പലസ്തീനിൽ അതിക്രൂരമായ പീഡനങ്ങൾ നടക്കുമ്പോൾ, അവരും മറ്റു മുസ്ലിംകളും എന്ത് ചെയ്യണം?
പലസ്തീനിൽ അതിക്രൂരമായ പീഡനങ്ങൾ നടക്കുമ്പോൾ, അവരും മറ്റു മുസ്ലിംകളും എന്ത് ചെയ്യണം?
ആരും എന്ത് കൊണ്ട് ശബ്ദിക്കുന്നില്ല എന്നുമാണ് ചോദ്യം. അപ്പോൾ എന്താണ് പരിഹാരം?
നിസ്കാരത്തിന്റെ ഒരു ശർത്ത് അറിയാമല്ലോ. ഖിബ്ല ശരിയാവണം. എവിടെയെങ്കിലും തിരിഞ്ഞു നിസ്കരിക്കാമൊ? പാടില്ല. അത് പോലെ യുദ്ധത്തിന് ശർത്തുകൾ ഉണ്ട്. എങ്ങിനെയെങ്കിലും യുദ്ധം ചെയ്യാൻ പാടില്ല.
യുദ്ധത്തിന്റെ ശർത്തുകൾ:
1. പൗരന്മാരുടെ ഇടയിൽ പാടില്ല.
പിഞ്ചുകുഞ്ഞുങ്ങൾ അടക്കം നിരപരാധികൾ വധിക്കപ്പെടും. ഹമാസിന്റെ യുദ്ധം പൗരന്മാരുടെ ഇടയിലാണ്. അത് കൊണ്ട് തന്നെ പിഞ്ചുകുഞ്ഞുങ്ങൾ അടക്കം നിരപരാധികൾ വധിക്കപ്പെടുന്നു, അംഗവൈകല്യം സംഭവിക്കുന്നു. പിഞ്ചു കുഞ്ഞുങ്ങളും സ്ത്രീകളും അടക്കം സ്വന്തം പൗരന്മാരെ കൊലക്ക് കൊടുത്ത്, ഹമാസിന് ബങ്കറിൽ സുരക്ഷ. ഇതാണോ ജിഹാദ്? ഇത് അല്ലാഹുവും പ്രവാചകൻ صلى الله عليه وسلم യും പഠിപ്പിച്ച ജിഹാദ് ഇതല്ല.
2. അധികാരം
നബി صلى الله عليه وسلم ക്ക് സമ്പൂർണ അധികാരം ലഭിച്ചതിന് ശേഷമാണ് യുദ്ധം അനുവദിച്ചത്. അത് കൊണ്ട് തന്നെ അധികാരം ലഭിച്ചതിന് ശേഷമേ യുദ്ധം ചെയ്തിട്ടുള്ളു. അത് കൊണ്ട് നിയമപരമായി ഒരു ഭരണാധികാരി വേണം.
താഴെ ലിങ്കിൽ വായിക്കാം:
https://www.salaf.in/2024/06/blog-post_2.html?m=1
ഹമാസിന് പലസ്തീനിന്റെ സമ്പൂർണ അധികാരം ഇല്ല. ഗസ്സയുടെ സമ്പൂർണ ഭരണവും ഹമാസിനില്ല. അവിടെ ചില ഗവണ്മെന്റ് ഉദ്യോഗസ്ഥർക്ക് ശമ്പളം കൊടുക്കുന്നത് വെസ്റ്റ് ബാങ്കാണ്. ചിലത് സയണിസ്റ്റുകളുടെ നിയന്ത്രണത്തിലുമാണ്. ഗസ്സക്ക് ഉപരോധം നടത്തിയത്, ഹമാസിന് അവിടെ ഭാഗികമായി ഭരണമുള്ളത് കൊണ്ടാണ്.
