5:2 വചനത്തിന്റെ അടിസ്ഥാനത്തിൽ ഇന്ന് നിലവിലുള്ള സംഘടനകളുടെയും കക്ഷികളുടെയും നന്മയിൽ സഹകരിക്കാമോ?

5:2 വചനത്തിന്റെ അടിസ്ഥാനത്തിൽ ഇന്ന് നിലവിലുള്ള സംഘടനകളുടെയും കക്ഷികളുടെയും നന്മയിൽ സഹകരിക്കാമോ?

പൂർണ്ണമായും തൗഹീദിലേക്കും സുന്നത്തിലേക്കും ക്ഷണിക്കുകയും , ശിർക്കിനും എല്ലാ ബിദ്അത്തുകൾക്കും എതിരെ പ്രബോധനവും ചെയ്യുന്ന , ശരിയായ മൻഹജുള്ള (രീതി ശാസ്ത്രമുള്ള) കക്ഷികളുമായേ സഹകരിക്കാൻ പാടുള്ളൂ എന്നതാണ് പുണ്യത്തിലും, ഭയഭക്തിയിലും നിങ്ങള്‍ പരസ്പരം സഹായിക്കുക എന്ന 5:2 വചനത്തിന്റെ അടിസ്ഥാനമെന്നും, 

ബിദ്ഈ സംഘടനകളും  , കക്ഷികളും പശ്ചാത്തപിക്കുന്നതുവരെ അവരുമായി സഹകരിക്കരുതെന്നും പറയുന്ന ഷെയ്ഖ് ബിൻ ബാസ് رحمه الله തലവനായിരുന്ന സ്ഥിരം പണ്ടിത സമിതിയുടെ ഫത്‌വ താഴെ:


فتوى اللجنة الدائمة في عدم التعاون مع أهل البدع حتى يتوبوا


ചോദ്യം:  


السؤال:

بناءً على قوله تعالى: ﴿وَتَعَاوَنُواْ عَلَى الْبرِّ وَالتَّقْوَى وَلاَ تَعَاوَنُواْ عَلَى الإِثْمِ وَالْعُدْوَانِ﴾ [المائدة: الآية (2)]، يقال إنه يجب التعاون مع كل الجماعات الإسلامية وإن كانت تختلف بينها في مناهج وطريق دعوتهم، فإن جماعة التبليغ طريق دعوتها غير طريق الإخوان المسلمين أو حزب التحرير أو جماعة الجهاد أو السلفيين. فما هو الضابط لهذا التعاون؟ وهل ينحصر مثلاً في المشاركة في المؤتمرات والندوات؟ وماذا عند توجيه الدعوة إلى غير المسلمين؟ حيث قد يكون هناك التباسٌ كبيرٌ لدى المسلمين الجدد، فإن كل جماعة من هذه الجماعات سوف تدعوهم إلى مراكزهم وإلى علمائهم، فيكونون في حيرة من أمرهم. فكيف يمكن تفادي هذه الأمور؟

" പുണ്യത്തിലും, ഭയഭക്തിയിലും നിങ്ങള്‍ പരസ്പരം സഹായിക്കുകയും ചെയ്യുവിന്‍; കുറ്റത്തിലും, അതിക്രമത്തിലും നിങ്ങള്‍ പരസ്പരം സഹായിക്കുകയും അരുത് സൂറ അൽ മാഇദ (5:2) ,  വചനത്തെ അടിസ്ഥാനമാക്കി, എല്ലാ ഇസ്ലാമിക ജമാഅത്തുകൾക്കും , നമ്മിൽ നിന്ന് വ്യത്യസ്തമായ  പ്രബോധനവും, മൻഹജും (രീതി ശാസ്ത്രവും) ആണെങ്കിലും, അവരോട് സഹകരിക്കേണ്ടത് നിർബന്ധമാണെന്ന് പറയപ്പെടുന്നു.

അതിനാൽ ഇഖ്‌വാനുൽ-മുസ്‌ലിമീൻ, ഹിസ്ബുത്-തഹ്‌രീർ, ജമാഅത്തുൽ-ജിഹാദ്, സലഫികൾ എന്നിവയിൽ നിന്ന് വ്യത്യസ്തമായി പ്രബോധനം ചെയ്യുന്ന രീതി ജമാഅത്തു-തബ്‌ലീഗിനുണ്ട്. അപ്പോൾ ഈ സഹകരണം എങ്ങനെയായിരിക്കണം?

ഉദാഹരണത്തിന്, സമ്മേളനങ്ങളിലും ഒത്തുചേരലുകളിലും സംയുക്ത പങ്കാളിത്തത്തിൽ മാത്രമായി ഇത് പരിമിതപ്പെടുത്തിയിട്ടുണ്ടോ?

