ഭാഗം രണ്ട്. അവസാന ഭാഗം.ഗോള ശാസ്ത്ര കണക്കിന്റെ വക്താവുമായി ഒരു പ്രബോധനം
ഭാഗം രണ്ട്. അവസാന ഭാഗം.ഗോള ശാസ്ത്ര കണക്കിന്റെ വക്താവുമായി ഒരു പ്രബോധനം.
കണക്കുകാരനോട് ആവശ്യപ്പെട്ട ഹദീസുകളുടെ അറബി വചനവും പൂർണ റഫറൻസുകളും അയച്ചു തരാതെ, അദ്ദേഹം പുതിയ ഒരു മെസ്സേജ് ഏപ്രിൽ 5 ന് അയച്ചു. അതിന്റെ അടിസ്ഥാനത്തിൽ താഴെ പ്രബോധനം തുടരുന്നു:
കണക്കുകാരൻ:
സത്യ വിശ്വാസികളെ
السلام عليكم
ഹിജ്റ വർഷം 1444 റമദാൻ 30നു വ്യാഴാഴ്ച ആഗോള സമയം 4:12 നാണു കൺജംഗ്ഷൻ (അമാവാസി) നടക്കുന്നത്, അഥവാ IDL ൽ നിന്നും 4 longitude ഉം മൂന്നു ഡിഗ്രിയും മാറി ഇന്തോനേഷ്യ ഉൾപ്പെടുന്ന രേഖാംശ രേഖയിൽ .
പ്രസ്തുത ദിവസം ഭൂമിയിലെ ചില ഭാഗങ്ങളിൽ സൂര്യന് മുമ്പും മറ്റു പല സ്ഥലങ്ങളിലും സൂര്യന് ശേഷവുമായിരിക്കും ചന്ദ്രൻ അസ്തമിക്കുക .
ഉദാഹരണം
ന്യൂ സീലാന്റിലെ ഓക്ക്ലാൻഡിൽ സൂര്യൻ അസ്തമിക്കുന്നതിന്റെ 9 മിനുട്ടു മുമ്പ് ചന്ദ്രൻ അസ്തമിക്കുന്നു .
എന്നാൽ കൊച്ചിയിൽ 16 മിനുട്ടും, മക്കയിൽ 24 മിനുട്ടും, മൊറോക്കോയിൽ 35 മിനുട്ടും, ലണ്ടനിൽ 42 മിനുട്ടും അമേരിക്കയിലെ ലോസ് ആഞ്ചലിൽ 55 മിനുട്ടും കഴിഞ്ഞു ചന്ദ്രൻ അസ്തമിക്കുന്നു .
ഇതിൽ നിന്നും നമുക്കൊരു കാര്യം മനസിലായി, അമാവാസി ദിവസം ഭൂമിയിലെ ചിലയിടങ്ങളിൽ സൂര്യന് മുമ്പും മറ്റു ചിലയിടങ്ങളിൽ സൂര്യന് ശേഷവുമായിരിക്കും ചന്ദ്രൻ അസ്തമിക്കുക .
ഇത് നിർണ്ണയിക്കുന്നത് കൺജംഗ്ഷൻ നടക്കുന്ന സ്ഥലത്തെ പരിഗണിച്ചായിരിക്കും. കൺജംഗ്ഷൻ നടക്കുന്നത് ഭൂമിയുടെ കിഴക്കേ അറ്റത്താണെങ്കിൽ കൂടുതൽ സ്ഥലങ്ങളിലും, പടിഞ്ഞാറെ അറ്റത്താണെങ്കിൽ കുറച്ചു സ്ഥലങ്ങളിലും ചന്ദ്രൻ സൂര്യന് ശേഷം അസ്തമിക്കുന്നു .
ഇനി കൺജംഗ്ഷൻ നടക്കുന്നത് ഭൂമിയുടെ മധ്യ ഭാഗത്താണെങ്കിൽ ഏകദേശം പകുതി സ്ഥലങ്ങളിൽ സൂര്യന് മുമ്പും മറ്റു പകുതി സ്ഥലങ്ങളിൽ സൂര്യന് ശേഷവുമായിരിക്കും ചന്ദ്രൻ അസ്തമിക്കുക .
അഥവാ ഭൂമിയിലെ ഏതു പ്രദേശത്തു കൺജംഗ്ഷൻ നടന്നാലും അമാവാസി ദിവസത്തിൽ നിർബന്ധമായും ഭൂമിയിലെ ഏതെങ്കിലും സ്ഥലത്തു സൂര്യന് ശേഷം ചന്ദ്രൻ നിലനിൽക്കുമെന്നർത്ഥം, അഥവാ അമാവാസി ദിവസത്തിലാണ് ഹിലാൽ പിറക്കുന്നത് എന്ന് സാരം. അതിനാൽ അമാവാസി ദിവസം മാസത്തിലെ അവസാന ദിവസമാണ്, ഇത് ഖുർആനും നമ്മെ പഠിപ്പിക്കുന്നു.
