പെരുന്നാൾ മാത്രമല്ല സമൂഹത്തിന്റെ കൂടെ നോമ്പും സമൂഹത്തിന്റെ കൂടെ തന്നെ എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്.
ചിലർ സൗദിയുടെ കൂടെ നോമ്പ് അനുഷ്ഠിക്കും, മറ്റു ചിലർ ഗോളശാസ്ത്ര കണക്ക് പ്രകാരം നോമ്പനിഷ്ഠിക്കുന്നു.
അടുത്ത ദിവസം നമ്മുടെ നാട്ടിൽ നോമ്പായിരിക്കും. അന്നേ ദിവസം ഇവർക്ക് ഒന്നും ഉണ്ടാവില്ല. നോമ്പ് ഉണ്ടാവില്ല, പെരുന്നാളും ഉണ്ടാവില്ല.
അതിന്റെ അടുത്ത ദിവസം ഇക്കൂട്ടർ
നമുക്ക് പെരുന്നാൾ ആകുമ്പോൾ നമ്മുടെ കൂടെ പെരുന്നാൾ ആഘോഷിക്കും എന്നിട്ട് ഇവർ പറയും
നമ്മളാണ് ഖുർആനും സുന്നത്തും
പിൻപറ്റുന്നവർ നമ്മളാണ് ഐക്യത്തിൻ്റെ ആളുകൾ . ഇവർ ഈ ചെയ്യുന്നതിന് ഇസ്ലാമിൽ യാതൊരു
തെളിവുമില്ല. ഇൻ ഷാ അല്ലാഹ് വ്യക്തമാക്കാം.
ഇനി ഗോളശാസ്ത്ര കണക്കു പ്രകാരം
നോമ്പ് അനുഷ്‌ഠിക്കുന്നവർ പറയും ഹിലാൽ കണ്ണുകൊണ്ട് കാണേണ്ടതില്ല
ഹിലാൽ ആകാശത്തുണ്ട് എന്ന് ഗോളശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ അറിഞ്ഞാൽ മതിയെന്ന്.
ഇത് ശരിയല്ല.
മാസപ്പിറവിയുടെ ഹദീസുകളിലൊക്കെ, അതിലെ റആ എന്ന ക്രിയക്ക് അറിഞ്ഞാൽ എന്ന് അവർ അർത്ഥം കൊടുക്കും. വലിയ അബദ്ധമാണിത്.
നമ്മൾ മനസ്സിലാക്കേണ്ടത് റആ എന്ന ക്രിയയെ കുറച്ച് അറബി വ്യാകരണം മനസ്സിലാക്കണം. ഞാൻ ലളിതമായിട്ട് ഇവിടെ പറഞ്ഞു മനസ്സിലാക്കി തരാം.
കതല മുഹമ്മദുൻ സൈദൻ എന്ന് പറഞ്ഞാൽ മുഹമ്മദ് സൈദിനെ കൊന്നു എന്നാണ്. കതല എന്ന് പറഞ്ഞാൽ കൊന്നു . കതല മുഹമ്മദ്,
മുഹമ്മദ് കൊന്നു , ആരെ സൈദൻ, സൈദിനെ . അപ്പോൾ കതലയാണ് ഇവിടെ ക്രിയ. മുഹമ്മദ് ആ ക്രിയ നടത്തുന്ന കർത്താവ്. മുഹമ്മദാണ് കൊല്ലുന്നത് , ആരെയാണ് കൊന്നത് സൈദിനെ. അപ്പോൾ സൈദൻ എന്നാണ് പറയുക. സൈദിന് ഫത്തഹ് ഉണ്ടാകും, സൈദൻ, ദാലിന്റെ മുകളിൽ ഫത്തഹാണ് . അപ്പോൾ ആരെയാണ് കൊന്നത് സൈദിനെ. ആ സൈദ് മഫൂലും ബിഹിയ എന്നാണ് പറയുക.
അപ്പോൾ ഇവിടെ കണ്ടോ ഒരു ക്രിയക്ക് മഫൂലും ബിഹി ഉണ്ട്.
ഇനി റഅ എന്ന ക്രിയ ,അതിന് കാണുക എന്നും അർഥമുണ്ട് അറിയുക എന്നും അർത്ഥമുണ്ട്.
ഇനി എപ്പോഴാണ് കാണുക എന്ന അർത്ഥം വരിക. കാണുക എന്ന അർത്ഥം വരുക ഈ ക്രിയക്ക് ഒരു മഫൂലും ബിഹി ഉണ്ടാകുമ്പോഴാണ്.
