Posts

നബി ﷺ ദരിദ്രനായിട്ടാണ് ജീവിച്ചതും വഫാത്തായതും എന്ന് പറയുന്നത് ശരിയാണോ?

നബി ﷺ ദരിദ്രനായിട്ടാണ് ജീവിച്ചതും വഫാത്തായതും എന്ന് പറയുന്നത് ശരിയാണോ ? ഷെയ്ഖിന്റെ മുഴുവൻ ഫത്‌വയുടെ മറുപടിയുടെ വീഡിയോ താഴെ: ശൈഖ് അറഫാത്ത് ബിൻ ഹസൻ അൽ-മുഹമ്മദി حفظه الله പറയുന്നു: “നബി ﷺ ദരിദ്രനായിരുന്നു; ദരിദ്രനായിട്ടാണ് ജീവിച്ചതും വഫാത്തായതും ” എന്ന് പൊതുവായി പറയുന്നത് ശരിയല്ല. ചില പ്രത്യേക സാഹചര്യങ്ങളിൽ നബി ﷺ സാമ്പത്തിക പ്രയാസം അനുഭവിച്ചിട്ടുണ്ട്. എന്നാൽ അല്ലാഹു പിന്നീട് അദ്ദേഹത്തിന് സമൃദ്ധി നൽകുകയും ധാരാളം സമ്പത്ത് ലഭിക്കുകയും ചെയ്തു. നബി ﷺ കുടുംബത്തിന് ഒരു വർഷത്തേക്കുള്ള ഭക്ഷണം സൂക്ഷിച്ചുവെച്ചിരുന്നു. വലിയ സമ്മാനങ്ങൾ നൽകുമ്പോൾ, അദ്ദേഹം ദാരിദ്ര്യത്തെ ഭയപ്പെടാത്ത ഒരാളെപ്പോലെ നൽകുമായിരുന്നു. ഫദക്, ബനൂ നദീറിന്റെ സ്വത്ത്, ഫയ്‌അ്, യുദ്ധത്തിൽ ലഭിച്ച ഗനീമത്ത് എന്നിവ അദ്ദേഹത്തിന് ലഭിച്ചിരുന്നു. വിവിധ ഭരണാധികാരികൾ അദ്ദേഹത്തിന് സമ്മാനങ്ങളും അയച്ചിരുന്നു. നബി ﷺക്ക് കുതിരകൾ, ഒട്ടകങ്ങൾ, കോവർകഴുതകൾ, കഴുതകൾ, ആയുധങ്ങൾ തുടങ്ങിയവയും ഉണ്ടായിരുന്നു. വിടവാങ്ങൽ ഹജ്ജിൽ അദ്ദേഹം നൂറ് ഒട്ടകങ്ങളെ ബലിയർപ്പിച്ചു; അതിൽ 63 എണ്ണം സ്വന്തം കൈകൊണ്ട് അറുത്തു. മാത്രമല്ല, മറ്റുള്ളവരുടെ കടങ്ങൾ ഏറ്റെടുക്കുകയും അതിഥികളെയു...

ഇറാനും ഇസ്രായേലും അറബ് മേഖലയിൽ ആധിപത്യം ലക്ഷ്യമിടുമ്പോൾ: യുദ്ധങ്ങൾ അവസാനിപ്പിച്ച് പ്രാദേശികവും ആഗോളവുമായ സമാധാനം സ്ഥാപിക്കാൻ സൗദിയുടെ നയതന്ത്ര നീക്കം

