മാസപ്പിറവി കാണൽ നിർബന്ധം
മാസപ്പിറവി കാണൽ നിർബന്ധം.
അബൂഹുറൈറ رضي الله عنه പറഞ്ഞു: "അല്ലാഹുവിന്റെ ദൂതൻ صلى الله عليه وسلم കാണുന്നതിന് ഒരു ദിവസം മുമ്പ് നോമ്പെടുക്കാൻ തിടുക്കം കൂട്ടുന്നത് വിലക്കിയിട്ടുണ്ട് ".
حَدَّثَنَا أَبُو بَكْرِ بْنُ أَبِي شَيْبَةَ، حَدَّثَنَا حَفْصُ بْنُ غِيَاثٍ، عَنْعَبْدِ اللَّهِ بْنِ سَعِيدٍ، عَنْ جَدِّهِ، عَنْ أَبِي هُرَيْرَةَ، قَالَ نَهَى رَسُولُ اللَّهِ ـ صلى الله عليه وسلم ـ عَنْ تَعْجِيلِ صَوْمِ يَوْمٍ قَبْلَ الرُّؤْيَة
[ സുനൻ ഇബ്നു മാജ.
ഷെയ്ഖ് അൽ അൽബാനി - സഹീഹ്. ].
മാസപ്പിറവിയുടെ ഹദീസുകളിൽ റഅ എന്ന ക്രിയയുടെ കൂടെ ഒറ്റ മഫ്ഊലും ബിഹിയയായ (കർമം) ഹിലാലെ ഉള്ളു (ചന്ദ്രക്കല). അങ്ങനെ വന്നാൽ അതിന് കാണുക എന്ന അർഥമേയുള്ളു എന്നത് ഏത് അറബി ഭാഷ പഠിച്ച മദ്രസ കുട്ടിക്കും അറിയാം.
റഅ എന്ന ക്രിയയുടെ കൂടെ രണ്ട് മഫ്ഊലും ബിഹിയുണ്ടായാലെ അറിഞ്ഞു, ബോദ്ധ്യമായി, മനസ്സിലായി എന്ന അർത്ഥം വരികയുള്ളു. ഇത് ബാല പാഠമാണ്. മാസപ്പിറവിയുമായി ബന്ധപ്പെട്ട ഹദീസുകളിലൊക്കെയും റഅ എന്ന ക്രിയയുടെ കൂടെ ഒറ്റ മഫ്ഊലും ബിഹിയയായ (കർമം) ഹിലാലെ ഉള്ളു. അതിന് കാണുക എന്നതല്ലാതെ മറ്റൊരു അർത്ഥവും വരില്ല. ബാല പാഠമാണ് ഇത്. അത് കൊണ്ട് മാസപ്പിറവി കാണൽ നിർബന്ധമാണ് അല്ലാതെ ആകാശത്ത് ഉണ്ടായത് ഗോള ശാസ്ത്രം വഴി അറിഞ്ഞാൽ, ബോദ്ധ്യമായാൽ പോര, കണ്ണ് കൊണ്ട് കാണുക തന്നെ വേണം. മേഘം മൂടിയാൽ 30 പൂർത്തിയാക്കണം എന്ന കൽപ്പന സ്വഹീഹായ ഹദീസുകളിൽ വന്നിട്ടുണ്ട്.
ഹദീസുകൾ രണ്ടെണ്ണം താഴെ കൊടുക്കുന്നു:
" لاَ تَصُومُوا حَتَّى تَرَوُا الْهِلاَلَ، وَلاَ تُفْطِرُوا حَتَّى تَرَوْهُ
നബി صلى الله عليه وسلم പറഞ്ഞു :
"ഹിലാൽ കാണുന്നത് വരെ (റമദാനിന്റെ) നോമ്പ് എടുക്കരുത് , ഹിലാൽ കാണുന്നത് വരെ നോമ്പ് (ശവ്വാലിന്റെ) തുറക്കുകയും ചെയ്യരുത്".
(സഹീഹ് മുസ്ലിം).
ഹിലാൽ കാണേണ്ടത് മഗ്‌രിബിന് .