ഒരു മഫൂലും ബിഹി ഉണ്ടാകുമ്പോൾ, ആരെ കണ്ടു എന്ന് ചോദിച്ചാൽ മുഹമ്മദ് സൈദിനെ കണ്ടു എന്ന് പറയുമ്പോൾ ആ സൈദാണ് മഫൂലും ബിഹി. ഒരു മഫൂലും ബിഹി ഉണ്ടാകുമ്പോൾ റഅക്ക് അർത്ഥം കാണുക.
ഇനി ഇതേ റഅ എന്ന ക്രിയക്ക് തന്നെ രണ്ട് മഫൂലും ബിഹി വന്നാലാണ് അറിഞ്ഞു എന്ന അർത്ഥം വരിക.
ഒരു മഫൂലും ബിഹി വന്നാൽ ഒരിക്കലും അറിഞ്ഞു അല്ലെങ്കിൽ മനസ്സിലായി
എന്ന അർത്ഥം വരില്ല.
അതുകൊണ്ടുതന്നെ റഅക്ക് പേരുണ്ട് , റഅ ബസരിയ എന്ന് പറഞ്ഞാൽ കാഴ്ചയുടെ റഅ , കണ്ണുകൊണ്ട് കാണുന്ന റഅ എന്ന് പറഞ്ഞാൽ ഒറ്റ മഫൂലും ബിഹിയെ ഉണ്ടാവുള്ളൂ.
റഅ കൽബിയ എന്ന് പറഞ്ഞാൽ ഹൃദയത്തിന്റെ, കൽബ് എന്ന് പറഞ്ഞാൽ ഹൃദയം , അപ്പോൾ അതിന് രണ്ടു മഫൂല ഉണ്ടാവും. അപ്പോഴേ റഅ എന്ന് പറഞ്ഞാൽ അറിഞ്ഞു, മനസ്സിലായി എന്ന് അർത്ഥം വരികയുള്ളൂ .ഇത് അടിസ്ഥാനപരമായി മനസ്സിലാക്കണം.
ഈ കണക്കിന്റെ ആളുകളിൽ പണ്ഡിതന്മാരൊക്കെ ഉണ്ട് എന്നാണ് പറയുന്നത്. അവരുടെ ഈ ഹിജ്റ കലണ്ടർ കൊണ്ടു വന്ന അലി മണിക്ഫാൻ വലിയ പണ്ഡിതൻ എന്നാണ് പറയുക.
പക്ഷേ അദ്ദേഹത്തിന് ഈ പ്രാഥമിക വിജ്ഞാനം പോലുമില്ല. അങ്ങനെ സമൂഹത്തിൽ ഭിന്നിപ്പ് ഉണ്ടാക്കുകയാണ് . ഐക്യമല്ല.
പിന്നെ ഇവർ ഖുർആൻ ആയത്തും തെളിവായി എടുക്കും.
ആനസംഭവം . ഇവിടെ ഈ ആയത്തിൽ അറിഞ്ഞു എന്നല്ലെ അർത്ഥമുള്ള എന്ന് അവർ പറയും. കാരണം നബി صلى الله عليه وسلم ആനസംഭവം അറിഞ്ഞിട്ടല്ലേ ഉള്ളൂ. കണ്ടിട്ടില്ലല്ലോ.
അങ്ങനെ ഈ ആയത്തിൽ , അലംതറ , ആ റഅക്ക് അറിഞ്ഞു എന്നുള്ള അർത്ഥം ഉള്ളത് കൊണ്ട് ഇവർ എന്ത് ചെയ്യും , മാസപ്പറവി ഹദീസുകൾക്ക് അറിഞ്ഞു
എന്നുള്ള അർത്ഥം കൊടുക്കും.
ഈ ആയത്ത് നമ്മൾ മനസ്സിലാക്കണം, അലംതറകൈഫ എന്നുള്ള ആയത്ത് ആന സംഭവം നബി صلى الله عليه وسلم അറിഞ്ഞതാണ് കണ്ടതല്ല.
