അഹ്ലുസ്സുന്നയുടെ തഫ്സീറുകളിൽ ഇസ്തിഗാസക്ക് (മരിച്ചവരോട് സഹായം തേടാൻ - ശിർക്കിന്) തെളിവുണ്ടെന്നൊ?

അഹ്ലുസ്സുന്നയുടെ തഫ്സീറുകളിൽ ഇസ്തിഗാസക്ക് (മരിച്ചവരോട് സഹായം തേടാൻ - ശിർക്കിന്) തെളിവുണ്ടെന്നൊ?


ഇമാം നവവി رحمه الله പറഞ്ഞു:


فصل  قال العلماء المحققون من أهل الحديث وغيرهم : إذا كان الحديث ضعيفا لا يقال فيه قال رسول الله صلى الله عليه وسلم أو فعل أو أمر أو نهى أو حكم وما أشبه ذلك من صيغ الجزم ، وكذا لا يقال فيه روى أبو هريرة ، أو قال ، أو ذكر ، أو أخبر ، أو حدث ، أو نقل ، أو أفتى ، وما أشبهه ، وكذا لا يقال ذلك في التابعين ومن بعدهم فيما كان ضعيفا ، فلا يقال في شيء من ذلك بصيغة الجزم ، وإنما يقال في هذا كله روي عنه أو نقل عنه أو حكي عنه أو جاء عنه أو بلغنا عنه ، أو يقال أو يذكر أو يحكى أو يروى أو يرفع أو يعزى ، وما أشبه ذلك من صيغ التمريض ، وليست من صيغ الجزم ، قالوا : فصيغ الجزم موضوعة للصحيح أو الحسن ، وصيغ التمريض لما سواهما 


" അഹ്ലുൽ ഹദീസിൽ പെട്ട സൂക്ഷ്മജ്ഞാനികളായ പണ്ഡിതന്മാർ ഇപ്രകാരം പറഞ്ഞിട്ടുണ്ട്:

ഹദീസ് ദുർബലമാണെങ്കിൽ നബി 

صلى الله عليه وسلم

പറഞ്ഞെന്നോ, ചെയ്‌തെന്നോ,  കൽപിച്ചെന്നൊ  നിരോധിച്ചെന്നൊ , അത് പോലത്തെ ജസ്മിന്റെ സീഗകളൊന്നും (ഹദീസ് സ്വീകാര്യമാണ് എന്ന് ഉറപ്പിച്ചു  പറയുന്ന പദങ്ങൾ) പറയാൻ പാടില്ല. അപ്രകാരം അബു ഹുറൈറ റിപ്പോർട്ട് ചെയ്തു, അല്ലെങ്കിൽ പറഞ്ഞു,  പ്രതിപാദിച്ചു,  അറിയിച്ചു, എത്തിച്ചു തന്നു, അല്ലെങ്കിൽ ഫത് വ പറഞ്ഞു (റവ  അബു ഹുറൈറ , അല്ലെങ്കിൽ ഖാല, അല്ലെങ്കിൽ ദകറ, അല്ലെങ്കിൽ അഖ്ബറ,അല്ലെങ്കിൽ ഹദ്ദസ, അല്ലെങ്കിൽ നഖ്വല, അല്ലെങ്കിൽ അഫ്ത)

എന്നൊ , അതിനോട് സാദൃശ്യമായ പദങ്ങളൊന്നും പറയാൻ പാടില്ല. ദുർബലമായ റിപ്പോർട്ടുകൾ പറയുമ്പോൾ അദ്ദേഹത്തെ തൊട്ട് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, പറയപ്പെട്ടിട്ടുണ്ട് , അദ്ദേഹത്തെ തൊട്ട് വന്നിട്ടുണ്ട്, നമുക്ക് അദ്ദേഹത്തെ തൊട്ട് എത്തിയിട്ടുണ്ട് (റുവിയ അൻഹു അല്ലെങ്കിൽ നുഖില അൻഹു അല്ലെങ്കിൽ ഹുഖിയ അൻഹു അല്ലെങ്കിൽ ജാഅ അൻഹു അല്ലെങ്കിൽ ബല്ലിഗുനാ അൻഹു ഉപയോഗിക്കുന്നു , അല്ലെങ്കിൽ യുഖാലു, അല്ലെങ്കിൽ യുസ്കറു അല്ലെങ്കിൽ യുഹ്ക അല്ലെങ്കിൽ യുർവ അല്ലെങ്കിൽ യുർഫ അല്ലെങ്കിൽ യുഅ്സ)