وَٱلْقَمَرَ قَدَّرْنَٰهُ مَنَازِلَ حَتَّىٰ عَادَ كَٱلْعُرْجُونِ ٱلْقَدِيمِ
ഓരോ ദിവസത്തെയും തിയ്യതിയായി പരിഗണിക്കാൻ അടയാളമായി നിർണ്ണയിച്ചു തന്നിട്ടുള്ള ചന്ദ്രന്റെ മനാസിലുകൾ പ്രസ്തുത മാസത്തിൽ നിലനിൽക്കുക അത് ഉണങ്ങിയ ഈത്തപ്പന കുലയുടെ രൂപം പ്രാപിച്ച കലകളിലൂടെ കടന്നു വന്നു സൂര്യനും ഭൂമിക്കുമിടയിൽ തിരിച്ചെത്തി കലയില്ലാതായി തീരുന്നതു വരെയാണെന്നു സൂറത്തു യാസീനിൽ 39 ആം വചനം നമ്മെ പഠിപ്പിക്കുന്നു., ഇത് പ്രകൃതിയിൽ എല്ലാ മാസവും നിരീക്ഷിച്ചു ബോധ്യപ്പെടാവുന്നതുമാണ് .
അമാവാസി ദിവസത്തിലാണ് ചന്ദ്രൻ സൂര്യനെ മറികടക്കുന്നതും ചന്ദ്രക്കലയുടെ ദിശാമാറ്റം സംഭവിക്കുന്നതും. അമാവാസി വരെയും സൂര്യനോടടുത്ത ചന്ദ്രൻ അമാവാസി സംഭവിച്ചു കഴിഞ്ഞാൽ പിന്നെ സൂര്യനിൽ നിന്നകലുകയുമാണ് സംഭവിക്കുക. അതിനാൽ അമാവാസിയുടെ അടുത്ത ദിവസം പുതിയ മാസത്തിലെ ഒന്നാമത്തെ ദിവസമാണെന്നതിനു കൂടുതൽ വിശദീകരിക്കേണ്ട കാര്യമില്ല.
അമാവാസിയുടെ തലേ ദിവസം ഭൂമിയിലെല്ലായിടത്തും സൂര്യന് മുമ്പേ അസ്തമിച്ച ചന്ദ്രൻ അമാവാസിയുടെ പിറ്റേ ദിവസം ( അഥവാ ഒന്നാം തിയ്യതി ) ഭൂമിയിലെല്ലായിടത്തും സൂര്യന് ശേഷം അസ്തമിക്കുന്നു. അമാവാസി ദിവസത്തിലാകട്ടെ ചിലയിടങ്ങളിൽ സൂര്യന് മുമ്പും മറ്റു ചിലയിടങ്ങളിൽ ശേഷവും അസ്തമിക്കുന്നു. മാസമാറ്റത്തിന്റെ അടയാളമാണ് അമാവാസി എന്നതിന് ഇനി മറ്റെന്തു തെളിവാണ് വേണ്ടത് !!
അതല്ലാതെ സൂര്യാസ്തമന ശേഷം ചന്ദ്രനെ ദർശിച്ചതിനു ശേഷമല്ല മാസം മാറേണ്ടത് എന്ന് ഇനിയെങ്കിലും മനസ്സിലാക്കുക.
അതിനാൽ ബുധനാഴ്ച ആരംഭിച്ച റമദാൻ 30 ദിവസം പൂർത്തിയാക്കി വ്യാഴാഴ്ച അവസാനിച്ചു വെള്ളിയാഴ്ച ഈദുൽ ഫിത്തർ ആയിരിക്കുമെന്ന് മനസിലാക്കുകയും ചെയ്യുക
എന്റെ മറുപടി:
അമവാസിയുടെ അടുത്ത ദിവസമാണ് പുതിയ മാസത്തിന്റെ ആദ്യ ദിവസം എന്ന് അല്ലാഹു പഠിപ്പിച്ചിട്ടേയില്ല.
നിങ്ങളുടെ കലണ്ടർ അമവാസിയുടെ അടിസ്ഥാനത്തിലാണ്.
ഉദ്ധരിച്ച ആയത്ത് അതിന് തെളിവാണെങ്കിൽ, അത് പ്രകാരം അമവാസിയുടെ അടുത്ത ദിവസമാണ് പുതിയ മാസത്തിന്റെ ആദ്യ ദിവസമെങ്കിൽ നിങ്ങളുടെ കലണ്ടറിൽ പിഴവുകൾ വരാൻ പാടില്ല. പിഴവുകളുണ്ട് എന്നത് തെളിവാണ്, നിങ്ങൾ ആയത്തിനെ തെറ്റായി മനസ്സിലാക്കിയെന്നും, പുതിയ മാസത്തിന്റെ ആദ്യ ദിവസം അമവാസിയുടെ അടുത്ത ദിവസമല്ല എന്നതും.
