സിഹ്റ് തഫ്സീറുകളിൽ
സിഹ്റ് തഫ്സീറുകളിൽ
തഫ്സീർ ഖുർതുബി:
ذهب أهل السنة إلى أن السحر ثابت وله حقيقة . وذهب عامة المعتزلة وأبو إسحاق الإستراباذي من أصحاب الشافعي إلى أن السحر لا حقيقة له
സിഹ്റ് സ്ഥിരപ്പെട്ടതാണെന്നും യാഥാർത്ഥ്യമുണ്ടെന്നുമാണ് അഹ്ലുസ്സുന്നയുടെ അഭിപ്രായം. മുഅ്തസിലയും അൽ-ഷാഫിയുടെ കൂട്ടാളികളിൽ നിന്ന് അബു ഇസ്ഹാഖ് അൽ-ഇസ്ത്രാബാദിയും സിഹ്റ് ന് യാഥാർത്ഥ്യമില്ലെന്ന് വിശ്വസിച്ചു.
اتفاق المفسرين على أن سبب نزولها ما كان من سحر لبيد بن الأعصم، وهو مما خرجه البخاري ومسلم وغيرهما عن عائشة رضى الله عنها
ആഇശ رضي الله عنها യുടെ ആധികാരികതയിൽ അൽ ബുഖാരിയും മുസ്ലിമും മറ്റുള്ളവരും വിവരിച്ചതിൽ നിന്നാണ് ലബീദ് ബിൻ അൽ അഅ്സം സിഹ്റ് ചെയ്തതിന്റെ കാരണമാണ് ആയത്തുകൾ (മുഅവ്വദതൈൻ) അവതരിച്ചതിന് കാരണമെന്ന് മുഫസ്സിരീങ്ങൾ (ഖുർആൻ വ്യാഖ്യാതാക്കൾ) യോജിക്കുന്നു.
فذكر الغزنوي الحنفي في عيون المعاني له :أن السحر عند المعتزلة خدع لا أصل له
അൽ-ഗസ്നാവി അൽ-ഹനഫി ഉയൂൻ അൽ-മആനിയിൽ പരാമർശിച്ചു: മുഅ്തസിലയുടെ (എന്ന ബിദ്അത്തുകാരുടെ) അഭിപ്രായത്തിൽ സിഹ്റ് അടിസ്ഥാനമില്ലാത്ത ഒരു വഞ്ചനയാണ്.
قلت وعندنا أنه حق وله حقيقة
ഞാൻ (ഖുർതുബി) പറഞ്ഞു, നമ്മുടെ അടുത്ത് അത് (സിഹ്റ്) സത്യമാണ്, അതിൽ യാഥാർത്ഥ്യമുണ്ട്.
المعتزلة ومخالفتهم أهل الحق
മുഅ്തസില സത്യത്തിന്റെ ആളുകളോട് വിയോജിച്ചു.
(2:102).
തഫ്സീർ ബഗവി
والسحر وجوده حقيقة عند أهل السنة
അഹ്ലുസ്സുന്നയുടെ അടുക്കൽ സിഹ്റ് ഒരു യാഥാർത്ഥ്യമാണ്
(2:102).
തഫ്സീർ തബരി
وفي وجود السحر في كل زمان ووقت
സിഹ്റിന്റെ സാന്നിധ്യം എല്ലാ കാലത്തും സമയത്തും ഉണ്ട്.
(2:102).
ഫത്ഹുൽ ബാരി:
قال المازري : أنكر المبتدعة هذا الحديث
(فتح الباري).
അൽ മാസിരീ പറഞ്ഞു:
ഈ ഹദീസ് (നബി صلى الله عليه وسلم ക്ക് സിഹ്റ് ബാധിച്ച ഹദീസ്) ബിദ്അത്തുകാരൻ നിഷേധിച്ചു.
(فتح الباري).
അപ്പോൾ വ്യക്തമാണ് സിഹ്റിന് യാഥാർത്ഥ്യമുണ്ട് എന്നും, നബി صلى الله عليه وسلم ക്ക് സിഹ്റ് ബാധിച്ചിട്ടുണ്ട് എന്നതിലും , അഹ്ലുസ്സുന്നയുടെ പണ്ഡിതന്മാരും , മുഫസ്സിരീങ്ങളും യോജിപ്പിലാണ്, ചില ഒറ്റപ്പെട്ട പണ്ഡിതന്മാർ ഇതിൽ ഭിന്നിച്ചത് ഐക്യാഭിപ്രായത്തിന് എതിരാവില്ല എന്ന് തഫ്സീറുകളിൽ നിന്നും വ്യക്തമായും മനസ്സിലാക്കാം.
സിഹ്റിന്റെ യാഥാർത്ഥ്യത്തെയും, നബി صلى الله عليه السلام ക്ക് സിഹ്റ് ബാധിച്ച ഹദീസുകളും നിഷേധിച്ചത് ബിദ്അത്ത് കാരായ മുഅതസലിയാ വിഭാഗമാണ് എന്നതും വ്യക്തമാണ്.