എന്തുകൊണ്ട് ഇവിടെ അറിഞ്ഞു എന്ന് അർത്ഥം വന്നു ? റഅയുടെ മറ്റൊരു നിയമമാണ് റഅക്ക് ശേഷം ഒരു ജുംല വന്നാൽ , ഒരു വാക്യം വന്നാൽ , റഅക്ക് ഈ ആയത്തിൽ , അതിന് ശേഷം ഒരു വാക്യം വരുകയാണ് , ഒരു സെന്റൻസ് വരുകയാണ് , അപോൾ നിയമം , ഒരു വാക്യം, അത് രണ്ട് മഫൂലിന്റെ സ്ഥാനത്താണ്.
രണ്ട് മഫൂലിന്റെ സ്ഥാനത്തായതുകൊണ്ട്, റഅക്ക് അർത്ഥം അറിഞ്ഞു എന്ന് വരുന്നു.
മാസപ്പിറവിയുടെ ഹദീസുകളിൽ റഅ എന്ന ക്രിയയുടെ കൂടെ ഒറ്റ മഫ്ഊലും ബിഹിയയായ (കർമം) ഹിലാലെ ഉള്ളു (ചന്ദ്രക്കല). അങ്ങനെ വന്നാൽ അതിന് കാണുക എന്ന അർഥമേയുള്ളു എന്നത് ഏത് അറബി ഭാഷ പഠിച്ച മദ്രസ കുട്ടിക്കും അറിയാം.
റഅ എന്ന ക്രിയയുടെ കൂടെ രണ്ട് മഫ്ഊലും ബിഹിയുണ്ടായാലെ അറിഞ്ഞു, ബോദ്ധ്യമായി, മനസ്സിലായി എന്ന അർത്ഥം വരികയുള്ളു. ഇത് ബാല പാഠമാണ്. മാസപ്പിറവിയുമായി ബന്ധപ്പെട്ട ഹദീസുകളിലൊക്കെയും റഅ എന്ന ക്രിയയുടെ കൂടെ ഒറ്റ മഫ്ഊലും ബിഹിയയായ (കർമം) ഹിലാലെ ഉള്ളു. അതിന് കാണുക എന്നതല്ലാതെ മറ്റൊരു അർത്ഥവും വരില്ല. ബാല പാഠമാണ് ഇത്. അത് കൊണ്ട് മാസപ്പിറവി കാണൽ നിർബന്ധമാണ് അല്ലാതെ ആകാശത്ത് ഉണ്ടായത് ഗോള ശാസ്ത്രം വഴി അറിഞ്ഞാൽ, ബോദ്ധ്യമായാൽ പോര, കാണുക തന്നെ വേണം.
ഇവർ ഗോള ശാസ്ത്ര കണക്ക് വഴി അറിഞ്ഞതിന്റെ അടിസ്ഥാനത്തിൽ നോമ്പ് ആരംഭിക്കുന്നു, എന്നിട്ട് നാട്ടുകാരുടെ കൂടെ പെരുന്നാൾ ആഘോഷിക്കുന്നു.
മറ്റു ചിലർ സൗദിയുടെ കൂടെ നോമ്പ് അനുഷ്ഠിച്ച്, അടുത്ത ദിവസം നാട്ടിൽ പെരുന്നാൾ അല്ലെങ്കിൽ, നാട്ടിൽ അന്ന് ദുൽ ഹജ്ജ് 9 നോമ്പിന്റെ ദിവസമായിരിക്കും, അന്ന് ഇവർക്ക് നോമ്പോ, പെരുന്നാളോ ആവില്ല, ശൂന്യ ദിവസം എന്ന് പറയും, പിന്നെ അടുത്ത ദിവസം നാടിന്റെ കൂടെ പെരുന്നാൾ ആഘോഷിക്കും.
റമദാനിലും ഈ കൂട്ടർ ഇങ്ങനെ തന്നെ ചെയ്യും. ആദ്യത്തെ നോമ്പ് ഗോള ശാസ്ത്ര കണക്ക് പ്രകാരമോ അല്ലെങ്കിൽ സൗദിയുടെ കൂടെയൊ അനുഷ്ഠിക്കും . പെരുന്നാൾ നാട്ടുകാരുടെ കൂടെ.
നോമ്പോ, പെരുന്നാളോ അല്ലാത്ത ദിവസത്തിന് തെളിവായി ഇവർ ഒട്ടക സംഘത്തിന്റെ ഹദീസ് ഉദ്ധരിക്കും.
