ഭാഗം രണ്ട്.മരിച്ചവരോട് സഹായം തേടുന്നവരുമായി പ്രബോധനം

ഭാഗം രണ്ട്.മരിച്ചവരോട് സഹായം തേടുന്നവരുമായി  പ്രബോധനം 

ഭാഗം ഒന്നിൽ പ്രബോധനം ചെയ്യപ്പെട്ട ഇസ്തിഗാസക്കാരൻ പിന്നെ പ്രതികരിച്ചില്ല. 

മറ്റൊരു ഇസ്തിഗാസക്കാരനോട് ഒരു വർഷം മുമ്പ് പ്രബോധനം ചെയ്തിരുന്നു. ഒഴിഞ്ഞു മാറിയ അദ്ദേഹം വീണ്ടും ഏപ്രിൽ 10 2023 ന് പ്രതികരിച്ചു.

അദ്ദേഹവുമായിയുള്ള പ്രബോധനം താഴെ:


ഇസ്തിഗാസക്കാരൻ:

ബി മുഹെമ്മദിൻ എന്നതാണ് തവസ്സുൽ.  അത് അല്ലാഹുവിനോട് നബിയെ മുൻ നിർത്തി ചോദിക്കുന്നതാണ്. 


യാമുഹെമ്മദ് എന്ന് തുടങ്ങുന്ന വാക്കുകൾ ആണ് ഇസ്തിഗാസ.  ഇത് നബിയോട് ചോദിക്കുന്നതാണ്. 


തുടർന്ന് ഇസ്തിശ്ഫാ നടക്കുന്നു. അതിന്റെ വാക്കുകൾ ഹദീസിൽ ഇല്ല.  അത് അസാന്നിധ്യത്തിൽ ഇസ്തിഗാസയെ തുടർന്ന് നബി സ്വ അല്ലാഹുവിനോട് തേടുന്നതാണ്. 

തൽഫലമായി ആ ശുപാർശ സ്വീകരിക്കാൻ അല്ലാഹുവിനോട് വീണ്ടും ദുആ ചെയ്യാൻ നബി സ്വ പഠിപ്പിക്കുന്നു.  


മനസ്സിലായില്ലെങ്കിൽ ഇനിയും ചോദിക്കാവുന്നതാണ് 


എന്റെ മറുപടി:

നിങ്ങൾ പറഞ്ഞു:


" ബി മുഹെമ്മദിൻ എന്നതാണ് തവസ്സുൽ.  അത് അല്ലാഹുവിനോട് നബിയെ മുൻ നിർത്തി ചോദിക്കുന്നതാണ്."


ഇതിന് തെളിവില്ല.



പിന്നെ നിങ്ങൾ പറഞ്ഞു:


" യാമുഹെമ്മദ് എന്ന് തുടങ്ങുന്ന വാക്കുകൾ ആണ് ഇസ്തിഗാസ.  ഇത് നബിയോട് ചോദിക്കുന്നതാണ് ".


ഇത് ആയത്തിന് എതിരാണ്, ശിർക്കാണ്.


പിന്നെ നിങ്ങൾ പറഞ്ഞു:


"തുടർന്ന് ഇസ്തിശ്ഫാ നടക്കുന്നു. അതിന്റെ വാക്കുകൾ ഹദീസിൽ ഇല്ല.  അത് അസാന്നിധ്യത്തിൽ ഇസ്തിഗാസയെ തുടർന്ന് നബി സ്വ അല്ലാഹുവിനോട് തേടുന്നതാണ്. 

തൽഫലമായി ആ ശുപാർശ സ്വീകരിക്കാൻ അല്ലാഹുവിനോട് വീണ്ടും ദുആ ചെയ്യാൻ നബി സ്വ പഠിപ്പിക്കുന്നു.മനസ്സിലായില്ലെങ്കിൽ ഇനിയും ചോദിക്കാവുന്നതാണ് "



നിങ്ങൾ തന്നെ പറയുന്നു:


 "അതിന്റെ വാക്കുകൾ ഹദീസിൽ ഇല്ല ".


തെളിവില്ലെങ്കിൽ അത് ദീൻ അല്ല. ദീനിലില്ലാത്തത് എനിക്ക് മനസ്സിലാക്കിത്തരേണ്ട ആവശ്യമില്ല.


ഒരു വർഷം മുമ്പ് ആവർത്തിച്ചു ചോദിച്ചത് വീണ്ടും ചോദിക്കുന്നു. ഇമാം റാസിയും, ഇമാം സുയൂതിയും رحمهما الله കറാമത്ത് ഇസ്തിഗാസക്ക് തെളിവാണെന്ന് പറഞ്ഞതായി നിങ്ങൾ പറഞ്ഞിരുന്നു. അതിന്റെ അറബി വചനവും പൂർണ റഫറൻസുകളും എവിടെ?


നിങ്ങൾ മുകളിൽ പറഞ്ഞ ഇസ്തിഗാസ ശിർക്കാണ്.


അല്ലാഹു പറഞ്ഞു:




وَلَوْ سَمِعُوا۟ مَا ٱسْتَجَابُوا۟ لَكُمْ 


" അവര്‍ (മരിച്ചവർ) 

 കേട്ടാലും , അവര്‍ നിങ്ങള്‍ക്കു 

 ഉത്തരം ചെയ്യുകയില്ല ".


(35:14).


ഖതാദ പറഞ്ഞു: അവർ 

 കേട്ടാൽ തന്നെ നിങ്ങൾക്ക് 

 പ്രയോജനം ചെയ്യില്ല എന്നാണ് അർത്ഥം.


