നിഖാബിനെ സംബന്ധിച്ച് പണ്ഡിതന്മാർക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ട്. എന്നാൽ കുഴപ്പങ്ങളും പരീക്ഷണങ്ങളും നിറഞ്ഞ നമ്മുടെ കാലത്ത്, ഈ വിഷയത്തിൽ അഭിപ്രായവ്യത്യാസമില്ല; മുഖം മറയ്ക്കൽ നിർബന്ധമാണെന്ന കാര്യത്തിൽ ഏകാഭിപ്രായമുണ്ട്.
നിഖാബിനെ സംബന്ധിച്ച് പണ്ഡിതന്മാർക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ട്. എന്നാൽ കുഴപ്പങ്ങളും പരീക്ഷണങ്ങളും നിറഞ്ഞ നമ്മുടെ കാലത്ത്, ഈ വിഷയത്തിൽ അഭിപ്രായവ്യത്യാസമില്ല; മുഖം മറയ്ക്കൽ നിർബന്ധമാണെന്ന കാര്യത്തിൽ ഏകാഭിപ്രായമുണ്ട്.
ഷെയ്ഖ് അറഫാത്ത് ബിൻ ഹസൻ حفظه الله യുടെ ശബ്ദം താഴെ വീഡിയോയിൽ കേൾക്കാം إن شاء الله
കുഴപ്പങ്ങളും പരീക്ഷണങ്ങളും നിറഞ്ഞ നമ്മുടെ കാലഘട്ടത്തിൽ നിഖാബിന്റെ വിധി എന്താണ്? ആളുകളുടെ അധിക്ഷേപവും ആക്രമണഭയവും, കുടുംബത്തിന്റെ എതിർപ്പും നിഖാബ് ഉപേക്ഷിക്കാനുള്ള ഒഴിവുകഴിവാണോ?
ഇതുമായി ബന്ധപ്പെട്ട് ശൈഖ് അറഫാത്ത് ബിൻ ഹസൻ حفظه الله നൽകിയ മറുപടിയിൽ നിന്ന് പ്രസക്തമായ ചില തിരഞ്ഞെടുത്ത ഭാഗങ്ങളുടെ സംക്ഷിപ്തവും ആശയാധിഷ്ഠിതവുമായ മലയാള പരിഭാഷയാണ്.
ഷെയ്ഖ് പറഞ്ഞു:
അല്ലാഹു سبحانه وتعالى പറയുന്നു:
﴿ذَٰلِكَ أَدْنَىٰ أَن يُعْرَفْنَ فَلَا يُؤْذَيْنَ﴾
“അവർ തിരിച്ചറിയപ്പെടാനും അങ്ങനെ അവർ ഉപദ്രവിക്കപ്പെടാതിരിക്കാനും അതാണ് കൂടുതൽ അനുയോജ്യം.”
(അൽ-അഹ്സാബ് 33:59).
ഷെയ്ഖ് വിശദീകരിക്കുന്നത്:
സ്ത്രീ ശരിയായ ഇസ്ലാമിക വസ്ത്രധാരണരീതി സ്വീകരിക്കുമ്പോൾ, അവൾ മാന്യയും ചാരിത്ര്യശുദ്ധിയുള്ള സ്ത്രീയാണെന്ന് തിരിച്ചറിയപ്പെടുകയും അതുവഴി സംരക്ഷിക്കപ്പെടുകയും ചെയ്യും എന്നാണ് ഈ വചനത്തിൻ്റെ അർത്ഥം.
അത് കൊണ്ട് ആരെങ്കിലും അധിക്ഷേപിക്കുകയോ ഉപദ്രവിക്കുകയോ ചെയ്താൽ അവരെ ശ്രദ്ധിക്കുകയോ അവരെക്കുറിച്ച് ആശങ്കപ്പെടുകയോ ചെയ്യരുതെന്നും അദ്ദേഹം ഉപദേശിക്കുന്നു.
നാം കുഴപ്പങ്ങളുടെയും പരീക്ഷണങ്ങളുടെയും കാലത്താണ് ജീവിക്കുന്നത്. അത്തരം കാലഘട്ടങ്ങളിൽ സ്ത്രീ മുഖം മറയ്ക്കുന്നത് നിർബന്ധമാണെന്ന കാര്യത്തിൽ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായവ്യത്യാസം ഇല്ല, അവർക്ക് ഏകാഭിപ്രായമുണ്ട് എന്നാണ് ശൈഖ് വ്യക്തമാക്കുന്നത്.
അതുകൊണ്ട്, സ്ത്രീ നിഖാബ് ധരിക്കേണ്ടതാണ്. വഴി കാണുന്നതിനാവശ്യമായത്ര, അതായത് രണ്ട് കണ്ണുകളുടെ ഭാഗം മാത്രം തുറന്നുവെക്കുന്നതിൽ കുഴപ്പമില്ലെന്നും പണ്ഡിതന്മാർ വ്യക്തമാക്കിയിട്ടുണ്ട്.
ഡോ: കെ. മുഹമ്മദ് സാജിദ്.
Comments
Post a Comment