കേരളത്തിലെ ആഗോള വാദക്കാർക്കൊരുപദേശം, നസീഹത്ത്.
കേരളത്തിലെ ആഗോള വാദക്കാർക്കൊരുപദേശം, നസീഹത്ത്.
മാസപ്പിറവിയുമായി ബന്ധപ്പെട്ട് കേരളത്തിൽ ഭൂരിപക്ഷം പേരും പ്രാദേശിക വാദികളായത് കൊണ്ടും, നോമ്പും, പെരുന്നാളും ഒരുമിച്ച് നിർവഹിക്കേണ്ടുന്ന ആരാധന കർമങ്ങളായത് കൊണ്ടും, ആഗോള വാദക്കാർക്ക് ആഗോള വാദമാണ് ശരിയെങ്കിലും, ഈ ലേഖനത്തിൽ (താഴെ ലിങ്കിൽ വായിക്കാം) തെളിവുകളോടെയും, പണ്ടിതോചിതമായും വ്യക്തമായതിന്റെ അടിസ്ഥാനത്തിൽ, കേരളത്തിലെ എല്ലാവരും ആഗോള വാദം അംഗീകരിച്ചിട്ടില്ല എന്നത് കൊണ്ട്, രണ്ട് രീതിയേ ഈ വിഷയത്തിൽ ആഗോള വാദക്കാരുടെ മുന്നിൽ ഉള്ളൂ. ഒന്നുകിൽ രഹസ്യമായിട്ട് (ഷെയ്ഖ് ഉസൈമീൻ പറഞ്ഞത് പോലെ, താഴെ ലിങ്കിൽ വായിക്കാം) അത് പ്രായോഗികമല്ലെങ്കിൽ നാട്ടുകാരുടെ കൂടെ (ഷെയ്ഖ് ബിൻ ബാസ്, ഷെയ്ഖ് അൽ അൽബാനി പറഞ്ഞത് പോലെ , താഴെ ലിങ്കിൽ വായിക്കാം) നോമ്പിലും, പെരുന്നാളിലും പ്രവേശിക്കുക. മുഴുവൻ ലേഖനം ഇവിടെ വായിക്കാം إن شاء الله:
https://www.salaf.in/2023/03/blog-post_14.html?m=1
കേരളത്തിലെ ആഗോള വാദക്കാർ പ്രബോധനം ചെയ്യേണ്ടത് കമ്മിറ്റിക്കാരോടാണ്. അവരെ നിങ്ങൾ ആഗോള വാദം ബോധ്യപ്പെടുത്താൻ ശ്രമിക്കുക. അതാണ് ഈ വിഷയത്തിൽ യുക്തിപരവും , ഹിക്മത്പരവുമായ രീതി. അല്ലാതെ ഭൂരിപക്ഷം പ്രാദേശിക വാദികളായ സ്ഥലത്ത് ആഗോള വാദം അടിച്ചേൽപ്പിക്കാൻ പാടില്ല. അത് ഭിന്നത വെളിവാക്കുകയാണ് ചെയ്യുന്നത്.അത് ഈ വിഷയത്തിൽ ഇസ്ലാമിക ഉസൂലിന് (തത്വത്തിന് ) എതിരാണ് ( തെളിവുകൾ താഴെ ലിങ്കിൽ വായിക്കാം). ഒരു വീട്ടിൽ തന്നെ ചിലർക്ക് നോമ്പും , ചിലർക്ക് പെരുന്നാളും എന്ന അവസ്ഥ ഒരിക്കലും ഉണ്ടാവാൻ പാടില്ല.
ഇത് പോലുള്ള ശാഖാപരമായ ഫിഖ്ഹീയായ വിഷയങ്ങളിൽ ഓഡിട്ടോറിയമുകളിൽ ഒരു ദിവസത്തെ വിശദീകരണ യോഗങ്ങളും, സിംപോസിയങ്ങളും , ബിദ്അത്തുകാരുടെ നേതാക്കന്മാരുടെ പേരെടുത്ത് പറഞ്ഞ് വിമർശിക്കുന്നത് പോലെ പ്രാദേശിക വാദികളായ സലഫികളുടെ പേരെടുത്ത് പറഞ്ഞ് വിമർശിക്കുക, പൂർവ്വികരൊ, ആധുനികരൊ ആയ സലഫികൾ ഈ രീതികൾ സ്വീകരിച്ചിട്ടുണ്ടൊ? ഇത് മൻഹജാണോ (രീതി ശാസ്ത്രമാണോ)? ഇത് കേട്ടുകേൾവി പോലുമില്ലാത്ത പ്രവർത്തനങ്ങളാണ്. ഇതൊന്നും പാടില്ല എന്നല്ലേ, ഈ ലേഖനത്തിൽ കൊടുത്ത ഷെയ്ഖ് ഉസൈമീന്റെയും, ബിൻ ബാസിന്റെയും, അൽ അൽബാനിയുടെയും رحمهم الله ഫത്വകളിൽ നിന്ന് മനസ്സിലാകുന്നത് (താഴെ ലിങ്കിൽ വായിക്കാം)? എന്ത് കൊണ്ട് ഇങ്ങനെ സംഭവിച്ചു ? ഇത് ഈ ലേഖനത്തിൽ വ്യക്തമാക്കിയത് പോലെ (താഴെ ലിങ്കിൽ വായിക്കാം), ഈ വിഷയത്തിൽ ഉസൂൽ (തത്വം) തെറ്റിച്ചത് കൊണ്ടാണ്. അത് തിന്മയാണ്.
അത് കൊണ്ട് കേരളത്തിലെ ആഗോള വാദക്കാർ അവരുടെ സമയവും ഊർജ്ജവും കമ്മിറ്റികളോട് പ്രബോധനം ചെയ്യാൻ ഉപയോഗപ്പെടുത്തുക. അവർക്ക് ബോധ്യപ്പെട്ടാൽ അൽഹംദുലില്ലാഹ് പ്രശ്നത്തിന് പരിഹാരമായി. അല്ലെങ്കിൽ ഒരു ശറഈ ആയ കമ്മിറ്റി ഉണ്ടാക്കാൻ പ്രബോധനം ചെയ്യുക, അത് നടപ്പിലാക്കാൻ വേണ്ടി പരിശ്രമിക്കുക. അല്ലാതെ പ്രാദേശിക വാദം ശക്തമായ സ്ഥലത്ത് ആഗോള വാദം അടിച്ചേൽപ്പിച്ചാൽ, നാം ഇന്ന് അതിന് സാക്ഷിയാണ്, സമൂഹത്തിൽ ഭിന്നതയും, ചിദ്രതയും, അനൈക്യവും, ശത്രുതയും ഉണ്ടായി, ഒരു വീട്ടിൽ തന്നെ ചിലർക്ക് നോമ്പും ചിലർക്ക് പെരുന്നാളും എന്ന അവസ്ഥ ഉണ്ടായി . വെറും ഫിഖ്ഹീയായ , ശാഖാപരമായ ഈ ഒരു വിഷയത്തിൽ, ഇതല്ല അഹ്ലുസ്സുന്ന വൽ ജമാഅത്തിന്റെ, സലഫു സാലിഹീങ്ങളുടെ മൻഹജ് (രീതി ശാസ്ത്രം). അല്ലാഹു കാത്തു രക്ഷിക്കട്ടെ.
മുഴുവൻ താഴെ ലിങ്കിൽ വായിക്കാം
إن شاء الله
http://www.salaf.in/2022/10/blog-post_33.html?m=1
ഡോ: കെ. മുഹമ്മദ് സാജിദ്.
Comments
Post a Comment