ജർഹ് (വിമർശനവും) തഅ്ദീൽ (പ്രശംസയും)

ജർഹ് (വിമർശനവും) തഅ്ദീൽ (പ്രശംസയും):


ശൈഖ് മുഖ്ബിൽ رحمه الله

യോട് ചോദിക്കപ്പെട്ടു :


 إذا وثق الراوي واحد وجرحه أربعة، أو جرحه واحد ووثقه أربعة، فالقول قول من ؟ بينوا لي مثالا واحدا من كتب الحديث والرجال في الجرح المفسر، لأنني قدمت تعديل الأكثرين؟ 


"ഒരു രിവായത്തുകാരനെ കുറിച്ച് ഒരാൾ വിശ്വസ്തനെന്നും , വേറെ നാലു പേർ ജർഹും (വിമർശനവും) ചെയ്തു.അല്ലെങ്കിൽ ഒരാൾ ജർഹ് ചെയ്തു, നാലു പേർ വിശ്വസ്തരെന്നും വിധിച്ചു.അപ്പോൾ ആരുടെ വാക്കാണെടുക്കുക? ഒറ്റ ഉദാഹരണത്തിലൂടെ ഹദീസിന്റെയും , രിജാലിന്റെയും പുസ്തകങ്ങളിൽ നിന്ന് ജർഹ് മുഫസ്സിർ ( വിശദീകരിച്ച വിമർശനം) വിശദീകരിക്കാമോ? കാരണം ഞാൻ മുൻഗണന നൽകിയത് ധാരാളം പേരുടെ പൊതു പ്രശംസക്കാണ് "



ശൈഖ് മുഖ്ബിൽ رحمه الله

യുടെ മറുപടി:


أما تقديم تعديل الأكثرين فليس بصحيح، لأن الجارح اطلع على ما لم يطلع عليه المعدل، فمثلا: أنت تجد الرجل ملازما للصف الأول وثقته، لكن صاحبك يعرف أنه ليس بحافظ هو ضعيف الحفظ، أنت تعرف أن الرجل يلازم الصف الأول، لكن صاحبك يعرف أنه يعمل في البنوك الربوية، أو أنه يصور، عنده مصور، أو أنه يعمل في حلق اللحى فالجارح اطلع على ما لم يطلع عليه المعدل، لو وثقه عشرة وجرحه واحد بجرح مفسر، كان الجرح المفسر مقبولا والله المستعان

 

"ധാരാളം ആളുകളുടെ പ്രശംസക്ക് മുൻഗണന നൽകുന്നത് തെറ്റാണ്.കാരണം, വിമർശിക്കുന്നവൻ പ്രശംസക്കുന്നവൻ കാണാത്തത് കണ്ടിട്ടുണ്ട്.

ഉദാഹരണത്തിന് , ഒരു വ്യക്തി എപ്പോഴും ആദ്യത്തെ സ്വഫ്ഫിൽ (നിസ്കാരത്തിൽ)കാണപ്പെടുന്നു.അപ്പോൾ അവൻ വിശ്വസ്തനാണെന്ന് വിധിക്കുന്നു, പക്ഷേ നിന്റെ സുഹൃത്തിനറിഞ്ഞേക്കാം അവൻ ഹാഫിളല്ല എന്നും ,  ഓർമ്മ ശക്തി കുറവുള്ളയാളാണ് എന്നും. അത് പോലെ  എപ്പോഴും ആദ്യത്തെ സ്വഫ്ഫിൽ അയാൾ സ്ഥാനം പിടിക്കുന്നു എന്ന് നിനക്കറിയാം, പക്ഷേ നിന്റെ സുഹൃത്തിനറിയുമായിരിക്കും അവൻ പലിശ ബാങ്കിൽ ജോലി ചെയ്യുന്നുണ്ട് എന്നും, അല്ലെങ്കിൽ അവൻ ചിത്രങ്ങൾ എടുക്കുന്നു , അല്ലെങ്കിൽ അവന് താടി വെട്ടുന്ന ജോലിയാണ് എന്നൊക്കെ.അപ്പോൾ പ്രശംസിച്ചവൻ കാണാത്തത് വിമർശിച്ചവൻ കണ്ടിരിക്കുന്നു. പത്ത് പേർ അവൻ വിശ്വസ്തനാണെന്ന് വിധിച്ചാലും ഒരാൾ ജർഹ് മുഫസ്സിർ ( വിശദീകരിക്കപ്പെട്ട വിമർശനം) കൊണ്ട് വിമർശിച്ചാൽ ജർഹ് മുഫസ്സിർ ( വിമർശനം )ആണ് സ്വീകരിക്കപ്പെടുന്നത് (പ്രശംസ അല്ല) ".


(ഇജാബത്തുസ്സായിൽ അലാ അഹമ്മിൽ മസാഇൽ - പേജ്:499 ).


പരിഭാഷപ്പെടുത്തിയത്:

ഡോ: കെ. മുഹമ്മദ് സാജിദ്.

Comments

Popular posts from this blog

തബ്ലീഗ് ജമാഅത്ത് ഭാഗം നാല്, സ്ഥാപക നേതാവ് മുഹമ്മദ് ഇല്യാസിന്റെ പിഴവുകൾ.

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

തബ്ലീഗ് ജമാഅത്ത് ഭാഗം ഒന്ന്.