Image
ഇറാനും ഇസ്രായേലും അറബ് മേഖലയിൽ ആധിപത്യം ലക്ഷ്യമിടുമ്പോൾ: യുദ്ധങ്ങൾ അവസാനിപ്പിച്ച് പ്രാദേശികവും ആഗോളവുമായ സമാധാനം സ്ഥാപിക്കാൻ സൗദിയുടെ നയതന്ത്ര നീക്കം  ബീജിംഗ് : കിംഗ് ഫൈസൽ സെന്റർ ഫോർ റിസർച്ച് ആൻഡ് ഇസ്‌ലാമിക് സ്റ്റഡീസിന്റെ ഡയറക്ടർ ബോർഡ് ചെയർമാനായ പ്രിൻസ് തുര്‍ക്കി അൽ-ഫൈസൽ വ്യക്തമാക്കി:  " നിലവിലെ മിഡിൽ ഈസ്റ്റ് പ്രതിസന്ധി കഴിഞ്ഞ രണ്ട് ദശകങ്ങളിലായി അവിടുത്തെ പ്രാദേശിക സംവിധാനത്തിന്റെ തകർച്ചയാണ് പ്രതിഫലിപ്പിക്കുന്നത്. ഈ പ്രതിസന്ധിയുടെ വേരുകൾ ഇറാനും ഇസ്രായേലും തങ്ങളുടെ ചുറ്റുപാടിൽ ആധിപത്യം സ്ഥാപിക്കാൻ നടത്തുന്ന ശ്രമങ്ങളിലും, പാശ്ചാത്യ രാജ്യങ്ങൾ സംഘർഷത്തെ പ്രോത്സാഹിപ്പിക്കുന്നതിലുമാണ്. ഇരു രാജ്യങ്ങളും തങ്ങളുടെ അയൽരാജ്യങ്ങളുടെ പരമാധികാരവും അന്താരാഷ്ട്ര നിയമവും മാനിക്കുകയും, സാധാരണ രാഷ്ട്രങ്ങളെപ്പോലെ പെരുമാറുകയും ചെയ്യുന്നതിനായി അവരിൽ സമ്മർദ്ദം ചെലുത്തുന്നതിൽ ചൈന സൗദി അറേബ്യയുമായി സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബീജിംഗ് അന്താരാഷ്ട്ര കോൺഫറൻസ് സെന്ററിൽ സെപ്റ്റംബർ 15 മുതൽ 17 വരെ നടക്കുന്ന 13-ാമത് ബീജിംഗ് സിയാങ്ഷാൻ ഫോറത്തിൽ പങ്കെടുത്തുകൊണ്ട് നടത്തിയ പ്രസംഗത്തിൽ പ്രിൻസ് തുര്‍ക്കി വ...

ഭാര്യാഭർത്താക്കന്മാർക്കിടയിൽ പ്രശ്നങ്ങൾ വന്നാൽ വേർപിരിയാനല്ല മറിച്ച് പരിഹാരം അന്വേഷിക്കുകയാണ് വേണ്ടത്.

ഭാര്യാഭർത്താക്കന്മാർക്കിടയിൽ പ്രശ്നങ്ങൾ വന്നാൽ വേർപിരിയാനല്ല മറിച്ച് പരിഹാരം അന്വേഷിക്കുകയാണ് വേണ്ടത്. ഷെയ്ഖ് അറഫാത്ത്  حفظه الله യുടെ വീഡിയോ താഴെ : ഷെയ്ഖ് അറഫാത്ത് حفظه الله യുടെ  പ്രസക്തമായ ചില തിരഞ്ഞെടുത്ത ഭാഗങ്ങളുടെ സംക്ഷിപ്തമായ ആശയ പരിഭാഷയാണ്  താഴെ : " ഭാര്യയോടും ഭർത്താവിനോടും ഞങ്ങൾ ഉപദേശിക്കുന്നത്  ക്ഷമയോടെ പെരുമാറാനും, ഇരുവരും നന്മയോടെയും നല്ല സ്വഭാവത്തോടെയും ഒരുമിച്ച് ജീവിക്കണം എന്നുമാണ്. ഭാര്യയ്ക്ക് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ, അത് ഭർത്താവിനോട് സൗമ്യമായും നല്ല രീതിയിലും പറയണം. അതുപോലെ ഭർത്താവ് ഭാര്യയോട് പരുഷമായൊ മോശമായൊ പെരുമാറരുത്. അവളോട് ക്ഷമ കാണിക്കുകയും അവൾക്കുവേണ്ടി ദുആ ചെയ്യുകയും വേണം. നബി ﷺ പറഞ്ഞു: “നിങ്ങളിൽ ഏറ്റവും ഉത്തമർ നിങ്ങളുടെ കുടുംബത്തോട് ഏറ്റവും നന്നായി പെരുമാറുന്നവരാണ്.” ഭാര്യയിൽ നിന്ന് തെറ്റ് സംഭവിച്ചാൽ, അവളെ സൗമ്യമായി ഉപദേശിക്കുകയും തെറ്റിന്റെ കാരണങ്ങൾ മനസ്സിലാക്കുകയും വേണം. അഭിപ്രായവ്യത്യാസങ്ങൾ ഇസ്ലാമിക നിയമത്തിലേക്ക് മടക്കണം. സ്ത്രീ ഭർത്താവിനോട് തുല്യ സ്ഥാനത്താണെന്ന് കരുതാതെ അല്ലാഹു, അൽ-ഖവാമ കുടുംബ നേതൃത്വം, ഉത്തരവാദിത്തം , സമ്പത്ത് ചെല...

