അൽ ജമാഅത്ത് സംഘടനയോ?

അൽ ജമാഅത്ത് സംഘടനയോ?

പ്രമാണങ്ങൾ പരിശോധിക്കുമ്പോൾ നമുക്ക് രണ്ട് തരം ജമാഅത്ത് കാണാം. ആദ്യത്തേത് ജമാഅത്ത് എന്ന പദത്തിന്റെ പൊതുവായ അർത്ഥമാണ്, അത് അല്ലാഹുവിന്റെ ദൂതൻ 

صلى الله عليه وسلم 

പറഞ്ഞതായി ഇബ്നു അബ്ബാസ് 

رضي الله عنهما 

യുടെ റിപ്പോർട്ടിലെ പോലെ ഭരണാധികാരിയുടെ കീഴിലുള്ള മുസ്ലീങ്ങളെ കുറിച്ചാണ്:

وعن ابن عباس رضي الله عنهما قال: قال رسول الله صلى الله عليه وسلم: من رأى من أميره شيئاً يكرهه فليصبر؛ فإنه من فارق الجماعة شبراً فمات فميتته جاهلية

"  ആരെങ്കിലും തന്റെ ഭരണാധികാരിയിൽ നിന്ന് വെറുക്കുന്ന വല്ലതും കണ്ടാൽ  അവൻ ക്ഷമിക്കട്ടെ, കാരണം ആരെങ്കിലും ജമാഅത്തിൽ നിന്ന് ഒരു ചാൺ പിളർന്നാൽ , അവൻ ജാഹിലിയ്യാ മരണമായിരിക്കും മരിക്കുക "

(ബുഖാരി, മുസ്ലിം).

അർത്ഥം: ജാഹിലിയ്യയിലെ ജനങ്ങളോട് സാദൃശ്യമുള്ള, അരാജകത്വത്തിലും അനൈക്യത്തിലും ഒരു ഭരണാധികാരിയില്ലാതെയും അദ്ദേഹം മരിക്കുന്നു.

മുകളിലത്തെ ഹദീസിൽ പറഞ്ഞ അൽ ജമാഅത്ത് എന്ന പദത്തിന്റെ അർത്ഥം പുത്തൻ വാദികളായ ആധുനിക ബിദ്ഈ സംഘടനകൾ, സംഘടന എന്ന അർത്ഥം കൊടുത്ത് സംഘടനയിൽ ചേരാൻ നിർബന്ധിക്കുന്നു, കാരണം അപ്പോൾ ഹദീസിന്റെ ആശയം വരിക സംഘടനയിൽ നിന്ന്  ഒരു ചാൺ വ്യതിചലിച്ചാൽ , അവൻ ജാഹിലിയ്യാ മരണമായിരിക്കും മരിക്കുക എന്നാണല്ലോ. എന്നാൽ അൽ ജമാഅത്തിന്റെ അർഥം സംഘടനയാണെന്ന് പൂർവ്വികരൊ ആധുനികരൊ ആയ അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ ഒരു പണ്ടിതനും പറഞ്ഞിട്ടില്ല. അത് കൊണ്ട് ഇത് ഒരു പുത്തൻ വാദമാണ്. മാത്രമല്ല മുകളിലത്തെ ഹദീസ് ഭരണാധികാരിയുമായി ബന്ധപ്പെട്ടതാണ്.

ഇബ്നു ഉമർ رضي الله عنه വിൽ നിന്ന് , നബി صلى الله عليه وسلم പറഞ്ഞു :


عَلَيْكُمْ بِالْجَمَاعَةِ وَإِيَّاكُمْ وَالْفُرْقَةَ فَإِنَّ الشَّيْطَانَ مَعَ الْوَاحِدِ وَهُوَ مِنَ الاِثْنَيْنِ أَبْعَدُ مَنْ أَرَادَ بُحْبُوحَةَ الْجَنَّةِ فَلْيَلْزَمِ الْجَمَاعَةَ


" ജമാഅത്തിനെ മുറുകെ പിടിക്കുക, പിളർപ്പ് സൂക്ഷിക്കുക, കാരണം ഷൈത്താൻ ഒറ്റപ്പെട്ട വ്യക്തിയുടെ കൂടെ ആയിരിക്കും, രണ്ട് പേരിൽ നിന്ന് അവൻ അകലെയാണ്. സ്വർഗത്തിന്റെ മധ്യം നേടാനാഗ്രഹിക്കുന്നവൻ ജമാഅത്തിനോട് ചേർന്ന് നിൽക്കട്ടെ.

(തിർമിദി).

ഇവിടെ സ്വർഗം ലഭിക്കണമെങ്കിൽ സംഘടനയിൽ ചേരണം എന്ന് വാദിക്കും.

ഈ ഹദീസിലും സംഘടന എന്ന അർത്ഥമില്ല,  ജമാഅത്ത് എന്നാൽ ഭരണാധികാരിയുടെ കീഴിലുള്ള മുസ്ലീങ്ങളെ കുറിച്ചാണ് എന്ന് തന്നെയാണ് അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ പണ്ടിതന്മാർ വ്യക്തമാക്കിയത്. കാരണം ജമാഅത്തിൽ നിന്നുള്ള പിളർപ്പ് കൊണ്ട് ഉദ്ദേശിക്കുന്നത് ഭരണാധികാരിയിൽ നിന്നുള്ള പിളർപ്പാണ്.

