'ഡയലോഗ് മീഡിയ’യിലെ “ഓണാഘോഷത്തിൽ മുസ്‌ലിംകൾക്ക് പങ്കെടുക്കാൻ വിലക്കുണ്ടോ?” എന്ന വീഡിയോയിൽ ടി. മുഹമ്മദ് വേളത്തിന്റെ അവകാശവാദമാണ്: “സ്വഹാബികൾ അന്യമതാഘോഷങ്ങളിൽ പങ്കെടുക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്തിരുന്നു.” നമുക്ക് തെളിവുകൾ പരിശോധിക്കാം.
'ഡയലോഗ് മീഡിയ’യിലെ “ഓണാഘോഷത്തിൽ മുസ്‌ലിംകൾക്ക് പങ്കെടുക്കാൻ വിലക്കുണ്ടോ?” എന്ന വീഡിയോയിൽ ടി. മുഹമ്മദ് വേളത്തിന്റെ അവകാശവാദമാണ്:
“സ്വഹാബികൾ അന്യമതാഘോഷങ്ങളിൽ പങ്കെടുക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്തിരുന്നു.”
നമുക്ക് തെളിവുകൾ പരിശോധിക്കാം.
അദ്ദേഹത്തിന്റെ വീഡിയോ താഴെ:
സഹോദരാ, നിങ്ങൾ ഉദ്ധരിക്കുന്ന റിപ്പോർട്ടുകൾ സമ്മാനങ്ങളെക്കുറിച്ചുള്ളതാണ്; സ്വഹാബികൾ അന്യമതാഘോഷങ്ങളിൽ പങ്കെടുത്തിരുന്നു എന്ന് അവ തെളിയിക്കുന്നില്ല.
അലി رضي الله عنه-ന്റെ നൗറൂസ് റിപ്പോർട്ടിൽ അദ്ദേഹത്തിന് ഒരു സമ്മാനം കൊണ്ടുവന്നതായി മാത്രമാണ് പറയുന്നത്. മുഹമ്മദ് ബിൻ സീരീൻ വഴി വന്നതിനാൽ അലി رضي الله عنه വരെ സനദ് തുടർച്ചയായി എത്തുന്നുമില്ല. മാത്രമല്ല, “അദ്ദേഹം സമ്മാനം സ്വീകരിച്ചു” എന്നല്ല റിപ്പോർട്ടിലുള്ളത്. തുടർന്ന് അബൂ ഉസാമ പറയുന്നു: “നൗറൂസ് എന്ന് പറയുന്നത് അദ്ദേഹം വെറുത്തിരുന്നു.”
ആയിശ رضي الله عنهاയുടെ റിപ്പോർട്ടിൽ ഖാബൂസ് ബിൻ അബീ ദിബ്യാൻ വിമർശിക്കപ്പെട്ട റാവിയാണ്; അബൂ ബർസ رضي الله عنهയുടെ റിപ്പോർട്ടിൽ അൽ-ഹസൻ ബിൻ ഹകീമിന്റെ മാതാവ് അജ്ഞാതയാണ്. അതിനാൽ ഈ റിപ്പോർട്ടുകളിലും സനദിന്റെ ഭാഗത്ത് പ്രശ്നങ്ങളുണ്ട്.
ഇവിടെ ശ്രദ്ധിക്കുക: ഇബ്നു തൈമിയ്യ رحمه اللهയുടെ വാക്കുകൾ വിശദീകരിക്കുമ്പോൾ ശൈഖ് ഇബ്നു ഉസൈമീൻ رحمه الله തന്നെ സമ്മാനം സ്വീകരിക്കുന്ന വിഷയത്തിൽ സ്വഹാബികളിൽ നിന്നുള്ള റിപ്പോർട്ടുകൾ ഉണ്ടെന്ന് പറയുന്നു.
എന്നാൽ അവ സ്വഹീഹാണെന്ന് കരുതിയാലും, നമ്മുടെ കാലത്ത് അവരുടെ ആഘോഷദിവസത്തിൽ സമ്മാനം സ്വീകരിക്കുന്നത് ആ ആഘോഷത്തെ അംഗീകരിക്കുന്നതായി അവർ കരുതുമെന്ന് ഭയപ്പെടുന്നുവെങ്കിൽ, അത് സ്വീകരിക്കരുതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ഇന്നത്തെ സാഹചര്യം അങ്ങനെ തന്നെയല്ലേ? അന്നത്തെ സാഹചര്യം അങ്ങനെ അല്ലായിരുന്നു.
അതിനാൽ ഒരു സ്വഹാബിയെങ്കിലും അന്യമതക്കാരുടെ മതാഘോഷത്തിൽ നേരിട്ട് പങ്കെടുക്കുകയും അവരോടൊപ്പം ഭക്ഷണം കഴിക്കുകയും ചെയ്തതായി പറയുന്ന ഒരു സ്വഹീഹായ റിപ്പോർട്ട് അറബി നസ്, ഗ്രന്ഥം, പേജ്, സനദ് സഹിതം കാണിക്കാമോ?
ഡോ: കെ. മുഹമ്മദ് സാജിദ്.
Comments
Post a Comment