സിഹ്റ് നിഷേധികളുടെ അബദ്ധങ്ങൾ

സിഹ്റ് നിഷേധികളുടെ അബദ്ധങ്ങൾ


സിഹ്റ് നിഷേധികൾ ഖുർആനിൽ മൂസാ നബി عليه السلام ന് സിഹ്റ് ബാധിച്ചതിനെ കുറിച്ച് പറഞ്ഞതിന്റെ അബദ്ധം പരിശോധിക്കാം.


അല്ലാഹു പറഞ്ഞു:


قَالَ بَلْ أَلْقُوا۟ ۖ فَإِذَا حِبَالُهُمْ وَعِصِيُّهُمْ يُخَيَّلُ إِلَيْهِ مِن سِحْرِهِمْ أَنَّهَا تَسْعَىٰ 


" അദ്ദേഹം (മൂസാ നബി عليه السلام ) പറഞ്ഞു: 'എന്നാല്‍, നിങ്ങള്‍ (കയറുകളും, വടികളും) ഇട്ടുകൊള്ളുക' (അങ്ങനെ, സിഹ്റ് ചെയ്യുന്നവർ ഇടുകയും ചെയ്തു) അപ്പോഴേക്കതാ, അവരുടെ കയറുകളും, വടികളും - അവരുടെ സിഹ്റ് നിമിത്തം - അവ ഓടുകയാണെന്നു അദ്ദേഹത്തിനു (മൂസ നബി عليه السلام ന്) തോന്നിപ്പോകുന്നു! ".


(20:66).


ഇവിടെ മൂസ നബി عليه السلام ന് വ്യക്തമായും തോന്നിപ്പോകുന്നു കയറുകളും, വടികളും ഓടുകയാണെന്ന്. സിഹ്റിനെ നിഷേധിക്കുന്ന മുഅ്തസലിയാക്കൾ  പറയുന്നു, കയറുകളും, വടികളും മെർക്കുറി പോലത്തെ രാസ വസ്തുക്കൾ ഉപയോഗിച്ച് അനക്കം ഉണ്ടാക്കിയതാണെന്ന്, അല്ലാതെ മൂസാ നബി عليه السلام ന്ന് സിഹ്റ് ബാധിച്ചിട്ടില്ല എന്ന്.


എന്നാൽ ആയത്തിൽ വ്യക്തമാക്കിയിട്ടുണ്ട് അവരുടെ സിഹ്റ് നിമിത്തമാണ് മൂസാ നബി عليه السلام ന്ന് തോന്നിയത് എന്ന്.


ഇനി ഇബ്‌നു അൽ-ഖയ്യും رحمه الله അദ്ദേഹത്തിന്റെ ഏറ്റവും മികച്ച കൃതിയായ "ബദാഇ അൽ-ഫവാഇദ്" ൽ മുഅവ്വദത്തൈനിനെ (ഖുർആനിലെ അവസാനത്തെ രണ്ട് സൂറത്തുകൾ) വിശദീകരിക്കുന്നതിനിടയിൽ ഫറോവയുടെ ജാലവിദ്യക്കാരുടെ ജാലവിദ്യയുടെ യാഥാർത്ഥ്യം വ്യക്തമാക്കുന്നത് വായിക്കാം. അദ്ദേഹം  പറയുന്നു:



وأما ما يقوله المنكرون: من أنهم فعلوا في الحبال والعصي ما أوجب حركتها ومشيها، مثل الزئبق وغيره، حتى سعت. فهذا باطل من وجوه كثيرة. فإنه لو كان كذلك لم يكن هذا خيالا، بل حركة حقيقية. ولم يكن ذلك سحرا لأعين الناس، ولا يسمى ذلك سحرا، بل صناعة من الصناعات المشتركة. وقد قال تعالى: ٢٠: ٦٦ فَإذا حِبالُهم وعِصِيُّهم يُخَيَّلُ إلَيْهِ مِن سِحْرِهِمْ أنَّها تَسْعى ولو كانت تحركت بنوع حيلة - كما يقوله المنكرون - لم يكن هذا من السحر في شيء. ومثل هذا لا يخفى وأيضا لو كان ذلك بحيلة كما قال هؤلاء لكان طريق إبطالها إخراج ما فيها من الزئبق وبيان ذلك المحال ولم يحتج إلى إلقاء العصا لابتلاعها وأيضا فمثل هذه الحيلة لا يحتاج فيها إلى الاستعانة بالسحرة بل يكفي فيها حذاق الصناع ولا يحتاج في ذلك إلى تعظيم فرعون للسحرة وخضوعه لهم ووعدهم بالتقريب والجزاء وأيضا فإنه لا يقال في ذلك إنه لكبيركم الذي علمكم السحر فإن الصناعات يشترك الناس في تعلمها وتعليمها وبالجملة فبطلان هذا أظهر من أن يتكلف رده فلنرجع إلى المقصود.