ഇനി ഗാസയുടെ അധികാരം അവർക്കുണ്ട് എന്നാണ് വാദമെങ്കിൽ, നബി صلى الله عليه وسلم പറഞ്ഞു :
حَدَّثَنَا أَبُو نُعَيْمٍ، حَدَّثَنَا أَبُو الأَشْهَبِ، عَنِ الْحَسَنِ، أَنَّ عُبَيْدَ اللَّهِ بْنَ زِيَادٍ، عَادَ مَعْقِلَ بْنَ يَسَارٍ فِي مَرَضِهِ الَّذِي مَاتَ فِيهِ فَقَالَ لَهُ مَعْقِلٌ إِنِّي مُحَدِّثُكَ حَدِيثًا سَمِعْتُهُ مِنْ رَسُولِ اللَّهِ صلى الله عليه وسلم سَمِعْتُ النَّبِيَّ صلى الله عليه وسلم يَقُولُ " مَا مِنْ عَبْدٍ اسْتَرْعَاهُ اللَّهُ رَعِيَّةً، فَلَمْ يَحُطْهَا بِنَصِيحَةٍ، إِلاَّ لَمْ يَجِدْ رَائِحَةَ الْجَنَّةِ
"അല്ലാഹു ചില ആളുകളെ ഭരിക്കാൻ അധികാരം നൽകിയിട്ടും അവരെ സത്യസന്ധമായി പരിപാലിക്കാത്ത ഒരാൾക്ക് സ്വർഗത്തിന്റെ വാസന പോലും അനുഭവപ്പെടില്ല ."
(സഹീഹ് ബുഖാരി).
3. ഒരുക്കം, സൈനിക ശക്തി.
وَأَعِدُّوا۟ لَهُم مَّا ٱسْتَطَعْتُم مِّن قُوَّةٍ وَمِن رِّبَاطِ ٱلْخَيْلِ تُرْهِبُونَ بِهِۦ
" (സത്യവിശ്വാസികളേ) അവര്‍ക്കു വേണ്ടി നിങ്ങള്‍ക്കു സാധിക്കുന്നത്ര ശക്തിയും കെട്ടിനിറുത്തിയ (പോര്‍) കുതിരകളെയും നിങ്ങള്‍ ഒരുക്കുകയും ചെയ്യുവിൻ ".
(8:90).
ഹമാസ് യുദ്ധത്തിന്റെ ഒരുക്കത്തിലും നിരപരാധികളായ പിഞ്ചുകുഞ്ഞുങ്ങളെ പോലും പരിഗണിച്ചില്ല.
ശത്രുക്കൾക്കെതിരെ സ്വീകരിക്കേണ്ട നിലപാട് , പ്രവാചകൻ صلى الله عليه وسلم മക്കയിൽ അധികാരമില്ലാത്തപ്പോൾ ശത്രുക്കൾക്കെതിരെ സ്വീകരിച്ച നിലപാടാണ് . അതിക്രൂരമായി മർദിക്കപ്പെട്ടിട്ടും അവർക്കെതിരെ തിരിയാതെ ക്ഷമിക്കുകയും നിഷ്ക്രിയരാകാതെ പ്രബോധനം ചെയ്യുകയുമാണ് ചെയ്തത്.
മദീനയിൽ അധികാരം ലഭിച്ചപ്പോൾ മാത്രമാണ് യുദ്ധത്തിന് അനുവാദം ലഭിച്ചത്.
അധികാരമുള്ളപ്പോൾ തന്നെ സൈനിക ശക്തിയില്ലെങ്കിൽ യുദ്ധം ചെയ്യരുത്.
നബി صلى الله عليه وسلم അധികാരത്തിൽ ഉണ്ടായപ്പോൾ നടന്ന മുഅ്ത യുദ്ധം, സൈനിക ശക്തിയിൽ കുറവ് സംഭവിച്ചപ്പോൾ ഖാലിദ് ബിൻ വലീദ് رضي الله عنه പിൻമാറി.
സൈനിക ശക്തിയില്ലാതെ യുദ്ധം ചെയ്താലുള്ള ഭവിഷ്യത്തുകൾക്ക് ഹമാസിൻ്റെ പ്രവ്രിത്തിയിലൂടെ ഇന്ന് ലോകം സാക്ഷികളാണ്. യുദ്ധത്തിന്റെ ശർത്തുകൾ അവർ പാലിച്ചില്ല.
