നബി صلى الله عليه وسلم യുടെ ജന്മ ദിനത്തിലെ സുന്നത്ത് എന്താണ്?

നബി صلى الله عليه وسلم യുടെ ജന്മ ദിനത്തിലെ സുന്നത്ത് എന്താണ്?

"നബി صلى الله عليه وسلم എന്തു കൊണ്ട് തിങ്കളാഴ്‌ച നോമ്പെടുക്കാറുണ്ടായിരുന്നു, എന്ന്  ചോദിക്കപ്പെട്ടപ്പോൾ അദ്ദേഹം صلى الله عليه وسلم പറഞ്ഞു:


وَسُئِلَ عَنْ صَوْمِ يَوْمِ الاِثْنَيْنِ قَالَ ‏"‏ ذَاكَ يَوْمٌ وُلِدْتُ فِيهِ وَيَوْمٌ بُعِثْتُ أَوْ أُنْزِلَ عَلَىَّ فِيهِ ‏"‏



 "ആ ദിവസത്തിൽ ഞാൻ ജനിച്ചു , ആ ദിവസത്തിൽ എനിക്ക് വഹ്യ ഇറക്കപ്പെട്ടു. "

(സഹീഹുൽ മുസ്ലിം).

അപ്പോൾ നബി صلى الله عليه وسلم യുടെ ജന്മ ദിവസം, തിങ്കളാഴ്ച, അദ്ദേഹം صلى الله عليه وسلم നോമ്പ് നോക്കുകയാണ് ചെയ്തത്. എല്ലാ തിങ്കളാഴ്ചയും. അത് കൊണ്ടാണ് തിങ്കളാഴ്ച മുസ്‌ലിംകൾക്ക് നോമ്പ് സുന്നത്തായത് . അത് കൊണ്ട് നബി صلى الله عليه وسلم ക്കും, സഹാബികൾക്കും رضي الله عنهم , മുഴുവൻ അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്തിനും, സുന്നത്തിനേ പിൻപറ്റുന്നവർക്കെല്ലാം, നബി صلى الله عليه وسلم യുടെ ജന്മ ദിവസം ഒരു ആഘോഷ ദിവസമായിരിന്നില്ല , മറിച്ച് നോമ്പ് എടുക്കുന്ന ദിവസമാണ്. 


നബി صلى الله عليه وسلم യെ സ്നേഹിക്കുന്നവർ നോമ്പ് നോക്കുകയാണ് വേണ്ടത്, ഫജ്റ് മുതൽ മഗ്‌രിബ് വരെ ഭക്ഷണവും പാനീയവും ഒഴിവാക്കുകയാണ് വേണ്ടത്, അല്ലാതെ ബിരിയാണിയും, പായസവും കഴിച്ച് ആഘോഷിക്കുന്നത്, വൈരുദ്ധ്യവും സുന്നത്തിന് എതിരെ പ്രവർത്തിക്കലുമാണ്.

نعوذ الله

അല്ലാഹു പറഞ്ഞു:


قُلْ إِن كُنتُمْ تُحِبُّونَ ٱللَّهَ فَٱتَّبِعُونِى يُحْبِبْكُمُ ٱللَّهُ وَيَغْفِرْ لَكُمْ ذُنُوبَكُمْ ۗ وَٱللَّهُ غَفُورٌ رَّحِيمٌ 


" നീ പറയുക: നിങ്ങള്‍ അല്ലാഹുവിനെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍, നിങ്ങള്‍ എന്നെ പിന്‍പറ്റുവിന്‍; (എന്നാല്‍) അല്ലാഹു നിങ്ങളെ സ്‌നേഹിക്കുകയും, നിങ്ങള്‍ക്ക് നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരുകയും ചെയ്യും. അല്ലാഹു വളരെ പൊറുക്കുന്നവനും, കരുണാനിധിയുമാകുന്നു ".

(3:31).