" (സിഹ്റ്)നിഷേധികൾ (അതായത് മുഅ്തസിലകൾ) പറയുന്നത്, അവർ (മന്ത്രവാദികൾ) കയറുകളെയും വടികളെയും നീങ്ങുന്നത് സാധിച്ചത്,  മെർക്കുറിയും മറ്റും ഉപയോഗിച്ചാണ്, അവ വികസിക്കുന്നിടത്തോളം

( കയറുകളും വടികളും ചലിക്കുന്നതായി തോന്നും). ഇത് ധാരാളം കോണുകളിൽ നിന്നും അസത്യമാണ്. അങ്ങനെയായിരുന്നെങ്കിൽ ഇത്  തോന്നൽ ആകുമായിരുന്നില്ല  , പകരം ഇത് 

യഥാർത്ഥമായ ഒരു ചലനമാകുമായിരുന്നു. അതിനാൽ, ഇത് ജനങ്ങളുടെ കണ്ണുകളെ സിഹ്റ് ബാധിച്ചതായിരിക്കില്ല. അതിനെ സിഹ്‌ർ (മാരണം) എന്ന് പറയില്ല, മറിച്ച് പങ്കിട്ട കലകളിൽ നിന്നുള്ള   (നൈപുണ്യമായ) ഒരു കല മാത്രമാണ്. കൂടാതെ അല്ലാഹു പറഞ്ഞു,

" അദ്ദേഹം പറഞ്ഞു: 'എന്നാല്‍, നിങ്ങള്‍ ഇട്ടുകൊള്ളുക' (അങ്ങനെ, അവര്‍ ഇടുകയും ചെയ്തു) അപ്പോഴേക്കതാ, അവരുടെ കയറുകളും, വടികളും - അവരുടെ സിഹ്റ് നിമിത്തം - അവ ഓടുകയാണെന്നു അദ്ദേഹത്തിനു (മൂസാ നബി عليه السلام ന്) തോന്നിപ്പോകുന്നു!"

(20:66), അപ്പോൾ അവരുടെ സിഹ്റ് നിമിത്തം, അവരുടെ കയറുകളും വടികളും ഓടുന്നതായി അദ്ദേഹത്തിന് തോന്നി,

(സിഹ്റ്) നിഷേധികൾ (മുഅതസലിയാക്കൾ) പറയുന്നതുപോലെ - ഈ ഓടുന്നത് (സാധിച്ചത്) ഒരുതരം (മിഥ്യാധാരണ) തന്ത്രത്തിലൂടെ ആയിരുന്നെങ്കിൽ, ഇത് സിഹ്റ് അല്ല, മാത്രമല്ല ഇതു പോലുള്ള (നിരീക്ഷണങ്ങൾ) ഒട്ടും മറഞ്ഞിരിക്കില്ല. കൂടാതെ, അവർ (നിഷേധികൾ) പറയുന്നതുപോലെ, അത് തന്ത്രത്തിലൂടെ ആയിരുന്നെങ്കിൽ, - അതിനെ (തന്ത്രത്തെ) അസാധുവാക്കാനുള്ള മാർഗം, (കയർ, വടികൾ) അവയുടെ ഉള്ളിൽ സ്ഥാപിച്ചിരിക്കുന്ന മെർക്കുറി പുറത്തെടുക്കുകയും അതുവഴി (പ്രത്യക്ഷത്തിൽ) അസാധ്യമായ ഈ കാര്യം എങ്ങനെ സംഭവിച്ചു, എന്ന് വിശദീകരിക്കുകയും ചെയ്യാമായിരുന്നു.   (മന്ത്രവാദിയുടെ കയറുകളും വടികളും) വിഴുങ്ങാൻ വേണ്ടി (മൂസാ عليه السلام) തന്റെ വടി താഴെയിടേണ്ട ആവശ്യം വരുമായിരുന്നില്ല.


