ഈസാ നബി عليه السلام ന്റെ സംഭവം ഇസ്തിഗാസക്ക് തെളിവല്ല.
ഈസാ നബി عليه السلام ന്റെ സംഭവം ഇസ്തിഗാസക്ക് തെളിവല്ല.
അവസാന കാലത്ത് ഈസാ നബി عليه السلام നബി
صلى الله عليه وسلم
യുടെ ഖബ്റിനടുത്ത് വരുന്ന സംഭവം ഇസ്തിഗാസക്ക് തെളിവായി ഉദ്ധരിക്കാറുണ്ട്.
നബി صلى الله عليه وسلم പറഞ്ഞു:
" وَالَّذِي نَفْسِي بِيَدِهِ ، لَيُوشِكَنَّ أَنْ يَنْزِلَ فِيكُمْ ابْنُ مَرْيَمَ حَكَمًا عَدْلًا ، فَيَكْسِرَ الصَّلِيبَ ، وَيَقْتُلَ الْخِنْزِيرَ ، وَيَضَعَ الْجِزْيَةَ ، وَيَفِيضَ الْمَالُ حَتَّى لَا يَقْبَلَهُ أَحَدٌ ، حَتَّى تَكُونَ السَّجْدَةُ الْوَاحِدَةُ خَيْرًا مِنْ الدُّنْيَا وَمَا فِيهَا "
" എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവൻ തന്നെയാണ് സത്യം, ഈസാ ഇബ്നു മറിയം നീതിമാനും ജ്ഞാനിയുമായ ഒരു ഭരണാധികാരിയായി ഇറങ്ങും. അദ്ദേഹം കുരിശ് നശിപ്പിക്കും, പന്നികളെ കൊല്ലും, ജിസ്'യ നടപ്പിലാക്കും, സ്വീകരിക്കാൻ ആളില്ലാത്ത വിധം സമ്പത്ത് ഒഴുകും (അഭിവൃദ്ധിയുണ്ടാകും), ഒരു സുജൂദ് ദുനിയാവും അതിലുള്ളതിനേക്കാളും പ്രധാന്യമുള്ളതാകും.
رواه البخاري (2109) ومسلم (155)
ഇത്രയുമാണ് സഹീഹുൽ ബുഖാരിയിലും മുസ്ലിമിലും ഉള്ളത്. ഇതെല്ലാം മുഅ്ജിസത്താണ്.
എന്നാൽ ഈ അധിക വാക്യം അബൂ യഅ്ലയുടെ മുസ്നദിലുണ്ട് :
" ثُمَّ لَئِنْ قَامَ عَلَى قَبْرِي فَقَالَ : يَا مُحَمَّدُ ! لأُجِيبَنَّهُ "
" അനന്തരം അദ്ദേഹം എന്റെ ഖബറിനടുത്ത് നിൽക്കുകയാണെങ്കിൽ
പറയും: ഹേ, മുഹമ്മദ് ! അപ്പോൾ ഞാൻ അദ്ദേഹത്തിന് ഉത്തരം നൽകും."
رواه أبو يعلى
في " المسند " (11/462) .
ഈ വാക്യത്തിൽ ഈസാനബി عليه السلام ഖബറിനടുത്ത് നിൽക്കുകയാണെങ്കിൽ
എന്ന് പറയുമ്പോൾ ഉറപ്പില്ല നിൽക്കും എന്ന്. നബി
صلى الله عليه وسلم
യുടെ അവസാന കാലത്ത് വരാൻ പോകുന്ന സംഭവങ്ങളുടെ പ്രവചനങ്ങളെല്ലാം ഉറപ്പായും നടക്കാൻ പോകുന്ന സംഭവങ്ങളാണ്. ഭൂമി കുലുക്കങ്ങൾ ഉണ്ടാകും എന്നാണ് പറഞ്ഞത് അല്ലാതെ ഉണ്ടായേക്കാം എന്നല്ല. അത് കൊണ്ട് ഈ വാക്യം ഖബറിനടുത്ത് നിൽക്കുകയാണെങ്കിൽ ഉറപ്പുള്ളതെല്ലാത്ത രീതിയിൽ പറഞ്ഞത് കൊണ്ട്, ഈ ഭാഗം തകരാറുള്ളതാണെന്ന് അബൂ യഅ്ലായുടെ മുസ്നദിന്റെ പരിശോധകൻ ഇർഷാദ് അൽ ഹഖ് അൽ അഥരീ പറഞ്ഞിട്ടുണ്ട്.