അത് കൊണ്ട് മരിച്ചവർ കേട്ടാൽ തന്നെ പ്രതികരിക്കില്ല.


എന്നിട്ട് അല്ലാഹു പറഞ്ഞു:


وَيَوْمَ الْقِيَامَةِ يَكْفُرُونَ بِشِرْكِكُمْ


" ഖിയാമത്തുനാളിലാകട്ടെ, നിങ്ങളുടെ (ഈ) 'ശിര്‍ക്കി'നെ അവര്‍ നിഷേധിക്കുകയും ചെയ്യും".


(35:14).


അത് കൊണ്ട് ഇസ്തിഗാസ എന്ന് നിങ്ങൾ പറയുന്നത് ശിർക്കാണ് .



മുഫസ്സിരീങ്ങളുടെ തെളിവ് ഇസ്തിഗാസക്ക് എതിരെ താഴെ ലിങ്കിൽ വായിക്കാം إن شاء الله


ഖുർതുബിയുടെ തഫ്സീറിൽ അദ്ദേഹം ഇസ്തിഗാസ എന്ന പദം തന്നെ ഉപയോഗിച്ചിട്ടുണ്ട്.


താഴെ വായിക്കാം إن شاء الله 


വഹ്വാബികളോ ?


http://www.salaf.in/2022/10/blog-post_47.html?m=1


ഇസ്തിഗാസക്കാരൻ:

 നിങ്ങൾ ഹദീസ് നിഷേധിക്കുന്നു

എന്റെ മറുപടി:

സഹീഹായ ഒരു ഹദീസും നിഷേധിച്ചിട്ടില്ല.

ഇസ്തിഗാസക്കാരൻ:

ആ ഹദീസ് സ്വഹീഹ് ആണല്ലോ.

എന്റെ മറുപടി:

ഏത് ഹദീസ്?

ഇസ്തിഗാസക്കാരൻ സുനനിബ്നു മാജയിലെ കണ്ണിന് കാഴ്ചയില്ലാത്ത പുരുഷൻ നബി صلى الله عليه وسلم യുടെ അടുത്ത് വന്ന ഹദീസ് അയച്ചു തന്നു.).


എന്റെ മറുപടി:

ഈ ഹദീസ് സഹീഹല്ല എന്ന് ഞാൻ പറഞ്ഞിട്ടില്ലല്ലോ. അപ്പോൾ നിങ്ങളെങ്ങനെ ഞാൻ ഹദീസ് നിഷേധി എന്ന് ആരോപിക്കും? നല്ല പ്രവണത അല്ല ഇത്.

അദ്ദേഹം അയച്ച ഹദീസും, പരിഭാഷപ്പെടുത്തിയതും താഴെ. താഴെ കാണുന്ന ഹദീസിന്റെ അവസാന ഭാഗമാണ് ശ്രദ്ധിക്കേണ്ടത്:


"എനിക്കുവേണ്ടി (കണ്ണിന് കാഴ്ചയില്ലാത്ത പുരുഷൻ പറയുകയാണ്)അദ്ദേഹത്തിന്റെ (നബി صلى الله عليه وسلم യുടെ) ശുപാർശ അല്ലാഹുവേ സ്വീകരിക്കേണമേ".


ഈ ഹദീസ് ഇസ്തിഗാസക്കാരൻ നബി صلى الله عليه وسلم യോട് ശുപാർശക്ക് തെളിവാണെന്ന് പറഞ്ഞു. ഞാൻ പറഞ്ഞു മറ്റൊരു റിപ്പോർട്ടിൽ കൂടുതൽ പദങ്ങൾ ഉണ്ട്. അത് കൊണ്ട് നിങ്ങൾ പരിഭാഷപ്പെടുത്തിയത് തെറ്റാണ്. ഇവിടെ ശുപാർശ എന്ന അർത്ഥമല്ല മറിച്ച് ദുആ എന്ന അർത്ഥമാണ് ശരി. അല്ലെങ്കിൽ അബദ്ധം സംഭവിക്കും. ഷെയ്ഖ് അൽ അൽബാനി رحمه الله അദ്ദേഹത്തിന്റെ തവസ്സുൽ എന്ന പുസ്തകത്തിൽ ഇത് വ്യക്തമാക്കിയിട്ടുണ്ട്.


ഇസ്തിഗാസക്കാരൻ:

 അർത്ഥം ഞാൻ നൽകിയിട്ടുണ്ട്.  നിങ്ങൾ പറയുന്ന അർത്ഥം ഇല്ല

 എന്റെ മറുപടി:

നിങ്ങൾ മറ്റെ റിപ്പോർട്ടിനും അർഥം കൊടുക്കൂ.


ഇസ്തിഗാസക്കാരൻ:

ഏത് റിപ്പോർട്ട്?