അപ്പോൾ അല്ലാഹുവിനെ ഒരു മുസ്ലിം സ്നേഹിക്കുന്നുണ്ട് എന്നതിനുള്ള അളവ് കോൽ റസൂലിനെ صلى الله عليه وسلم പിൻപറ്റുക എന്നതാണ്. റസൂലിനോട് صلى الله عليه وسلم സ്നേഹമുള്ളവർ മാത്രമേ റസൂലിനെ صلى الله عليه وسلم പിൻപറ്റുകയുള്ളു. അപ്പോൾ ഈ വിഷയത്തിൽ റസൂലിനെ صلى الله عليه وسلم പിൻപറ്റുന്നവർ, സ്നേഹിക്കുന്നവർ തിങ്കളാഴ്ച ദിവസങ്ങളിൽ നോമ്പ് നോക്കുകയാണ് വേണ്ടത് അല്ലാതെ തെളിവില്ലാത്ത റബീഉൽ അവ്വൽ മാസം മുഴുവനും, 12 ന് പ്രത്യേകിച്ചും ആഘോഷിക്കലല്ല.  പുണ്യം ലഭിക്കാനുള്ള ആരാധന കർമ്മങ്ങൾക്ക് പ്രമാണങ്ങളിൽ തെളിവ് വേണം. 


ഇബ്നു കസീർ رحمه الله  

53: 39 ന്റെ തഫ്സീറിൽ പറഞ്ഞു:


" وباب القربات يقتصر فيه على النصوص "


" (അല്ലാഹുവിലേക്ക്) അടുക്കാനുള്ളത് (ആരാധന കർമ്മങ്ങൾ വഴി) പ്രമാണങ്ങളിൽ പരിമിതമാകുന്നു ".


പുണ്യം ലഭിക്കാനുള്ള ആരാധന കർമ്മങ്ങൾ എങ്ങനെ ചെയ്യണം, എപ്പോൾ ചെയ്യണം , എത്ര അളവിൽ ചെയ്യണം എന്ന് പഠിപ്പിച്ചു തരേണ്ടത് അല്ലാഹുവും , റസൂൽ صلى الله عليه وسلم യുമാണ്. അത് കൊണ്ട് അതിന് പ്രമാണങ്ങളിൽ തെളിവ് വേണം.

ഈദുൽ ഫിത്വർ ശവ്വാൽ ഒന്നിനാണെന്നും, ഈദുൽ അള്ഹ ദുൽ ഹജ്ജ് പത്തിനാണെന്നും വ്യക്തമായ തെളിവുള്ളത് കൊണ്ടാണ് മുസ്‌ലിംകൾ ആ ദിവസങ്ങളിൽ ആഘോഷിക്കുന്നത്. എന്നാൽ റബീഉൽ അവ്വൽ 12 നാണ് നബി صلى الله عليه وسلم ജനിച്ചത് എന്നതിന് വ്യക്തമായ രേഖയില്ല. ചില പണ്ഡിതന്മാരുടെ അഭിപ്രായം മാത്രമാണ്. മറ്റ് തിയ്യതികളിലാണെന്നും, റമദാൻ മാസത്തിലാണെന്നും, അങ്ങനെ പല അഭിപ്രായങ്ങളുമുണ്ട്. പക്ഷെ തിങ്കളാഴ്ച ദിവസമാണ് എന്നതിനെ കുറിച്ച് വ്യക്തമായ തെളിവുണ്ട്. മുകളിൽ കണ്ടല്ലോ. അന്ന് നബി صلى الله عليه وسلم നോമ്പാണ് എടുത്തത്.


ചിലർ പറയുന്ന വൈരുദ്ധ്യം നബി صلى الله عليه وسلم ജന്മ ദിനം നോമ്പ് നോറ്റ് ആഘോഷിച്ചു എന്ന്. നോമ്പ് ആഘോഷമല്ല. നോമ്പിന് ഭക്ഷണപാനീയങ്ങൾ ഒഴിവാക്കുന്നു. ആഘോഷ ദിവസം ഭക്ഷണപാനീയങ്ങൾ കഴിക്കുന്നു. രണ്ടും സമമല്ല.