കൂടാതെ, ഈ തന്ത്രത്തിന് മാന്ത്രികരുടെ സഹായം തേടേണ്ടതില്ല , പകരം വിദഗ്ധരായ എഞ്ചിനീയർമാരെ ഉപയോഗിച്ചാൽ മതിയാകും, ഫിർഔൻ മാന്ത്രികരെ മഹത്വപ്പെടുത്തുകയും അവർക്ക് കീഴടങ്ങുകയും (അവരെ ആവശ്യമുണ്ട് എന്ന നിലയിൽ അവൻ) അവർക്ക് സാമീപ്യവും, പ്രതിഫലവും വാഗ്ദാനം ചെയ്യേണ്ട ആവശ്യമില്ല. കൂടാതെ, (അത്തരമൊരു സാഹചര്യത്തിൽ) [ഫിർഔൻ], "തീർച്ചയായും, അവൻ [മൂസാ] നിങ്ങൾക്ക് സിഹ്റ് പഠിപ്പിച്ചുതന്ന നിങ്ങളുടെ നേതാവ് തന്നെയാണ്" എന്ന് പറയുകയില്ല. (20:71). കലകളുടെ പഠനവും അധ്യാപനവും (കാര്യങ്ങൾ) ജനങ്ങൾ പരസ്പരം പങ്കുവെക്കുന്നവയാണ്. ചുരുക്കത്തിൽ, ഇതിന്റെ ഖണ്ടനം വളരെ വ്യക്തമാണ്. 


(ബദാഇ അൽ-ഫവാഇദ്, ദാർ ആലം അൽ-ഫവാഇദ്, തഹ്ഖീഖ്, അലി ബിൻ മുഹമ്മദ് ഇമ്രാൻ, പേജ് 747).


സിഹ്റ് നിഷേധികളുടെ മറ്റൊരു അബദ്ധം.


അല്ലാഹു പറഞ്ഞു:


إِذْ يَقُولُ ٱلظَّـٰلِمُونَ إِن تَتَّبِعُونَ إِلَّا رَجُلًا مَّسْحُورً


" അക്രമികൾ പറയുന്ന സന്ദർഭം 'മാരണം ബാധിച്ച ഒരു പുരുഷനെയല്ലാതെ നിങ്ങള്‍ പിന്‍പറ്റുന്നില്ല' ".


(17:47).


ഈ ആയത്തിനെ കുറിച്ച് അഹ്ലുസ്സുന്നയുടെ ഒരു പണ്ഡിതനും പറയാത്ത വാദമാണ് മുഅ്തസലിയാക്കൾ പറഞ്ഞു പരത്തുക. അതായത് നബി صلى الله عليه وسلم ക്ക് സിഹ്റ് ബാധിച്ചു എന്ന് പറഞ്ഞാൽ മക്കയിലെ മുശ്രിക്കുകളുടെ ആരോപണം തന്നെ മുസ്ലിംകളും ഏറ്റു പറയലല്ലേ എന്ന്.