സ്വഹീഹുൽ ബുഖാരിയിലും , മുസ്ലിമിലും വന്ന ഹദീസ് മുഅ്ജിസത്താണ് , അസാധാരണമായ സംഭവം.
പ്രവചനം സംശയ രൂപത്തിൽ നബി صلى الله عليه وسلم ഒരിക്കലും പറയില്ല. അത് പ്രവചനത്തിൽ സംശയം ജനിപ്പിക്കലാണ്. പ്രവാചകത്വത്തെ നിഷേധിക്കലാണ്. സംശയ രൂപത്തിൽ പ്രവചനം പറഞ്ഞാൽ എങ്ങിനെ പ്രവാചകനാകും? അല്ലാഹുവിൽ അഭയം.
അത് കൊണ്ട് മുസ്നദിൽ വന്ന അധിക വാക്യം തകരാറുള്ളതാണ്. അത് കൊണ്ട് ഈ റിപ്പോർട്ട് പ്രകാരം ഈസാ നബി عليه السلام നബി صلى الله عليه وسلم യുടെ ഖബ്റിനടുത്ത് വരില്ല, നബി صلى الله عليه وسلم ഉത്തരം ചെയ്യുകയുമില്ല.
അത് കൊണ്ട് തന്നെ ഈ സംഭവം ഇസ്തിഗാസയാണെന്ന് ,അല്ലാഹുവൊ, നബി صلى الله عليه وسلم യൊ, സഹാബികളൊ رضي الله عنهم , മദ്ഹബിലെ നാല് ഇമാമുകളൊ ആറ് ഹദീസ് ഗ്രന്ഥങ്ങളുടെ ഇമാമുകളൊ പറഞ്ഞിട്ടില്ല.
മറ്റൊരു റിപ്പോർട്ടിൽ
ليَهْبِطَنَّ عيسى ابنُ مريمَ حَكَمًا ، وإمامًا مُقْسِطًا ، و لَيَسْلُكَنَّ فَجًّا فَجًّا ، حاجَّا أوْ معْتَمِرًا ، وَليأْتِيَنَّ قَبْرِي حتى يُسَلِّمَ عَلَيَّ ، ولَأَرُدَّنَّ علَيْهِ
ഈസാ നബി عليه السلام ആകാശത്തിൽ നിന്നും ഇറങ്ങി വരുന്നുതുമായി ബന്ധപ്പെട്ട്, നബി صلى الله عليه وسلم യുടെ ഖബ്റിനടുത്ത് വരും എന്ന് പറഞ്ഞിട്ടുണ്ട്. ഇത് സ്വഹീഹാണെങ്കിൽ അസാധാരണമായ സംഭവങ്ങളിൽ പെട്ടതാണ്.
അസാധാരണമായ സംഭവങ്ങൾ ഇസ്തിഗാസക്ക് തെളിവാണെന്ന് അല്ലാഹുവൊ നബി صلى الله عليه وسلم യൊ, സഹാബികളൊ رضي الله عنهم , മദ്ഹബിലെ നാല് ഇമാമുകളൊ , ആറ് ഹദീസ് ഗ്രന്ഥങ്ങളുടെ ഇമാമുകളൊ പഠിപ്പിച്ചിട്ടില്ല.
അത് കൊണ്ട് ഈസാ നബി عليه السلام ന്റെ സംഭവം ഇസ്തിഗാസക്ക് തെളിവല്ല.
പരിഭാഷപ്പെടുത്തിയത്:
ഡോ:കെ.മുഹമ്മദ് സാജിദ്.
Comments
Post a Comment