അത് കൊണ്ട് സിഹ്റിന്റെ യാഥാർത്ഥ്യത്തെയും, നബി صلى الله عليه السلام ക്ക് സിഹ്റ് ബാധിച്ച ഹദീസുകളെയും നിഷേധിക്കുന്നവരെ അവഗണിക്കുക.
സിഹ്റിൽ വിശ്യസിച്ചാൽ സ്വർഗ്ഗത്തിൽ പ്രവേശിക്കില്ല എന്ന ഹദീസുദ്ധരിച്ച് ചിലർ പറയുന്നു: അതിനാൽ സിഹ്റിന് ഫലമുണ്ട് എന്ന് വിശ്വസിക്കരുത്, ഉണ്ട് എന്ന് വിശ്യസിച്ചാൽ അവർ സ്വർഗ്ഗത്തിൽ പ്രവേശിക്കില്ല . ഇത് ഹദീസിനെ തെറ്റായി മനസ്സിലാക്കലാണ്.
ഈ ഹദീസിലെ സിഹ്റിൽ വിശ്വസിക്കുക എന്നതിനെ പണ്ഡിതന്മാർ വിശദീകരിച്ചത് മാരണക്കാരിലും, ജ്യോത്സ്യന്മാരിലും അവരുടെ വർത്തമാനങ്ങളിലും വിശ്വാസമർപ്പിക്കുക എന്ന അർത്ഥത്തിലാണ്. ഉദാഹരണത്തിന് ഷെയ്ഖ് ഉസൈമീൻ رحمه الله പറഞ്ഞത് കാണുക:
" والمصدق به هو المصدق بما يخبر به المنجمون فإذا قال المنجم إنه سيكون كذا وكذا صدق فهذا لا يدخل الجنة ".
" അതിൽ (സിഹ്റിൽ) വിശ്വസിക്കുന്നവൻ ജ്യോത്സ്യന്മാർ പറയുന്നതിൽ വിശ്വസിക്കുന്നവനാണ്, അതിനാൽ കാര്യം അങ്ങനെയായിരിക്കുമെന്ന് ജ്യോത്സ്യൻ പറഞ്ഞാൽ, അവനത് വിശ്വസിക്കുന്നു, അവൻ സ്വർഗത്തിൽ പ്രവേശിക്കില്ല ".
ക്രിസ്തു മതത്തിൽ വിശ്വസിച്ചാൽ സ്വർഗ്ഗത്തിൽ പ്രവേശിക്കില്ല എന്ന് പറഞ്ഞാൽ അതിനർത്ഥം ക്രിസ്തു മതമില്ല , അതൊരു യാഥാർത്ഥ്യമല്ല എന്നല്ലല്ലോ. ക്രിസ്തു മതം പഠിച്ച്, അംഗീകരിച്ച്, ആ മതത്തിൽ പറയുന്നത് വിശ്വസിച്ച് ജീവിതത്തിൽ പ്രായോഗികമാക്കിയവൻ സ്വർഗ്ഗത്തിൽ പ്രവേശിക്കില്ല എന്നാണ് അതിനർത്ഥം. അതേ പോലെ സിഹ്റ് പഠിക്കുകയും, അത് അംഗീകരിച്ച്, അതിന്റെ വിശ്യാസം ജീവിതത്തിൽ പ്രായോഗികമാക്കിയ ജ്യോത്സ്യനും, ജ്യോത്സ്യൻ പറയുന്നത് വിശ്വസിക്കുന്നവനും, സ്വർഗ്ഗത്തിൽ പ്രവേശിക്കില്ല എന്നാണ് ഹദീസ് പഠിപ്പിക്കുന്നത്. അല്ലാഹു 2:102 ആയത്തിലും, സിഹ്റ് പഠിച്ചാൽ അവിശ്വാസി ആകും, അഥവ സ്വർഗ്ഗത്തിൽ പ്രവേശിക്കില്ല എന്ന് വ്യക്തമാക്കിയല്ലൊ. അത് കൊണ്ട് ഈ ഹദീസ് ഖുർആനിനോട് യോജിക്കുന്നു. അല്ലാതെ സിഹ്റിൽ വിശ്വസിച്ചാൽ സ്വർഗ്ഗത്തിൽ പ്രവേശിക്കില്ല എന്നതിനർത്ഥം സിഹ്റിനു ഹഖീഖത് (ഫലം , യാഥാർഥ്യം) ഉണ്ട് എന്ന് വിശ്വസിച്ചാൽ സ്വർഗ്ഗത്തിൽ പ്രവേശിക്കില്ല എന്നല്ല.
