അൽ-അല്ലാമ അലി ബിൻ മുഹമ്മദ് ബിൻ നാസിർ അൽ-ഫഖീഹി رحمه الله

അൽ-അല്ലാമ അലി ബിൻ മുഹമ്മദ് ബിൻ നാസിർ അൽ-ഫഖീഹി رحمه الله 

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിൻ്റെ നാമത്തിൽ.

അൽ-അല്ലാമ അലി ബിൻ മുഹമ്മദ് ബിൻ നാസിർ അൽ-ഫഖീഹിയുമായി ഒരു ഹ്രസ്വ പരിചയം - അല്ലാഹു അദ്ദേഹത്തോട് കരുണ കാണിക്കട്ടെ:

ഹിജ്റ 1354-ൽ ജസാൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന അൽ-മഞ്ജറ ഗ്രാമത്തിലാണ് അദ്ദേഹം ജനിച്ചത്. അവിടെ അദ്ദേഹം പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കി.

ചെറുപ്പം മുതലേ, അദ്ദേഹം നിരവധി വിജ്ഞാന സദസ്സുകളിൽ പങ്കെടുത്തു, തെക്കൻ മേഖലയിൽ ഷെയ്ഖ് അബ്ദുല്ല അൽ-ഖറാവി സ്ഥാപിച്ച സ്ഥാപനങ്ങളിൽ വിവിധ പണ്ഡിതന്മാരുടെ കീഴിൽ പഠിക്കുകയും ചെയ്തു. ഷെയ്ഖ് ഹാഫിസ് അൽ-ഹകാമി അദ്ദേഹത്തിൻ്റെ പ്രമുഖ ഷെയ്ഖുമാരിൽ ഒരാളായിരുന്നു.

അദ്ദേഹം തൻ്റെ  ഉന്നത വിദ്യാഭ്യാസത്തിനായുള്ള പരിശ്രമങ്ങളിൽ കഠിനാധ്വാനം ചെയ്തു. ഒടുവിൽ ഹിജ്റ 1399-ൽ മക്കയിലെ കിംഗ് അബ്ദുൽ അസീസ് യൂണിവേഴ്‌സിറ്റിയിലെ (ഇപ്പോൾ ഉമ്മുൽ ഖുറാ യൂണിവേഴ്‌സിറ്റി എന്നറിയപ്പെടുന്നു) അഖീദയിൽ ബിരുദം നേടി.

അദ്ദേഹം പ്രൊഫഷണൽ മേഖലയിലേക്ക് പ്രവേശിക്കുകയും തൻ്റെ അക്കാദമിക് യാത്രയിലുടനീളം നിരവധി സുപ്രധാന സ്ഥാനങ്ങൾ വഹിക്കുകയും ചെയ്തു:

– ഇസ്ലാമിക് യൂണിവേഴ്സിറ്റി ഓഫ് മദീനയിലെ ലൈബ്രറി അഫയേഴ്സ് ഡീൻ.

– ഇസ്ലാമിക് യൂണിവേഴ്സിറ്റി സെക്രട്ടറി ജനറൽ.

– കൗൺസിൽ ഫോർ ഇസ്ലാമിക് അഡ്വക്കസി ചെയർമാൻ.

- ബിരുദ പഠനത്തിൽ ഫാക്കൽറ്റി അംഗം. 

കൂടാതെ, ഖുർആൻ അച്ചടിക്കുന്നതിനുള്ള കിംഗ് ഫഹദ് കോംപ്ലക്സിൽ കൺസൾട്ടൻ്റായും പ്രവാചകൻ്റെ മസ്ജിദിൽ ഇൻസ്ട്രക്ടറായും സേവനമനുഷ്ഠിച്ചു.

ആഭ്യന്തരമായും അന്തർദേശീയമായും നിരവധി കോൺഫറൻസുകളിൽ അദ്ദേഹം സജീവമായി പങ്കെടുത്തു:

 – ഇസ്ലാമിക് യൂണിവേഴ്സിറ്റിയിൽ നടന്ന ലഹരി വസ്തുക്കളും മയക്കുമരുന്നും എന്ന സമ്മേളനം.

 – ഹിജ്‌റി 15-ാം നൂറ്റാണ്ടിനെ അനുസ്മരിക്കുന്ന സമ്മേളനം ഹിജ്റ 1400-ൽ സുഡാനിൽ നടന്നു.