നിസ്കാരത്തിന്റെ ശർത്തുകൾ പൂർത്തിയാകാതെ നിസ്കാരം പാടില്ല, എന്നത് പോലെ,യുദ്ധത്തിന്റെ ശർത്തുകൾ പൂർത്തിയാകാതെ യുദ്ധം ചെയ്യാൻ പാടില്ല. യുദ്ധത്തിന്റെ ശർത്തുകൾ കാലഘട്ടത്തിനനുസരിച്ച് മാറുകയില്ല.
മുകളിൽ കൊടുത്ത ഇസ്ലാമിക ശർത്തുകൾ പൂർത്തിയാകാതെ, ഹമാസ് യുദ്ധം ചെയ്തത് കാരണം, പതിനായിരക്കണക്കിന് നിരപരാധികളായ സ്ത്രീകളും, പുരുഷന്മാരും , കുട്ടികളും, പിഞ്ചുകുഞ്ഞുങ്ങളും വധിക്കപ്പെടുകയും, കുറേ പേർക്ക് കടുത്ത അംഗവൈകല്യം സംഭവിക്കുകയും ചെയ്തു. ഇതിന് നാളെ അല്ലാഹുവിനോട് മറുപടി പറയേണ്ടി വരും.
ആഗോള ക്രിമിനൽ കോടതിയിൽ നെതന്യാഹുവിനൊപ്പം ഹമാസ് നേതാക്കളെയും കുറ്റവാളികളാണെന്ന് പറഞ്ഞിട്ടുണ്ട്.
അത് കൊണ്ട് ഹമാസ് ഇസ്ലാമിക ശർത്തുകൾ ലംഘിച്ചു. ക്രൂരതയാണ് അവർ ചെയ്യുന്നത്. അവർ മുമ്പ് മനുഷ്യ ബോംബുകളായി നിരവധി നിരപരാധികളെ വധിച്ചു. അത് കൊണ്ട് നിരപരാധികളെ വധിച്ചാൽ ഒരു പ്രശ്നവുമില്ല എന്ന മാനസികാവസ്ഥയാണവർക്ക്.
അല്ലാഹു ഉദ്ദേശിക്കുന്നവർക്ക് അല്ലാഹു വിജയം നൽകും, എന്ന് ഖുർആനിൽ നിന്നും സുന്നത്തിൽ നിന്നും വ്യക്തമാണ്. അല്ലാഹു ഫിർഔനും, ഹിറ്റ്ലർക്കും അധികാരം നൽകി. അത് പോലെ ഹമാസിനും വിജയം നൽകാം. അതിനർത്ഥം അത് സത്യത്തിന്റെ വിജയമല്ല. അസത്യവാദികൾക്കും അല്ലാഹു വിജയം നൽകും.
സയണിസ്റ്റുകളും ഹമാസും തമ്മിലുള്ള യുദ്ധം രണ്ട് അസത്യവാദികൾ തമ്മിലുള്ള യുദ്ധമാണ്. അതിൽ ആർക്കും ജയിക്കാം. അത് ഇസ്‌ലാമും ശത്രുക്കളുമായിയുള്ള യുദ്ധമല്ല. കാരണം ഹമാസ് യുദ്ധത്തിൻ്റെ ശർത്തുകൾ ലംഘിച്ചു. അത് കൊണ്ട് ഈ വിഷയത്തിൽ അവർ സത്യത്തിൽ അല്ല.
രാഷ്ട്രങ്ങൾക്ക് ഇറാനുമായി നയതന്ത്ര ബന്ധമുണ്ടാകാം. കുഴപ്പമില്ല. എന്നാൽ ഹമാസിന് ഇറാൻ റാഫദീ ശിയാക്കളുമായി അടുത്ത സാഹോദര്യ ബന്ധവും വിശ്വാസ ബന്ധവും ഉണ്ട് എന്നും, ഇറാൻ സന്ദർശിച്ചാൽ ഖുമൈനിയുടെ വസനിൽ (വിഗ്രഹം) ആദരാഞ്ജലികൾ അർപ്പിക്കുമെന്നും അവരുടെ നേതാക്കൾ തന്നെ വ്യക്തമാക്കിയതാണ്. അല്ലാഹുവിൽ അഭയം.