താഴെ കുറൈബിന്റെ ഹദീസ്:
حَدَّثَنَا مُوسَى بْنُ إِسْمَاعِيلَ، حَدَّثَنَا إِسْمَاعِيلُ، - يَعْنِي ابْنَ جَعْفَرٍ - أَخْبَرَنِي مُحَمَّدُ بْنُ أَبِي حَرْمَلَةَ، أَخْبَرَنِي كُرَيْبٌ، أَنَّ أُمَّ الْفَضْلِ ابْنَةَ الْحَارِثِ، بَعَثَتْهُ إِلَى مُعَاوِيَةَ بِالشَّامِ قَالَ فَقَدِمْتُ الشَّامَ فَقَضَيْتُ حَاجَتَهَا فَاسْتُهِلَّ رَمَضَانُ وَأَنَا بِالشَّامِ فَرَأَيْنَا الْهِلاَلَ لَيْلَةَ الْجُمُعَةِ ثُمَّ قَدِمْتُ الْمَدِينَةَ فِي آخِرِ الشَّهْرِ فَسَأَلَنِي ابْنُ عَبَّاسٍ ثُمَّ ذَكَرَ الْهِلاَلَ فَقَالَ مَتَى رَأَيْتُمُ الْهِلاَلَ قُلْتُ رَأَيْتُهُ لَيْلَةَ الْجُمُعَةِ . قَالَ أَنْتَ رَأَيْتَهُ قُلْتُ نَعَمْ وَرَآهُ النَّاسُ وَصَامُوا وَصَامَ مُعَاوِيَةُ . قَالَ لَكِنَّا رَأَيْنَاهُ لَيْلَةَ السَّبْتِ فَلاَ نَزَالُ نَصُومُهُ حَتَّى نُكْمِلَ الثَّلاَثِينَ أَوْ نَرَاهُ . فَقُلْتُ أَفَلاَ تَكْتَفِي بِرُؤْيَةِ مُعَاوِيَةَ وَصِيَامِهِ قَالَ لاَ هَكَذَا أَمَرَنَا رَسُولُ اللَّهِ صلى الله عليه وسلم
കുറൈബ് ശാമിൽ നിന്നും മദീനയിൽ എത്തി ഇബ്നു അബ്ബാസിനെ കണ്ടു.
قَدِمْتُ الْمَدِينَةَ فِي آخِرِ الشَّهْرِ
കുറൈബ് പറഞ്ഞു: മദീനയിൽ ഞാൻ മാസത്തിന്റെ അവസാനത്തിൽ എത്തി.
فَقَالَ مَتَى رَأَيْتُمُ الْهِلاَلَ
ഇബ്നു അബ്ബാസ് ചോദിച്ചു: എപ്പോഴാണ് നിങ്ങൾ ഹിലാൽ കണ്ടത്?
قُلْتُ رَأَيْتُهُ لَيْلَةَ الْجُمُعَةِ
കുറൈബ് പറഞ്ഞു: വെള്ളിയാഴ്ച രാത്രി.
قَالَ أَنْتَ رَأَيْتَهُ
ഇബ്നു അബ്ബാസ് ചോദിച്ചു:
നീ കണ്ടിവോ?
قُلْتُ نَعَمْ وَرَآهُ النَّاسُ وَصَامُوا وَصَامَ مُعَاوِيَةُ
കുറൈബ് പറഞ്ഞു: അതെ, ജനങ്ങളു കണ്ടു, അവർ നോമ്പ് നോറ്റു, മുആവിയയും നോമ്പ് നോറ്റു.
قَالَ لَكِنَّا رَأَيْنَاهُ لَيْلَةَ السَّبْتِ فَلاَ نَزَالُ نَصُومُهُ حَتَّى نُكْمِلَ الثَّلاَثِينَ أَوْ نَرَاهُ
അപ്പോൾ ഇബ്നു അബ്ബാസ് പറഞ്ഞു: ഞങ്ങൾ അത് കണ്ടത് ശനിയാഴ്ച രാത്രിയാണ്. അത് കൊണ്ട്, ഞങ്ങൾ അത് കാണുന്നത് വരെ നോമ്പ് നോക്കും, അല്ലെങ്കിൽ മുപ്പത് പൂർത്തിയാക്കും.
فَقُلْتُ أَفَلاَ تَكْتَفِي بِرُؤْيَةِ مُعَاوِيَةَ وَصِيَامِهِ
കുറൈബ് പറഞ്ഞു: മുആവിയയും അദ്ദേഹത്തിന്റെ കാഴ്ചയും പോരെ?