എന്ന രീതിയിൽപോലത്തെ തമ്രീളിന്റെ സീഗകളാണ് (ഹദീസ് ദുർബലമായതിന് ഉപയോഗിക്കുന്ന പദങ്ങളാണ്) ഉപയോഗിക്കേണ്ടത്, ജസ്മിന്റെ സീഗകളൊന്നും( ഹദീസ് സ്വീകാര്യമാണ് എന്ന് ഉറപ്പിച്ചു  പറയുന്ന പദങ്ങൾ) ഉപയോഗിക്കാൻ പാടില്ല.അവർ (പണ്ടിതന്മാർ) പറഞ്ഞു,  ജസ്മിന്റെ സീഗ ഹസനായ, സഹീഹായ ഹദീസുകൾ  പറയുമ്പോൾ മാത്രമേ പറയാൻ പാടുള്ളു, എന്നാൽ തമ്രീളിന്റെ സീഗകൾ ദുർബലമായ റിപ്പോർട്ടുകൾ പറയുമ്പോൾ മാത്രമേ പറയാൻ പാടുള്ളൂ".


(അൽ മജ്മു ശർഹ് അൽ മുഹസ്സബ് 1/63)



ഇബ്നു കസീറിലും,  ഖുർതുബിയിലും 4:64 തഫ്സീറിലെ,  ഒരു അഅ്റാബി, നബി 

صلى الله عليه وسلم 

യുടെ ഖബ്റിനടുത്ത് ചെന്ന് പൊറുക്കലിനെ തേടുന്ന ഒരു ഉത്ബിയുടെ റിപ്പോർട്ടാണ് ഇസ്തിഗാസക്ക് തെളിവായി തൽപരകക്ഷിക്കാർ ഉദ്ധരിക്കാറുള്ളത്.

പിന്നീട് ഉത്ബിയുടെ സ്വപ്നത്തിൽ നബി صلى الله عليه وسلم വരികയും, അല്ലാഹു അഅ്റാബിക്ക് പൊറുത്തു കൊടുത്തു എന്നതാണ് കഥ.

ഈ റിപ്പോർട്ടുമായി ബന്ധപ്പെട്ട് ഈ തഫ്സീറുകളിൽ വന്ന പദങ്ങൾ തമ്രീളിന്റെ സീഗകൾ അഥവ ദുർബലമായ റിപ്പോർട്ടുകൾ പറയുമ്പോൾ ഉപയോഗിക്കുന്ന പദങ്ങളാണ് ഉദ്ധരിച്ചത് എന്ന് കാണാം.


ഇബ്നു കസീറിലെ റിപ്പോർട്ട്:


وقد ذكر جماعة منهم : الشيخ أبو نصر بن الصباغ في كتابه " الشامل " الحكاية المشهورة عن العتبي....


ഇവിടെ അൽ ഹികായ അൻ എന്നാണ് പറഞ്ഞത്,  അപ്പോൾ റിപ്പോർട്ട് ദുർബലമാണ്. 


ഇബ്നു ഖുദ്ദാമ رحمه الله അദ്ദേഹത്തിന്റെ അൽ മുഗ്നിയിൽ യുർവ അൻ

എന്നുമാണ് പറഞ്ഞത്.


അഥവ അഹ്ലുസ്സുന്ന പണ്ടിതന്മാരെല്ലാം തമ്രീളിന്റെ സീഗകളാണ് (റിപ്പോർട്ട് ദുർബലമാണ് എന്ന് വ്യക്തമാക്കുന്ന പദങ്ങളാണ്)ഈ റിപ്പോർട്ടുമായി ബന്ധപ്പെട്ട് ഉപയോഗിച്ചത്.

ഖുർതുബിയിലെ റിപ്പോർട്ട്:


روى أبو صادق عن علي قال : قدم علينا أعرابي بعدما دفنا رسول الله صلى الله عليه وسلم بثلاثة أيام...


ഇവിടെ സനദ് പൂർണ്ണമല്ല.


അത് കൊണ്ട് തന്നെ അൽ ഹാഫിസ് ഇബ്നു അബ്ദുൽ ഹാദി رحمه الله ഈ ഹദീസ് വളരെ ദുർബലമാണ് എന്ന് പറഞ്ഞു. തെളിവ് താഴെ:


الحافظ ابن عبد الهادي وهو أبو عبد الله محمد بن أحمد بن عبد الهادي :

"وأما حكاية العتبي التي أشار إليها فإنها حكاية ذكرها بعض الفقهاء والمحدثين وليست بصحيحة ولا ثابتة إلى العتبي وقد رويت عن غيره بإسناد مظلم كما بينا ذلك فيما تقدم وهي في الجملة حكاية لا يثبت بها حكم شرعي في مثل هذا الأمر الذي لو كان مشروعًا أو مندوبًا لكان الصحابة والتابعون أعلم به وأعمل به من غيرهم وبالله التوفيق"


"الصارم المنكى في الرد على السبكي" (ص٣٢٣).