എന്റെ മറുപടി: 

ഇതാണ് പദങ്ങൾ കൂടുതലുള്ള റിപ്പോർട്ട്:

 أخرج الإمام أحمد وغيره بسند صحيح عن عثمان بن حنيف أن رجلاً ضرير البصر أتى النبي صلى الله عليه وسلم ، فقال : ادعهُ. فأمره أن يتوضأ ، فيحسن وضوءه ، فيصلي ركعتين ، ويدعو بهذا الدعاء : اللهم إني أسألك ، وأتوجه إليك بنبيك محمد نبي الرحمة ، يا محمد إني توجهتُ بك إلى ربي في حاجتي هذه ، فتقضى لي ، اللهم فشفّعه فيَّ وشفّعني فيه


ഈ റിപ്പോർട്ടിൽ ശഫാഅത്തിന്റെ അർഥം ശുപാർശ എന്ന് അർത്ഥം കൊടുത്താൽ, ഹദീസിന്റെ പരിഭാഷ:

" എനിക്കു വേണ്ടി അദ്ദേഹത്തിന്റെ (നബി صلى الله عليه وسلم യുടെ) ശുപാർശ സ്വീകരിക്കുകയും , അദ്ദേഹത്തിന് ( നബി صلى الله عليه وسلم ക്ക്)വേണ്ടി എന്റെ ശുപാർശ അല്ലാഹുവേ സ്വീകരിക്കേണമേ " എന്ന് വരും. ഇത് അനുവദനീയമല്ല. نعوذ بالله.


അത് കൊണ്ട് ഇവിടെ ശഫാഅഅത്തിന്റെ അർഥം ദുആ എന്നാണ്.

അപ്പോൾ അർഥം ശരിയാകും:

" എനിക്കുവേണ്ടി അദ്ദേഹത്തിന്റെ (നബി صلى الله عليه وسلم യുടെ) ദുആ സ്വീകരിക്കുകയും, അദ്ദേഹത്തിന് ( നബി صلى الله عليه وسلم ക്ക്)വേണ്ടി എന്റെ ദുആ അല്ലാഹുവേ സ്വീകരിക്കേണമേ ".

ഇസ്തിഗാസക്കാരൻ:

 ഞാൻ ആ റിപ്പോർട്ട് അല്ലല്ലോ തന്നത്. 

നിങ്ങൾ പറയുന്ന ഹദീസ് നമ്പർ ഏതാണ്.

എന്റെ മറുപടി:

ഒരു വിഷയം പഠിക്കുമ്പോൾ അതുമായി ബന്ധപ്പെട്ട എല്ലാ റിപ്പോർട്ടുകളും പഠിക്കണം. നിങ്ങൾ ഈ ഹദീസിന്റെ ഒറ്റ റിപ്പോർട്ട് മാത്രം കണ്ടു.

 

നിങ്ങൾ ആവശ്യപ്പെട്ട  പ്രകാരം ഞാൻ അയച്ച ഹദീസിന്റെ റഫറൻസ് താഴെ:


مستدرك الحاكم - كتاب الدعاء و التكبير و التهليل و التسبيح و الذكر - كتاب الدعاء - رقم الحديث :

 ( 1909 )

ഇവിടെ ദുആ എന്ന പുസ്തകത്തിലാണ് കൊടുത്തത്. ശുപാർശ എന്ന അർത്ഥത്തിൽ വരുന്ന ശഫാഅത്തൊ,  തവസ്സുലോ എന്നല്ല.അപ്പോൾ ഇവിടെ ശഫാഅത്തിന്റെ അർഥം ദുആ ആണ് ശുപാർശ അല്ല. 

ഇസ്തിഗാസക്കാരൻ:

ഹദീസിൽ തവസ്സുലും ഇസ്തിഗാസയും ഉണ്ട്.  ജീലാനിയുടേതിലും.


എന്റെ മറുപടി:

ഇസ്തിഗാസയും, തവസ്സുലും ഹദീസിലുണ്ടെന്ന് നിങ്ങൾ പറഞ്ഞത് കൊണ്ട് മാത്രം ഉണ്ടാകുമൊ? സിദ്ദിഖ് رضي الله عنه ചന്ദ്രനിൽ പോയി, അല്ലെങ്കിൽ സൂര്യൻ അസ്തമിച്ച് രാത്രി ആയിട്ടും  അസ്തമിച്ചിട്ടില്ല എന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ , ഇങ്ങനെ പറയുന്നവരെ കുറിച്ച് എന്ത് പറയാൻ? രണ്ടും ഒരിക്കലും തെളിയിക്കാൻ കഴിയാത്തതാണ് എന്ന പോലെ തന്നെ ഈ ഹദീസിലൊ ഒരു ഹദീസിലും ഇസ്തിഗാസ തെളിയിക്കാൻ കഴിയില്ല. അങ്ങനെ പൂർവ്വികർ ആരും പറഞ്ഞിട്ടില്ല.


നാല്  ഇമാമുമാരുടെ (മദ്ഹബിന്റെ) ഗ്രന്ഥങ്ങളിലും, ആറ് ഇമാമുകളുടെ ഹദീസ് ഗ്രന്ഥങ്ങളിലും അദ്ധ്യായങ്ങളായി തിരിച്ച് ഇസ്തിഗാസ എന്ന തലക്കെട്ട് കൊടുത്ത് കൊണ്ട് പഠിപ്പിക്കാതിരുന്നത് ഇത് 

 സുന്നത്തല്ലാത്തത് കൊണ്ടാണ്.

ഇത് സുന്നത്ത് ആയിരുന്നെങ്കിൽ 

 നിർബന്ധമായും ഇസ്തിഗാസയുടെ ശർതുകൾ, തൂണുകൾ, വാജിബാതുകൾ എന്തൊക്കെയാണെന്ന് അവരുടെ ഗ്രന്ഥങ്ങളിൽ പഠിപ്പിക്കുമായിരുന്നു. അതേസമയം അവരുടെ കാലത്ത് ഇസ്തിഗാസ എന്ന പുത്തനാചാരം നിലവിലില്ലാതിരുന്നത് കൊണ്ട് അത് 

(ശിർക്കായ)ബിദ്അത്താണെന്നും പഠിപ്പിച്ചിട്ടില്ല.