രണ്ടാമതായി, കൂടുതൽ വ്യക്തമായി പറഞ്ഞാൽ, ജമാഅത്ത് എന്ന പദം അഹ്ലുൽഹഖിനെ (സത്യത്തിന്റെ ആളുകളെ) സൂചിപ്പിക്കുന്നു. നബി 

صلى الله عليه وسلم 

പറഞ്ഞു: "എന്റെ ഉമ്മത്ത് 73 വിഭാഗങ്ങളായി പിളരും, ഒന്നൊഴികെ എല്ലാവരും നരകത്തിലായിരിക്കും, അതാണ് ജമാഅത്ത്." ഒരു വിവരണത്തിൽ, അദ്ദേഹത്തോട് 

صلى الله عليه وسلم 

ചോദിച്ചു: "അല്ലാഹുവിൻറെ ദൂതരേ, അത് [രക്ഷപ്പെട്ട, ഭിന്നിക്കാത്ത ജമാഅത്ത്]  ഏതാണ്?" അദ്ദേഹം صلى الله عليه وسلم പറഞ്ഞു: " ഞാനും എന്‍റെ സഹാബികളും സ്വീകരിച്ച 
മാര്‍ഗ്ഗം സ്വീകരിക്കുന്നവരാണ് അവർ".

(തിർമിദി നമ്പർ 2641; അസ്സുന്നയിൽ ഇബ്നു നാസർ അൽ മർവാസി, നമ്പർ. 59; അൽ-ഹക്കീം, അൽ-മുസ്തദ്രാക്കിൽ, 1/218; അഷ്-ശരീഅത്തിലെ അൽ-അജുറി, നമ്പർ. 23; അൽ-ലാലികായി ശർഹ് ഉസൂൽ അൽ-ഇതിഖാദിൽ, നമ്പർ. 147; അൽ-ഇബാനയിലെ ഇബ്നു ബത്ത, നമ്പർ. 196 മറ്റുള്ളവരും).

അല്ലാഹു പറഞ്ഞു:

يَوْمَ تَبْيَضُّ وُجُوهٌ وَتَسْوَدُّ وُجُوهٌ

" ചില മുഖങ്ങള്‍ വെളുക്കുകയും, ചില മുഖങ്ങള്‍ കറുക്കുകയും ചെയ്യുന്ന ദിവസം ".

وقوله تعالى : ( يوم تبيض وجوه وتسود وجوه ) يعني : يوم القيامة ، حين تبيض وجوه أهل السنة والجماعة ، وتسود وجوه أهل البدعة والفرقة ، قاله ابن عباس ، رضي الله عنهما .

അല്ലാഹു പറഞ്ഞു: (ചില മുഖങ്ങൾ വെളുക്കുകയും ചില മുഖങ്ങൾ കറുക്കുകയും ചെയ്യുന്ന ദിവസം) അർത്ഥമാക്കുന്നത്: ഉയിർത്തെഴുന്നേൽപിന്റെ ദിവസം. ഇബ്‌നു അബ്ബാസ് رضي الله عنهما പറഞ്ഞു , അഹ്ലുസ്സുന്ന വൽ ജമാഅത്തിന്റെ  മുഖങ്ങൾ വെളുത്തതും, അഹ്ലുൽ ബിദ്അത്തിന്റെ മുഖങ്ങൾ കറുത്തതുമായിരിക്കും.

(തഫ്സീർ ഇബ്നു കസീർ 3:106).

അഹ്ലു സുന്നത്ത് എന്ന് പറഞ്ഞാൽ നബി صلى الله عليه وسلم യുടെ സുന്നത്ത് പിൻപറ്റുന്നവർ,  ജമാഅത്ത് എന്ന് പറഞ്ഞാൽ സഹാബത്ത്. അപ്പോൾ അഹ്ലുസ്സുന്ന വൽ ജമാഅത്ത് എന്ന് പറഞ്ഞാൽ നബി صلى الله عليه وسلم യേയും സഹാബത്തിനേയും പിൻപറ്റുന്നവർ.

സാന്ദർഭികമായി പറയട്ടെ, അഹ്ലുസ്സുന്ന വൽ ജമാഅത്ത് എന്ന പദങ്ങൾ ഇബ്‌നു അബ്ബാസ് رضي الله عنهما യുടെ നാവിൽ നിന്നും വന്നതാണ്. അത് കൊണ്ട് അവ പുത്തൻ പദങ്ങൾ അല്ല.

പ്രധാനമായി, എണ്ണത്തിന് പ്രാധാന്യമില്ല , പകരം നാം  സത്യത്തിന്റെ ആളുകളുടെ കൂടെ ആയിരിക്കണം, അവർ ഏത് സമയത്തും , സ്ഥലത്തും, എണ്ണത്തിൽ കുറവാണെങ്കിലും.