وفي الجملة : ليست هذه الحكاية المنكورة عن الأعرابي مما يقوم به حجة وإسنادها مظلم مختلف ولفظها مختلف فيه ولا يصلح الاحتجاج بمثل هذه الحكاية، ولا الاعتماد على مثلها عند أهل العلم وبالله التوفيق"


"الصارم المنكى في الرد على السبكي"

(ص٢٤٧).

മുകളിൽ ഇമാം ഇബ്നു അബ്ദുൽ ഹാദി ഇസ്തിഗാസക്കാർ ശിർക്ക് ചെയ്യാൻ വേണ്ടി കൊണ്ട് വരുന്ന ഇമാം സുബ്കിക്ക് എതിരെ എഴുതിയ പുസ്തകമാണ്. അപ്പോൾ ഇമാം സുബ്കിക്കും അദ്ദേഹത്തെ പോലെ ഇസ്തിഗാസ വാദമുള്ളവർക്കുമാണ് തെറ്റ് പറ്റിയത് എന്ന് വ്യക്തമാണ്. കാരണം താഴെ ഇബ്നു കസീർ , ഇബ്നു അബ്ദുൽ ഹാദിയെ അങ്ങേ അറ്റം പ്രശംസിക്കുന്ന തെളിവ് കാണുക.


ഇമാം ഇബ്നു അബ്ദുൽ ഹാദി رحمه الله യെ ഇബ്നു കസീർ رحمه الله അങ്ങേയറ്റം പ്രശംസിച്ചു. അദ്ദേഹത്തിന്റെ ഖുർആനിനെ കുറിച്ചും, ഹദീസ് നിദാന ശാസ്ത്രത്തെ കുറിച്ചും , ഹദീസിന്റെ രോഗങ്ങളെ കുറിച്ചും, റിപ്പോർട്ടർമാരെ കുറിച്ചും,  അഗാധമായ പാണ്ഡിത്യം ഉണ്ടായിരുന്നു എന്ന് പറയുന്ന തെളിവ് താഴെ:

وفي يوم الأربعاء عاشر جمادى الأولى توفي صاحبنا الشيخ الإمام العالم العلامة الناقد البارع في فنون العلوم* شمس الدين محمد بن الشيخ عماد الدين أحمد بن عبد الهادي المقدسي الحنبلي، تغمده الله برحمته، وأسكنه بحبوحة جنته، مرض قريبا من ثلاثة أشهر بقرحة وحمى سل، ثم تفاقم أمره وأفرط به إسهال، وتزايد ضعفه إلى أن توفي يومئذ قبل أذان العصر.

فأخبرني والده أن آخر كلامه أن قال: أشهد أن لا إله إلا الله وأشهد أن محمدا رسول الله اللهم اجعلني من التوابين واجعلني من المتطهرين.


فصلّي عليه يوم الخميس بالجامع المظفري وحضر جنازته قضاة البلد وأعيان الناس من العلماء والأمراء والتجار والعامة، وكانت جنازته حافلة مليحة، عليها ضوء ونور، ودفن بالروضة إلى جانب قبر السيف ابن المجد رحمهما الله تعالى.

وكان مولده في رجب سنة خمس وسبعمائة فلم يبلغ الأربعين، وحصل من العلوم ما لا يبلغه الشيوخ الكبار، وتفنن في الحديث والنحو والتصريف والفقه والتفسير والأصلين والتاريخ والقراءات وله مجاميع وتعاليق مفيدة كثيرة، *وكان حافظا جيدا لأسماء الرجال، وطرق الحديث، عارفا بالجرح والتعديل، بصيرا بعلل الحديث، حسن الفهم له، جيد المذاكرة صحيح الذهن مستقيما على طريقة السلف، واتباع الكتاب والسنة، مثابرا على فعل الخيرات.*


[അൽ ബിദായ വൽ നിഹായ 14/237]


ഉത്ബിയെ കുറിച്ച് ഇമാം ദഹബി رحمه الله പറയുന്നത് കാണുക:

العتببي

وكان يشرب

അദ്ദേഹം മദ്യപാനിയായിരുന്നു.

سير أعلام النبلاء

الذهبي - شمس الدين محمد بن أحمد بن عثمان الذهبي

  11 صفحة 96  جزء ا

അപ്പോൾ അല്ലാഹുവൊ, നബി صلى الله عليه وسلم യൊ, സഹാബികളൊ رضي الله عنهم പഠിപ്പിക്കാത്ത ഒരു കാര്യം സ്വപ്നം കണ്ട ഒരു മദ്യപാനിയിൽ നിന്നാണൊ സ്വീകരിക്കുക? മദ്യപാനി അല്ലാത്ത വിശ്വസ്തനായ ഒരാളിൽ നിന്നു പോലും അല്ലാഹുവൊ, നബി صلى الله عليه وسلم യൊ പഠിപ്പിക്കാത്ത ഒരു കാര്യം സ്വീകരിക്കാൻ പാടില്ലെന്ന് പണ്ഡിതന്മാർ വ്യക്തമാക്കിയിട്ടുണ്ട്. തെളിവുകൾ താഴെ:

നബി صلى الله عليه وسلم ക്ക് ശേഷം ആർക്കും തന്നെ സ്വപ്നം കൊണ്ട് ഇസ്‌ലാമിൽ പുതിയ നിയമം ഉണ്ടാക്കാൻ പാടില്ല. കാരണം ഇസ്ലാമിനെ പൂർണ്ണമാക്കി, പൂർത്തിയാക്കി കഴിഞ്ഞു.