അത് പിന്നീട് 

വന്ന ചിലർക്ക് സംഭവിച്ച വ്യതിചലനമാണ്. അത് അഹ്ലുസ്സുന്നയുടെ പണ്ഡിതന്മാർ തന്നെ വ്യക്തമാക്കിയ തഫ്സീറുകൾ ഞാൻ നിങ്ങൾക്ക് അയച്ചു തന്നു. ഖുർതുബിയുടെ തഫ്സീറിൽ ഇസ്തിഗാസ എന്ന പദം തന്നെ ഉപയോഗിച്ചിട്ടുണ്ട്.


മരിച്ചവരോടുള്ള സഹായം തേട്ടം, നിങ്ങൾ ഉപയോഗിക്കുന്ന പദം ഇസ്തിഗാസ, സലഫു സാലിഹീങ്ങൾ പഠിപ്പിച്ചിട്ടേയില്ല, അവർ കേട്ടിട്ടുപോലുമില്ല. അത് മുസ്ലിം ഉമ്മത്തിൽ പിന്നീട് വന്നതാണ്. തെളിവുകൾ നൽകി കഴിഞ്ഞു. 


പിന്നീട് വന്നവർ ഇസ്തിഗാസക്ക് വേണ്ടി തെളിവായി ഉദ്ധരിക്കുന്ന ആയത്തുകളും, സഹീഹായി വന്ന ഹദീസുകളും , പൂർവികർ അവ ഇസ്തിഗാസക്ക്  തെളിവാണെന്ന് പറഞ്ഞിട്ടേയില്ല. അത് കൊണ്ട് തന്നെ അത് പിന്നീട് വന്നവരുടെ ദുർവ്യാഖ്യാനങ്ങൾ മാത്രമാണ്.



അബൂ ഹുറൈറ 

رضي الله عنه


ഉദ്ധരിക്കുന്ന ഹദീസിൽ നബി صلى الله عليه وسلم പറഞ്ഞു:





وروى مسلم في صحيحه عن أبي هريرة أن رسول الله صلى الله عليه وسلم قال {سيكون في آخر أمتي أناس يحدثونكم بما لم تسمعوا أنتم ولا آباؤكم ، فإياكم وإياهم


"നിങ്ങളോ ( സഹാബാക്കൾ ) നിങ്ങളുടെ പിതാക്കളോ 

 

 കേൾക്കാത്തത് പറയുന്ന മനുഷ്യർ അവസാന കാലത്ത് 

 എന്റെ സമുദായത്തിൽ വരും. നിങ്ങൾ അവരെ

സൂക്ഷിക്കുക".


(സഹീഹ് മുസ്ലിം- മുഖദ്ദിമ.


അല്ലാഹു പറഞ്ഞു:




وَلَوْ سَمِعُوا۟ مَا ٱسْتَجَابُوا۟ لَكُمْ 


" അവര്‍ (മരിച്ചവർ) 

 കേട്ടാലും , അവര്‍ നിങ്ങള്‍ക്കു 

 ഉത്തരം ചെയ്യുകയില്ല ".


(35:14).


.باب النهي عن الرواية عن الضعفاء والاحتياط في تحملها ).


ഖതാദ رضي الله عنه ഇതിന്റെ തഫ്സീറിൽ പറയുന്നത് കാണുക:



 قال قتادة : المعنى لو سمعوا لم ينفعوكم .


ഖതാദ പറഞ്ഞു: അവർ 

 കേട്ടാൽ തന്നെ നിങ്ങൾക്ക് 

 പ്രയോജനം ചെയ്യില്ല എന്നാണ് അർത്ഥം.


(ഖുർതുബിയുടെ തഫ്സീർ 35:14).


അത് കൊണ്ട് മരിച്ചവർ കേട്ടാലും പ്രതികരിക്കില്ല.


എന്നിട്ട് അല്ലാഹു പറഞ്ഞു:


وَيَوْمَ الْقِيَامَةِ يَكْفُرُونَ بِشِرْكِكُمْ


" ഖിയാമത്തുനാളിലാകട്ടെ, നിങ്ങളുടെ (ഈ) 'ശിര്‍ക്കി'നെ അവര്‍ നിഷേധിക്കുകയും ചെയ്യും".


(35:14).


അത് കൊണ്ട് ഇസ്തിഗാസ എന്ന് നിങ്ങൾ പറയുന്നത് ശിർക്കാണ്.



അത് കൊണ്ട് സൂക്ഷിക്കുക,  മരിച്ചവരോടുള്ള സഹായം തേട്ടം (ഇസ്തിഗാസ) മുസ്ലിം ഉമ്മത്തിൽ പിന്നീട് വന്നതാണ്. അത് ശിർക്കാണ്. 

 പൊറുക്കപ്പെടാത്ത പാപം .

 നരകത്തിൽ ശിക്ഷ ശാശ്വതം.


അല്ലാഹു കാത്തു രക്ഷിക്കട്ടെ.