അത് കൊണ്ട് അല്ലാഹുവിനെയും , റസൂലിനെയും صلى الله عليه وسلم ധിക്കരക്കുന്ന ഹമാസ് വിജയിച്ചാൽ സത്യവിശ്വാസികളെ സംബന്ധിച്ചിടത്തോളം അത് ഒന്നും അല്ല. മുമ്പും അല്ലാഹു അസത്യവാദികൾക്ക് വിജയം നൽകിയ ഒരു അവസ്ഥയ പോലെ മാത്രമേ സത്യവിശ്വാസികൾ അതിനെ കാണുകയുള്ളു.
സയണിസ്റ്റുകൾ പലസ്തീനിൽ മുസ്‌ലിംകളെ വധിച്ചിതിനെക്കാൾ , റാഫിദീ ശീയാക്കൾ സിറിയ, യമൻ, ലെബനൻ, ഇറാഖിലെ ലക്ഷക്കണക്കിന് സുന്നികളായ മുസ്‌ലിംകളെയും അവിടെയുള്ള പലസ്തീൻ അഭയാർത്ഥികളെ അടക്കം വധിച്ചിട്ടുണ്ട്. ഇതിനെ കുറിച്ച് എന്ത് കൊണ്ട് ഹമാസിനെ അനുകൂലിക്കുന്നവർ മൗനം?
അത് കൊണ്ട് ഹമാസും റാഫിദീ ശീയാക്കളുമല്ല പരിഹാരം.
അപ്പോൾ പലസ്തീനിൽ അതിക്രൂരമായ പീഡനങ്ങൾ നടക്കുമ്പോൾ, അവരും മറ്റു മുസ്ലിംകളും എന്ത് ചെയ്യണം?
ആരും എന്ത് കൊണ്ട് ശബ്ദിക്കുന്നില്ല എന്നുമാണ് ചോദ്യം. അപ്പോൾ എന്താണ് പരിഹാരം?
അവർ ചെയ്യേണ്ടത്, പ്രവാചകൻ صلى الله عليه وسلم യും , സഹാബികൾ رضي الله عنهم വും, മക്ക കാലഘട്ടത്തിൽ ചെയ്തതാണ്.
സഹാബികളിലെ സ്ത്രീകൾ അടക്കം നിരവധി സഹാബികൾ رضي الله عنهم വധിക്കപ്പെട്ടു, അതിക്രൂരമായി പല തരത്തിലും പീഡിപ്പിക്കപ്പെട്ടു. സുമയ്യ رضي الله عنها , ആദ്യത്തെ വനിത ശഹീദ് ആണ്.
അവർ അല്ലാഹുവിനെ ഏകനാക്കി ആരാധന കർമ്മങ്ങൾ നിർവഹിക്കുകയും, ക്ഷമയോടെ പ്രബോധനം ചെയ്യുകയുമാണ് ചെയ്തത്. ബിദ്അത്തുകളും, ഹറാമുകളും ചെയ്തില്ല.
സ്വഭാവികമായും തിരിച്ച് എന്തെങ്കിലും ചെയ്യണ്ടെ എന്ന് സഹാബികൾ رضي الله عنهم ചോദിച്ചപ്പോൾ അല്ലാഹു പറഞ്ഞു:
كُفُّوٓا۟ أَيْدِيَكُمْ وَأَقِيمُوا۟ ٱلصَّلَوٰةَ وَءَاتُوا۟ ٱلزَّكَوٰةَ
" നിങ്ങളുടെ കൈകളെ (യുദ്ധത്തില്‍ നിന്നും) നിങ്ങള്‍ തടഞ്ഞു വെക്കുവിന്‍; നിങ്ങള്‍ നിസ്‌കാരം നിലനിറുത്തുകയും, സകാത്ത് കൊടുക്കുകയും ചെയ്യുവിന്‍ ".
(4:77).
