ഫലസ്തീൻ വിഷയത്തിൽ മുസ്‌ലിം രാജ്യങ്ങൾക്ക് ഒറ്റക്കെട്ടായി തിരിച്ചടിച്ചു കൂടെ?

ഫലസ്തീൻ വിഷയത്തിൽ മുസ്‌ലിം രാജ്യങ്ങൾക്ക് ഒറ്റക്കെട്ടായി തിരിച്ചടിച്ചു കൂടെ?

ഒരു സഹോദരനുമായി പ്രബോധനം താഴെ.

21-9-2025 ആരംഭിച്ച് 22-9-2025 അവസാനിച്ചു.

ഒരു സഹോദരൻ മറ്റൊരു സഹോദരന്റെ സന്ദേശം അയച്ചു തന്നത് താഴെ:

"അവസാനത്തെ അതിർത്തിയും മുറിച്ചുകടന്ന് ഞങ്ങളെവിടെ പോകാനാണ്?

അവസാനത്തെ ആകാശത്തിനുമപ്പുറത്തേക്ക് പക്ഷികൾ എങ്ങോട്ട് പറക്കാനാണ്?
നിങ്ങളീ വിതുമ്പലിൻ്റെ വലിവുകൾ കേൾക്കുകയില്ലേ?''

ഫലസ്തീൻ കവി മഹ്മൂദ് ദർവിഷിൻ്റെ കരളിൽ തറക്കുന്ന ചോദ്യങ്ങൾ ഈ കുരുന്നുകളുടെ ദൈന്യമുഖം കണ്ടുകൊണ്ടാണ്. ഈ കൊടുംപാതകത്തോട് മുഖം തിരിക്കുന്ന ജനതയും ഭരണകൂടങ്ങളും അറബ് രാജ്യങ്ങളും  മാപ്പർഹിക്കുന്നില്ല.
കാലം കണക്ക് ചോദിക്കും,
ഈ കുഞ്ഞിളം കണ്ണീരും അതിൻ്റെ കനൽചൂടും,
സയനിസ്റ്റ് നരാധമൻമാർക്ക്,
തീരാശാപമായിത്തീരും.
പ്രിയ മക്കളെ… കൂടെയുണ്ട്, പ്രാർത്ഥനയോടെ.

എന്റെ മറുപടി:

മുസ്ലിം രാജ്യങ്ങൾ അവർക്ക് ചെയ്യാൻ സാധിക്കുന്നതൊക്കെ ചെയ്യുന്നുണ്ട്.

الحمد لله

ഇതിനപ്പുറം അവരെന്ത് ചെയ്യണം എന്നാണ് പറയുന്നത്?

താഴെ ലിങ്കിൽ യൂ. ഏ. ഇ. ഫലസ്തീനിൽ ഭക്ഷണം എത്തിക്കുന്നത് കാണാം:

https://x.com/m_g_alomari/status/1949488033654325288?t=IWS3QpwOPhx2WhpHpjnH6A&s=35

നിങ്ങൾക്കും ലോക മനുഷ്യർക്കും കഴിയുന്ന സാമ്പത്തിക സഹായം ഗാസക്ക് നൽകാനാണ് താഴെ വെബ് സൈറ്റ് സൗദി ആരംഭിച്ചത് :

الحمد لله

https://sahem.ksrelief.org/Pages/ProgramDetails/1ca8852b-9e6d-ee11-b83f-005056ac5498

സഹോദരൻ തന്നെ മറ്റൊരു സഹോദരന്റെ സന്ദേശം അയച്ചു തന്നത് താഴെ:


ഗസയുടെ പേരിൽ
ഫലസ്തീന്റെ പേരിൽ കപടക്കണ്ണീർ പൊഴിക്കുന്നവർ...

ഐക്യരാഷ്ട്രസഭയെയും, തങ്ങൾക്ക് നേരെ വിരൽ ചൂണ്ടിയ സർവ്വ രാജ്യങ്ങളെയും പുല്ല് വില കൽപ്പിച്ചു കൊണ്ട്, ഹിറ്റ്ലറെ പ്പോലും  തോല്പിക്കുന്ന, ലോകചരിത്രം കേട്ടിട്ടില്ലാത്ത,  അതിക്രൂരമായ വംശഹത്യ നടത്തിക്കൊണ്ട് സംഹാരതാണ്ഡവമാടിക്കൊണ്ടിരിക്കുന്ന ഇസ്രായേലിനെതിരെ ഒരു ചെറുവിരൽ പോലുമനക്കാത്ത നമ്മുടെയൊക്കെ പ്രാർത്ഥനകളും കണ്ണീരും വെറും കപടമല്ലേ...?