ചില ഇനങ്ങൾക്ക് നബി صلى الله عليه وسلم സകാത്ത് ഉപേക്ഷിച്ചതിനെ കുറിച്ച് ചർച്ച ചെയ്യുന്നിടത്ത് ഇമാം ശാഫി رحمه الله പറഞ്ഞു:



فلما لم يأخذ منه رسول الله ولا أحد بعده زكاة تركناه اتباعا بتركه


" റസൂൽ صلى الله عليه وسلم സകാത്ത് ഉപേക്ഷിച്ചപ്പോൾ, അദ്ദേഹത്തിന് ശേഷം സഹാബികളെല്ലാവരും ഉപേക്ഷിച്ചു, അത് കൊണ്ട് ഞങ്ങളും അദ്ദേഹത്തെ പിൻപറ്റി അത് ഉപേക്ഷിച്ചു ".


(അർ റിസാല).



ഇമാം ഇബ്നു ഹജറുൽ അസ്ഖലാനി പറഞ്ഞു:


 نتبع السنة فعلا او تركا


" ഞങ്ങൾ പ്രവ്രിത്തിച്ചു കൊണ്ടും ( നബി صلى الله عليه وسلم പ്രവ്രിത്തിച്ചാൽ ) , ഉപേക്ഷിച്ചു കൊണ്ടും ( നബി صلى الله عليه وسلم ഉപേക്ഷിച്ചാൽ ) , സുന്നത്തിനെ പിൻപറ്റുന്നു ".



(فتح الباري شرح صحيح البخاري  كتاب الحج  باب من لم يستلم إلا الركنين).


നബി صلى الله عليه وسلم യുടെ സുന്നത്ത് നോമ്പ് നോൽക്കലായത് കൊണ്ട് നാമും നോമ്പ് നോക്കുക, ആഘോഷം ഉപേക്ഷിച്ചത് കൊണ്ട് നാമും ഉപേക്ഷിക്കുക. നബി صلى الله عليه وسلم ഉപേക്ഷിച്ചത് ശേഷം വന്നവർ പ്രവ്രത്തിക്കുന്നത് മതത്തിൽ പുതുതായി ഉണ്ടാക്കലാണ്. അത് ബിദ്അത്താണ്


ദീനിൽ പുതുതായി ഉണ്ടാക്കുന്ന വ്യക്തിയെ കുറിച്ച് ഉമ്മുൽ മുഅ്മിനീൻ

ആയിഷ رضي الله عنها

ഉദ്ധരിക്കുന്ന ഒരു ഹദീസിൽ നബി صلى الله عليه وسلم ഇപ്രകാരം  പറഞ്ഞതായി കാണാം:


عن أم المؤمنين عائشة رضي الله عنها قالت : قال رسول الله صلى الله عليه وسلم :  من أحدث في أمرنا هذا ما ليس منه فهو رد ( رواه البخاري ومسلم)


"നമ്മുടെ ഈ കാര്യത്തിൽ (ദീനിൽ) അതിലില്ലാത്തത് ആരെങ്കിലും പുതുതായി ഉണ്ടാക്കിയാൽ അത് തള്ളപ്പെടും".

(സഹീഹ് ബുഖാരി , മുസ്ലിം).


ഇത്തരം പുതുതായി ഉണ്ടാക്കിയ കർമങ്ങൾ പ്രവർത്തിക്കുന്നവരെ കുറിച്ച് നബി 

صلى الله عليه وسلم


പറഞ്ഞു:


من عمل عملاً ليس عليه أمرنا فهو رد 

(مسلم)


"നമ്മുടെ കൽപന ഇല്ലാതെ

ആർ ഒരു പ്രവൃത്തി ചെയ്തോ അത് തള്ളപ്പെടും" .

(സഹീഹ് മുസ്ലിം). 

എല്ലാ ബിദ്അത്തുകളും നരകത്തിലാണ് എന്ന് നബി صلى الله عليه وسلم പഠിപ്പിച്ചു.



وَكُلَّ مُحْدَثَةٍ بِدْعَةٌ وَكُلَّ بِدْعَةٍ ضَلاَلَةٌ وَكُلَّ ضَلاَلَةٍ فِي النَّارِ ‏

"പുതുതായി നിർമ്മിച്ച എല്ലാം അനാചാരമാണ് (ബിദ്അത്താണ്), എല്ലാ അനാചാരവും ദുർമാർഗമാണ് , എല്ലാ ദുർമാർഗവും നരകത്തിലാണ് ".