അങ്ങനെ അവർ ഈ ആയത്ത് ഇറങ്ങിയപ്പോൾ , അതനുസരിച്ച് പ്രവർത്തിക്കുകയും , അല്ലാഹു അവർക്ക് വിജയം ലഭിക്കാനുള്ള സാഹചര്യം സ്രിഷ്ടിക്കുകയും ചെയ്തു.
അവർ ആയുധം എടുക്കുകയൊ, തിരിച്ച് അക്രമിക്കുകയൊ ചെയ്തില്ല. അല്ലാഹുവിന്റെ കൽപന അവർ അനുസരിച്ചു, അവർക്ക് വിജയം ലഭിക്കുകയും ചെയ്തു.
ഇതിന് ക്ഷമ പ്രധാനമാണ്. ക്ഷമയെ കുറിച്ചുള്ള നിരവധി ആയത്തുകൾ ഖുർആനിൽ ഉണ്ട്.
ഇത് തന്നെയാണ് പലസ്തീനികളും ചെയ്യേണ്ടത്. പലസ്തീനിലും, അമുസ്ലിംകളായ സയണിസ്റ്റുകളാണ് മുസ്‌ലിംകളെ പീഡിപ്പിക്കുന്നത്. ഇത് ശരിയല്ല. ഒരിക്കലും ചെയ്യാൻ പാടില്ല.
മക്ക കാലഘട്ടത്തിന്റെ അതെ തുല്യമായ അവസ്ഥയല്ല പലസ്തീനിലും എന്നത് ശരിയാണ്. അത് കാലഘട്ടം മാറുന്നതനുസരിച്ച് പീഡനങ്ങളുടെ രീതിയും മാറും എന്നത് കൊണ്ടാണ്. അത് സ്വാഭാവികം.
മക്ക കാലഘട്ടം പോലെ മുസ്‌ലിംകൾ പീഡിപ്പിക്കപ്പെട്ടാൽ, പീഡനങ്ങളുടെ രീതി മാറിയാലും, യുദ്ധത്തിന്റെ ശർത്തുകൾ പൂർത്തിയായിട്ടില്ലെങ്കിൽ, അതി ക്രൂരമായി പീഡിപ്പിക്കപ്പെട്ടപ്പോൾ പ്രവാചക മാതൃക എന്തായിരുന്നു എന്ന് മനസ്സിലായല്ലൊ? കാരണം പ്രവാചകൻ صلى الله عليه وسلم യാണ് മാതൃക.
അല്ലാഹു പറഞ്ഞു:
لَّقَدْ كَانَ لَكُمْ فِى رَسُولِ ٱللَّهِ أُسْوَةٌ حَسَنَةٌ لِّمَن كَانَ يَرْجُوا۟ ٱللَّهَ وَٱلْيَوْمَ ٱلْـَٔاخِرَ وَذَكَرَ ٱللَّهَ كَثِيرًا
നിശ്ചയമായും, നിങ്ങള്‍ക്ക് അല്ലാഹുവിന്‍റെ റസൂലില്‍ ഉത്തമമായ മാതൃകയുണ്ട്; അതായതു: അല്ലാഹുവിനെയും, അന്ത്യനാളിനെയും പ്രതീക്ഷിച്ചു (ഭയപ്പെട്ടു) കൊണ്ടിരിക്കുകയും, അല്ലാഹുവിനെ ധാരാളം ഓര്‍മ്മിക്കുകയും ചെയ്യുന്നവർക്ക്. "
(33:21).
മദീനയിൽ ചെന്നപ്പോൾ യുദ്ധത്തിന്റെ ശർത്തുകൾ പൂർത്തിയായപ്പോൾ പ്രവാചകൻ صلى الله عليه وسلم യുദ്ധം ചെയ്തു. യുദ്ധത്തിന്റെ ശർത്തുകൾ പൂർത്തിയായിട്ടില്ലെങ്കിൽ എന്ത് നിലപാടാണ് സ്വീകരിക്കേണ്ടത് എന്ന് അല്ലാഹു പഠിപ്പിച്ചത് മുകളിൽ വ്യക്തമാക്കിയല്ലൊ. യുദ്ധത്തിന്റെ ശർത്തുകൾ കാലഘട്ടത്തിനനുസരിച്ച് മാറുകയില്ല.