അല്ലാഹു പറഞ്ഞു:

ٱلْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِى وَرَضِيتُ لَكُمُ ٱلْإِسْلَـٰمَ دِينًا

" ഇന്നു നിങ്ങള്‍ക്കു നിങ്ങളുടെ മതം ഞാന്‍ പൂര്‍ത്തിയാക്കിത്തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങള്‍ക്കു ഞാന്‍ പൂര്‍ണ്ണമാക്കിത്തരുകയും ചെയ്തിരിക്കുന്നു. മതമായി ഇസ്‌ലാമിനെ ഞാന്‍ നിങ്ങള്‍ക്കു തൃപ്തിപ്പെട്ടു തരുകയും
ചെയ്തിരിക്കുന്നു ".

(5:4).

ഇബ്നു ഹജർ അസ്ഖലാനി رحمه الله പറഞ്ഞു:-  


  رؤيا منام فلا حجة


സ്വപ്നം തെളിവല്ല

(ഫത്ഹുൽ ബാരി വാല്യം 9 പേജ് 145)

ഇബ്നു കസീർ رحمه الله പറഞ്ഞു:

وهذا منام ...... لم يترتب عليه حكم شرعي


സ്വപ്നം ശരീഅത്തിന്റെ നിയമമല്ല.

 (അൽ-ബിദായ വൽ നിഹായ വാല്യം 1, പേജ് 105-106).

ഹാഫിള് അൽ ഇറാഖി رحمه الله പറഞ്ഞു:-  


أنه لو أخبر صادق عن النبي صلى الله عليه وسلم في النوم بحكم شرعي مخالف لما تقرر في الشريعة لم نعتمده


 വിശ്വസ്തനായ ആരെങ്കിലും  പ്രവാചകൻ صلى الله عليه وسلم സ്വപ്‌നത്തിൽ ശരീഅത്തിന് വിരുദ്ധമായ വിവരം നൽകി എന്ന് പറഞ്ഞാൽ ഞങ്ങൾ ആ സ്വപ്നത്തെ ആശ്രയിക്കില്ല.


(തർഹു തർസീബ് 8/215).

ഹാഫിൾ ശാത്തിബി رحمه الله പറഞ്ഞു:-


وربما قال بعضهم : رأيت النبي صلى الله عليه وسلم في النوم ، فقال لي كذا وأمرني بكذا ، فيعمل بها ويترك بها معرضاً عن الحدود الموضوعة في الشريعة ، وهو خطأ ، لأن الرؤيا من غير الأنبياء لا يحكم بها شرعاً على حال إلا أن تعرض على ما في أيدينا من الأحكام الشرعية ، فإن سوغتها عمل بمقتضاها ، وإلا وجب تركها والإعراض عنها ،

ചിലപ്പോൾ ചിലർ പറയും, ഞാൻ പ്രവാചകൻ صلى الله عليه وسلم യെ സ്വപ്നത്തിൽ കണ്ടു, പ്രവാചകൻ صلى الله عليه وسلم എന്നോട് ഈ കാര്യങ്ങൾ പറഞ്ഞു, അദ്ദേഹം എനിക്ക് ഈ കാര്യങ്ങൾ നിർദ്ദേശിച്ചു, ശേഷം അവൻ അത് പരിശീലിക്കാൻ തുടങ്ങുന്നു, ഇതുമൂലം അവൻ അതിരുകൾ വിട്ടുപോകുന്നു.  തെറ്റാണിത്, കാരണം ഒരു വിഷയത്തിലും പ്രവാചകനല്ലാത്തവരുടെ സ്വപ്നം (പ്രവാചകൻ അനുമതി നൽകാത്തതും) ഇസ്‌ലാമിക നിയമത്തിന്റെ ഭാഗമായി ഉൾപ്പെടുത്താൻ കഴിയില്ല, മാത്രമല്ല നമ്മുടെ പക്കലുള്ള ഇസ്ലാമിക നിയമത്തെ നമുക്ക് നിരാകരിക്കാനാവില്ല. ശരീഅത്തിനോട് ഏറ്റുമുട്ടുന്ന സ്വപ്നങ്ങൾ ഉപേക്ഷിക്കുകയും നിരസിക്കുകയും ചെയ്യേണ്ടത് നിർബന്ധമാണ്

(അൽ-ഇഅ്തിസാം പേജ് 184).