(സുനൻ അന്നസാഈ).

ചിലർ പറയുന്നു, ഇത് ഒരു കർമശാസ്ത്ര, ശാഖപരമായ വിഷയമാണ്, അത് കൊണ്ട് തർക്കിക്കേണ്ട, നബി صلى الله عليه وسلم യുടെ മദ്ഹ് പറയാൻ പൊതുവായ അനുവാദമുണ്ട്, കുറെ പണ്ടിതന്മാർ ആഘോഷിക്കാം, ഭക്ഷണം കഴിക്കാം എന്ന് പറഞ്ഞിട്ടുണ്ട്. അത് കൊണ്ട് ഇത് അഭിപ്രായ വ്യത്യാസമുള്ള വിഷയമാണ് എന്ന്.

ഇത് ഒരു കർമശാസ്ത്ര, ശാഖപരമായ വിഷയമാണെങ്കിൽ ഇത് പഠിപ്പിക്കേണ്ടതും , ചർച്ച ചെയ്യേണ്ടതും ആദ്യമായി മദ്ഹബിലെ മഹാന്മാരായ നാല് ഇമാമുമാരുടെ ഗ്രന്ഥങ്ങളിലാണ്. എന്നാൽ അതിൽ ഇല്ല. അവർ ആഘോഷിക്കൽ സുന്നത്തായി മനസ്സിലാക്കിയിട്ടില്ല. കാരണം പ്രമാണങ്ങളിൽ തെളിവില്ല.

ഇനി അഭിപ്രായവ്യത്യാസം വന്നാൽ, എന്ത് ചെയ്യണം?

അല്ലാഹു പറഞ്ഞു:


يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ أَطِيعُوا۟ ٱللَّهَ وَأَطِيعُوا۟ ٱلرَّسُولَ وَأُو۟لِى ٱلْأَمْرِ مِنكُمْ ۖ فَإِن تَنَـٰزَعْتُمْ فِى شَىْءٍ فَرُدُّوهُ إِلَى ٱللَّهِ وَٱلرَّسُولِ إِن كُنتُمْ تُؤْمِنُونَ بِٱللَّهِ وَٱلْيَوْمِ ٱلْـَٔاخِرِ ۚ ذَٰلِكَ خَيْرٌ وَأَحْسَنُ تَأْوِيلًا 


" ഹേ, വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവിനെ അനുസരിക്കുവിന്‍; റസൂലിനെയും അനുസരിക്കുവിന്‍, നിങ്ങളില്‍ നിന്നുള്ള ഊലുൽ അംറിനെയും. എന്നാല്‍, വല്ല കാര്യത്തിലും നിങ്ങള്‍ പരസ്പരം ഭിന്നിച്ചാൽ, അതിനെ നിങ്ങള്‍ അല്ലാഹുവിലേക്കും, റസൂലിലേക്കും മടക്കിക്കൊള്ളുവിന്‍; നിങ്ങള്‍ അല്ലാഹുവിലും, അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍. അത് ഏറ്റവും ഉത്തമവും, കൂടുതല്‍ നല്ല പര്യവസാനമുള്ളതുമാകുന്നു ".

(4:59).

ഈ ആയത്തിൽ അല്ലാഹുവിനെയും, റസൂലിനെയും صلى الله عليه وسلم അനുസരിക്കാൻ  أَطِيعُوا۟ എന്ന് വെവ്വേറെ പറഞ്ഞു. അപ്പോൾ അനുസരണം ചോദ്യം ചെയ്യാതെ നിരുപാധികമാണ്

سمعنا و أطعمنا

ഞങ്ങൾ കേട്ടു, അനുസരിച്ചു.