സൗദിക്ക് ശക്തിയുണ്ടായിട്ടും നിരപരാധികളുടെ രക്തം ചൊരിയാതിരിക്കാൻ പിന്മാറി എന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ .

സൗദിക്ക് ശക്തിയുണ്ടായിട്ടും നിരപരാധികളുടെ രക്തം ചൊരിയാതിരിക്കാൻ പിന്മാറി എന്ന്  സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ . താഴെ ലിങ്ക് തുറന്നാൽ കേൾക്കാം إن شاء الله  https://x.com/batzssfffzshat/status/2101361889238270316 പരിഭാഷ: “സൻആയിൽ നിന്ന് 20 കിലോമീറ്ററിൽ താഴെ മാത്രം അകലെയാണ് യെമനിലെ നിയമാനുസൃത സേനയും അറബ് സഖ്യസേനയും. അവർക്ക് നാളെ തന്നെ സൻആ അക്രമിക്കാൻ ഴിയും.  എന്നാൽ അവിടെ പ്രവേശിക്കുന്നത് നിരവധി നിരപരാധികളുടെ ജീവൻ നഷ്ടപ്പെടാൻ ഇടയാക്കും. അതുകൊണ്ടാണ് ഞങ്ങൾ അങ്ങനെ ചെയ്യാത്തത്. അല്ലായിരുന്നെങ്കിൽ, ഒരാഴ്ചയ്ക്കുള്ളിൽ തന്നെ ഈ സംഘർഷം അവസാനിപ്പിക്കാമായിരുന്നു.” തീയതി: 10 ഏപ്രിൽ 2018 പാരീസ് : ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായുള്ള കൂടിക്കാഴ്ചയിൽ. താഴെ X ലെ പരിഭാഷ : ഇസ്‌ലാമിനെക്കുറിച്ച് സംസാരിക്കുന്നവരും അത് പ്രാവർത്തികമാക്കുന്നവരും തമ്മിലുള്ള വ്യത്യാസം വ്യക്തമാക്കുന്ന സൗദി കിരീടാവകാശിയുടെ മുൻകാല പ്രസ്താവന. കരുണയും വിവേകവും ചേർന്ന ശക്തിയും, ധാർമ്മികതയില്ലാത്ത കേവല ശക്തിയും തമ്മിൽ വലിയ വ്യത്യാസമുണ്ട്. നിരപരാധികളുടെ രക്തം സംരക്ഷിക്കുക എന്നത് ഇസ്‌ലാമിക ശരീഅത്തിലെ അടിസ്ഥാന തത്വമാ...

മക്കയെയും മദീനയെയും ഇറാൻ പിന്തുണയുള്ള ഹൂതി മിലിഷ്യ എന്ന ഭീകരസംഘം ലക്ഷ്യമിടുന്നുവെന്നതിനെ നിഷേധിക്കുന്നവരോട്.