മറ്റൊന്ന് അറിയപ്പെടാത്ത ഒരു അഅ്റാബിയുടെ കർമം എങ്ങിനെ ഇസ്ലാമിൽ ഒരു തെളിവായി എടുക്കും ? നബി صلى الله عليه وسلم ഈ രീതിയിൽ ദുആ ചെയ്യാൻ പഠിപ്പിച്ചതായി ഒരു തെളിവും ഇല്ല.

ഇബ്നു ഹജർ അസ്ഖലാനി رحمه الله പറഞ്ഞു :


بل أكثر المحدثين في الأعصار الماضية من سنة مائتين وهلم جراً إذا ساقوا الحديث بإسناده اعتقدوا أنهم برئوا من عهدته


" യഥാർത്ഥത്തിൽ 200 ഹിജ്റക്ക് ശേഷമുള്ള മിക്ക മുഹദ്ദിസുകളും (ഹദീസ് പണ്ഡിതന്മാർ) ഹദീസുകൾ  (അവർക്ക് ലഭിച്ച) അവയുടെ സനദോടൊപ്പം (നിവേദകരുടെ)  പരാമർശിച്ചാൽ, അവർ  ആ ഹദീസ് നിവേദനത്തിന്റെ ബാധ്യതകളിൽ നിന്ന് ഒഴിവായതായി കരുതിയിരുന്നു."


(ലിസാൻ അൽ-മിസാൻ വാല്യം 3, പേജ് 75).


{ അഥവ അഹ്ലുസ്സുന്നയുടെ തഫ്സീറുകളിൽ എല്ലാ റിപ്പോർട്ടുകളും (സ്ഥിരപ്പെട്ടതും, ദുർബലമായതും) കൊടുക്കും.}


ഇത് താരീഖ് തബരിയുടെ ആമുഖത്തിൽ വ്യക്തമാക്കുന്നുണ്ട് :


"ഞാൻ അധിക (റപ്പോർട്ടുകളും) സൂക്ഷ്മമായി പരിശോധിക്കാതെ അതിൻ്റെ റിപ്പോർട്ടർമാരിലേക്ക് ചേർത്തി പറയുകയാണ് ചെയ്യുന്നത് " എന്ന് പറയുന്ന ഭാഗങ്ങൾ:


"أنا مسندها إلى رواتها فيه دون ما أدرك بحجج العقول واستنبط بفكر النفوس إلا اليسير القليل منه"


"دون الاستخراج بالعقول والاستنباط بفكر النفوس."


"വായനക്കാർക്ക് വെറുക്കുന്ന,അസ്യീകാര്യമായവ, മനോവിഷമം ഉണ്ടാക്കുന്നവ ഇതിലുണ്ട്"


"ممايستنكره قارئه أو يستشنعه"


"അപ്പോൾ അറിയുക ഇതിൽ വന്നതെല്ലാം എന്നിൽ നിന്നല്ല"


"فليعلم أنه لم يؤت في ذلك من قبلنا "


"റിപ്പോർട്ടർമാരിൽ നിന്നും എനിക്ക് ലഭിച്ചത് പോലെ ഞാൻ ഇതിൽ കൊടുത്തു"


"وإنما أتي من قبل بعض ناقليه إلينا وأنا إنما أدينا ذلك على نحو ما أدي إلينا"

(താരീഖ് തബരിയുടെ ആമുഖത്തിൽ നിന്ന്)

ഇബ്നു കസീർ رحمه الله യും സ്വപ്നം തെളിവല്ല എന്ന് പറഞ്ഞത് മുകളിൽ വായിച്ചുവല്ലൊ. തമ്റീളിന്റെ സീഗയിലുമാണ് റിപ്പോർട്ട്, അല്ലെങ്കിൽ സനദ് പൂർണ്ണമല്ല.അപ്പോൾ അദ്ദേഹം മാത്രമല്ല മുകളിൽ ഉദ്ധരിച്ച മറ്റ് പണ്ടിതന്മാരും  ഉത്ബിയുടെ റിപ്പോർട്ട് അംഗീകരിക്കുന്നില്ല എന്ന് വ്യക്തം. പക്ഷേ പണ്ഡിതന്മാർ വ്യക്തമാക്കിയത് പോലെ, ഉത്തരവാദിത്തിൽ നിന്നും ഒഴിവാകാൻ അവർ അവരുടെ ഗ്രന്ഥങ്ങളിൽ എല്ലാ റിപ്പോർട്ടുകളും കൊടുക്കും. 