ഇസ്തിഗാസക്കാരൻ ഒരു ഫേസ്ബുക്ക് ലിങ്ക് അയച്ചു തന്നു , എന്നിട്ട് പറഞ്ഞു:


ഇസ്തിഗാസാ റഫറൻസുകളിൽ നിന്ന് 37 എണ്ണം. ولو أنهم اذظلموا أنفسهم....
ഇമാം ഖുർതുബി, ഇബ്നു കഥീർ, ഇബ്നു ഹിബ്ബാൻ, ഇബ്നു ജൗസി,  സുയൂഥി, ശൈഖ് ജീലാനി , ഇമാം നവവി, ഇബ്നു ഖുദാമ, നിസാം ഹനഫി, അബൂ ഇഖ്ലാസ്, കമാൽ ബിൻ അൽ ഹമാം, ഇബ്നു വണ്ണാൻ, നസഫീ, സആലബി,
رحمهم الله تعالى اجمعين ٥

ഇതെല്ലാം പിന്നെ എന്താണ്.

എന്റെ മറുപടി:


ولو أنهم إذ ظلموا أنفسهم

(4:64 ഖുർആൻ)

നെ കുറിച്ച് 

താഴെ ലിങ്ക് വായിക്കുക إن شاء الله

(എനിക്ക് ഫേസ്ബുക്ക് ഇല്ല.)

{{ വായനക്കാരാരെങ്കിലും താഴെ ലിങ്ക്മുമ്പ് വായിച്ചിരുന്നെങ്കിലും, സമയമുണ്ടെങ്കിൽ ഒന്ന് കൂടി വായിക്കുക إن شاء الله , കാരണം കൂടുതൽ തെളിവുകൾ ഉൾപ്പെടുത്തിയിട്ടുണ്ട് }}

അഹ്ലുസ്സുന്നയുടെ തഫ്സീറുകളിൽ ഇസ്തിഗാസക്ക് (മരിച്ചവരോട് സഹായം തേടാൻ - ശിർക്കിന്) തെളിവുണ്ടെന്നൊ?

http://www.salaf.in/2022/10/blog-post_91.html?m=1 

ഇസ്തിഗാസക്കാരൻ: 

ഞാൻ തന്നത് വായിക്കുക.  ഓരോന്നായി നൽകാം. റമദാന് ശേഷം ഇരിക്കാം. ان شاء الله

എന്റെ മറുപടി:

മുകളിൽ കൊടുത്ത ലിങ്ക് വായിക്കുക إن شاء الله എല്ലാം വ്യക്തമാകും.

ഇസ്തിഗാസക്കാരൻ ഖുർതുബിയുടെ തഫ്സീറിലെ 4:64 ലെ ഹദീസ് അയച്ചു തന്നു. ഇത് ഒരു പുരുഷൻ നബി صلى الله عليه وسلم യുടെ ഖബറിനടുത്ത് പോയതാണ്. അത് താഴെ കാണാം:

روى أبو صادق عن علي قال : قدم علينا أعرابي بعدما دفنا رسول الله صلى الله عليه وسلم بثلاثة أيام ، فرمى بنفسه على قبر رسول الله صلى الله عليه وسلم وحثا على رأسه من ترابه ؛ فقال : قلت يا رسول الله فسمعنا قولك ، ووعيت عن الله فوعينا عنك ، وكان فيما أنزل الله عليك ولو أنهم إذ ظلموا أنفسهم الآية ، وقد ظلمت نفسي وجئتك تستغفر لي . فنودي من القبر إنه قد غفر لك 


എന്റെ മറുപടി: 

മുകളിൽ കൊടുത്ത ഹദീസിനെ കുറിച്ച് മുകളിൽ കൊടുത്ത ലിങ്കിൽ വ്യക്തമാക്കിയിട്ടുണ്ട്. ദയവ് ചെയ്ത് إن شاء الله 
വായിക്കുക.

താഴെ വീണ്ടും കൊടുക്കുന്നു.

അഹ്ലുസ്സുന്നയുടെ തഫ്സീറുകളിൽ ഇസ്തിഗാസക്ക് (മരിച്ചവരോട് സഹായം തേടാൻ - ശിർക്കിന്) തെളിവുണ്ടെന്നൊ? 


ഇസ്തിഗാസക്കാരൻ തഫ്സീർ അമാനി ഉദ്ധരിക്കുന്നു:

" മരണപ്പെട്ടവര്‍ക്കും ബധിരന്മാര്‍ക്കും കേള്‍ക്കുകയില്ലെന്നും, അന്ധന്‍മാര്‍ക്ക് കാണുകയില്ലെന്നും പറഞ്ഞത്- ഈ പ്രകൃതിലോകത്തിലെ സാധാരണ നിയമമാകുന്നു. ഇതിനെതിരായി, വല്ല പ്രത്യേകസംഭവമോ, സന്ദര്‍ഭമോ ഉണ്ടാകുവാന്‍ ഒരിക്കലും പാടില്ലെന്ന് ധരിച്ചുകൂടാ. അങ്ങിനെ വല്ലതും സംഭവിച്ചതായോ, സംഭവിക്കുന്നതായോ, ഖുര്‍ആനിലോ ഹദീസിലോ സ്ഥിരപ്പെട്ടു കാണുന്നപക്ഷം നാമത് നിരുപാധികമായി വിശ്വസിക്കേണ്ടതുമാകുന്നു ".

(27:81).

എന്നിട്ട് ഇസ്തിഗാസക്കാരൻ പറഞ്ഞു:

ഈ വിവരണം അനുസരിച്ച് പ്രമാണങ്ങളിൽ ഉദ്ധരിക്കപ്പെട്ട നൂറു കണക്കിന് ഇസ്തിഗാസാ സംഭവങ്ങൾ നിരുപാധികം വിശ്യസിക്കേണ്ടതാണ്. ഇനിയും അഭിപ്രായ വ്യത്യാസം വച്ചു നീട്ടേണ്ടതുണ്ടോ.