Image
മക്കയെയും മദീനയെയും ഇറാൻ പിന്തുണയുള്ള ഹൂതി മിലിഷ്യ എന്ന ഭീകരസംഘം ലക്ഷ്യമിടുന്നുവെന്നതിനെ നിഷേധിക്കുന്നവരോട് . അവരുടെ പ്രഭാഷകർ മുഴക്കുന്ന ഭീഷണികളും അവർ നടത്തുന്ന പ്രഖ്യാപനങ്ങളും ശ്രദ്ധിക്കുക.  കാരണം, വിശുദ്ധ കേന്ദ്രങ്ങളെ ലക്ഷ്യമിടുകയെന്നത് അവരുടെ ഭീഷണികളിൽത്തന്നെ അടങ്ങിയിട്ടുണ്ടെന്ന് അവരുടെ വാക്കുകൾ വ്യക്തമാക്കുന്നു. ഇസ്രായേൽ അധിനിവേശത്തിൽ നിന്ന് ജെറുസലേമിനെ മോചിപ്പിക്കുകയല്ല, മറിച്ച് മേഖലയുടെ സുരക്ഷയെയും മുസ്ലിങ്ങളുടെ വിശുദ്ധ കേന്ദ്രങ്ങളെയും ലക്ഷ്യമിടുക എന്നതാണ് യഥാർത്ഥ ലക്ഷ്യമെന്ന് ഇത് വെളിപ്പെടുത്തുന്നു. സൈദി-ഹൂതി പണ്ഡിതന്മാരുടെ ഒരു സമ്മേളനത്തിൽ വെച്ച്, ആ ഗോത്രവിഭാഗത്തിലെ ഒരു മതപുരോഹിതൻ ഇങ്ങനെ പറയുന്നു: " അതെ, ഞങ്ങൾ ആ രണ്ട് വിശുദ്ധ കേന്ദ്രങ്ങളെയും ലക്ഷ്യമിടും." മക്കയെയും മദീനയെയും ആക്രമിക്കുമെന്ന്. ഹൂതികൾ തായിസിലെ മുഫ്തിയായി നിയമിച്ച വ്യക്തി ഒരു വീഡിയോയിലൂടെ ഇത് പ്രഖ്യാപിക്കുന്നു.  ഇറാൻ്റെ പിന്തുണയുള്ള ഹൂതി ഭീകരവാദ സംഘങ്ങൾ അല്ലാഹുവിൻ്റെ വിശുദ്ധ ഭവനം ആക്രമിക്കാൻ ധൈര്യപ്പെടില്ലെന്ന് കരുതുന്നവർ, അവരുടെ ഒരു മതപുരോഹിതൻ ഒരു പൊതുയോഗത്തിലും അവരുടെ ഔദ്യോഗിക ചാനലിലൂടെയും ആ രണ്ട് വിശു...

രാത്രിയിലെ നിസ്കാരം ഉപേക്ഷിക്കരുത്. കഴിയുന്നത്രയെങ്കിലും രാത്രിയിലെ നിസ്കാരത്തിൽ നിനക്കൊരു വിഹിതം ഉണ്ടായിരിക്കട്ടെ ഫജ്റിന് മുമ്പുള്ള രണ്ട് റക്അത്തുകളാണെങ്കിലും.

രാത്രിയിലെ നിസ്കാരം ഉപേക്ഷിക്കരുത്. കഴിയുന്നത്രയെങ്കിലും രാത്രിയിലെ നിസ്കാരത്തിൽ നിനക്കൊരു വിഹിതം ഉണ്ടായിരിക്കട്ടെ  ഫജ്റിന് മുമ്പുള്ള രണ്ട് റക്അത്തുകളാണെങ്കിലും . ഷെയ്ഖിന്റെ ശബ്ദം താഴെ വീഡിയോയിൽ: ഷെയ്ഖ് അബ്ദുറസാഖ് അൽബദ്ർ  حفظه الله പറഞ്ഞു: “നിനക്ക് കഴിയുന്നില്ലെങ്കിൽ പോലും, രാത്രിയിലെ നിസ്കാരം പൂർണ്ണമായും ഉപേക്ഷിക്കരുത്. അതിൽ നിനക്ക് യാതൊരു പങ്കും വിഹിതവും ഇല്ലാതാകരുത്. പണ്ഡിതന്മാർ പറയുന്ന ഒരു തത്വമുണ്ട്: ‘പൂർണ്ണമായി നേടാൻ കഴിയാത്തത് പൂർണ്ണമായും ഉപേക്ഷിക്കരുത്.’ ദാവൂദ് عليه السلام ന്റെ നിസ്കാരം പോലെ രാത്രിയുടെ മൂന്നിലൊന്ന് നിസ്കരിക്കാൻ കഴിയാത്തവനാണെങ്കിൽ, അവൻ അത് ഉപേക്ഷിക്കരുത്; കുറച്ചെങ്കിലും അവന്റെ പേരിൽ ഒരു വിഹിതം നിശ്ചയിക്കട്ടെ. അതുകൊണ്ടാണ് കവിതയിൽ പറയുന്നത്: ‘അനുസരണയുള്ളവനേ, നിന്റെ രാത്രിയെ ഒരു നിശ്ചിത ആരാധനയുടെ വിഹിതമില്ലാതെ ഒരിക്കലും വിടരുത്; നിന്റെ വിഹിതമായി, അതിൽ നീ രഹസ്യമായി ഖുർആൻ പാരായണം ചെയ്യുന്ന ഒരു ഭാഗമെങ്കിലും ഉണ്ടായിരിക്കട്ടെ.’ അതിനാൽ രാത്രിയിലെ നിസ്കാരത്തിൽ നിന്ന് നിനക്കുള്ള വിഹിതവും പങ്കും ഉപേക്ഷിക്കരുത്. നബി عليه الصلاة والسلام പറഞ്ഞതായി തിർമിദിയിലും മറ്റും ...

