മാസപ്പിറവി കമ്മിറ്റികൾ

മാസപ്പിറവി കമ്മിറ്റികൾ

ഷെയ്ഖ് ഫൗസാൻ حفظه الله യോട് ചോദിക്കപ്പെട്ടു:


നാട്ടിലെ കമ്മിറ്റിയെ വിശ്വാസമില്ലാത്തത് കൊണ്ട് സൗദിയെ പിന്പറ്റുന്നതിനെ കുറിച്ച്, അപ്പോൾ അദ്ദേഹം മറുപടി പറഞ്ഞത്, നാട്ടുകാരുടെ കൂടെ നിൽക്കണം പിളർപ്പ് ഉണ്ടാക്കരുത് എന്നാണ്.

السؤال: نحن نصوم شهر رمضان مع السعودية لأننا لا نثق في لجنة التي تقيم رؤية شهر رمضان؟ الجواب: المسلم يصوم مع المسلمين في بلده ولا يشق عن أهل بلده من المسلمين يصوم معهم والحمد لله

https://www.alfawzan.af.org.sa/en/node/14891


ചിലർ പറയുന്നു ഈ ഫത്‌വയിൽ ഒറ്റ കമ്മിറ്റിയെ കുറിച്ചാണ് പറഞ്ഞതെന്നും, നമ്മുടെ നാട്ടിൽ കുറേ കമ്മിറ്റികൾ ഉണ്ട്, അത് കൊണ്ട് ഈ ഫത്‌വ നമുക്ക് ബാധകമല്ല, നാട്ടിൽ ഒരു കമ്മിറ്റിയെ ഉള്ളുവെങ്കിൽ അത് ഇവർ അംഗീകരിക്കുമെന്ന്. 

ഇവിടെ കമ്മിറ്റി ഒന്നാണോ , നിരവധിയാണൊ എന്നതല്ല വിഷയം. കമ്മിറ്റിയെ വിശ്യാസമില്ല എന്നതാണ് വിഷയം. അഥവ കമ്മിറ്റി ശറഈ നിയമങ്ങൾ പാലിക്കുന്നില്ല. അത് ഒരു കമ്മിറ്റി ആയാലും, നിരവധി കമ്മിറ്റികളായാലും എന്താണ് വിത്യാസം? അത് കൊണ്ട് ശറഈ നിയമങ്ങൾ പാലിക്കാത്ത കമ്മിറ്റിയൊ, കമ്മിറ്റികളൊ ആണെങ്കിലും, സൗദി അറേബ്യയെ പിൻപറ്റരുത്, നാട്ടിലെ മുസ്ലിംകളുടെ കൂടെ തന്നെ നിൽക്കണം എന്നാണ് ഷെയ്ഖ് ഫൗസാൻ حفظه الله പറഞ്ഞതിന്റെ ഉദ്ദേശം. മാത്രമല്ല ഇവിടെ കമ്മിറ്റി എന്ന്
പറയുമ്പോൾ  അമുസ്ലിം നാടാണ് എന്ന് വ്യക്തമാണ്. 

ചിലർ ഷെയ്ഖ് ബിൻ ബാസ് رحمه الله യുടെ ഫത്‌വ, ശറഈ ആയ കമ്മിറ്റി ഇല്ലെങ്കിൽ, ശറഈ ആയ കമ്മിറ്റിയുള്ള നാടിനെ പിൻപറ്റണം എന്ന് ഫത്‌വയുണ്ടല്ലൊ , അത് കൊണ്ട് നമ്മുടെ നാട്ടിൽ ശറഈ ആയ കമ്മിറ്റി ഇല്ല, അത് കൊണ്ട് മുസ്ലിം നാടിനെ പിൻപറ്റാം എന്ന് പറയുന്നു. എന്നാൽ ഇത് ഭിന്നത വെളിവാകുന്നതിന് മുമ്പുള്ള ഫത്‌വയാണ്.
കാരണം ,  ഈ വെബ് സൈറ്റിൽ മുമ്പ് കൊടുത്ത 
ഷെയ്ഖ് ബിൻ ബാസിന്റെ ഫത്‌വയിൽ رحمه الله (നോമ്പിലും പെരുന്നാളിലും  ഐക്യത്തിന്റെ രീതി ശാസ്ത്രം (മൻഹജ്) എന്ന ലേഖനം കാണുക) ഖാദി (മുസ്ലിം നാടായ സുഡാനിൽ)
ശിർക് ചെയ്യുന്ന വ്യക്തിയാണ് എന്ന് വന്നാൽ ശറഈ അല്ലല്ലൊ. ആ ഫത്‌വയിൽ ഷെയ്ഖ് ബിൻ ബാസും رحمه الله പറഞ്ഞത് നാട്ടിലെ ചുറ്റുമുള്ള മുസ്ലിംകളുടെ കൂടെ
നോമ്പിലും പെരുന്നാളിലും പ്രവേശിക്കുക എന്നാണ്, ശിർക്ക് ചെയ്യാത്ത മറ്റ് മുസ്ലിം നാടുകളുടെ കൂടെയൊ , സൗദിയുടെ കൂടെയോ അല്ല, അതാണ് ഐക്യത്തിന്റെ മാർഗം, നാട്ടുകാരുമായി ഭിന്നിക്കരുത് എന്നാണ്.