ഖുർആനിൽ നിന്നും, ഹദീസിൽ നിന്നും വ്യക്തമാണ്, നിങ്ങൾക്ക് അതിന്റെ തെളിവും നൽകി കഴിഞ്ഞു, മഗ്രിബിന് കാണുന്ന ഹിലാലാണ് അടിസ്ഥാനമെന്നത്.
വെല്ലുവിളിയെ കുറിച്ച് ഇപ്പോഴും പൂർണ മൗനം.
റമദാനിൽ ആളുകളെ പിഴപ്പിക്കുമ്പോൾ നോമ്പിന് പ്രതിഫലമുണ്ടാകില്ല. സൂക്ഷിക്കുക.
കണക്കുകാരൻ:
(ഒരു യൂട്യൂബ് ലിങ്ക് അയച്ചു തന്നു)
എന്നിട്ട് അദ്ദേഹം പറഞ്ഞു:
ഈ ഹുസൈൻ ഷംസുദീൻ പ്രമുഖ ഖുർആൻ, ഹദീസ് പണ്ഡിതനാണ്. മുഴുവൻ കേട്ട് നോക്ക്
എന്റെ മറുപടി:
ഈ യൂട്യൂബ് ലിങ്കിൽ നിങ്ങളുടെ കലണ്ടറിലെ പിഴവുകൾ വ്യക്തമാക്കുന്നുണ്ടെങ്കിൽ, അത് എത്ര മിനിറ്റിലാണെന്ന് പറഞ്ഞു തരിക , കേൾക്കാം إن شاء الله. അല്ലാതെ വെറുതെ ഖുർആനും ഹദീസും ഇത് വരെ ഉദ്ധരിച്ച പോലെ തെറ്റായി ഉദ്ധരിക്കുകയും, കുറെ ശാസ്ത്രം പറയുകയും ആണെങ്കിൽ, ക്ഷമിക്കണം, കേൾക്കാൻ പറ്റില്ല. സമയം വിലപ്പെട്ടതാണ്. അല്ലാഹു ചോദ്യം ചെയ്യും. അത് കൊണ്ട് ഭയപ്പെടണം.
കണക്കുകാരൻ:
ഒരു മാസം 29 ഓ 30 എന്നറിയാൻ
ആദ്യത്തെ അമാവാസിയുടെ കിഴക്കാണോ പടിഞ്ഞാറാണോ രണ്ടാമത്തെ അമാവാസി സംഭവിക്കുന്നത് എന്ന് നോക്കിയാൽ മതി
24 Hours ക്ലോക്കിൽ ഒരു അമാവാസിയുടെ സമയം അതിന്റെ തലേ മാസത്തിലെ അമാവാസിയുടെ സമയത്തേക്കാൾ ചെറുതാണെങ്കിൽ അത് 30 ദിവസമുള്ള മാസവും, തലേ മാസത്തെ സമയത്തേക്കാൾ വലുതാണെങ്കിൽ അത് 29 ദിവസമുള്ള മാസവുമായിരിക്കും
എന്റെ മറുപടി:
കണ്ടതിന്റെ അടിസ്ഥാനത്തിലാണ് മാസത്തിന്റെ എണ്ണം തീരുമാനിക്കുന്നത്.
അമവാസിക്ക് യാതൊരു അടിസ്ഥാനവും ഇല്ല എന്ന് തെളിയിച്ചു കഴിഞ്ഞു. വീണ്ടും ആവർത്തിക്കുന്നത് സത്യസന്ധമായ നിലപാടല്ല. ഇതെവിടെ നിന്ന് കിട്ടി? ഇന്റർനെറ്റിൽ നിന്നോ? അതൊ ഇതര മതസ്ഥരുടെ പുസ്തകങ്ങളിൽ നിന്നോ? ഖുർആനിൽ നിന്നും ഹദീസിൽ നിന്നും തെളിവ് കിട്ടാതെ ഇതര മതസ്ഥരുടെ പുസ്തകങ്ങളിലേക്കോ, ഇന്റർനെറ്റിലേക്കൊ തെളിവിന് തപ്പി നോക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയുട്ടുണ്ടെങ്കിൽ വളരെ ദയനീയ അവസ്ഥ തന്നെ.
വെല്ലുവിളിയെ കുറിച്ച് ഇപ്പോഴും പൂർണ മൗനം
കണക്കുകാരൻ ഒരു യൂട്യൂബ് ലിങ്ക് അയച്ചു തന്നു.
എന്റെ മറുപടി:
നമുക്ക് ഇവിടെ നിർത്താം.
