മക്കയെയും മദീനയെയും ഇറാൻ പിന്തുണയുള്ള ഹൂതി മിലിഷ്യ എന്ന ഭീകരസംഘം ലക്ഷ്യമിടുന്നുവെന്നതിനെ നിഷേധിക്കുന്നവരോട്.

മക്കയെയും മദീനയെയും ഇറാൻ പിന്തുണയുള്ള ഹൂതി മിലിഷ്യ എന്ന ഭീകരസംഘം ലക്ഷ്യമിടുന്നുവെന്നതിനെ നിഷേധിക്കുന്നവരോട്.



അവരുടെ പ്രഭാഷകർ മുഴക്കുന്ന ഭീഷണികളും അവർ നടത്തുന്ന പ്രഖ്യാപനങ്ങളും ശ്രദ്ധിക്കുക. 

കാരണം, വിശുദ്ധ കേന്ദ്രങ്ങളെ ലക്ഷ്യമിടുകയെന്നത് അവരുടെ ഭീഷണികളിൽത്തന്നെ അടങ്ങിയിട്ടുണ്ടെന്ന് അവരുടെ വാക്കുകൾ വ്യക്തമാക്കുന്നു.

ഇസ്രായേൽ അധിനിവേശത്തിൽ നിന്ന് ജെറുസലേമിനെ മോചിപ്പിക്കുകയല്ല, മറിച്ച് മേഖലയുടെ സുരക്ഷയെയും മുസ്ലിങ്ങളുടെ വിശുദ്ധ കേന്ദ്രങ്ങളെയും ലക്ഷ്യമിടുക എന്നതാണ് യഥാർത്ഥ ലക്ഷ്യമെന്ന് ഇത് വെളിപ്പെടുത്തുന്നു.

സൈദി-ഹൂതി പണ്ഡിതന്മാരുടെ ഒരു സമ്മേളനത്തിൽ വെച്ച്, ആ ഗോത്രവിഭാഗത്തിലെ ഒരു മതപുരോഹിതൻ ഇങ്ങനെ പറയുന്നു:

" അതെ, ഞങ്ങൾ ആ രണ്ട് വിശുദ്ധ കേന്ദ്രങ്ങളെയും ലക്ഷ്യമിടും." മക്കയെയും മദീനയെയും ആക്രമിക്കുമെന്ന്.

ഹൂതികൾ തായിസിലെ മുഫ്തിയായി നിയമിച്ച വ്യക്തി ഒരു വീഡിയോയിലൂടെ ഇത് പ്രഖ്യാപിക്കുന്നു. 

ഇറാൻ്റെ പിന്തുണയുള്ള ഹൂതി ഭീകരവാദ സംഘങ്ങൾ അല്ലാഹുവിൻ്റെ വിശുദ്ധ ഭവനം ആക്രമിക്കാൻ ധൈര്യപ്പെടില്ലെന്ന് കരുതുന്നവർ, അവരുടെ ഒരു മതപുരോഹിതൻ ഒരു പൊതുയോഗത്തിലും അവരുടെ ഔദ്യോഗിക ചാനലിലൂടെയും ആ രണ്ട് വിശുദ്ധ കേന്ദ്രങ്ങളെയും ലക്ഷ്യമിടുമെന്ന് വ്യക്തമായി ഭീഷണിപ്പെടുത്തുന്നു.

രണ്ട് ഹറമുകളെയും ലക്ഷ്യമിടാൻ ഹൂതി മുഫ്തി അനുമതി നൽകുന്ന വീഡിയോ താഴെ :




അദ്ദേഹം പറഞ്ഞത് :

" ശ്രദ്ധിക്കുക: ഇക്കാര്യം നിങ്ങൾ അറിഞ്ഞിരിക്കണം, യമനിലെ ജനങ്ങൾ, അതെ.

ഇന്ന് ഞങ്ങൾ രണ്ട് വിശുദ്ധ മസ്ജിദുകളെ ലക്ഷ്യമിടുന്നു.

അവരെ ശുദ്ധീകരിക്കാൻ ഞങ്ങൾ അവരെ ലക്ഷ്യമിടും, ആലു സൗദിന്റെ കളങ്കപ്പെടുത്തൽ.

ഈ രണ്ട് വിശുദ്ധ മസ്ജിദുകളെ ഞങ്ങൾ ലക്ഷ്യമിടുന്നത് , മുസ്‌ലിംകൾക്ക് സ്വാതന്ത്ര്യത്തിന്റെ ഒരു പ്രകാശഗോപുരമാക്കി അവയെ മാറ്റാനാണ്.

രണ്ട് വിശുദ്ധ മസ്ജിദുകളുടെ ഈ നാടിനെ ലക്ഷ്യമിടുന്നത് , വിശ്വാസികളുടെ ഹൃദയങ്ങൾ അതിനായി ദാഹിക്കുന്നത് കൊണ്ട്.

ബഹുമാനം, ആരാധന,  വിസ്മയം എന്നിവയാൽ ഞങ്ങൾ അവയെ ലക്ഷ്യം വയ്ക്കും.

നമ്മൾ നമ്മളെത്തന്നെ ബലിനൽകിയിട്ടുണ്ടെങ്കിൽ, നമ്മുടെ രക്തം, നമ്മുടെ മക്കൾ, നമ്മുടെ മന്ത്രിമാർ, നമ്മുടെ നേതാക്കൾ, നമ്മുടെ മുതിർന്നവർ, അത് ഈ സമൂഹത്തെ ഐക്യപ്പടുത്തുന്ന ഇസ്‌ലാമിലെ ഈ തിരുത്തൽ വിപ്ലവത്തിനുവേണ്ടിയാണ് ".

ഇതിലും വ്യക്തമായി മറ്റെന്താണ് പറയാനുള്ളത്? ഇത്തരം പ്രസ്താവനകളെ ന്യായീകരിക്കുന്ന ഏതൊരു മുസ്ലിമും, അവർ എന്താണ് ന്യായീകരിക്കുന്നതെന്ന് ഗൗരവമായി ചിന്തിക്കേണ്ടതുണ്ട്. 

മക്കയോ മദീനയോ അല്ലെങ്കിൽ ആ രണ്ട് വിശുദ്ധ മസ്ജിദുകളോ ആക്രമിക്കപ്പെടുന്നതോ അവയ്ക്ക് ദോഷം സംഭവിക്കുന്നതോ കാണാൻ ഒരു ആത്മാർത്ഥ വിശ്വാസിയും ആഗ്രഹിക്കില്ല.

ഡോ: കെ. മുഹമ്മദ് സാജിദ്.

Comments

Popular posts from this blog

അറഫ നോമ്പിലും ബലിപെരുന്നാളിലും ഐക്യത്തിന്റെ രീതി ശാസ്ത്രം (മൻഹജ്)

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

അല്ലാഹു ഒരു വിഷയം നിഷിദ്ധമാക്കിയാൽ അത് ചോദ്യം ചെയ്യാതെ കേട്ടു അനുസരിച്ചു എന്നതായിരിക്കണം ഒരു മുസ്ലിമിൻ്റെ നിലപാട്