ആദ്യമായി നബി صلى الله عليه وسلم ക്ക് സിഹ്റ് ബാധിച്ചത് മദീനയിൽ വെച്ചാണ്. ഈ ആയത്ത് നബി صلى الله عليه وسلم ക്ക് സിഹ്റ് ബാധിച്ചതിന് എത്രയോ വർഷങ്ങൾക്കു മുമ്പ് മക്കയിൽ അവതരിച്ചാണ്. അപ്പോൾ മക്കയിലെ മുശ്രിക്കുകൾ ആരോപിച്ചതും, നബി صلى الله عليه وسلم ക്ക് ബാധിച്ച സിഹ്റും ഒന്നല്ല എന്നർത്ഥം. അഹ്ലുസ്സുന്നയുടെ  പണ്ഡിതന്മാർ വ്യക്തമാക്കുന്നത് , മുശ്രിക്കുകളുടെ ആരോപണം നബി صلى الله عليه وسلم ക്ക് സിഹ്റ് ബാധിച്ചു എന്നത്, നബി صلى الله عليه وسلم ഖുർആൻ ജനങ്ങൾക്ക് ഓതി കേൾപ്പിച്ചു കൊടുക്കുന്നത് കൊണ്ടാണ്. അത് അല്ലാഹുവിങ്കൽ നിന്ന് അവതരിച്ചതാണെന്ന് പ്രബോധനം ചെയ്യുന്നത് കൊണ്ടാണ് നബി صلى الله عليه وسلم  സിഹ്റ് ബാധിച്ച ഭ്രാന്തൻ എന്നൊക്കെ ആരോപിച്ചിരുന്നത്.


ഇതേ പോലെ ഫിർഔനും മൂസാ നബി عليه السلام നെ സിഹ്റ് ബാധിച്ചവൻ എന്ന് ആരോപിച്ചിരുന്നു.


അല്ലാഹു പറഞ്ഞു:


وَلَقَدْ ءَاتَيْنَا مُوسَىٰ تِسْعَ ءَايَـٰتٍۭ بَيِّنَـٰتٍ ۖ فَسْـَٔلْ بَنِىٓ إِسْرَٰٓءِيلَ إِذْ جَآءَهُمْ فَقَالَ لَهُۥ فِرْعَوْنُ إِنِّى لَأَظُنُّكَ يَـٰمُوسَىٰ مَسْحُورًا 


" തീര്‍ച്ചയായും, മൂസാക്കു വ്യക്തങ്ങളായ ഒമ്പതു ദൃഷ്ടാന്തങ്ങളെ നാം നല്‍കുകയുണ്ടായി, എന്നാല്‍, ഇസ്രാഈല്‍ സന്തതികളോട് അദ്ദേഹം അവരില്‍ ചെന്ന സന്ദര്‍ഭത്തെക്കുറിച്ച് നീ ചോദി(ച്ചു നോ)ക്കുക. (അതെ) അപ്പോള്‍, ഫിര്‍ഔന്‍ അദ്ദേഹത്തോടു പറഞ്ഞു: "നിശ്ചയമായും, നിന്നെ ഞാന്‍ - മൂസാ - മാരണം (സിഹ്റ്) പിണഞ്ഞ ഒരുവനാണെന്നു വിചാരിക്കുന്നു."


(17:101).


ഇവിടെയും മൂസാ നബി عليه السلام അല്ലാഹുവിന്റെ ദ്രിഷ്ടാന്തങ്ങളെ കാണിച്ചു കൊടുത്തപ്പോഴാണ് അദ്ദേഹത്തെ സിഹ്റ് ബാധിച്ചവൻ എന്ന് ആരോപിച്ചത്. അല്ലാതെ മൂസാ നബി عليه السلام ന് കയറുകളും വടികളും ഓടുന്നതായി തോന്നിയപ്പോൾ, ഫിർഔൻ പറഞ്ഞിട്ടില്ല, നോക്കൂ, ഞാൻ പറഞ്ഞത് യാഥാർത്ഥ്യമായിരിക്കുന്നു, മുസാ നബിക്കിതാ സിഹ്റ് ബാധിച്ചിരിക്കുന്നു എന്ന്. അതെ പോലെ, നബി صلى الله عليه وسلم ക്ക് മദീനയിൽ വെച്ച് സിഹ്റ് ബാധിച്ചപ്പോൾ മക്കയിലെ മുശ്രിക്കുകളും പറഞ്ഞിട്ടില്ലല്ലോ, നോക്കൂ, ഞങ്ങൾ പറഞ്ഞത് യാഥാർത്ഥ്യമായിരിക്കുന്നു,  നബിക്കിതാ സിഹ്റ് ബാധിച്ചിരിക്കുന്നു എന്ന്.കാരണം സ്രിഷ്ഠിളുണ്ടാക്കുന്ന സിഹ്റ് പ്രവാചകന്മാരുടെ ബുദ്ധിക്ക് തകരാർ സംഭവിപ്പിച്ചിട്ടില്ല എന്ന യാഥാർത്ഥ്യം അവർ മനസ്സിലാക്കിയിരുന്നു. എന്നാൽ അല്ലാഹുവിന്റെ ദ്രിഷ്ടാന്തങ്ങളെ കാണിച്ചു കൊടുത്തപ്പോഴാണ് , ശത്രുക്കൾ പ്രവാചകൻമാർ عليهم السلام ക്ക് ബുദ്ധിക്ക് തകരാർ സംഭവിച്ച സിഹ്റ് ബാധിച്ചവർ എന്ന് ആരോപിച്ചിരുന്നത്. കാരണം സത്യമായ ദ്രിഷ്ടാന്തങ്ങളെ അവർ അംഗീകരിക്കാൻ തയ്യാറായിരുന്നില്ല. അപ്പോൾ പിന്നെ സിഹ്റ് ആരോപിച്ച് വ്യക്തി ഹത്യ നടത്തലെ നിവ്രത്തിയുള്ളു. 