പ്രസിദ്ധീകരിച്ച ഗവേഷണം, അച്ചടിച്ച കൃതികൾ, എഡിറ്റുചെയ്ത പുസ്തകങ്ങൾ എന്നിവയുടെ ഒരു ശേഖരം അദ്ദേഹം രചിച്ചിട്ടുണ്ട്:

كتاب الإيمان – لابن منده – ثلاثة مجلدات – تحقيق.

– كتاب التوحيد – لابن منده – مجلدان – تحقيق.

– الرد على الجهمية – لابن منده – جزء ـ تحقيق.

– الأربعين في دلائل التوحيد ـ للهروي ـ تحقيق.

– الإمامة والرد على الرافضة ـ لأبي نعيم ـ مجلد ـ تحقيق.

– الصفات والنزول ـ للدارقطني ـ تحقيق.

– الحيدة ـ للكناني ـ تحقيق.

– الصواعق المرسلة ـ لابن القيم ـ الجزء الأول ـ تحقيق بالاشتراك.

– منهج القرآن في الدعوة إلى الإيمان ـ تأليف.

– الفتح المبين ـ تأليف.

– الرد القويم البالغ على الكتاب المسمى بالحق الدامغ ـ تأليف.

– سلسلة الوصايات في الكتاب والسنة

ഇസ്ലാമിക് യൂണിവേഴ്സിറ്റി ജേണലിൽ പ്രസിദ്ധീകരിച്ച നിരവധി ഗവേഷണ പഠനങ്ങളും ലേഖനങ്ങൾക്കും പുറമെ.

സ്ത്രോതസ്:

https://www.mimham.net/che-38

ഷെയ്ഖ് അബ്ദുല്ല അൽ ബുഖാരി حفظه الله പ്രസ്താവിച്ചു:

അല്ലാഹുവിന്റെ മതത്തിൽ
അതിരുകവിഞ്ഞവരുടെ വളച്ചൊടിക്കലിനെയും, അസത്യത്തിൻ്റെ വളച്ചൊടിക്കലിനെയും, വിവരമില്ലാത്തവരുടെ (തെറ്റായ) വ്യാഖ്യാനങ്ങൾ എന്നിവയെ പ്രതിരോധിച്ച അൽ-അല്ലാമ, മുറബ്ബി (ഉമ്മത്തിനെ പോഷിപ്പിക്കുകയും നേർവഴിയിലേക്ക് നയിക്കുകയും ചെയ്യുന്ന ഒരു പണ്ഡിതൻ), പണ്ഡിതനും വിദ്യാഭ്യാസ വിചക്ഷണനുമായ നമ്മുടെ ഷെയ്ഖ്, ഉസ്താദ് ഡോ. ഷെയ്ഖ് അലി ബിൻ നാസർ അൽ-ഫഖീഹി ഇന്ന് അന്തരിച്ചു.

അല്ലാഹുവേ, ഞങ്ങളുടെ ഷെയ്ഖിന് നീ പൊറുത്ത് കൊടുക്കേണമേ, പ്രവാചകന്മാർ, സത്യവാന്മാർ, രക്തസാക്ഷികൾ, സജ്ജനങ്ങൾ എന്നിവരോടൊപ്പം സ്വർഗത്തിൽ അദ്ദേഹത്തിന്റെ  പദവി ഉയർത്തേണമേ, അവരാണ്  ഏറ്റവും നല്ല കൂട്ടാളികൾ.

അദ്ദേഹത്തിന്റെ കുടുംബത്തിനും, ബന്ധുക്കൾക്കും, ഒപ്പം അഹ്ലുസുന്നക്കും ക്ഷമയും ആശ്വാസവും നൽകേണമേ. .നാം അല്ലാഹുവിൻ്റേതാണ്, അവനിലേക്ക് തന്നെ മടങ്ങും.

https://x.com/dr_albukhary/status/1825800292023071117?t=Nq2sOW6cuOuxYuTkf23A_g&s=08

ഡോ: കെ. മുഹമ്മദ് സാജിദ്.


Comments

Popular posts from this blog

തബ്ലീഗ് ജമാഅത്ത് ഭാഗം നാല്, സ്ഥാപക നേതാവ് മുഹമ്മദ് ഇല്യാസിന്റെ പിഴവുകൾ.

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

തബ്ലീഗ് ജമാഅത്ത് ഭാഗം ഒന്ന്.