قَالَ لاَ هَكَذَا أَمَرَنَا رَسُولُ اللَّهِ صلى الله عليه وسلم
ഇബ്നു അബ്ബാസ് പറഞ്ഞു: പോര, അപ്രകാരമാണ് നമ്മോട് അല്ലാഹുവിന്റെ ദൂതൻ صلى الله عليه وسلم കൽപ്പിച്ചത്.
(സഹീഹ് മുസ്ലിം)
عن ربعي بن حراس عن رجل من اصحاب رسول الله صلعم اختلف الناس في آخر يوم من رمضان . فقدم اعرابيان . فشهدا عند رسول الله صلعم بالله لأهل الهلال ورأياه أمس عشية فأمر رسول الله صلعم الناس ان يفطروا وفي رواية ان يغدوا الى مصلاهم "ابو داود" جامع الاصول في احاديث الرسول لابن الاثير ٢٧٥/٦
“റുബഇബ്നു ഹറാസ് നബി صلى الله عليه وسلم യുടെ സഹാബിമാരിൽ ഒരാളിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു. റമദാനിലെ അവസാനദിവസം ജനങ്ങൾ അഭി പ്രായവ്യത്യാസത്തിലായി. അപ്പോൾ രണ്ട് ഗ്രാമീണ അറബികൾ വന്നു. അല്ലാഹുവിന്റെ പേരിൽ സത്യംചെയ്‌തുകൊണ്ട് ഇന്നലെ സന്ധ്യയ്ക്ക് ഹിലാൽ കണ്ടു എന്ന് സാക്ഷി പറഞ്ഞു. അപ്പോൾ നബി صلى الله عليه وسلم ജനങ്ങളോട് നോമ്പ് മുറിക്കാൻ കൽപിച്ചു. മറ്റൊരു റിപ്പോർട്ടിൽ നാളെ രാവിലെ ഈദ് ഗാഹിലേക്ക് പോകാനും കൽപിച്ചു.
(അബൂദാവൂദ്-ജാമിഉൽ ഉസ്വൂൽ ഫീ അഹാദീസിർറസൂൽ, ഇബ്‌നുൽ അസീർ 6:275).
നിസ്കാര സമയങ്ങളെ കുറിച്ച് തീരുമാനിക്കാൻ ഏത് മാർഗം ഉപയോഗിക്കണം എന്ന് ഖുർആനിലൊ ഹദീസിലൊ പറഞ്ഞിട്ടില്ല. ആരംഭിക്കുന്ന സമയത്തെ കുറിച്ചും, അവസാനിക്കുന്ന സമയത്തെ കുറിച്ചും സൂചന നൽകുകയും ചില അടയാളങ്ങൾ വിശദീകരിക്കുകയുമാണ് ചെയ്തത്. ഉദാഹരണത്തിന്, ളുഹ്റിന്റെ സമയത്തെ കുറിച്ച് പറയുമ്പോൾ , ഒരു മനുഷ്യന്റെ നിഴലിന്റെ നീളം അവന്റെ ഉയരത്തിന് തുല്യമായാൽ എന്ന് പറഞ്ഞപ്പോൾ, അത് കണ്ടു പിടിക്കേണ്ട മാർഗം ഏതാണെന്ന് പറഞ്ഞിട്ടില്ല. അത് കൊണ്ടാണ് നിസ്കാരത്തിന്റെ സമയം അറിയാൻ ഗോള ശാസ്ത്ര കണക്കാകാം എന്ന് പണ്ടിതന്മാർ പറഞ്ഞത്. എന്നാൽ മാസപ്പിറവിക്ക് കാഴ്ചയുടെ മാർഗം നിർബന്ധമാണ് എന്ന് ഹദീസുകളിൽ വന്നിട്ടുണ്ട്. മുകളിൽ വ്യക്തമാക്കിയല്ലൊ. നിസ്കാര സമയം കണക്ക് കൂട്ടുന്നത് നിരോധിച്ചിട്ടില്ല എന്നാൽ മാസപ്പിറവിക്ക് ഗോള ശാസ്ത്ര കണക്ക് നിരോധിച്ചിട്ടുണ്ട്.
കൂടുതൽ താഴെ ലിങ്കിൽ വായിക്കാം إن شاء الله
ഗോളശാസ്ത്ര കണക്ക് നിരോധിച്ചതാണ്, അത് ബിദ്അത്താണ്.
https://www.salaf.in/2022/10/blog-post_86.html?m=1
പരിഭാഷപ്പെടുത്തിയത്:
ഡോ: കെ. മുഹമ്മദ് സാജിദ്.
Comments
Post a Comment