ഹിലാൽ കമ്മിറ്റി ശറഈ അല്ലെങ്കിൽ, അവിടെ, അത് ഇല്ലാത്തതിന് തുല്യമാണ്. പിന്നെ അത് ഒരു കമ്മിറ്റി ആണൊ നിരവധി ആണൊ എന്നത് ഒരു വിഷയമല്ല, ശറഈ അല്ലെങ്കിലും, ആ നാട്ടിലെ മുസ്ലിംകളുടെ കൂടെ 
നോമ്പിലും പെരുന്നാളിലും പ്രവേശിക്കണം എന്ന് തന്നെയാണ്, ആഗോള വാദം പ്രയോഗവൽക്കരിച്ചതിന് ഫലമായി ഭിന്നത വെളിവായപ്പോൾ പണ്ടിതന്മാർ നൽകിയ ഫത്‌വകൾ പരിശോധിച്ചാൽ മനസ്സിലാവുക.

ചിലർ ചോദിക്കുന്നു, അതിര് ഏതാണ്, ഇന്ത്യ മുഴുവൻ ആണോ, തമിഴ് നാട്ടിൽ കണ്ടാലൊ , കുറച്ചു വർഷം മുമ്പ് കാസർകോട് കണ്ടപ്പോൾ, കേരളത്തിലെ മറ്റു പ്രദേശങ്ങൾ എടുത്തില്ല, സൗദിയിൽ കണ്ടാൽ കുറെ മുസ്ലിം രാജ്യങ്ങൾ എടുക്കുന്നു എന്നൊക്കെ.ഇന്ന് നാടിന്റെ കമ്മിറ്റിയുമായി ബന്ധപ്പെട്ടാണ് നമ്മുടെ ചുറ്റുമുള്ള ബഹുഭൂരിപക്ഷം മുസ്ലിംകളെ തീരുമാനിക്കുന്നത്. 

ഇതുമായി ബന്ധപ്പെട്ട് ഷെയ്ഖ് അൽബാനി رحمه الله പറയുന്നത് വായിക്കാം :

نحن لا نملك أن نسلّط أفكارنا وآرائنا على الحكومات و بخاصة هم لا يقبلون آرائنا فيما أجمع المسلمون عليه من أجل تقليل ظاهرة الاختلاف أقول نصوم مع البلد الذي نحن فيه

" അതത് പ്രദേശത്തെ (മുസ്ലിം) ഭരണകൂടങ്ങൾ (അമുസ്ലിം നാടുകളിൽ കമ്മിറ്റികൾ, ഷെയ്ഖ് ഫൗസാന്റെ حفظه الله ഫത്‌വ മുകളിൽ), ഇവക്കെതിരാകാൻ നമുക്ക് സാധിക്കുകയില്ല. നമുക്ക് അതിനുള്ള അധികാരം ഇല്ല. അത് കൊണ്ട് ആ നാട്ടിലെ പൊതു മുസ്ലിംകളെ ഏകോപിപ്പിച്ചതെന്തൊ അതിലേക്ക് മടങ്ങുന്നതാണ് ബുദ്ധി, ഉചിതം. അല്ലാതെ നമ്മുടെ അഭിപ്രായം നാട്ടിലെ ആളുകളൊ, ഭരണകൂടമൊ (കമ്മിറ്റികളൊ) അംഗീകരിക്കാൻ പോകുന്നില്ല. അവരുമായി നാം വേറിട്ട് നിന്നാൽ അത് ഭിന്നിപ്പിന് കാരണമാകും.അത് കൊണ്ട് ഭിന്നിപ്പൊഴിവാക്കാൻ നാട്ട്കാരുടെ കൂടെ നിൽക്കുക ".



