ജിന്നിനോടുള്ള സഹായം തേട്ടവും ചില ചോദ്യങ്ങളും.
ജിന്നിനോടുള്ള സഹായം തേട്ടവും, ചില ചോദ്യങ്ങളും. ഒരു സഹോദരൻ്റെ ചോദ്യങ്ങൾ: 1) ജിന്നിനോട് ശിർക്കായ ചോദ്യവും ശിർക്കല്ലാത്ത ചോദ്യവും ഉണ്ട് എന്നതിന് തെളിവ്. 2) ജിന്നിന്റെ സാന്നിധ്യം മനസ്സിലാക്കുന്നതെങ്ങനെ? 3) ജിന്ന് ബാധ ആണെന്ന് പറയപ്പെടുന്ന വ്യക്തിക് ജിന്ന് ബാധ ആണെന്ന് സ്ഥിരീകരിക്കുന്നതെങ്ങനെ? ഇതിന് വ്യക്തമായ മറുപടി പ്രതീക്ഷിക്കുന്നു. ഖുർആനിൽ നിന്നും സ്വഹീഹായ ഹദീസിൽ നിന്ന് റഫറൻസ് അടക്കം തന്നാൽ നന്നാവും. നിങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി: 1) ജിന്നിനോട് ശിർക്കായ ചോദ്യവും ശിർക്കല്ലാത്ത ചോദ്യവും ഉണ്ട് എന്നതിന് തെളിവ് . ശിർക്കായ ചോദ്യം. 1) സൂറത്ത് ജിന്ന് (72:6). അല്ലാഹു പറഞ്ഞു: وَأَنَّهُ كَانَ رِجَالٌ مِّنَ الْإِنسِ يَعُوذُونَ بِرِجَالٍ مِّنَ الْجِنِّ فَزَادُوهُمْ رَهَقًا “മനുഷ്യരിൽ ചിലർ ജിന്നുകളിൽ ചിലരോട് അഭയം തേടിക്കൊണ്ടിരുന്നു; അതിനാൽ അവർ (ജിന്നുകൾ) അവർക്കു പാപം , എന്നിവ വർധിപ്പിച്ചു.” (സൂറത്ത് ജിന്ന് 72:6). പ്രധാന പദം: يَعُوذُونَ (യഅൂദൂന) അർത്ഥം: അഭയം തേടുക, സംരക്ഷണം തേടുക. ഹൃദയത്തോട് അഭയം തേടുന്നത് ഇബാദത്താണ് (ആരാധന). ഇത് എന്തു കൊണ്ട് ശിർക്ക്? സംരക്ഷണം നൽകുന്നത് അല്ലാഹു മാത്...