ഒരു തിന്മ കണ്ടാൽ ഒന്നുകിൽ കൈ കൊണ്ട് തടുക്കണം, അതിനു സാധിക്കുന്നില്ലെങ്കിൽ വായ കൊണ്ട്, അതിനും സാധിക്കുന്നില്ലെങ്കിൽ മനസ്സ് കൊണ്ട് വെറുക്കണം എന്ന് പഠിച്ചുവെച്ചവരാണ് നമ്മൾ.

എന്നാൽ,  എതിർക്കാൻ കഴിയുന്ന കൈകൾ ആസനത്തിൽ കൂപ്പിവെച്ച്, വായ പൊത്തിപ്പിടിച്ചു, മനസ്സ് കൊണ്ട് വെറുക്കുന്ന ആ പരിപാടി ഉണ്ടല്ലോ.. അത് നപുംസകങ്ങൾക്ക് പറഞ്ഞതാണ്..

ഫലസ്തീനികളെ അവരുടെ സ്വന്തം വീട്ടിൽ നിന്ന്   ആട്ടിയോടിച്ച് വെളിയിലിറക്കി പട്ടിണിക്കിട്ട്, വിശന്നു വലഞ്ഞ അവരെ ആഹാരം കാണിച്ചു കൈകാട്ടി വിളിച്ചു വെടിവെച്ചു കൊല്ലുന്ന ഇസ്രായേലെന്ന കൊലയാളിക്ക്  നിങ്ങൾ നിങ്ങളുടെ വീട്ടിൽ തന്നെ സംരക്ഷണം കൊടുത്തു കൊണ്ട് ഫലസ്തീനിലെ മക്കൾക്ക് വേണ്ടി ദുആ ചെയ്തിരിക്കാൻ നാണമില്ലേ...?

തിരിച്ചടിക്കാൻ ആയുധബലം വേണ്ട. മനോബലം മതി..

ഐക്യരാഷ്ട്രസഭ യുടെ നിയമങ്ങൾ കാറ്റിൽ പറത്തിക്കൊണ്ട്, സമാധാനത്തിൽ ജീവിക്കുന്ന മറ്റിതര രാജ്യങ്ങളിൽ പോലും തലങ്ങും വിലങ്ങും ബോംബിട്ട് കളിക്കുന്ന ഇസ്രായേലിനെ എല്ലാ രാജ്യങ്ങളും എല്ലാ തലങ്ങളിലും ബഹിഷ്കരിക്കണം, മറ്റു രാജ്യങ്ങളിൽ നിവസിക്കുന്ന ഇസ്രായേലുകാരെയും അവരുടെ അംബാസഡർമാരെയും അവരുടെ രാജ്യത്തേക്ക് തന്നെ തിരിച്ചയക്കണം, ഇസ്രായേൽ ഉത്പന്നങ്ങൾ  ഇറക്കുമതിയും വില്പനയും പൂർണ്ണമായും നിർത്തി, പൂർണമായ ബഹിഷ്കരണം എല്ലാ രാജ്യങ്ങളും നടപ്പിൽ വരുത്തണം...

പറ്റൂല ല്ലേ..? നമുക്ക് ചുമ്മാ ചില പ്രകടനങ്ങളും ജാഥയുമൊക്കെ ആവാം.. അത്രന്നെ..
അല്ലെങ്കിലും ഇവിടെ എനിക്കും നിനക്കുമൊക്കെ എന്ത് സ്ഥാനം.? അതൊക്കെ അന്താരാഷ്ട്ര കാര്യങ്ങളല്ലേ....

ലുലു സെന്റർ, സഫാരി സെന്റർ, നെസ്റ്റോ, മദീന, തുടങ്ങിയ ഹൈപ്പർമാർക്കറ്റ്
ശൃംഘലകൾ ഇസ്രായേൽ ഉത്പന്നങ്ങളുടെ വില്പന പൂർണ്ണമായും നിർത്തണം..

അതും നടക്കൂല... ല്ലേ... ആ തക്കത്തിന് മറ്റുചെറുകിട സ്ഥാപനങ്ങളും ഓൺലൈൻ വമ്പന്മാരും ആ സ്ഥലം കയ്യേറിയാലോ?...
വേണേൽ ഒന്നോ രണ്ടോ കോടി ചാരിറ്റിക്ക്
കൊടുക്കാം... അത്രേ പറ്റൂ...

അല്ലെങ്കിലും ഇവിടെ എനിക്കും നിനക്കുമൊക്കെ എന്ത് സ്ഥാനം..? അതൊക്ക കുത്തക വ്യാപാരികളുടെ
തീരുമാനങ്ങളല്ലേ...

അല്ല... അല്ല... അല്ല...

ഇവിടെ ഞാനും നീയുമൊക്കെ തന്നെയാണ് തീരുമാനിക്കേണ്ടത്...