 എന്റെ മറുപടി:

മരണപ്പെട്ടവർ കേൾക്കില്ല എന്ന് ഞാൻ പറഞ്ഞിട്ടില്ല .കേൾക്കും എന്ന് തന്നെയാണ് ഖുർആൻ ഉദ്ധരിച്ച് ഞാൻ പറഞ്ഞത്.

എന്നാൽ _കേട്ടാലും_ ഉത്തരം ചെയ്യില്ല, പ്രയോജനമില്ല പ്രതികരിക്കില്ല, ഇസ്തിഗാസ ശിർക്കാണ് എന്ന് ഖുർആനിൽ നിന്നും തഫ്സീറിൽ നിന്നും ഒരു സംശയവുമില്ലാതെ വളരെ വ്യക്തമാണ്. എല്ലാ തെളിവുകളും അയച്ചു തന്നു.

നിങ്ങളുടെ അടുത്ത് ഇസ്തിഗാസക്ക് യാതൊരു തെളിവും ഇല്ല . പ്രമാണങ്ങളിൽ
 ഒരൊറ്റ ഇസ്തിഗാസ സംഭവവും ഉദ്ധരിക്കപ്പെട്ടിട്ടില്ല. അത് കൊണ്ട് തന്നെ നിങ്ങൾക്ക് ഇത് വരെ ഒരു തെളിവും കൊണ്ട് വരാൻ സാധിച്ചിട്ടില്ല.

മരണപ്പെട്ടവർ കേൾക്കാം എന്നതിന് വേണ്ടി അമാനി മൗലവി തഫ്സീർ നിങ്ങൾ ഉദ്ധരിച്ചു. തഫ്സീറിൽ അത് കൊണ്ട് ഇസ്തിഗാസ പറ്റും എന്ന് പറഞ്ഞോ? ഇല്ല. ഇസ്തിഗാസക്ക് എതിരാണ് തഫ്സീർ. അൽഹംദുലില്ലാഹ്.

അത് കൊണ്ട് സൂക്ഷിക്കുക മരിച്ചവരോടുള്ള സഹായം തേട്ടം ശിർക്കാണ്. പൊറുക്കപ്പെടാത്ത പാപം. നരകത്തിൽ ശാശ്വതം. അല്ലാഹുവിനെ ഭയപ്പെടുക.തൗബ ചെയ്തു മടങ്ങുക.

ഇസ്തിഗാസക്കാരൻ:

എന്റെ സ്റ്റേറ്റ്മെന്റ് ഇതാണ്.  

തവസ്സുൽ ഇസ്തിഗാസ ഇസ്തിശ്ഫാ എന്നിവ ഇസ്ലാമിൽ പ്രമാണബദ്ധമായി ജാഇസും ഹസനും ആണ് (ഇമാം സുബുകി رحمه الله)
നബി സ്വ യും സഹാബാക്കളും തദ്വാരാ സച്ചരിതരായ സലഫുകളും നിരാക്ഷേപമോ ബഹുമാന പുരസ്സരമോ രേഖപ്പെടുത്തി അംഗീകരിച്ചത് പോലെ അവ അംഗീകരിക്കൽ ഇസ്ലാമിൽ നിർബന്ധം ആണ്.  അല്ലാത്ത പക്ഷം ما انا عليه واصحابي എന്ന 73ആം വിഭാഗത്തിൽ നിന്ന് പുറത്തായി നരകാവകാശി ആകും.

എന്നിട്ട് ഇസ്തിഗാസക്കാരൻ 
വീണ്ടും ഹദീസ് ഉദ്ധരിച്ചു .

എന്റെ മറുപടി:

 ഈ ഹദീസിനെ കുറിച്ച് മറുപടി നൽകി കഴിഞ്ഞു.  

താഴെ വീണ്ടും കൊടുക്കുന്നു.

 
അഹ്ലുസ്സുന്നയുടെ തഫ്സീറുകളിൽ ഇസ്തിഗാസക്ക് (മരിച്ചവരോട് സഹായം തേടാൻ - ശിർക്കിന്) തെളിവുണ്ടെന്നൊ? 


ഇസ്തിഗാസക്കാരൻ:

ഇത് അതിൽ പറഞ്ഞിട്ടില്ല.  ശൈഖ് ജീലാനി رضي الله عنه തവസ്സുൽ ഇസ്തിഗാസ ഹഖ് കൊണ്ട് ഉള്ള ദുആ എന്നിവ പഠിപ്പിച്ചതാണ് ഇത്.

എന്റെ മറുപടി:

 4:64 തഫ്സീറിൽ  ഉദ്ധരിച്ച ഹദീസ് ദുർബലമാണ് എന്ന് തെളിയിച്ചു കഴിഞ്ഞു.

ഇമാം സുബ്കി പോലത്തെ 
പണ്ഡിതന്മാരല്ല, മറിച്ച് ഔലിയാക്കൾ പോലും പ്രമാണങ്ങൾക്ക് വിരുദ്ധമായി
സംസാരിച്ചാൽ പിൻപറ്റരുത് എന്ന് അല്ലാഹു താക്കീത് നൽകിയിട്ടുണ്ട്.

 അല്ലാഹു പറയുന്നു:

ٱتَّبِعُواْ مَآ أُنزِلَ إِلَيْكُم مِّن رَّبِّكُمْ وَلَا تَتَّبِعُواْ مِن دُونِهِۦٓ أَوْلِيَآءَ


നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നു നിങ്ങള്‍ക്കു അവതരിപ്പിക്കപ്പെട്ടിട്ടുള്ളതിനെ നിങ്ങള്‍ പിന്‍പറ്റുവിന്‍. അവനു പുറമെ നിങ്ങള്‍  ഔലിയാക്കളെ പിന്‍പറ്റുകയും ചെയ്യരുത്. 