അമുസ്ലിംകൾക്ക് പ്രബോധനം നൽകുമ്പോൾ എന്തായിരിക്കും അവസ്ഥ, കാരണം ഈ ജമാഅത്തുകളിൽ നിന്നുള്ള ഓരോ ജമാഅത്തും അവരെ സ്വന്തം കേന്ദ്രങ്ങളിലേക്കും സ്വന്തം പണ്ഡിതരിലേക്കും നയിക്കുമെന്ന വസ്തുത പുതിയ മുസ്ലിംകളുടെ മനസ്സിൽ ആശയക്കുഴപ്പം സൃഷ്ടിച്ചേക്കാം. അപ്പോൾ ഈ കാര്യം എങ്ങനെ ഒഴിവാക്കാനാകും?" 

ഉത്തരം: 

الجواب

الواجب التعاون مع الجماعة التي تسير على منهج الكتاب والسنة وما عليه سلف الأمة في الدعوة إلى توحيد الله سبحانه، وإخلاص العبادة له، والتحذير من الشرك والبدع والمعاصي، ومناصحة الجماعات المخالفة لذلك، فإن رجعت إلى الصواب فإنه يتعاون معها، وإن استمرت على المخالفة وجب الابتعاد عنها والتزام الكتاب والسنة، والتعاون مع الجماعة الملتزمة لمنهج الكتاب والسنة يكون في كل ما فيه خير وبر وتقوى من الندوات والمؤتمرات والدروس والمحاضرات، وكل ما فيه نفع للإسلام والمسلمين.

وبالله التوفيق، وصلى الله على نبينا محمد وآله وصحبه وسلم.

" ഖുർആനിന്റെയും സുന്നത്തിന്റെയും രീതിശാസ്ത്രമനുസരിച്ച് പ്രവർത്തിക്കുന്ന ജമാഅത്തുമായി സഹകരിക്കുകയും എല്ലാ അപൂർണതകളിൽ നിന്നും മുക്തനായ അല്ലാഹുവിന്റെ തൗഹീദിലേക്ക് വിളിക്കുകയും , ആരാധന പൂർണ്ണമായും ആത്മാർത്ഥമായും  അവനു വേണ്ടി മാത്രമാക്കുകയും, ശിർക്കും ബിദ്അത്തുകൾക്കും പാപങ്ങൾക്കുമെതിരെ താക്കീത് നൽകുകയും ചെയ്യുക എന്നതാണ് നിർബന്ധം. അതിനു വിരുദ്ധമായ ജമാഅത്തുകളെ ഉപദേശിക്കുക. (സഹകരിക്കരുത്).

അതിനാൽ അവർ ശരിയായതിലേക്ക് (പശ്ചാതപിച്ച്) മടങ്ങുകയാണെങ്കിൽ, അവരുമായി സഹകരിക്കണം

എന്നാൽ അവർ എതിർപ്പിൽ ഉറച്ചുനിൽക്കുകയാണെങ്കിൽ,നിർബന്ധമാണ്, അവരിൽ നിന്ന് അകന്നു നിൽക്കുകയും ഖുർആനും സുന്നത്തും മുറുകെ പിടിക്കുകയും ചെയ്യേണ്ടത് .

സെമിനാറുകൾ, സമ്മേളനങ്ങൾ, പാഠങ്ങൾ, പ്രഭാഷണങ്ങൾ, ഇസ്ലാമിനും മുസ്ലിങ്ങൾക്കും പ്രയോജനകരമായ എല്ലാ കാര്യങ്ങളിലും ഖുർആനിന്റെയും സുന്നത്തിന്റെയും മൻഹജിനെ (രീതി ശാസ്ത്രത്തെ) പൂർണ്ണമായും മുറുകെ പിടിക്കുന്ന ജമാഅത്തുമായി സഹകരണം നല്ലതും നീതിയുക്തവും ധർമ്മനിഷ്ഠയുള്ളതുമാണ് ".

(ഫത്‌വ നമ്പർ 18870 തീയതി 11/6/1417 ഹിജ്റ)

 

اللجنة الدائمة للبحوث العلمية والإفتاء

عضو/ صالح الفوزان -حفظه الله-،

عضو/ عبد الله بن غديان -رحمه الله-،

نائب الرئيس/ عبد العزيز آل الشيخ -حفظه الله-،

الرئيس/ عبد العزيز بن عبد الله بن باز -رحمه الله-.


പരിഭാഷപ്പെടുത്തിയത്:

ഡോ:കെ.മുഹമ്മദ് സാജിദ്.

Comments

Popular posts from this blog

തബ്ലീഗ് ജമാഅത്ത് ഭാഗം നാല്, സ്ഥാപക നേതാവ് മുഹമ്മദ് ഇല്യാസിന്റെ പിഴവുകൾ.

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

തബ്ലീഗ് ജമാഅത്ത് ഭാഗം ഒന്ന്.