ഇബ്നു കസീറൊ, ഖുർതുബിയൊ, തബരിയൊ ഉത്ബിയുടെ റിപ്പോർട്ട് ഇസ്തിഗാസക്ക് തെളിവാണെന്ന് പറഞ്ഞിട്ടില്ല. മറിച്ച് തബരി رحمهم الله യുടെ തഫ്സീറിൽ 4:64 ലെ ഈ ആയത്ത് എന്താണ് പഠിപ്പിക്കുന്നത് എന്ന് ഒരു സംശയത്തിനും ഇടയില്ലാത്ത വിധം വ്യക്തമാക്കുന്നുണ്ട്:


قال أبو جعفر: يعني بذلك جل ثناؤه: ولو أن هؤلاء المنافقين = الذين وصف صفتهم في هاتين الآيتين، الذين إذا دعوا إلى حكم الله وحكم رسوله صدّوا صدودًا =،" إذ ظلموا أنفسهم "، باكتسابهم إياها العظيم من الإثم في احتكامهم إلى الطاغوت، وصدودهم عن كتاب الله وسنة رسوله إذا دعوا إليها =" جاؤوك "، يا محمد، حين فعلو ما فعلوا من مصيرهم إلى الطاغوت راضين بحكمه دون حكمك، جاؤوك تائبين منيبين، فسألوا الله أن يصفح لهم عن عقوبة ذنبهم بتغطيته عليهم، وسأل لهم اللهَ رسولهُ صلى الله عليه وسلم مثل ذلك. وذلك هو معنى قوله: " فاستغفروا الله واستغفر لهم الرسول "

തബരി رحمه الله പറഞ്ഞു:

" ഈ ആയത്ത് കപടവിശ്യാസികൾക്ക് പ്രത്യേകമായി ഇറങ്ങിയ ആയത്താണ് (പൊതു മുസ്‌ലിംകൾക്ക് അല്ല). അവർ നബി صلى الله عليه وسلم യോട് വിധി ചോദിക്കുന്നതിന് പകരം, ത്വാഗൂതിന്റെ വിധി തേടി. അത് കൊണ്ട് അവർ നബി صلى الله عليه وسلم യോട് നേരിട്ട് ചെന്ന് തൗബ ചെയ്യണം (കാരണം തൗബയുടെ ഒരു ഉപാധിയാണല്ലൊ നേരിട്ട് പോയി മാപ്പ് ചോദിക്കൽ). അങ്ങനെ തൗബ ചെയ്താൽ അല്ലാഹു പൊറുത്ത് തരും ".


തബരി رحمه الله പറയുകയാണ്:


وذلك هو معنى قوله: " فاستغفروا الله واستغفر لهم الرسول


" ഇതാണ് , അങ്ങനെ, അവര്‍ അല്ലാഹുവിനോട് പാപമോചനം തേടുകയും, അവര്‍ക്ക് വേണ്ടി റസൂലും പാപമോചനം തേടി എന്ന അല്ലാഹുവിന്റെ വചനത്തിന്റെ അർത്ഥം ".

അല്ലാതെ നബി  صلى الله عليه وسلم യുടെ ഖബ്റിനടുത്ത് പോയി പാപമോചനം തേടാനല്ല ഈ ആയത്ത് പഠിപ്പിക്കുന്നത്. അങ്ങനെ നബി صلى الله عليه وسلم യും പഠിപ്പിച്ചിട്ടില്ല. ഏതോ ഒരു അഅ്റാബി ചെയ്ത കർമം ഇസ്ലാമിൽ തെളിവല്ല . 

മറ്റൊന്ന് ആയത്ത് കപടവിശ്യാസികൾക്ക് പ്രത്യേകമായി ഇറങ്ങിയ ആയത്താണ്,  പൊതു മുസ്‌ലിംകൾക്ക് ഇറങ്ങിയ ആയത്തല്ല.


{ അത് കൊണ്ട് പ്രത്യേകം ശ്രദ്ധിക്കുക, പിന്നീട് വന്ന പണ്ടിതന്മാരുടെ തഫ്സീറുകളിൽ നിന്ന്, അവർ തന്നെ അംഗീകരിക്കാത്ത ദുർബലമായ റിപ്പോർട്ടുകൾ ഉദ്ധരിച്ച് ശിർക്കിനും ബിദ്അത്തിനും തെളിവാക്കുന്നത് വലിയ പിഴവാണ്.}


അത് കൊണ്ട് തഫ്സീറുകളിലെ ഈ റിപ്പോർട്ട് ഇസ്തിഗാസക്ക് തെളിവല്ല.

ഫത്ഹുൽ ബാരിയിൽ മരിച്ചവരോട് സഹായം തേടാൻ തെളിവോ?