(7:3).

ഇബ്നു കസീർ തഫ്സീർ:

 ( اتبعوا ما أنزل إليكم من ربكم ) أي : اقتفوا آثار النبي الأمي الذي جاءكم بكتاب أنزل إليكم من رب كل شيء ومليكه ، ( ولا تتبعوا من دونه أولياء ) أي : لا تخرجوا عما جاءكم به الرسول إلى غيره ، فتكونوا قد عدلتم عن حكم الله إلى حكم غيره .

(നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നു നിങ്ങള്‍ക്കു അവതരിപ്പിക്കപ്പെട്ടിട്ടുള്ളതിനെ നിങ്ങള്‍ പിന്‍പറ്റുവിന്‍) അതിനർത്ഥം: എല്ലാറ്റിന്റെയും റബ്ബും, മാലികുമായവനിൽ നിന്നും നിങ്ങൾക്ക് ഇറക്കിത്തന്ന ഒരു ഗ്രന്ഥവുമായി നിങ്ങളുടെ അടുക്കൽ വന്ന നിരക്ഷരനായ പ്രവാചകന്റെ പാതകൾ നിങ്ങൾ പിന്തുടരുക.

(അവനു പുറമെ നിങ്ങള്‍  ഔലിയാക്കളെ പിന്‍പറ്റുകയും ചെയ്യരുത്)

അതിനർത്ഥം: നിങ്ങൾ അല്ലാഹുവിൻ്റെ ദൂതൻ കൊണ്ട് വന്നത് അവഗണിച്ച് അതല്ലാത്തത് പിൻപറ്റുന്നവരാകരുത്. അപ്പോൾ നിങ്ങൾ അല്ലാഹുവിന്റെ നിയമത്തിൽ നിന്ന് മറ്റൊരാളുടെ നിയമത്തിലേക്ക് വ്യതിചലിക്കുന്നവരാകും.

അത് കൊണ്ട് 
അല്ലാഹുവിൻ്റെ ദൂതൻ കൊണ്ട് വന്നത് അവഗണിച്ച് അതല്ലാത്തത് ഔലിയാക്കൾ കൊണ്ട് വന്നാൽ പിൻപറ്റരുത്.

അത് കൊണ്ട് സൂക്ഷിക്കുക.

ഇസ്തിഗാസക്കാരൻ:

ഒകെ. അപ്പോൾ ഔലിയാക്കൾ പറഞ്ഞിട്ടുണ്ട് എന്ന ധാരണ നിങ്ങൾക്ക് ഉണ്ട്.  

അപ്പോൾ എന്റെ സ്റ്റേറ്റ്മെന്റിലെ സലഫു സാലിഹീങ്ങൾ 
 അംഗീകരിച്ചു എന്ന ഭാഗം ക്ലിയർ ആയി.  

ഇമാം സുബുകി  رحمه الله പറഞ്ഞത് അദ്ദേഹത്തിന്റെ മാത്രം അഭിപ്രായം അല്ല.  മുഴുവൻ സലഫുകളുടെയും അഭിപ്രായം ആണ് എന്നാണ്.  അതേക്കുറിച്ച് എന്ത് പറയുന്നു.  ഇമാം നവവി رحمه الله യും പറഞ്ഞിട്ടുണ്ട്.  അത് നൽകാം.

എന്റെ മറുപടി:

ഔലിയാക്കൾ പ്രമാണങ്ങൾക്ക് വിരുദ്ധമായി പറഞ്ഞാൽ പിൻപറ്റരുത് എന്ന താക്കീതാണ് അല്ലാഹു നൽകിയത്. സലഫു സാലിഹീങ്ങൾ, ഔലിയാക്കൾ പ്രമാണങ്ങൾക്ക്  വിരുദ്ധമായി പറഞ്ഞതൊന്നും അംഗീകരിച്ചിട്ടില്ല. അത് കൊണ്ട്  നിങ്ങളുടെ സ്റ്റേറ്റ്മെന്റ് സലഫു സാലിഹീങ്ങൾ അംഗീകരിച്ചു എന്ന് പറഞ്ഞത് ശരിയല്ല. എന്ത് കൊണ്ട് പിന്നീട് വന്ന പണ്ടിതന്മാരെ അത് കൊണ്ട് ഉദ്ധരിക്കരുത് എന്ന് തെളിവുകൾ നൽകി കഴിഞ്ഞു. അത് കൊണ്ട്, കൂടുതൽ  പിന്നീട് വന്ന പ്രമാണങ്ങൾക്ക് വിരുദ്ധമായി സംസാരിച്ച പണ്ടിതന്മാരെ  ഉദ്ധരിച്ച് നമ്മുടെ സമയവും ഊർജ്ജവും നഷ്ടപ്പെടുത്തരുത്. അല്ലാഹു ചോദ്യം ചെയ്യും. സൂക്ഷിക്കുക.

ഇസ്തിഗാസക്കാരൻ:

ഏത് പ്രമാണങ്ങൾക്ക് വിരുദ്ധം ? 
അത്രക്ക് വിവരം ഇല്ലാത്തവരാണോ റാസി, ജീലാനി, സുബുകി, നവവി رجمهم الله തുടങ്ങിയവർ.