നിങ്ങൾ ഇപ്പൊൾ ലിങ്കുകൾ അയക്കുന്നുതിലേക്ക് ചുരുങ്ങിയിരിക്കുന്നു. ഈ ലിങ്കുകളിലൊന്നും നിങ്ങളുടെ കലണ്ടറിലെ പിഴവുകളെ വ്യക്തമാക്കുന്നില്ല.
നിങ്ങളുടെ കലണ്ടറിലെ പിഴവുകളെ കുഴിച്ച് വർഷങ്ങളായി, വെല്ലുവിളിയെ കുറിച്ച് ദിവസങ്ങളായി നിങ്ങൾ പൂർണ മൗനമാണ്.
നിങ്ങളുടെ എല്ലാ ചോദ്യങ്ങൾക്കും ഖുർആനിനും സുന്നത്തിനും ശാസ്ത്രത്തിനും അടിസ്ഥാനത്തിൽ ഉത്തരം നൽകി
الحمد لله
നിങ്ങളുടെ കലണ്ടർ ഖുർആനിനും സുന്നത്തിനും ശാസ്ത്രത്തിനും എതിരാണെന്ന് തെളിയിച്ചു.
الحمد لله
മഗ്രിബിന് ഹിലാൽ കാണുന്നതാണ് ഖുർആനിനും സുന്നത്തിനും ശാസ്ത്രത്തിനും ഒപ്പം നിൽക്കുന്നത് എന്നും , കുറൈബിന്റെ ഹദീസ് ശാസ്ത്ര വിരുദ്ധമല്ല എന്നും
തെളിയിച്ചു.
അത് കൊണ്ട് ഖുർആനിലേക്കും സുന്നത്തിലേക്കും വരിക. അല്ലാഹു പ്രപഞ്ചത്തെ സൃഷ്ടിച്ചതെങ്ങിനെയാണോ ആ സത്യം അംഗീകരിക്കുക.
അല്ലെങ്കിൽ പരലോകത്ത് നഷ്ടമാകാം.
ഇനി നമുക്ക് നിർത്താം,
കാരണം അല്ലാഹു പറഞ്ഞു:
فَذَكِّرْ إِن نَّفَعَتِ ٱلذِّكْرَىٰ
" ആകയാല്‍, നീ ഉപദേശിച്ചുകൊള്ളുക, ഉപദേശം ഫലപ്പെടുന്നുവെങ്കിൽ ".
(87:12)
തഫ്സീർ അമാനി:
" ഉപദേശം ഫലപ്പെട്ടേക്കുമെന്നു തോന്നുന്നിടത്ത് ഉപദേശം നല്‍കണമെന്നും,
ഫലപ്പെടുന്നതല്ലെന്ന് കാണുന്നിടത്ത് അതു വേണ്ടതില്ലെന്നും അല്ലാഹു ചൂണ്ടിക്കാട്ടുന്നു.
മത്സരബുദ്ധിയും, ദുര്‍വാശിയും ഉള്ളവരെയും, എന്തു തന്നെ കേട്ടാലും തങ്ങള്‍ സ്വീകരിച്ചു വരുന്നതിന് വ്യത്യസ്തമായ മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കുവാന്‍ തയ്യാറില്ലാത്തവരെയും ഉപദേശിച്ചിട്ട് കാര്യമില്ലല്ലോ.
ഇബ്നു കഥീര്‍ (رحمه الله) ഉണര്‍ത്തിയതു പോലെ ജനങ്ങള്‍ക്ക് ഉപദേശം നല്കുന്ന ആളുകള്‍ അറിഞ്ഞിരിക്കേണ്ടുന്ന ഒരു മര്യാദയാണിത്. അതെ, ആശക്കു വഴികാണുന്നിടത്ത് ഉപദേശം ചെയ്യുക, അല്ലാത്തിടത്ത് അതിനു മുതിരാതിരിക്കുക ".
അത് കൊണ്ട് ഞാൻ ഈ ആയത്ത് അനുസരിക്കുന്നു. അല്ലാഹുവിനെ അനുസരിക്കൽ നിർബന്ധമാണ്.
ഇനി ദയവു ചെയ്ത് മെസ്സേജുകൾ അയക്കരുത്. ഞാൻ മറുപടി പറയുന്നതല്ല.
കണക്കുകാരൻ ചോദിച്ച ചോദ്യം തന്നെ ചോദിച്ച്,എനിക്ക് വീണ്ടും മെസ്സേജ് അയച്ചു, ഞാൻ ആദ്യമേ മറുപടി പറഞ്ഞു കഴിഞ്ഞത് . സ്വാഭാവികമായും ഞാൻ മറുപടി പറഞ്ഞില്ല.
അവസാനിച്ചു.
ഡോ : കെ. മുഹമ്മദ് സാജിദ്.
Comments
Post a Comment