മക്കയും മദീനയും തകർക്കുകയും, ഖുമൈനി കള്ളവും ധിക്കാരവുമായി “പരിശുദ്ധം” എന്ന് വിശേഷിപ്പിച്ച വിഗ്രഹാരാധനയുടെ കേന്ദ്രമായ കർബലയിലേക്ക് ഖിബ്‌ല മാറ്റുകയും ചെയ്യുക എന്ന അവരുടെ ബാതിനീ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനാണ് ഹൂതികൾ പുറപ്പെട്ടതെന്നും പറയാം.

മക്കയും മദീനയും തകർക്കുകയും, ഖുമൈനി കള്ളവും ധിക്കാരവുമായി “പരിശുദ്ധം” എന്ന് വിശേഷിപ്പിച്ച വിഗ്രഹാരാധനയുടെ കേന്ദ്രമായ കർബലയിലേക്ക് ഖിബ്‌ല മാറ്റുകയും ചെയ്യുക എന്ന അവരുടെ ബാതിനീ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനാണ് ഹൂതികൾ പുറപ്പെട്ടതെന്നും പറയാം. റാഫിദീ ഹൂതികൾ ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ച് മക്കയെ ലക്ഷ്യമിട്ടത് (27 ഒക്ടോബർ 2016 ൽ), അവരുടെ പൂർവികരായ ബാതിനീ ഖർമതികളുടെ പ്രവർത്തനങ്ങളുടെ തുടർച്ച മാത്രമാണ്. ഷെയ്ഖ് റബീഅ് رحمه الله പറഞ്ഞു: പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ. അല്ലാഹുവിന് സ്തുതി. അല്ലാഹുവിന്റെ ദൂതനിലും, അദ്ദേഹത്തിന്റെ കുടുംബത്തിലും, സ്വഹാബികളിലും, അദ്ദേഹത്തിന്റെ മാർഗദർശനം പിന്തുടർന്നവരിലും അല്ലാഹുവിന്റെ സ്വലാത്തും സലാമും ഉണ്ടാകട്ടെ. അതിനുശേഷം: റാഫിദികളുടെ എണ്ണമറ്റ വലിയ വഴികേടുകളെക്കുറിച്ച് മുസ്‌ലിംകൾ അറിഞ്ഞിട്ടുള്ളതാണ്. അവയിൽപ്പെട്ടതാണ് സ്വഹാബാക്കളെയും അല്ലാഹു അവരെ തൃപ്തിപ്പെടുമാറാകട്ടെ — മുസ്‌ലിംകളെയും അവർ കാഫിറുകളായി വിധിക്കുന്നത്. അതുപോലെ, ആദരണീയരായ അഹ്‌ലുൽ ബൈത്തിനെ സംബന്ധിച്ച് അവർ നടത്തുന്ന അതിരുകടന്ന പുകഴ്ത്തലും. റാഫിദികളിൽനിന്നും അവരുടെ അതിരുകടന്ന നിലപാടുകളിൽന...