ഇന്നലെ 2026 സെപ്റ്റംബർ 15 ഇറാനിയൻ വിമാനത്തിലെ ഭീതിക്കിടയിൽ അലി رضي الله عنه വിനോട് സഹായം തേടുന്ന ഇറാൻ റാഫിദീ ശിയാ
ഇന്നലെ 2026 സെപ്റ്റംബർ 15 ഇറാനിയൻ വിമാനത്തിലെ ഭീതിക്കിടയിൽ അലി رضي الله عنه വിനോട് സഹായം തേടുന്ന ഇറാൻ റാഫിദീ ശിയാ.
ഇറാനിലെ മഷ്ഹദിൽ നിന്ന് കെർമാൻഷായിലേക്ക് പുറപ്പെട്ട സെപെഹ്‌റാൻ എയർലൈൻസിന്റെ ബോയിംഗ് 737 വിമാനം, ടേക്ക് ഓഫിന് തൊട്ടുപിന്നാലെ ലാൻഡിംഗ് ഗിയറിലെ ഒരു ടയർ പൊട്ടിയതിനെ തുടർന്ന് ഗുരുതരമായ സാങ്കേതിക പ്രശ്നത്തിൽപ്പെട്ടു.
റിപ്പോർട്ടുകൾ പ്രകാരം ഇതുമൂലം ശക്തമായ കുലുക്കമുണ്ടാകുകയും എഞ്ചിനും തകരാറിലാകുകയും ചെയ്തു.
വിമാനം അടിയന്തരമായി മഷ്ഹദ് വിമാനത്താവളത്തിലേക്ക് തിരിച്ചെത്തി ലാൻഡ് ചെയ്തു. ലാൻഡിംഗിനിടെ വിമാനത്തിന്റെ കാബിൻ സീലിംഗിന്റെ ഭാഗങ്ങൾ യാത്രക്കാരുടെ മേൽ പതിക്കുകയും, വിമാനത്തിനുള്ളിൽ വലിയ പരിഭ്രാന്തിയും നിലവിളിയും ഉണ്ടാകുകയും ചെയ്തു.
പുറത്തുവന്ന വീഡിയോയിൽ യാത്രക്കാർ ഭീതിയിൽ നിലവിളിക്കുന്നതും കാബിന്റെ മേൽക്കൂരയുടെ ഭാഗങ്ങൾ താഴേക്ക് പതിക്കുന്നതും വ്യക്തമായി കാണാം.
ഈ സംഭവത്തിന്റെ വീഡിയോ കാണുക:
ഹിക്മ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച വീഡിയോയിൽ, വിമാനത്തിനുള്ളിലെ യാത്രക്കാരുടെ പരിഭ്രാന്തിക്കിടയിൽ ഒരു ഇറാൻ റാഫിദി ശിയാ അലി رضي الله عنه- നെ സഹായത്തിനായി വിളിച്ചപേക്ഷിക്കുന്നതായി കാണാം.
അപകടസമയത്ത് ആരെയാണ് വിളിക്കേണ്ടത്?
ഇറാൻ റാഫിദി ശിയാക്ക പ്രയാസങ്ങളിലും ദുരിതങ്ങളിലും അലി رضي الله عنه-നെ വിളിച്ചപേക്ഷിക്കുന്നതായി ഈ വീഡിയോയിൽ കാണാം.
എന്നാൽ, പൂർവ്വകാലത്തെ മുശ്‌രിക്കുകളുടെ അവസ്ഥ നോക്കൂ.
അവർ കടലിൽ കപ്പലിൽ യാത്ര ചെയ്യുമ്പോൾ അപകടം നേരിട്ടാൽ അല്ലാഹുവിനെ മാത്രം വിളിച്ചപേക്ഷിച്ചിരുന്നു.
അവർക്ക് രക്ഷപ്പെടാൻ കഴിയില്ലെന്ന് മനസ്സിലാക്കിയപ്പോൾ, ദീൻ അല്ലാഹുവിന് മാത്രം നിഷ്കളങ്കമാക്കി അവനോട് പ്രാർത്ഥിച്ചു.
അല്ലാഹു പറയുന്നു:
﴿فَإِذَا رَكِبُوا فِي الْفُلْكِ دَعَوُا اللَّهَ مُخْلِصِينَ لَهُ الدِّينَ فَلَمَّا نَجَّاهُمْ إِلَى الْبَرِّ إِذَا هُمْ يُشْرِكُونَ﴾
“അവർ കപ്പലിൽ കയറുമ്പോൾ, ദീൻ അവനു മാത്രം നിഷ്കളങ്കമാക്കിക്കൊണ്ട് അല്ലാഹുവിനെ വിളിച്ചപേക്ഷിക്കുന്നു. എന്നാൽ അവരെ കരയിലേക്ക് സുരക്ഷിതരായി എത്തിച്ചപ്പോൾ, അപ്പോൾ അവർ ശിർക്ക് ചെയ്യുന്നു.”
[അൽ-അൻകബൂത്: 65]
അതായത്, അപകടവും ഭീതിയും നിറഞ്ഞ സമയത്ത് പൂർവ്വകാലത്തെ മുശ്‌രിക്കുകൾ പോലും അല്ലാഹുവിനെ മാത്രം വിളിച്ചപേക്ഷിച്ചിരുന്നു.
എന്നാൽ ഇന്ന് ചിലർ, അവർക്ക് യാതൊരു സഹായവും ചെയ്യാൻ കഴിയാത്ത അലി رضي الله عنه പോലുള്ളവരെ അപകടവും ഭീതിയും നിറഞ്ഞ സമയത്ത് അദൃശ്യമായി സഹായിക്കണമെന്നാവശ്യപ്പെട്ട് വിളിച്ചപേക്ഷിക്കുന്നു.
അതിനാൽ, അപകടസമയത്ത് അല്ലാഹുവിനെ മാത്രം വിളിച്ചപേക്ഷിക്കുക എന്നതാണ് തൗഹീദ്. അല്ലാഹുവിന് പുറമെ മറ്റൊരാളെ വിളിച്ചപേക്ഷിക്കുന്നത് നരകത്തിൽ സ്ഥിരവാസത്തിന് കാരണമാകുന്ന വൻ പാപമായ ശിർക്കാണ്.
﴿فَلَا تَدْعُوا مَعَ اللَّهِ أَحَدًا﴾
“അല്ലാഹുവോടൊപ്പം ആരെയും വിളിച്ചപേക്ഷിക്കരുത്.”
[അൽ-ജിന്ന്: 18]
അപകടത്തിൽ നിന്ന് രക്ഷപ്പെടുത്താൻ കഴിയുന്നവൻ അല്ലാഹു മാത്രമാണ്.
إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ
“നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുന്നു; നിന്നോട് മാത്രം ഞങ്ങൾ സഹായം തേടുന്നു.”
[അൽ-ഫാതിഹ: 5].
ഡോ: കെ. മുഹമ്മദ് സാജിദ്.

Comments
Post a Comment