ഭർത്താവ് മരണപ്പെട്ട സ്ത്രീയുടെ ഇദ്ദ: ഒഴിവാക്കേണ്ട മൂന്ന് കാര്യങ്ങൾ

ഭർത്താവ് മരണപ്പെട്ട സ്ത്രീയുടെ ഇദ്ദ:
ഒഴിവാക്കേണ്ട മൂന്ന് കാര്യങ്ങൾ

ഷെയ്ഖ് ഫൗസാൻ حفظه الله യോട് ചോദിക്കപ്പെട്ടു:

ചോദ്യം:

ഒരു സ്ത്രീയുടെ ഭർത്താവ് മരണപ്പെട്ടാൽ അല്ലാഹു നിങ്ങളെ സംരക്ഷിക്കട്ടെ അവൾ പാലിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്?

അവൾക്ക് വീടിന് പുറത്തുപോകാൻ അനുവാദമുണ്ടോ? അതുപോലെ, ചെറിയ തോതിലെങ്കിലും അലങ്കരിക്കാൻ അവൾക്ക് അനുവാദമുണ്ടോ, ശൈഖേ?

ഉത്തരം:

ഭർത്താവ് മരണപ്പെട്ട സ്ത്രീ മൂന്ന് കാര്യങ്ങൾ ഒഴിവാക്കേണ്ടതാണ്. (ഷെയ്ഖ് "നാല്" എന്ന് പറഞ്ഞത് നാവുപിഴയായിരിക്കാം.)

ഒന്നാമത്തേത്:

അവൾ സുഗന്ധദ്രവ്യങ്ങൾ ഉപയോഗിക്കരുത്. വസ്ത്രത്തിലോ ശരീരത്തിലോ സുഗന്ധദ്രവ്യം പുരട്ടരുത്. മനഃപൂർവം സുഗന്ധം വാസനിക്കരുത്.

രണ്ടാമത്തേത്: അലങ്കാരം.

അലങ്കാരത്തിനും ഭംഗിക്കും വേണ്ടിയുള്ള വസ്ത്രങ്ങൾ ധരിക്കരുത്. ശ്രദ്ധ ആകർഷിക്കുന്നതോ അലങ്കാരപരമായതോ ആയ വസ്ത്രങ്ങൾ അവൾ ധരിക്കരുത്.

മൂന്നാമത്തേത്: സ്വന്തം വീട്ടിൽ താമസിക്കുക.

ഭർത്താവ് മരണപ്പെടുമ്പോൾ അവൾ താമസിച്ചിരുന്ന വീട്ടിൽ തന്നെ, നിർബന്ധമായ കാത്തിരിപ്പുകാലം (ഇദ്ദ) പൂർത്തിയാകുന്നതുവരെ അവൾ താമസിക്കണം.

കാരണം, ഭർത്താവ് മരണപ്പെട്ട ഒരു സ്ത്രീയോട് നബി ﷺ ഇപ്രകാരം പറഞ്ഞിട്ടുണ്ട്:

"നിന്റെ നിർബന്ധിത കാത്തിരിപ്പുകാലം (ഇദ്ദ) പൂർത്തിയാകുന്നതുവരെ നിന്റെ വീട്ടിൽ തന്നെ താമസിക്കൂ."

അതായത്, മരണത്തെ തുടർന്നുള്ള ഇദ്ദ പൂർത്തിയാകുന്നതുവരെ.

എന്നാൽ, പകൽസമയത്ത് ആവശ്യങ്ങൾക്കായി പുറത്തുപോയി പിന്നീട് സ്വന്തം വീട്ടിലേക്ക് മടങ്ങുന്നതിൽ തെറ്റില്ല.

അതുപോലെ, അടുത്ത് താമസിക്കുന്ന  ബന്ധുവായ  സ്ത്രീയെ സന്ദർശിക്കുന്നതിലും തെറ്റില്ല, അവർ തമ്മിൽ ദൂരം കൂടുതലല്ലെങ്കിൽ. എന്നാൽ അതെല്ലാം പകൽസമയത്ത് ആയിരിക്കണം.

ഷെയ്ഖ് ഫൗസാൻ حفظه الله യുടെ ശബ്ദം താഴെ ലിങ്ക് തുറന്നാൽ കേൾക്കാം إن شاء الله 


ഡോ: കെ. മുഹമ്മദ് സാജിദ്.

Comments

Popular posts from this blog

അല്ലാഹു ഒരു വിഷയം നിഷിദ്ധമാക്കിയാൽ അത് ചോദ്യം ചെയ്യാതെ കേട്ടു അനുസരിച്ചു എന്നതായിരിക്കണം ഒരു മുസ്ലിമിൻ്റെ നിലപാട്

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

തബ്ലീഗ് ജമാഅത്ത് ഭാഗം ഒന്ന്.