അത് കൊണ്ട് പലസ്തീനികളും അധികാരത്തിലില്ലാത്ത മറ്റു മുസ്ലിംകളും മുകളിലെ വചനങ്ങളിൽ പറഞ്ഞത് പോലെ ചെയ്താൽ, അവർക്കും തീർച്ചയായും വിജയിക്കാനുള്ള സാഹചര്യം അല്ലാഹു ചെയ്യും. യാതൊരു സംശയവുമില്ല. അല്ലാഹുവിന്റെ കൽപന അനുസരിച്ചവർക്ക് മാത്രമേ വിജയമുള്ളു.
അധികാരമുള്ളപ്പോൾ തന്നെ ശക്തിയില്ലെങ്കിലുള്ള ഇന്നത്തെ സൗദി അറേബ്യ പോലത്തെ രാജ്യങ്ങൾ എടുക്കുന്ന നിലപാടുകൾ , അവർ സമാധാനപരമായ നയതന്ത്ര മാർഗങ്ങളിലൂടെയാണ് പരിഹാരം തേടുന്നത് . പ്രവാചകൻ صلى الله عليه وسلم യുടെ കാലത്തും സൈനിക ശക്തിയിൽ ബലഹീനതയുണ്ടായപ്പോൾ യുദ്ധം ചെയ്തിരുന്നില്ല.
നാം വെറുതെ വായ കൊണ്ട് ഖുർആനും സുന്നത്തും അനുസരിച്ച് ജീവിക്കണം എന്ന് പറഞ്ഞാൽ പോര. നമ്മുടെ ജീവിതത്തിലെ ഓരോ സാഹചര്യത്തിലും അത് ജീവിതത്തിൽ പൂർണമായും , യഥാർത്ഥത്തിലും കൊണ്ട് വരണം.
സത്യവിശ്വാസികൾക്ക് അല്ലാഹു മതി. ആരും ശബ്ദിക്കേണ്ട ആവശ്യമില്ല. പ്രവാചകൻ صلى الله عليه وسلم ക്കും , സഹാബികൾ رضي الله عنهم വിനും വേണ്ടി ആര് ശബ്ദിച്ചു? അവർ എല്ലാം അല്ലാഹുവിൽ ഭരമേൽപിച്ചു. അങ്ങനെ അവർ വിജയിച്ചു. ഇതാണ് പലസ്തീനികളും, നമ്മളും ചെയ്യേണ്ടത് .
എല്ലാവർക്കും വിജയിക്കാനുള്ള പരിഹാരം إن شاء الله
താഴെ കാണുന്ന ലിങ്കും വായിക്കുക
إن شاء الله
സത്യനിഷേധികൾക്കും അക്രമികൾക്കും മുസ്‌ലിംകളുടെമേൽ ആധിപത്യം സ്ഥാപിക്കാൻ എങ്ങനെ സാധിക്കുന്നു?
https://www.salaf.in/2024/02/blog-post.html?m=1
പരിഭാഷപ്പെടുത്തിയത്:
ഡോ: കെ. മുഹമ്മദ് സാജിദ്.
ഒരു bomb ഖത്തറിൽ വീണപ്പോൾ കണ്ടു, കൃത്യ സമയത്തുള്ള അവരുടെ സമാദാനമെടുകക്കലും വെപ്പ്രളവുമെല്ലാം.
ReplyDeleteനിങ്ങൾ പറഞ്ഞതിന് തെളിവ് നൽകുക. ഞാൻ എഴുതിയ വ്യക്തമായ തെളിവുകൾക്കെല്ലാം പൂർണ മൗനം. ഇത് ഒരു സത്യവിശ്വാസിക്ക് യോജിച്ചതല്ല.
Deleteഇവരൊക്കെ വെപ്പട്ടിയായി ഇനിയും അമേരിക്കയെ വച്ചോണ്ടിരിക്കതേയുള്ളു.
ReplyDeleteവ്യക്തമായ തെളിവുകൾക്കെല്ലാം പൂർണ മൗനം. ഇത് ഒരു സത്യവിശ്വാസിക്ക് യോജിച്ചതല്ല.
Delete