എന്റെ മറുപടി: 

ആദ്യമായി ഇമാം റാസി, നവവി رحمهما الله യൊന്നും നിങ്ങൾ പറയുന്ന രീതിയിലുള്ള ഇസ്തിഗാസ പഠിപ്പിച്ചിട്ടില്ല. 

ഇനി ഏതെങ്കിലും പണ്ടിതന്മാർ നിങ്ങൾ പറയുന്ന രീതിയിലുള്ള ഇസ്തിഗാസ പഠിപ്പിച്ചിട്ടുണ്ടെങ്കിൽ, ആദ്യമായി, 4:64 ലെ തഫ്സീറിലെ ഹദീസ് ദുർബലമാണ്, പ്രമാണ വിരുദ്ധമാണ് എന്ന് തെളിയിച്ചു.

രണ്ടാമതായി ഔലിയാക്കൾക്ക് പോലും തെറ്റ് പറ്റാം എന്ന് അല്ലാഹു ആണ് പറഞ്ഞത്. അത് കൊണ്ട് അതിൽ ഏറ്റവും വലിയ പണ്ടിതന്മാർ വരെ പെടും. അതിനർത്ഥം അവർ വിവരമില്ലാത്തവർ എന്നല്ല.അവർ പണ്ടിതന്മാരാണെങ്കിലും, അവരും മനുഷ്യരാണ്,  തെറ്റ് പറ്റാം. അത് കൊണ്ട് നബി صلى الله عليه وسلم യും പറഞ്ഞു:


كل بني آدم خطاء وخير الخطائين التوابون .

" ആദമിന്റെ മുഴുവൻ സന്തതികളും
തെറ്റുകാരാണ്, തെറ്റുകാരിൽ ഏറ്റവും നല്ലവർ നന്നായി തൗബ ചെയ്യുന്നവരാണ്."

(തിർമിദീ, ഇബ്നു മാജ).

ആദമിന്റെ മുഴുവൻ സന്തതികളിൽ പണ്ടിതന്മാരും പെടും. ഹദീസിൽ തന്നെ പറയുന്നു തെറ്റുകാരിൽ ഏറ്റവും നല്ലവർ നന്നായി തൗബ ചെയ്യുന്നവരാണ്. അത് കൊണ്ട് പണ്ടിതന്മാരെ കുറിച്ച് നമുക്ക് നല്ല ചിന്ത  മാത്രമേയുള്ളൂ. അവർ വിവരമില്ലാത്തവർ എന്നല്ല ,മറിച്ച് അല്ലാഹുവും നബി صلى الله عليه وسلم വ്യക്തമാക്കിയത് പോലെ പണ്ടിതന്മാർക്കും തെറ്റ് പറ്റാം. തെറ്റ് പറ്റിയാൽ ആ വിഷയത്തിൽ അവരെ പിൻപറ്റാൻ പാടില്ല. അതേ സമയം, അവർ നല്ലവരായത് കൊണ്ട് ഹദീസിൽ വ്യക്തമാക്കിയ പോലെ അവർ തൗബ ചെയ്യുന്നവരാണ്. അവർ ഓരോരുത്തരും തൗബ ചെയ്ത രേഖകൾ നമുക്ക് ലഭിക്കണമെന്നില്ല, അങ്ങനത്തെ രേഖകൾ അല്ലാഹു സംരക്ഷിക്കും എന്ന് പറഞ്ഞിട്ടില്ല. അതേ സമയം നിരവധി പണ്ടിതന്മാർ പല വിഷയങ്ങളിലും തൗബ ചെയ്ത രേഖകൾ ഉണ്ട് താനും.

ഇസ്തിഗാസ പൂർവിക പണ്ഡിതന്മാർ കേൾക്കാത്ത, പഠിപ്പിച്ചിട്ടില്ലാത്ത കർമ്മമാണ്. ഇസ്ലാമിലെ ഈ സുന്നത്ത് അവർ അറിയാതെ പോയി എന്നത് അസംഭവ്യമാണ്. അത് പിന്നീട് വന്നവർ പഠിപ്പിക്കുമ്പോൾ  വ്യക്തമാക്കുന്നത്, അത് പിന്നീട് വന്നവർക്ക് സംഭവിച്ച തെറ്റ് എന്ന് തന്നെ ആണ്. തെറ്റ് പണ്ടിതന്മാർക്കും സംഭവിക്കാം. തെളിവുകൾ നൽകിയല്ലൊ.

 
അത് കൊണ്ട്, കൂടുതൽ  പിന്നീട് വന്ന പ്രമാണങ്ങൾക്ക് വിരുദ്ധമായി സംസാരിച്ച പണ്ടിതന്മാരെ  ഉദ്ധരിച്ച് നമ്മുടെ സമയവും ഊർജ്ജവും നഷ്ടപ്പെടുത്തരുത്. അല്ലാഹു ചോദ്യം ചെയ്യും. സൂക്ഷിക്കുക.

അദ്ദേഹം പ്രതികരിക്കുകയാണെങ്കിൽ إن شاء الله ഭാഗം മൂന്നിൽ തുടരും.

ഡോ:കെ.മുഹമ്മദ് സാജിദ് .


 


Comments

Popular posts from this blog

തബ്ലീഗ് ജമാഅത്ത് ഭാഗം നാല്, സ്ഥാപക നേതാവ് മുഹമ്മദ് ഇല്യാസിന്റെ പിഴവുകൾ.

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

തബ്ലീഗ് ജമാഅത്ത് ഭാഗം ഒന്ന്.