സുന്നി ശിയാ ഐക്യം
സുന്നി ശിയാ ഐക്യം
സുന്നി ശിയാ ഐക്യം പുത്തനാശയമാണ്. അത് സലഫു സാലിഹീങ്ങളുടെ മാർഗമല്ല.
യാ ലാത്ത, യാ ഉസ്സ എന്ന് വിളിച്ചവരുമായി നബി صلى الله عليه وسلم ഐക്യപ്പെട്ടിട്ടില്ല. കാരണം അല്ലാഹു അല്ലാത്തവരെ വിളിച്ചു പ്രാർഥിക്കുന്നവരുമായി ഐക്യമില്ല. അത് പോലെ യാ അലി യാ ഹുസൈൻ എന്ന് അല്ലാഹു അല്ലാത്തവരെ വിളിച്ചു പ്രാർഥിക്കുന്ന റാഫിദീ ശീയാക്കളോടും ഐക്യമില്ല.
അല്ലാഹു സ്വർഗം വാഗ്ദാനം ചെയ്തിട്ടുള്ള സഹാബികളിൽ رضي الله عنهم (ഖുർആൻ 9:100) പെട്ട മിക്കവരും നരകത്തിലാണെന്ന് വാദിക്കുന്ന റാഫിദീ ശീയാക്കളോട് ഐക്യമോ?
അവരെ കുറിച്ച് താക്കീത് ചെയ്യണം. അവരോട് പ്രബോധനം ചെയ്യാം. സത്യത്തിലേക്ക് ക്ഷണിക്കാം. ദുനിയവിയായ കച്ചവട ഇടപാടുകൾ നടത്താം. നബി صلى الله عليه وسلم യാ ലാത്ത, യാ ഉസ്സ എന്ന് വിളിച്ചവരോട് ചെയ്തത് പോലെ.
റാഫിദീ ശിയാക്കൾ സുന്നികളോട് ഐക്യം വേണം എന്നാണല്ലോ പറയുന്നത്. എന്നാൽ അലി , ഇബ്നു അബ്ബാസ് , ഹസൻ, ഹുസൈൻ رضي الله عنهم തുടങ്ങിയ എണ്ണമറ്റ, അല്ലാഹു പുകഴ്ത്തുകയും അവൻ അവരിൽ സംതൃപ്തനാണെന്ന് പ്രഖ്യാപിക്കുകയും സ്വർഗം വാഗ്ദാനം ചെയ്തിട്ടുമുള്ള സ്വഹാബിമാർ (ഖുർആൻ 9:100) വഞ്ചകരാണെന്ന് സർട്ടിഫിക്കറ്റ് നൽകിയ ഈ നേതൃത്വത്തെ വിശ്വസിക്കരുത്. ഇന്ന് വരെയുള്ള അവരുടെ ചരിത്രം വായിച്ച ആർക്കും അത് മനസ്സിലാകും.
മരിക്കുന്നതിന് ഏതാനും വർഷങ്ങൾക്കു മുമ്പ് സുന്നി ശിയാ ഐക്യത്തിന് വേണ്ടി വർഷങ്ങൾ പരിശ്രമിച്ച ജമാഅത്തെ ഇസ്ലാമി, ഇഖ്‌വാനുൽ മുസ്ലിമിന്റെയും അറിയപ്പെട്ട ബിദ്ഈ സംഘടനകളുടെ നേതാവായിരുന്ന യൂസുഫുൽ ഖറദാവി എന്ത് കൊണ്ട് തിരുത്തുന്നു എന്നതിനെ കുറിച്ച് താഴെ ലിങ്കിൽ കേൾക്കാം إن شاء الله
അന്ന് സൗദി അറേബ്യയിലെ സലഫി പണ്ഡിതന്മാരെ ഡോളറിന്റെ പണ്ടിതൻമാരായി കണ്ട് പരിഹസിച്ച അദ്ദേഹം റാഫിദീ ശിയാക്കളുടെ വിശ്വരൂപം കണ്ട് പിന്നീട് തന്റെ തെറ്റ് തിരുത്തുന്നു. സലഫീ പണ്ഡിതന്മാർ പറഞ്ഞതാണ് ശരിയെന്ന് സമ്മതിക്കുന്നു.
താഴെ ലിങ്കിൽ കേൾക്കാം إن شاء الله
https://youtu.be/PfmtrHxxJOo?si=GGBDq09qR92k2OTG
ഡോ : കെ. മുഹമ്മദ് സാജിദ്.
താഴെ ലിങ്കുകളും വായിക്കുക
إن شاء الله
ഒരു ജമാഅത്തെ ഇസ്ലാമിക്കാരൻ റാഫിദീ ഇറാനെ കുറിച്ച് എഴുതിയ ലേഖനത്തിനുള്ള മറുപടി.
https://www.salaf.in/2025/06/blog-post_21.html?m=1
സയണിസ്റ്റുകളും ഇറാനും തമ്മിൽ നടന്ന യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഒരു സഹോദരനുമായി നടന്ന പ്രബോധനം.
https://www.salaf.in/2025/06/blog-post_26.html?m=1
Comments
Post a Comment