ഭാര്യാഭർത്താക്കന്മാർക്കിടയിൽ പ്രശ്നങ്ങൾ വന്നാൽ വേർപിരിയാനല്ല മറിച്ച് പരിഹാരം അന്വേഷിക്കുകയാണ് വേണ്ടത്.
ഭാര്യാഭർത്താക്കന്മാർക്കിടയിൽ പ്രശ്നങ്ങൾ വന്നാൽ വേർപിരിയാനല്ല മറിച്ച് പരിഹാരം അന്വേഷിക്കുകയാണ് വേണ്ടത്.
ഷെയ്ഖ് അറഫാത്ത് حفظه الله യുടെ വീഡിയോ താഴെ :
ഷെയ്ഖ് അറഫാത്ത് حفظه الله യുടെ പ്രസക്തമായ ചില തിരഞ്ഞെടുത്ത ഭാഗങ്ങളുടെ സംക്ഷിപ്തമായ ആശയ പരിഭാഷയാണ് താഴെ :
" ഭാര്യയോടും ഭർത്താവിനോടും ഞങ്ങൾ ഉപദേശിക്കുന്നത് ക്ഷമയോടെ പെരുമാറാനും, ഇരുവരും നന്മയോടെയും നല്ല സ്വഭാവത്തോടെയും ഒരുമിച്ച് ജീവിക്കണം എന്നുമാണ്.
ഭാര്യയ്ക്ക് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ, അത് ഭർത്താവിനോട് സൗമ്യമായും നല്ല രീതിയിലും പറയണം. അതുപോലെ ഭർത്താവ് ഭാര്യയോട് പരുഷമായൊ മോശമായൊ പെരുമാറരുത്. അവളോട് ക്ഷമ കാണിക്കുകയും അവൾക്കുവേണ്ടി ദുആ ചെയ്യുകയും വേണം. നബി ﷺ പറഞ്ഞു:
“നിങ്ങളിൽ ഏറ്റവും ഉത്തമർ നിങ്ങളുടെ കുടുംബത്തോട് ഏറ്റവും നന്നായി പെരുമാറുന്നവരാണ്.”
ഭാര്യയിൽ നിന്ന് തെറ്റ് സംഭവിച്ചാൽ, അവളെ സൗമ്യമായി ഉപദേശിക്കുകയും തെറ്റിന്റെ കാരണങ്ങൾ മനസ്സിലാക്കുകയും വേണം. അഭിപ്രായവ്യത്യാസങ്ങൾ ഇസ്ലാമിക നിയമത്തിലേക്ക് മടക്കണം.
സ്ത്രീ ഭർത്താവിനോട് തുല്യ സ്ഥാനത്താണെന്ന് കരുതാതെ അല്ലാഹു, അൽ-ഖവാമ കുടുംബ നേതൃത്വം, ഉത്തരവാദിത്തം , സമ്പത്ത് ചെലവഴിക്കുന്നതിനാൽ പുരുഷനിലാണ് നിക്ഷിപ്തമാക്കിയിരിക്കുന്നതെന്ന്, അവൾ മനസ്സിലാക്കിയാൽ അത് അവൾക്കും, അവളുടെ മക്കൾക്കും, കുടുംബത്തിനും കൂടുതൽ നന്മയായിരിക്കും.
ഭർത്താവും അല്ലാഹുവിനെ ഭയപ്പെടണം. അല്ലാഹു നൽകിയ ഖവാമ, ഭാര്യയെ ഉപദ്രവിക്കാനും, അവളോട് അനീതി കാണിക്കാനും , പരുഷമായി പെരുമാറാനും വേണ്ടിയാണെന്ന് കരുതരുത്.
പ്രശ്നം പരിഹരിക്കാൻ കഴിയുന്നില്ലെങ്കിൽ, ഉടൻ വിവാഹമോചനത്തിലേക്ക് പോകരുത്. അല്ലാഹു നിർദ്ദേശിച്ചതുപോലെ, അവന്റെ കുടുംബത്തിൽ നിന്നും അവളുടെ കുടുംബത്തിൽ നിന്ന് ബുദ്ധിയുള്ള ഒരാളെ മധ്യസ്ഥരായി നിയോഗിച്ച് പ്രശ്നം പരിഹരിക്കാൻ ശ്രമിക്കണം.
നിർഭാഗ്യവശാൽ, ചിലർ പ്രശ്നം പരിഹരിക്കുന്നതിന് പകരം സ്ത്രീയോടും, പുരുഷനോടും, ഉപേക്ഷിക്കുക, വേർപിരിയുക എന്ന് പറഞ്ഞ് അവരുടെ ബന്ധം തകർക്കാൻ ശ്രമിക്കുന്നു. ഇത് ശരിയായ രീതിയല്ല.
അതിനാൽ പരസ്പരം ക്ഷമയോടെയും വിവേകത്തോടെയും, ഉപദേശിക്കുകയും, അല്ലാഹുവിന്റെ സഹായം തേടുകയും, പരസ്പരം ദുആ ചെയ്യുകയും വേണം.
പ്രശ്നം വന്നാൽ വേർപിരിയാനല്ല മറിച്ച് പരിഹാരം അന്വേഷിക്കുകയാണ് വേണ്ടത് ".
ഡോ: കെ. മുഹമ്മദ് സാജിദ്.
Comments
Post a Comment