മക്കയിലെ വികസനത്തെ വിമർശിക്കുന്നവർ അറിയുക: സ്വഹാബികൾ رضي الله عنهم ഹറം ഇതേ രീതിയിൽ വികസിപ്പിച്ചിരുന്നു.
മക്കയിലെ വികസനത്തെ വിമർശിക്കുന്നവർ അറിയുക: സ്വഹാബികൾ رضي الله عنهم ഹറം ഇതേ രീതിയിൽ വികസിപ്പിച്ചിരുന്നു.
സഹോദരൻ മുതഹ് ബീലിന്റെ, വീഡിയോ താഴെ:
അദ്ദേഹം പറഞ്ഞു :
“ഓൺലൈനിൽ ചില ആളുകളുണ്ട്. അവർ മക്കയിലെ ക്ലോക്ക് ടവറിനെ ആക്രമിക്കാൻ ആളുകളെ ആഹ്വാനം ചെയ്യുകയാണ്.
ഒന്നാമതായി, ക്ലോക്ക് ടവർ ഒരു വഖ്ഫാണ്. അതായത്, രാജാവ് അബ്ദുല്ലയാണ് ക്ലോക്ക് ടവർ നിർമ്മിച്ചത്. തീർഥാടകർ ക്ലോക്ക് ടവറിൽ താമസിക്കുന്നതിനായി നൽകുന്ന മുഴുവൻ പണവും രണ്ട് ഹറമുകളുടെയും പരിപാലനത്തിനായി തന്നെ തിരിച്ചുപോകുന്നു.
അതിനാൽ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തീർഥാടകർക്ക് താമസിക്കാൻ സൗകര്യമൊരുക്കുന്ന ഒരു കെട്ടിടമാണത്.
ആ കെട്ടിടത്തിനായി ചെലവഴിക്കുന്ന പണവും കഅ്ബയുടെയും രണ്ട് ഹറമുകളുടെയും പരിപാലനത്തിനായാണ് തിരിച്ചുപോകുന്നത്.
രണ്ടാമതായി, ‘സൗദി സർക്കാർ വീടുകൾ തകർത്തിട്ട് ആഡംബര ഹോട്ടലുകളും മറ്റും നിർമ്മിക്കുന്നു’ എന്ന് ആളുകൾ നിരന്തരം പറയുമ്പോൾ, ഉമർ ബിൻ അൽ-ഖത്താബും ഉസ്മാൻ ബിൻ അഫ്ഫാനും പോലുള്ള സ്വഹാബികൾ رضي الله عنهم ഇതുതന്നെ ചെയ്തിട്ടുണ്ടെന്ന് നിങ്ങൾക്കറിയാമോ?
അവർ ഹറമിന് ചുറ്റുമുള്ള വീടുകൾ വാങ്ങി. മുസ്‌ലിംകളുടെ എണ്ണം വർധിച്ചപ്പോൾ, അവർ ആ വീടുകൾ പൊളിക്കുകയും മസ്ജിദുൽ ഹറമിന്റെ വിസ്തൃതി വികസിപ്പിക്കുകയും ചെയ്തു.
അതിനാൽ, ആദ്യകാല മുസ്‌ലിംകളായ സ്വഹാബികൾ തന്നെ ഇതുപോലെ ചെയ്തതിന് നമുക്ക് തെളിവുണ്ട്.
അതുകൊണ്ടാണ് നാം വൈകാരികരാകാതിരിക്കുകയും, മക്ക നഗരത്തിന്റെ പരിപാലനത്തിനും വികസനത്തിനുമായി ആളുകൾ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ചുള്ള നമ്മുടെ വികാരങ്ങളും തെറ്റായ ധാരണകളും നമ്മെ സ്വാധീനിക്കാൻ അനുവദിക്കാതിരിക്കുകയും ചെയ്യുന്നത് വളരെ പ്രധാനപ്പെട്ടത്.
അൽഹംദുലില്ലാഹ്, ഇത് ഒരു അനുഗ്രഹമാണ്. സൗദി സർക്കാരിന് അല്ലാഹു പ്രതിഫലം നൽകട്ടെ. അവർ ചെയ്യുന്ന കാര്യങ്ങളിൽ അല്ലാഹു അവർക്ക് ബറകത്ത് നൽകട്ടെ.”
ഡോ: കെ. മുഹമ്മദ് സാജിദ്.

Comments
Post a Comment