ഹദീസിൽ മാസപ്പിറവി കണ്ട വിവരം ഒട്ടക സംഘം വൈകുന്നേരം നബി صلى الله عليه وسلم യെ അറിയിച്ചപ്പോൾ, നോമ്പ് മുറിച്ചു , അപ്പോൾ നോമ്പും പെരുന്നാളും അല്ലാത്ത അവസ്ഥ വന്നു, പിന്നെ അടുത്ത ദിവസം രാവിലെ പെരുന്നാൾ നിസ്കരിച്ചതും, ആഘോഷിച്ചതും, സമൂഹത്തിന്റെ കൂടെ പെരുന്നാൾ ആഘോഷിക്കാൻ ഇവർ തെളിവായി എടുക്കും .
എന്നാൽ ഇത് തലേ ദിവസത്തെ മാസപ്പിറവി വൈകുന്നേരം അല്ലെങ്കിൽ പെരുന്നാൾ നിസ്കാര സമയം കഴിഞ്ഞ് വൈകി അറിഞ്ഞാലുള്ള നിയമമാണ് , കാരണം പെരുന്നാൾ നിസ്കാരം ഉച്ചയ്ക്ക് മുമ്പ് തന്നെ നിസ്കരിക്കണം , അല്ലാതെ മഗ്‌രിബിന് തന്നെ മാസപ്പിറവി അറിഞ്ഞാൽ, സൗദിയുടെത് അന്ന് രാത്രി തന്നെ അറിയുന്നു, ഗോള ശാസ്ത്ര കണക്ക് പ്രകാരം നേരത്തെ തന്നെ അറിയുന്നു, അത് കൊണ്ട് വരുന്ന പകലിനു തന്നെയാണ് പെരുന്നാൾ നിസ്കാരവും ആഘോഷവും, അല്ലാതെ അടുത്ത ദിവസമല്ല . അത് കൊണ്ട് ഒട്ടക സംഘത്തിന്റെ ഹദീസ് ഇവരുടെ വാദത്തിന് തെളിവല്ല.
ഇക്കാര്യം ഷെയ്ഖ് അബ്ദുൽ മുഹ്‌സിൻ അൽ അബ്ബാദ് വ്യക്തമാക്കിയത് കാണുക :
( كتاب شرح سنن أبي داود للعباد
[عبد المحسن العباد]
أورد أبو داود رحمه الله هذه الترجمة، وهي [باب: إذا لم يخرج الإمام للعيد من يومه خرج من الغد] وذلك إذا لم يعلم بالعيد إلا بعد الزوال؛ لأن صلاة العيد من طلوع الشمس إلى الزوال، فإذا خرج وقتها وجاء العلم بالعيد بعد ذلك فإنه يخرج من الغد، وتصلى صلاة العيد من الغد.)
ശ്രദ്ധിക്കുക, പെരുന്നാൾ മാത്രമല്ല സമൂഹത്തിന്റെ കൂടെ ആഘോഷിക്കേണ്ടത്, നോമ്പും സമൂഹത്തിന്റെ കൂടെ തന്നെ അനുഷ്ഠിക്കണം എന്നാണ് നബി صلى الله عليه وسلم പഠിപ്പിച്ച ഹദീസിന്റെ പൂർണം:
നബി صلى الله عليه وسلم പറഞ്ഞു:
" الصوم يوم تصومون، والفطر يوم تفطرون، والأضحى يوم تضحون "
" നോമ്പ് നിങ്ങൾ നോമ്പ് നോക്കുന്ന ദിവസമാണ്, നോമ്പ് മുറിക്കുന്നത് (പെരുന്നാൾ) നിങ്ങൾ നോമ്പ് മുറിക്കുന്ന ദിവസമാണ് (പെരുന്നാൾ), ബലി നിങ്ങൾ ബലി അറുക്കുന്ന ദിവസമാണ് ".
അത് കൊണ്ട് പെരുന്നാൾ മാത്രമല്ല സമൂഹത്തിന്റെ കൂടെ നോമ്പും സമൂഹത്തിന്റെ കൂടെ തന്നെ എന്നാണ് ഹദീസ് പഠിപ്പിക്കുന്നത് . ഹദീസിന്റെ ഒരു ഭാഗം മാത്രം പിൻപറ്റുന്നത് സത്യവിശ്വാസികൾക്ക് യോജിച്ചതല്ല. ദുൽ ഹജ്ജ് 9 ആമത്തെ ദിവസം നോമ്പ് അനുഷ്ഠിച്ച്, അടുത്ത ദിവസമാണ് ദുൽ ഹജ്ജ് 10 ആമത്തെ ദിവസം പെരുന്നാൾ.അല്ലാതെ സൗദിയുടെ കൂടെ നോമ്പ് അനുഷ്ഠിച്ച്, പിന്നെ ഒരു ദിവസം കഴിഞ്ഞ് , അടുത്ത ദിവസം നാട്ടുകാരുടെ കൂടെ പെരുന്നാൾ ആഘോഷിക്കാൻ ഇസ്ലാമിൽ യാതൊരു തെളിവും ഇല്ല.