സിഹ്റ് ഉണ്ട് എന്ന് വിശ്വസിച്ചാൽ സ്വർഗ്ഗത്തിൽ പ്രവേശിക്കില്ല , ഇതേ പോലെ സൂറത്തു നിസാഅ് 51 ൽ ജിബ്തിൽ വിശ്വസിച്ചാൽ എന്ന ആയത്തിന്റെ തഫ്സീറിൽ ഇമാം ഖുർതുബി അത് സിഹ്റ് ആണെന്ന് പറഞ്ഞതിനെയും തെറ്റായി സമൂഹത്തിൽ പ്രചരിപ്പിക്കുന്നവരോട് ചോദിക്കട്ടെ, തൗഹീദിന്റെ പടപ്പോരാളികളായ മഹാന്മാരായ പണ്ടിതന്മാർ, ഇമാം ശാഫി, അഹ്മദ് ഇബ്നു ഹന്മബൽ ( സുന്നത്തിന്റെ ഇമാം എന്ന് അറിയപ്പെടുന്ന) ഇമാം ബുഖാരി, മുസ്ലിം, മുഹമ്മദ് ബിൻ അബ്ദുൽ വഹ്ഹാബ്, ഇബ്നു തൈമിയ്യ (ശൈഖുൽ ഇസ്ലാം എന്നറിയപ്പെടുന്നവർ) ഷെയ്ഖ് ഉസൈമീൻ, ഷെയ്ഖ് ബിൻ ബാസ്, ഷെയ്ഖ് അൽബാനി (നൂറ്റാണ്ടിലെ മുജദ്ദിദുകൾ) , വേണ്ട അറിയപ്പെടുന്ന മനസ്സിൽ വരുന്ന ഏത് മഹാന്മാരായ അഹ്ലുസ്സുന്നയുടെ പണ്ടിതന്മാരുടെ പേരും പറഞ്ഞു കൊള്ളു , തഫ്സീർ ഖുർതുബിയിലാണല്ലൊ ജിബ്ത് സിഹ്റാണെന്നുള്ളത്, എന്നാൽ ഇമാം, ഖുർതുബിയും , ഇവരെല്ലാവരും, رحمهم الله സിഹ്റ് ഉണ്ട് എന്ന് വിശ്വസിച്ചവരാണ് എന്നിരിക്കെ, ഇവരാരും സ്വർഗ്ഗത്തിൽ പ്രവേശിക്കില്ല എന്ന് ഉറപ്പിച്ചു കഴിഞ്ഞൊ?
نعوذ بالله.
സിഹ്റ് നിഷേധിക്കാൻ ചിലർ ഇമാം അബൂബക്കർ ജസ്സാസിനെ رحمه الله തെളിവായി ഉദ്ധരിക്കാറുണ്ട്. എന്നാൽ അദ്ദേഹം പറഞ്ഞത്
وان امرأة يهودية سحرته
ജൂത സ്ത്രീ സിഹ്റ് ചെയ്തു എന്നാണ്. എന്നാൽ നബി صلى الله عليه وسلم യെ സിഹ്റ് ചെയ്തത് ജൂത പുരുഷനാണ്, സ്ത്രീ അല്ല. ഇതിനർത്ഥം ഇമാം അബൂബക്കർ ജസ്സാസിന് ശരിയായ തെളിവ് ലഭിച്ചിട്ടില്ല എന്ന വസ്തുതയാണ്.
ശാരീരിക രോഗം ബാധിക്കുന്നത് പോലെയാണ് സിഹ്റ് ബാധയും എന്നാണ് അഹ്ലുസ്സുന്നയുടെ പണ്ഡിതന്മാർ വ്യക്തമാക്കുന്നത്. അത് കൊണ്ട് പ്രവാചകൻമാർക്കും അത് ബാധിക്കാം.യാതോരു കുഴപ്പവുമില്ല. എത്രയോ രോഗങ്ങൾ ഡോക്ടർമാർക്ക് മനസ്സിലാകാത്തത് , വിവിധ സ്കാനിംഗ്, രക്ത പരിശോധനകളിൽ യാതൊരു അടയാളങ്ങളും കാണാത്തവ, റുഖിയയും നബി صلى الله عليه وسلم നിർദേശിച്ച ചികിത്സയും മുഖേന ശമനമുണ്ടായിട്ടുണ്ട്. ഇത് സിഹ്റിന്റെ യാഥാർത്ഥ്യത്തിന്റെ തെളിവാണ്. താഴെ ഫത്ഹുൽ ബാരിയിൽ ഇമാം ഇബ്നു ഹജറുൽ അസ്ഖലാനി رحمه الله എഴുതിയത് വായിക്കാം, നബി صلى الله عليه وسلم സിഹ്റ് ഭേദമാവാൻ റുഖിയയും അന്നത്തെ മരുന്നുകളും ഉപയോഗിച്ചിരുന്നു എന്ന്.
سلك النبي -صَلَّى اللَّهُ عَلَيْهِ وَسَلَّمَ- في هذه القصة مسلكي التفويض وتعاطي الأسباب ففي أول الأمر فوّض وأسلم لأمر ربه، واحتسب الأجر في صبره على بلائه ثم لما تمادى ذلك وخشي من تماديه أن يضعفه عن فنون عبادته جنح إلى التداوي ثم إلى الدعاء وكلٌّ من المقامين غاية في الكمال.
പരിഭാഷപ്പെടുത്തിയത്:
ഡോ: കെ. മുഹമ്മദ് സാജിദ്.
Comments
Post a Comment