(الشيخ محمد ناصر الالباني / سلسلة الهدى والنور-722)

അത് കൊണ്ട് തന്നെ മുസ്ലിം രാജ്യങ്ങളിൽ ഭരണകൂടം, അമുസ്ലിം നാടുകളിൽ കമ്മിറ്റികൾ, മാസപ്പിറവി തീരുമാനിച്ചാൽ, പിന്നെ അതിനെതിര് പ്രവർത്തിക്കുന്നത് ഭിന്നിപ്പിന് കാരണമാവും. 


മാസപ്പിറവിയുമായി ബന്ധപ്പെട്ട കമ്മിറ്റികൾ കലണ്ടറിലെ തിയ്യതികളിൽ തർക്കമാണെങ്കിലും , മറ്റു പല പ്രശ്നങ്ങളുമുണ്ടെങ്കിലും, നിരവധി കമ്മിറ്റികളുണ്ടെങ്കിലും, അവ ശറഈ അല്ലെങ്കിലും, നമ്മുടെ നാട്ടിലെ ചുറ്റുമുള്ള മഹാബഹുഭൂരിപക്ഷം മുസ്ലിങ്ങൾ ഒരേ ദിവസമാണ് നോമ്പിലും, പെരുന്നാളിലും പ്രവേശിക്കുന്നത്.
الحمد لله അത് കൊണ്ട് അവരോടൊപ്പം നിൽക്കുക. അവരുമായി ഭിന്നിക്കുന്നവർ ഒരുമിച്ച് നിർവഹിക്കുന്ന ആരാധന കർമങ്ങളുടെ العبادة الجماعية),
ഉസൂലിന് (തത്വത്തിന്) എതിര് പ്രവർത്തിക്കുന്നവരാകും. 

അത് കൊണ്ട് നോമ്പിലും പെരുന്നാളിലും കുടുംബവുമായും , നമ്മുടെ സമൂഹവുമായും ഭിന്നിക്കരുത് . ഐക്യം വിദൂര പ്രദേശമായ സൗദിയോടൊ, ഏതെങ്കിലും മുസ്ലിം നാടിന്റെ കൂടെയോ അല്ല ,നാട്ടിലെ മുഴുവൻ മുസ്ലിംകളും അംഗീകരിച്ചാലല്ലാതെ ( ഷെയ്ഖ് ബിൻ ബാസ് പറഞ്ഞത് പോലെ, താഴെ ലിങ്കിൽ വായിക്കാം), അംഗീകരിച്ചിട്ടില്ലെങ്കിൽ രഹസ്യമായി ഫിത്നയും തർക്കങ്ങളും ആശയക്കുഴപ്പവും ഉണ്ടാക്കാതെ നോമ്പ് നോൽക്കാനും , തുറക്കാനും സാധിക്കുമെങ്കിലല്ലാതെ (ഷെയ്ഖ് ഉസൈമീൻ പറഞ്ഞത് പോലെ, താഴെ ലിങ്കിൽ വായിക്കാം). കുടുംബത്തോടും , ചുറ്റുമുള്ള മഹാബഹുഭൂരിപക്ഷം  മുസ്ലിങ്ങളുടെയും കൂടെ നോമ്പ്  ആരംഭിക്കുക, അവരുടെ കൂടെ  പെരുന്നാൾ ആഘോഷിക്കുക എന്നതാണ് പ്രവാചകൻ صلى الله عليه وسلم യുടെയും സഹാബികളുടെയും رضي الله عنهم രീതിശാസ്ത്രം.

മുഴുവൻ താഴെ ലിങ്കിൽ വായിക്കാം
إن شاء الله 


പരിഭാഷപ്പെടുത്തിയത്:
ഡോ: കെ. മുഹമ്മദ് സാജിദ്.

Comments

Popular posts from this blog

തബ്ലീഗ് ജമാഅത്ത് ഭാഗം നാല്, സ്ഥാപക നേതാവ് മുഹമ്മദ് ഇല്യാസിന്റെ പിഴവുകൾ.

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

തബ്ലീഗ് ജമാഅത്ത് ഭാഗം ഒന്ന്.