നോമ്പുതുറയും ദുആയും

നോമ്പുതുറയും ദുആയും.


നോമ്പ് തുറക്കുന്നതിന് തൊട്ടു മുൻപുള്ള പ്രാർത്ഥനയെ കുറിച്ച് ഷെയ്ഖ് ഉസൈമീൻ رحمه الله പറഞ്ഞു:



نقول إن وقت الإفطار موطن إجابة للدعاء لأنه في آخر العبادة ولأن الإنسان غالباً ما يكون أضعف نفسا عند إفطاره.

وكلما كان الإنسان أضعف نفساً وأرق قلباً كان أقرب إلى الإنابة والإخبات إلى الله عز وجل.



" ഇഫ്താറിലെ സമയത്തെ പ്രാർത്ഥന , പ്രാർത്ഥനയുടെ സ്വീകാര്യതയുടെ ഒരു നിമിഷമാണ്, കാരണം അത് ആരാധന ( എന്ന ഒരു പ്രവൃത്തിയുടെ)  അവസാനത്തിലാണ്, കാരണം , ഒരു വ്യക്തി ഇഫ്താറിന്റെ 

(ആ സമയത്ത്) അമിതമായി, ആത്മാവിന്റെ ഏറ്റവും കഠിനമായ ബലഹീനതയിലാണ്. ഒരു വ്യക്തി തന്റെ ഹൃദയത്തിൽ ദുർബലവും മൃദുലവുമാകുമ്പോഴെല്ലാം, അവൻ അല്ലാഹു عز وجل.

വിനോട് പശ്ചാത്താപത്തോടും വിനയത്തോടും അടുക്കും ".


(ഫത്‌വ അർകാനുൽ ഇസ്ലാം പേജ് 486).


നോമ്പ് തുറന്നതിന് ശേഷമുള്ള ദുആ:


അബ്ദുല്ല ഇബ്ൻ ഉമർ رضي الله عنه പറഞ്ഞു, നബി صلى الله عليه وسلم നോമ്പ് തുറക്കമ്പോൾ പറയും:


ذَهَبَ الظَّمَأُ، وَابْتَلَّتِ الْعُرُوقُ، وَثَبَتَ الْأَجْرُ إِنْ شَاءَ اللهُ


" ദാഹം ശമിച്ചു ,ഞരമ്പുകൾ നനഞ്ഞു, അല്ലാഹു ഉദ്ദേശിച്ചാൽ പ്രതിഫലം സ്ഥിരപ്പെടുകയും ചെയ്തു ".


(സുനൻ അബി ദാവൂദ്).


ഷെയ്ഖ് ഉസൈമീൻ رحمه الله പറഞ്ഞു , ഈ ദുആ നോമ്പ് തുറന്നതിന് ശേഷം , വെള്ളം കുടിച്ചതിന് ശേഷമാണ് ദുആ ചെയ്യേണ്ടത്.


ഈ ദുആ സ്ഥിരപ്പെട്ടതാണെന്ന് ഷെയ്ഖ് അൽ അൽബാനി പറഞ്ഞിട്ടുണ്ട്. ഷെയ്ഖ് മുഖ്ബിൽ സ്ഥിരപ്പെട്ടതല്ല എന്നും പറഞ്ഞു رحمهما الله.


മഷായിഖുമാർ പറയുന്നത്, ഹദീസ് നിധാന ശാസ്ത്രത്തിൽ ഷെയ്ഖ് അൽ അൽബാനിക്കാണ് ഷെയ്ഖ് മുഖ്ബിലിനെക്കാൾ رحمهما الله പാണ്ടിത്യം. അത് കൊണ്ട് ഈ ദുആ സുന്നത്താണ്.


പരിഭാഷപ്പെടുത്തിയത്:

ഡോ:കെ.മുഹമ്മദ് സാജിദ്.

Comments

Popular posts from this blog

തബ്ലീഗ് ജമാഅത്ത് ഭാഗം നാല്, സ്ഥാപക നേതാവ് മുഹമ്മദ് ഇല്യാസിന്റെ പിഴവുകൾ.

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

തബ്ലീഗ് ജമാഅത്ത് ഭാഗം ഒന്ന്.