ഫലസ്തീന് വേണ്ടി മുസ്ലിം രാജ്യങ്ങൾ ഒന്നും ചെയ്യുന്നില്ലെ?അവർ നട്ടെല്ല് ഇല്ലാത്തവരോ?

ഫലസ്തീന് വേണ്ടി മുസ്ലിം രാജ്യങ്ങൾ ഒന്നും ചെയ്യുന്നില്ലെ? അവർ നട്ടെല്ല് ഇല്ലാത്തവരോ?


ഒരു സഹോദരൻ താഴെയുള്ള പോസ്റ്റ് അദ്ദേഹത്തിൻ്റെ സ്റ്റാറ്റസിൽ ഇട്ടു:



ഞാൻ ചോദിച്ചു:

നട്ടെല്ല് ഇല്ലാത്തവർ എന്ന്  നിങ്ങൾ പറഞ്ഞത് ഒന്ന് വ്യക്തമാക്കാമോ?

സഹോദരൻ:

എല്ലാ മുസ്ലിം രാഷ്ട്രങ്ങളെയും ഉദ്ദേശിച്ചിട്ടാണ് പറഞ്ഞിട്ടുള്ളത്.

ഫലസ്തീനിലെ പാവപ്പെട്ട കുഞ്ഞുമക്കളെ വെടിവെച്ചു കൊല്ലുന്നു , പട്ടിണിക്കിട്ട് കൊല്ലുന്നു, സ്കൂളുകൾ, ഹോസ്പിറ്റൽ , വീടുകൾ, അഭയാർത്തി ക്യാമ്പ് എന്നീ സ്ഥലങ്ങളിൽ ബോംബിട്ട് കൊല്ലുന്നു.

എല്ലാ മുസ്ലിം രാഷ്ട്രങ്ങളും നോക്കിനിൽക്കുന്നു...

ഒരു ചങ്കൂറ്റവും ആർക്കും ഇല്ല.

എന്റെ മറുപടി:

മുസ്ലിം രാജ്യങ്ങൾ എന്ത് ചെയ്യണം എന്നാണ് നിങ്ങൾ പറയുന്നത്?

നിങ്ങൾ മനസ്സിലാക്കേണ്ടത്,

ശത്രുക്കൾക്കെതിരെ  സ്വീകരിക്കേണ്ട നിലപാട് , പ്രവാചകൻ صلى الله عليه وسلم മക്കയിൽ അധികാരമില്ലാത്തപ്പോൾ ശത്രുക്കൾക്കെതിരെ  സ്വീകരിച്ച നിലപാടാണ് , അവർക്കെതിരെ തിരിയാതെ ക്ഷമിക്കുകയും പ്രബോധനം ചെയ്യുകയുമാണ് ചെയ്തത്.

മദീനയിൽ അധികാരം ലഭിച്ചപ്പോൾ മാത്രമാണ് യുദ്ധം ചെയ്തത്. ഈ സുന്നത്തുകൾ നാം പിൻപറ്റണം. അതാണ് അല്ലാഹു പഠിപ്പിച്ചത്. അതിനെതിരാകരുത്.

അധികാരമുള്ളപ്പോൾ തന്നെ ശക്തിയില്ലെങ്കിലുള്ള സുന്നത്തും നാം പിൻപറ്റണം. ഇന്നത്തെ സൗദി അറേബ്യ പോലത്തെ രാജ്യങ്ങൾ എടുക്കുന്ന നിലപാടുകൾ പോലെ. അവർ സമാധാനപരമായ നയതന്ത്ര മാർഗങ്ങളിലൂടെയാണ് പരിഹാരം തേടുന്നത് . പ്രവാചകൻ صلى الله عليه وسلم യുടെ കാലത്തും, അധികാരം ലഭിച്ചപ്പോൾ തന്നെ സൈനിക ശക്തിയിൽ ബലഹീനതയുണ്ടായപ്പോൾ, അവർ യുദ്ധം ചെയ്തിരുന്നില്ല.  

ഇന്ന് അധിക മുസ്‌ലിംകളും വിശകലനം നടത്തുന്നത് പത്ര വായനയുടെ അടിസ്ഥാനത്തിലാണ്, പ്രമാണങ്ങളുടെ അടിസ്ഥാനത്തിലല്ല. ഇത് സത്യവിശ്വാസികൾക്ക് യോജിച്ചതല്ലല്ലൊ. പ്രമാണങ്ങളായിരിക്കണം നമ്മുടെ അടിസ്ഥാനം. ഇന്ന് കേരളത്തിലുള്ള മിക്ക മുസ്ലിം പത്രങ്ങളും ബിദ്അത്ത്കാരുടേതാണ്. അത് കൊണ്ട് തെറ്റ് പറ്റുന്നു. ദോഷം വ്യാപകമാകുന്നു.

