയില്ല.
പ്രമുഖ പണ്ഡിതന്മാരുടെ സ്ഥിരം സമിതി, ഷെയ്ഖ് ബിൻ ബാസ്.
13. വായ്‌കഴുകുന്നതിനുള്ള ഔഷധജലം അല്ലെങ്കിൽ ടൂത്ത് പേസ്റ്റ് ഉപയോഗിക്കുക.
നോമ്പ് മുറിയില്ല.
ഷെയ്ഖ് ഉസൈമീൻ, ഷെയ്ഖ് ബിൻ ബാസ്, ഷെയ്ഖ് ഫൗസാൻ.
എന്നിരുന്നാലും കടുപ്പം കൂടിയ ടൂത്ത് പേസ്റ്റോ മൗത്ത് വാഷോ തൊണ്ടയിൽ എത്താൻ സാധ്യതയുള്ളതിനാൽ അവ ഒഴിവാക്കുന്നതാണ് നല്ലത്.
14. ഛർദ്ദി.
നോമ്പ് മുറിയില്ല.
ഷെയ്ഖ് ബിൻ ബാസ്.
ഛർദ്ദി മനപ്പൂർവ്വം സംഭവിക്കുന്നില്ലെങ്കിൽ.
15. ചുംബനം , ആലിംഗനം .
നോമ്പ് മുറിയില്ല.
ഷെയ്ഖ് ഉസൈമീൻ.
ലൈംഗിക ഉത്തേജനത്തിലേക്ക് നയിക്കുന്നില്ലെങ്കിൽ മാത്രമേ ഇത് അനുവദനീയമാവൂ.സ്ഖലനം ഉണ്ടായാൽ നോമ്പ് മുറിയും.
16.മുടി മുറിക്കുക അല്ലെങ്കിൽ നഖം വെട്ടുക.
നോമ്പ് മുറിയില്ല.
പ്രമുഖ പണ്ഡിതന്മാരുടെ സ്ഥിരം സമിതി.
17. കുളിക്കുക.
നോമ്പ് മുറിയില്ല.
പ്രമുഖ പണ്ഡിതന്മാരുടെ സ്ഥിരം സമിതി, ഷെയ്ഖ് ബിൻ ബാസ്.
ഒരു വ്യക്തി അബദ്ധവശാൽ വെള്ളം വിഴുങ്ങിയാൽ, നോമ്പ് അപ്പോഴും സാധുവാണ്, അയാൾ നോമ്പ് ഖളാ വീട്ടേണ്ടതില്ല - ഷെയ്ഖ് ബിൻ ബാസ്.
18. നീന്തൽ, വെള്ളത്തിൽ മുങ്ങുക.
നോമ്പ് മുറിയില്ല.
ഷെയ്ഖ് ഉസൈമീൻ.
എന്നിരുന്നാലും നോമ്പെടുക്കുമ്പോൾ നീന്തുന്നത് വെറുക്കപ്പെട്ടതാണ്, പ്രത്യേകിച്ച് കടൽ വെള്ളത്തിൽ - ഷെയ്ഖ് മുഖ്ബിൽ.
19. മനപ്പൂർവം തിന്നുക, കുടിക്കുക.
നോമ്പ് മുറിയും.
ഷെയ്ഖ് ഉസൈമീൻ.
20. ബോധം കെടുത്തുന്നതിനുള്ള കുത്തിവെപ്പ്.
നോമ്പ് മുറിയില്ല.
ഷെയ്ഖ് ഉസൈമീൻ.
21. പോഷക കുത്തിവെപ്പ്.
നോമ്പ് മുറിയും.
ഷെയ്ഖ് ഉസൈമീൻ.
പോഷകം ഭക്ഷണം പോലെയാണ്.
22.സൗന്ദര്യ വര്‍ദ്ധക വസ്‌തുക്കള്‍ .
നോമ്പ് മുറിയില്ല.
ഷെയ്ഖ് ഉസൈമീൻ.
23. കണ്ണിലുറ്റിക്കുന്ന തുള്ളി മരുന്നുകൾ.
നോമ്പ് മുറിയില്ല.
ഷെയ്ഖ് ഉസൈമീൻ, ഷെയ്ഖ് ഇബ്നു തൈമിയ്യ.
25. കപ്പിങ്ങ് (ഹിജാമ).
നോമ്പ് മുറിയില്ല.
{അൽ-ബദാഇഉസ്-സനാ' (2/266), അൽ-ബിദായത്തുൽ-മുജ്തഹിദ് (1/437), അൽ-ഉമ്മ് (2/127), നൈലുൽ-ഔതാർ (4/275,578)}.
ഷെയ്ഖ് ഉസൈമീന്റെ ഷറഹ് അൽ മുമ്തി, മജാലിസ് ഷറഹ് അൽ റമദാൻ, ഫതാവാ റമദാൻ, ഫതാവാ അർകാനുൽ ഇസ്ലാം,ഷെയ്ഖ് ഫൗസാന്റെ അൽ മുൻതഖ മിൻ ഫതാവാ, ഷെയ്ഖ് ബിൻ ബാസിന്റെ മജ്മൂ ഫതാവാ യിൽ നിന്ന് എടുത്തത്-
رحمهم الله.
ഡോ കെ മുഹമ്മദ് സാജിദ്.
Comments
Post a Comment