ഫത്ഹുൽ ബാരിയിലെ റിപ്പോർട്ട്:

ഇബ്നു ഹജറുൽ അസ്ഖലാനി رحمه الله പറഞ്ഞു :


" وروى ابن أبي شيبة بإسناد صحيح من رواية أبي صالح السمان عن مالك الداري - وكان خازن عمر - قال " أصاب الناس قحط في زمن عمر فجاء رجل إلى قبر النبي صلى الله عليه وسلم صلى الله عليه وسلم فقال: يا رسول الله استسق لأمتك فإنهم قد هلكوا , فأتى الرجل في المنام فقيل له: ائت عمر " الحديث. "


ഈ റിപ്പോർട്ടിൽ പറയുന്നത്, ഉമർ رضي الله عنه വിന്റെ കാലത്ത് വരൾച്ച ബാധിച്ചപ്പോൾ , ഒരാൾ നബി 

صلى الله عليه وسلم

യുടെ ഖബ്റിനടുത്ത് ചെന്ന് നബി 

صلى الله عليه وسلم

യോട് മഴക്ക് വേണ്ടി അല്ലാഹു വിനോട് പ്രാർത്ഥിക്കാൻ ആവശ്യപ്പെട്ടു എന്നാണ്. പിന്നീട് അദ്ദേഹം നബി 

صلى الله عليه وسلم

യെ സ്വപ്നം കാണുകയും, നബി صلى الله عليه وسلم അദ്ദേഹത്തോട് ഉമർ رضي الله عنه വിനെ കാണാൻ പറയുന്നതുമാണ്.


ഈ റിപ്പോർട്ട് സഹീഹാണെങ്കിൽ തന്നെ ഇസ്തിഗാസക്ക് തെളിവല്ല, കാരണം നബി صلى الله عليه وسلم ഖബ്റിൽ വെച്ച് ഉത്തരം നൽകുകയോ, അല്ലാഹുവിനൊട് പ്രാർത്ഥിക്കുകയൊ ചെയ്തിട്ടില്ല. കാരണം അല്ലാഹു പറഞ്ഞത് :


"  وَلَوْ سَمِعُوا مَا اسْتَجَابُوا لَكُمْ ۖ 


" അവര്‍ കേട്ടാലും, അവര്‍ നിങ്ങള്‍ക്കു ഉത്തരം ചെയ്കയുമില്ല. "


(35:14).


എന്നാണ്. പിന്നീട് അല്ലാഹു നബി صلى الله عليه وسلم യെ സ്വപ്നത്തിൽ കാണിക്കുകയും, എന്നിട്ട് ജീവിച്ചിരിക്കുന്ന  അവരുടെ ഇമാമായ ഉമർ رضي الله عنه 

വിനെ കാണാൻ പറയുകയാണ് ചെയ്യുന്നത്.  ഉമർ رضي الله عنه അബ്ബാസ് رضي الله عنه വിനോട് മഴക്ക് വേണ്ടി അല്ലാഹു വിനോട് പ്രാർത്ഥിക്കാൻ ആവശ്യപ്പെടുകയാണ് എന്ന സഹീഹായ റിപ്പോർട്ട് സഹീഹുൽ ബുഖാരിയിലുണ്ട്.

സഹീഹുൽ ബുഖാരിയിലെ തലക്കെട്ട് തന്നെ, 


" سؤال الناس الإمام الاستسقاء إذا قحطوا"


" വരൾച്ച ബാധിച്ചാൽ (ജീവിച്ചിരിക്കുന്ന) ഇമാമിനോട് മഴക്ക് വേണ്ടി പ്രാർത്ഥിക്കാൻ ആവശ്യപ്പെടൽ '' എന്നാണ്.  


ഈ തലക്കെട്ട് കൂടുതൽ വ്യക്തമാകാനാണ്  ഫത്ഹുൽ ബാരിയിൽ ഒരാൾ നബിയുടെ ഖബ്റിനടുത്ത് ചെന്ന റിപ്പോർട്ട് കൊടുത്തത് എന്ന് ഇബ്നു ഹജറുൽ അസ്ഖലാനി رحمه الله പറഞ്ഞു :


"وظهر بهذا كله مناسبة الترجمة لأصل هذه القصة أيضا والله الموفق"


അത് കൊണ്ട് വരൾച്ച ബാധിച്ചാൽ ഖബ്റിലെ മഹാന്മാരെടുത്തു പോകാൻ അല്ല, മറിച്ച് ജീവിച്ചിരിക്കുന്ന ഇമാമിനെ സമീപിക്കാനാണ് ഇസ്ലാം പഠിപ്പിക്കുന്നത്.


ഇബ്നു ഹജറുൽ അസ്ഖലാനി رحمه الله ഈ ഭാഗത്ത് തന്നെ പറഞ്ഞു:


" وقد روى سيف في الفتوح أن الذي رأى المنام المذكور هو بلال بن الحارث المزني أحد الصحابة "



" സഹാബികളിൽ ഒരാളായ ബിലാൽ ബിൻ അൽ ഹാരിസ് അൽ മുസ്‌നിയായിരുന്നു സ്വപ്നം കണ്ട പുരുഷൻ."