എന്നാൽ ഊലുൽ അംറിന്റെ കൂടെ أَطِيعُوا۟ എന്ന് പറഞ്ഞില്ല.ഊലുൽ അംറ് എന്നാൽ പണ്ടിതന്മാരും, ഭരണാധികാരികളുമാണ്. അപ്പോൾ അനുസരണം ഉപാധിയോടെയാണ് എന്ന് പണ്ടിതന്മാർ പറഞ്ഞു. അല്ലാഹുവും റസൂലും صلى الله عليه وسلم പറഞ്ഞതനുസരിച്ചാണെങ്കിൽ, അവരെ അനുസരിക്കുക, അല്ലെങ്കിൽ അനുസരക്കരുത്. 

അത് കൊണ്ടാണ് അല്ലാഹു ശേഷം പറഞ്ഞത്, അഭിപ്രായ വ്യത്യാസം ഉണ്ടായാൽ അല്ലാഹുവിലേക്കും (ഖുർആനിലേക്ക്) റസൂലിലേക്കും (സുന്നത്തിലേക്ക്), മടക്കാൻ . പണ്ഡിതന്മാരിലേക്കല്ല മടക്കാൻ കൽപ്പിച്ചത്.അല്ലാഹുവിലും, അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍. അത് ഏറ്റവും ഉത്തമവും, കൂടുതല്‍ നല്ല പര്യവസാനമുള്ളതുമാകുന്നു എന്ന് ശേഷം അല്ലാഹു പറഞ്ഞു.

പിന്നീട് വന്ന പണ്ടിതന്മാർ ദീനിൽ പുതിയത് പറഞ്ഞ്, പിഴവ് സംഭവിച്ചതിനെ, അഭിപ്രായം വിത്യാസമുള്ള വിഷയമാക്കുന്നത് മറ്റൊരു പിഴവാണ്.


അത് കൊണ്ട് ഈ വിഷയത്തിൽ റസൂലിലേക്ക്, സുന്നത്തിലേക്ക് മടക്കിയാൽ നോമ്പ് അനുഷ്ഠിക്കുക എന്നാണ് കിട്ടുക, ആഘോഷിക്കുക, ഭക്ഷണം കഴിക്കുക എന്നല്ല.


നബി صلى الله عليه وسلم യുടെ മദ്ഹ് പറയാൻ പൊതുവായ അനുവാദമുണ്ടെങ്കിലും, ജന്മ ദിനത്തിന് പ്രത്യേകമായി പറഞ്ഞ സുന്നത്ത്, നോമ്പ് നോക്കുക എന്നതാണ്, ആഘോഷിക്കുക എന്നതല്ല. സുന്നത്തിന് വിരുദ്ധമാണ് ആഘോഷിക്കൽ. 

സുന്നത്തിന് വിരുദ്ധമായി ശേഷം വന്ന പണ്ടിതന്മാർ  , അവർ എത്ര,  ഉയർന്നവരായാലും ധാരാളം പേർ പറഞ്ഞാലും, ഇസ്ലാമിൽ അവർ തെളിവല്ല.

ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക 


إن شاء الله 

http://www.salaf.in/2023/09/blog-post_25.html?m=1

എന്താണ് ബിദ്അത്ത് (ദീനിൽ പുതുതായി ഉണ്ടാക്കൽ അഥവാ പുത്തനാചാരം)?

http://www.salaf.in/2022/10/blog-post_31.html?m=1


നബി صلى الله عليه وسلم ജന്മദിനം ആഘോഷിച്ചെന്നൊ? ഇമാം സുയൂതിയും, ഇബ്‌നു ഹജറുൽ അസ്ഖലാനിയും رحمهما الله ആഘോഷിക്കാം എന്നും പറഞ്ഞല്ലോ?

https://www.salaf.in/2024/08/blog-post_97.html?m=1

പരിഭാഷപ്പെടുത്തിയത്:

ഡോ: കെ:മുഹമ്മദ് സാജിദ്.


Comments

Popular posts from this blog

തബ്ലീഗ് ജമാഅത്ത് ഭാഗം നാല്, സ്ഥാപക നേതാവ് മുഹമ്മദ് ഇല്യാസിന്റെ പിഴവുകൾ.

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

തബ്ലീഗ് ജമാഅത്ത് ഭാഗം ഒന്ന്.