ഖുർആനിൽ മൂസാ നബി عليه السلام ന് സിഹ്റ് ബാധിച്ചതിനെ ഒരിക്കലും നിഷേധിക്കാൻ സാധ്യമല്ല. അത് കൊണ്ട് തന്നെ നബി صلى الله عليه وسلم ക്കും സിഹ്റ് ബാധിച്ചിട്ടുണ്ട് എന്നതും യാഥാർത്ഥ്യമാണ്. ഫിർഔൻ , മൂസ നബി عليه السلام ന്ന് സിഹ്റ് ബാധിച്ചു എന്ന് ആരോപിച്ചു. മൂസ നബി عليه السلام ന്ന് സിഹ്റ് ബാധിക്കുകയും ചെയ്തു. ഖുർആനിലെ ഈ സത്യം നിഷേധിക്കാൻ പറ്റില്ലല്ലോ.അതേ പോലെ മക്കാ മുശ്രിക്കുകൾ നബി صلى الله عليه وسلم ക്ക് സിഹ്റ് ബാധിച്ചു എന്ന് ആരോപിച്ചു. നബി صلى الله عليه وسلم ക്ക് സിഹ്റ് ബാധിക്കുകയും ചെയ്തു. അപ്പോൾ വ്യക്തമാണ് ആരോപിച്ച സിഹ്റും ബാധിച്ച സിഹ്റും ഒന്നല്ല. ബാധിച്ച സിഹ്റ് മനോനില തെറ്റിക്കുന്ന സിഹ്റല്ല.

പരിഭാഷപ്പെടുത്തിയത്:

ഡോ:കെ.മുഹമ്മദ് സാജിദ്.

Comments

  1. ൽ യാഥാർഥ്യമുണ്ടായിരുെന്നെങ്കിൽ ഈ േലാകം എന്നോ കുട്ടിച്ചോർ ആയേനെ

    ReplyDelete
    Replies
    1. കുട്ടിച്ചോർ ആവില്ല, കാരണം അല്ലാഹു ഉദ്ദേശിച്ചാൽ മാത്രമേ സിഹ്റ് ഫലിക്കുകയുള്ളു. താഴെ ലിങ്കിൽ വായിക്കാം إن شاء الله

      സിഹ്റിന്റെ യാഥാർത്ഥ്യം ഖുർആനിലും ഹദീസിലും

      http://www.salaf.in/2023/02/blog-post_28.html?m=1

      Delete
    2. ഖുർആനിൽ മൂസാ നബി عليه السلام ന് സിഹ്റ് ബാധിച്ചതിനെ നിഷേധിക്കാൻ സാധിക്കുമോ? അതിന് മറുപടി പറയുക

      Delete

Post a Comment

Popular posts from this blog

തബ്ലീഗ് ജമാഅത്ത് ഭാഗം നാല്, സ്ഥാപക നേതാവ് മുഹമ്മദ് ഇല്യാസിന്റെ പിഴവുകൾ.

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

തബ്ലീഗ് ജമാഅത്ത് ഭാഗം ഒന്ന്.