ഇനി താഴെ ലിങ്ക് വായിക്കുക 

إن شاء الله.

പലസ്തീനിൽ  അതിക്രൂരമായ പീഡനങ്ങൾ നടക്കുമ്പോൾ, അവരും മറ്റു മുസ്ലിംകളും എന്ത് ചെയ്യണം?

https://www.salaf.in/2024/06/blog-post_37.html?m=1

താഴെ ലിങ്കിൽ സൗദി ഫലസ്തീനിൽ ഭക്ഷണം എത്തിക്കുന്നത് കാണാം:

https://m.facebook.com/story.php?story_fbid=699023196471383&id=100090911257757


താഴെ ലിങ്കിൽ യൂ. ഏ. ഇ. ഫലസ്തീനിൽ ഭക്ഷണം എത്തിക്കുന്നത് കാണാം:

 https://x.com/m_g_alomari/status/1949488033654325288?t=IWS3QpwOPhx2WhpHpjnH6A&s=35


നിങ്ങൾക്കും ലോക മനുഷ്യർക്കും കഴിയുന്ന സാമ്പത്തിക സഹായം ഗാസക്ക് നൽകാനാണ് താഴെ വെബ് സൈറ്റ് സൗദി ആരംഭിച്ചത് :

الحمد لله

https://sahem.ksrelief.org/Pages/ProgramDetails/1ca8852b-9e6d-ee11-b83f-005056ac5498

അത് കൊണ്ട് മുസ്ലിം രാജ്യങ്ങൾ അവർക്ക് ചെയ്യാൻ സാധിക്കുന്നതൊക്കെ ചെയ്യുന്നുണ്ട്.

അത് കൊണ്ട് പ്രവാചകൻ صلى الله عليه وسلم യുടെ കാലത്തും, ഇന്നും സൈനിക ശക്തിയിൽ ബലഹീനതയുണ്ടായപ്പോൾ യുദ്ധം ചെയ്യുന്നില്ല എന്നത് നട്ടെല്ല് ഇല്ലാത്തത് കൊണ്ടല്ല. അല്ലാഹുവിൽ അഭയം തേടുന്നു.

അതിനാൽ നട്ടെല്ല് ഇല്ലാത്തവർ എന്ന് നിങ്ങൾ എഴുതിയത് നീക്കം ചെയ്യുമല്ലോ.

إن شاء الله 

بارك الله فيك 

സൈനിക ശക്തിയില്ലാതെ യുദ്ധം ചെയ്താലുള്ള ഗുരുതരമായ ഭവിഷ്യത്തുകൾക്ക് ഹമാസിൻ്റെ തെറ്റായ പ്രവ്രിത്തികളിലൂടെ ഇന്ന് ലോകം സാക്ഷികളാണ്. മുകളിൽ കൊടുത്ത ആദ്യത്തെ ലിങ്കിൽ വായിച്ചിരിക്കുമല്ലോ إن شاء الله .

നിങ്ങളോട് നീക്കം ചെയ്യാൻ ആവശ്യപ്പെട്ട ഭാഗം ഇപ്പോഴും നീക്കം ചെയ്തിട്ടില്ല. ഒരു പ്രാവശ്യം കൂടി അത് നീക്കം ചെയ്യാൻ അഭ്യർത്ഥിക്കുന്നു.

بارك الله فيك .

സഹോദരൻ മുഴുവൻ പോസ്റ്റും നീക്കി. താഴെ സന്ദേശം അദ്ദേഹത്തിന് അയച്ചു:

الحمد لله 

നിങ്ങൾ പോസ്റ്റ് നീക്കയല്ലൊ.

جزاك الله خيرا 

بارك الله فيك

ഡോ: കെ. മുഹമ്മദ് സാജിദ്.


Comments

Popular posts from this blog

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

ഇറാനും സയണിസ്റ്റുകളും തമ്മിലുള്ള യുദ്ധം.

തബ്ലീഗ് ജമാഅത്ത് ഭാഗം ഒന്ന്.