അത് കൊണ്ട് നോമ്പിലും, പെരുന്നാളിലും, കുടുംബവുമായും , സമൂഹവുമായും ഭിന്നിക്കരുത്.
അതാണ് ഇസ്ലാം പഠിപ്പിക്കുന്നത്.
നബി صلى الله عليه وسلم പറഞ്ഞു:
" الصوم يوم تصومون، والفطر يوم تفطرون، والأضحى يوم تضحون "
" നോമ്പ് നിങ്ങൾ നോമ്പ് നോക്കുന്ന ദിവസമാണ്, നോമ്പ് മുറിക്കുന്നത് (പെരുന്നാൾ) നിങ്ങൾ നോമ്പ് മുറിക്കുന്ന ദിവസമാണ് (പെരുന്നാൾ), ബലി നിങ്ങൾ ബലി അറുക്കുന്ന ദിവസമാണ് ".
എന്ന ഹദീസിന്റെ വിശദീകരണത്തിൽ
ശൈഖ് ബിൻ ബാസ്, തിർമിദി رحمها الله പറഞ്ഞത് വീണ്ടും ഓർമിപ്പിക്കട്ടെ :
"ചുറ്റുമുള്ള മഹാബഹുഭൂരിപക്ഷം മുസ്ലിങ്ങളുടെ കൂടെ നോമ്പ് എടുക്കുക, അവരുടെ കൂടെ നോമ്പ് മുറിക്കുക (പെരുന്നാൾ ആരംഭിക്കുക). ശരീഅത്ത് ഭിന്നതയെയും അനൈക്യത്തെയും വെറുക്കുന്നു. ഐക്യത്തെയും, യോജിപ്പിനെയും അത് പ്രോത്സാഹിപ്പിക്കുന്നു ".
(മജ്മൂഅൽ ഫതാവാ ഇബ്നു ബാസ് വാല്യം: 15; പേജ് 82, തിർമിദി 2 / 37 - تحفة).
അപ്പോൾ ഹദീസിൽ നിന്നും വ്യക്തമാണ് നോമ്പും സമൂഹത്തിന്റെ കൂടെ ആയിരിക്കുണം, അത് ചുറ്റുമുള്ള മഹാബഹുഭൂരിപക്ഷം മുസ്‌ലിംകളുടെ കൂടെ ആയിരിക്കുണം. അങ്ങനെയാണ് ഈ വിഷയത്തിൽ ഐക്യപ്പെടേണ്ടതെന്ന് അല്ലാഹുവിന്റെ റസൂൽ صلى الله عليه وسلم പഠിപ്പിക്കുന്നത്. അത് കൊണ്ട് നമ്മുടെ ചുറ്റുമുള്ള മഹാബഹുഭൂരിപക്ഷം മുസ്‌ലിംകളുമായി ഭിന്നിക്കരുത്.
മറ്റു ചിലർ പൂർണമായും ഗോള ശാസ്ത്ര കണക്ക് പ്രകാരം മാസപ്പിറവി തീരുമാനിക്കുന്നു.
ഗോള ശാസ്ത്ര തിയ്യതി ദിവസ ഐക്യാഭിപ്രായത്തിന് ഖുർആനിന്റെയും ഹദീസുകളുടെയും പിൻബലമില്ല. അല്ലാഹു പ്രപഞ്ചത്തെ സൃഷ്ടിച്ചത് ഒരു ദിവസം ഒരു തിയ്യതി എന്ന അടിസ്ഥാനത്തിൽ അല്ല. അത് കൊണ്ട് തന്നെ അത് പ്രമാണ പ്രപഞ്ച ശാസ്ത്ര വിരുദ്ധമാണ്. താഴെ ലിങ്കിൽ വായിക്കാം إن شاء الله
പരിഭാഷപ്പെടുത്തിയത്:
ഡോ:കെ.മുഹമ്മദ് സാജിദ്.
Comments
Post a Comment