അത് കൊണ്ട് ഒരു സഹാബിയാണ് ഇസ്തിഗാസ ചെയ്തത് എന്ന് ഇസ്തിഗാസക്കാർ വാദിക്കും.


എന്നാൽ ഈ റിപ്പോർട്ട് ദുർബലമാണ് എന്ന് ഇബ്നു ഹിബ്ബാൻ പറഞ്ഞിട്ടുണ്ട്:


" وأما محمد بن عبد الله بن نمير (ت 234هـ) فقد روى *ابن حبان* بإسناده إليه أنه قال: "وكان *سيف* يضع الحديث، وكان قد اتهم *بالزندقة* " 


" റിപ്പോർട്ട് ഉദ്ധരിച്ച സൈഫ് സൻദഖി (പിഴച്ച വിശ്വാസി) യാണ്."


(المجروحين لابن حبان 2/342)


അത് കൊണ്ട് വരൾച്ച ബാധിച്ചാൽ ഖബ്റിലെ മഹാന്മാരെടുത്തു പോകാൻ അല്ല, മറിച്ച് ജീവിച്ചിരിക്കുന്ന ഇമാമിനെ സമീപിക്കാനാണ് ഇസ്ലാം പഠിപ്പിക്കുന്നത്.


{ ഇസ്തിഗാസക്ക് തെളിവായി 

ആയത്തുകൾ  ആരെങ്കിലും ഉദ്ധരിച്ചാൽ , നാം നിർബന്ധമായും പരിശോധിക്കേണ്ടത് ,

നബി صلى الله عليه وسلم യോ, സഹാബികളോ 

رضي الله عنهم

പ്രസ്തുത ആയത്തിന്റെ അടിസ്ഥാനത്തിൽ അങ്ങനെ വിശദീകരിച്ചിട്ടുണ്ടോ, പ്രവർത്തിച്ചിട്ടുണ്ടോ എന്ന് നോക്കലാണ്.


ഇസ്തിഗാസക്ക് 

ഹദീസുകൾ തെളിവായി 

ആരെങ്കിലും ഉദ്ധരിച്ചാൽ , നാം നിർബന്ധമായും പരിശോധിക്കേണ്ടത് , പ്രസ്തുത ഹദീസുകൾ ദുർബലമാണോ എന്ന് പണ്ടിതന്മാർ വ്യക്തമാക്കിയിട്ടുണ്ടോ, അല്ലെങ്കിൽ സഹീഹാണെങ്കിൽ അതിനൊരു വിശദീകരണം ഉണ്ടോ എന്നും പരിശോധിക്കപ്പെടേണ്ടതാണ്.കാരണം, ഇത് അഭിപ്രായ ഭിന്നതയുള്ള  ശാഖാപരമായ വിഷയമല്ല, മറിച്ച് അഭിപ്രായ ഭിന്നതയില്ലാത്ത

അടിസ്ഥാന വിഷയമാണ്. 


നാല്  ഇമാമുമാരുടെ (മദ്ഹബിന്റെ) ഗ്രന്ഥങ്ങളിലും, ആറ് ഇമാമുകളുടെ ഹദീസ് ഗ്രന്ഥങ്ങളിലും അദ്ധ്യായങ്ങളായി തിരിച്ച് ഇസ്തിഗാസ എന്ന തലക്കെട്ട് കൊടുത്ത് കൊണ്ട് പഠിപ്പിക്കാതിരുന്നത് ഇത് നബിചര്യയിൽ പെട്ട ആരാധനയല്ലാത്തത് കൊണ്ടാണ്.


അങ്ങനെ ആയിരുന്നെങ്കിൽ നിർബന്ധമായും ഇസ്തിഗാസയുടെ ശർതുകൾ, റുക്നുകൾ, വാജിബാതുകൾ എന്തൊക്കെയാണെന്ന് അവരുടെ ഗ്രന്ഥങ്ങളിൽ പഠിപ്പിക്കുമായിരുന്നു. 

ഇസ്തിഗാസ ഇസ്ലാമികമാണെന്ന വാദം പിന്നീട് 

വന്ന ചിലർക്ക് സംഭവിച്ച വ്യതിചലനമാണ് }.


പരിഭാഷപ്പെടുത്തിയത്:

ഡോ: കെ. മുഹമ്മദ് സാജിദ്.

Comments

Popular posts from this blog

തബ്ലീഗ് ജമാഅത്ത് ഭാഗം നാല്, സ്ഥാപക നേതാവ് മുഹമ്മദ് ഇല്യാസിന്റെ പിഴവുകൾ.

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

തബ്ലീഗ് ജമാഅത്ത് ഭാഗം ഒന്ന്.