അബ്ദുല്ലാഹ് ഇബ്നു മസ്ഊദ് رضي الله عنه ഇത് തെളിയിക്കുന്നു : "ഭൂരിപക്ഷം ആളുകളും ജമാഅത്ത് ഉപേക്ഷിക്കുന്നു. നിങ്ങൾ തനിച്ചാണെങ്കിലും, അല്ലാഹുവിന്റെ അനുസരണത്തോട് യോജിക്കുന്നതെന്തും ജമാഅത്ത് തന്നെയാണ്.”

(അൽ-ലാലികായി, ശർഹ് ഉസുൽ ഇതിഖാദ് അഹ്ലിസ്-സുന്ന, 1/121, നമ്പർ. 160).

നുഅയിം ഇബ്നു ഹമ്മാദ് (മരണം 239 ഹിജ്റ) ഈ വിവരണത്തെക്കുറിച്ച് പറഞ്ഞു, “അർത്ഥം: ആളുകൾ കുഴപ്പത്തിലാകുമ്പോൾ,   കുഴപ്പത്തിന്
മുമ്പുള്ളതുപോലെ ജമാഅത്തിനെ പിന്തുടരാൻ നിങ്ങൾ ബാധ്യസ്ഥരാണ്.
നിങ്ങൾ തനിച്ചാണെങ്കിലും, ആ സാഹചര്യത്തിൽ നിങ്ങൾ ജമാഅത്താണ്.”

(താരിഖ് ദിമാഷ്ഖിൽ ഇബ്നു അസാകിർ, 46/408-409).

ജമാഅത്ത് ബഹുവചനമാണ്. അപ്പോൾ തനിച്ചായാലും (ഒറ്റയ്ക്ക് ഒരാൾ) ജമാഅത്ത് ആകുന്നതെങ്ങനെ? തനിച്ചായാലും നീ സത്യത്തിന്റെ  കൂടെ ആണെങ്കിൽ , അഥവ നീ അഹ്ലുസ്സുന്ന വൽ ജമാഅത്തിന്റെ കൂടെ ആണ്.

ഇസ്ഹാഖ് ഇബ്നു റാഹവൈ പറഞ്ഞു:

( ഇമാം ബുഖാരിയുടെ ഉസ്താദ്رحمهما الله)


قال إسحاق بن راهوية رحمه الله: ” لو سألت الجهال عن السواد الأعظم لقالوا جماعة الناس، ولا يعلمون أن الجماعة عالم متمسك بأثر النبي صلى الله عليه وسلم وطريقه فمن كان معه وتبعه فهو الجماعة ومن خالفه فيه ترك الجماعة. “ 

" വിവരദോഷികളോട് (മുസ്ലിം കളുടെ) പ്രധാന സംഘം ആരാണെന്ന് നീ ചോദിച്ചാൽ അവർ തീർച്ചയായും പറയും "അത് ജനങ്ങളുടെ സംഘം ആണെന്ന്."

അവർക്ക് അറിയില്ല അൽ ജമാഅത്ത് എന്ന് പറഞ്ഞാൽ അത് നബി
صلى الله عليه وسلم

യുടെ ആസാറും ത്വരീഖയും (വാക്ക്/പ്രവൃത്തി/രീതി/ പാത) പിൻപറ്റുന്ന ഒരു പണ്ഡിതനും, അദ്ദേഹത്തിന്റെ കൂടെ നിൽക്കുകയും പിൻപറ്റുകയും ചെയ്യുന്നവരാണ് അൽ ജമാഅത്ത് . ആരൊക്കെ അദ്ദേഹവുമായി അതിൽ ഭിന്നിച്ചുവൊ അവർ ആ ജമാഅത്ത് ഉപേക്ഷിച്ചു."

(അബു നുൈഅം - ഹിൽയതുൽ ഔലിയ 9:238,239).

അതിനാൽ, അൽ ജമാഅത്ത് എന്നാൽ, സുന്നത്തിൽ നിന്ന് വ്യതിചലിക്കാതെ, ബിദ്അത്തുകൾ, ആധുനിക ആശയങ്ങൾ, കക്ഷിരാഷ്ട്രീയം, വിഭാഗീയത എന്നിവയിലൂടെ മതത്തെ വളച്ചൊടിക്കാതെയും പുനർനിർമ്മിക്കാതെയും, നബി صلى الله عليه وسلم യേയും സ്വഹാബാക്കളെയും رضي الله عنهم കൃത്യമായി പിന്തുടരുന്നവരാണ്. അൽ ജമാഅത്ത് എന്നാൽ ആധുനിക ബിദ്ഈ സംഘടനകളല്ല.

പരിഭാഷപ്പെടുത്തിയത്:
ഡോ:കെ.മുഹമ്മദ് സാജിദ്.


Comments

Popular posts from this blog

തബ്ലീഗ് ജമാഅത്ത് ഭാഗം നാല്, സ്ഥാപക നേതാവ് മുഹമ്മദ് ഇല്യാസിന്റെ പിഴവുകൾ.

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

തബ്ലീഗ് ജമാഅത്ത് ഭാഗം ഒന്ന്.