അതങ്ങ് ഫലസ്തീനിൽ അല്ലേ..?
അതെ. അവിടെ നടത്തുന്ന അക്രമങ്ങൾക്ക് ഇവിടെ നിന്ന് തിരിച്ചടി കൊടുക്കാൻ കഴിയും.
ഇല്ലെങ്കിൽ നമ്മുടെയൊക്കെ ആത്മാർത്ഥതയും കണ്ണീരും കപടമാണെന്ന് മനസ്സിലാക്കാൻ വളരെ എളുപ്പമാണ്.

നമ്മുടെയൊക്കെ സ്വന്തം വീട്ടിൽ നിന്ന് തുടങ്ങണം.. കൊലയാളികൾ നമ്മുടെ വീട്ടിൽ തന്നെയുണ്ട്.. അവരെ പടിയടച്ചു പിണ്ഡം വെക്കണം... അടുക്കളയിലും അലമാരകളിലും തീന്മേശയിലും ബാത്‌റൂമിലും ഒക്കെ ഒളിച്ചിരിക്കുന്ന ഇസ്രായേൽ ഉത്പന്നങ്ങളെ മുഴുവൻ വാരിവലിച്ചു പുറത്തിടണം. എന്റെ വീട്ടിൽ ഇസ്രായേലിന്റെ കൊലയാളികൾക്ക് സ്ഥാനമില്ലെന്ന് പ്രഖ്യാപിക്കണം...

വീട്ടിൽ നിന്ന് തുടങ്ങി നാട്ടിൽ നിന്നും നമ്മുടെയൊക്കെ രാജ്യങ്ങളിൽ നിന്നും അവരെ പുറത്താക്കണം...

*NO ISRAEL PRODUCT IN MY LIFE* എന്ന് ഓരോ വ്യക്തിയും തീരുമാനിച്ചാൽ, ആ തീരുമാനം നടപ്പിൽ വരുത്തിയാൽ ഏത് കൊലകൊമ്പനും വീഴും...

അല്ലെങ്കിൽ വേണ്ട..

വെടികൊണ്ട് ചോര വാർന്നൊലിക്കുന്ന കുട്ടികളുടെയും,
വിശന്നൊട്ടി മരണം കാത്തുകിടക്കുന്ന പിഞ്ചോമനകളുടെയും, നിസ്സഹായരായി അവരെ സൈക്കിളിലും, ഉന്തുവണ്ടികളിലും മുതുകത്തും പേറി ഓടുന്ന പേക്കോലങ്ങളായി മാറിയ അവരുടെ മാതാപിതാക്കളുടെയുമൊക്കെ ഫോട്ടോ വെച്ച് അതിനോടൊപ്പം പ്രാർത്ഥിക്കുന്ന രണ്ടു കൈകളുടെ ചിഹ്നവും ചേർത്ത് ഗ്രൂപ്പിൽ നിന്ന് ഗ്രൂപ്പിലേക്ക് അയച്ച് നമുക്ക് കപടക്കണ്ണീർ വാർക്കാം..

*** *ഗഫാർ കല്ലായ്***

എന്റെ മറുപടി:

ഈ കുറിപ്പ് കാരന് ദീൻ എന്താണ് എന്നറിയില്ല.

വെറും വികാരം.

വികാരം കൊണ്ട് വിജയം അസാധ്യമാണ്.

ഈ വികാര ജീവികളാണ് മുസ്‌ലിംകൾക്ക് ഏറ്റവും വലിയ ദോഷം ചെയ്യുന്നതും , ആശയക്കുഴപ്പം ഉണ്ടാക്കുന്നത്.

ഇസ്ലാമിക രാഷ്ട്രീയവും, ഫലസ്തീൻ വിഷയവും , ഉത്പന്നങ്ങളുടെ ബഹിഷ്കരണത്തെ കുറിച്ചും വ്യക്തമായ പ്രമാണങ്ങൾ താഴെ ലിങ്കുകളിൽ വായിക്കാം

إن شاء الله .

ക്ഷമയോടെ വായിക്കുക.

തെറ്റുകളുണ്ടെങ്കിൽ ചൂണ്ടിക്കാട്ടുക.

തെറ്റുകളില്ലെങ്കിൽ സത്യം അംഗീകരിക്കുക إن شاء الله.

അല്ലാഹു എല്ലാവർക്കും ഹിദായത്തും, സത്യവിശ്വാസിക്കുണ്ടാവേണ്ട ഏറ്റവും വലിയ ക്ഷമ എന്ന സദ്ഗുണവും നൽകട്ടെ.

https://www.salaf.in/p/blog-page_17.html?m=1.

https://www.salaf.in/2023/10/blog-post_8.html?m=1

https://www.salaf.in/2023/11/blog-post_25.html?m=1

ദുആയെ പരിഹസിക്കുന്നവർ പലസ്തീനു വേണ്ടി എന്ത് ചെയ്തു?

വെറും വാട്സാപ്പിൽ വികാര മെസേജുകൾ ഫോർവേർഡ് ചെയ്യുകയോ?

അത് കൊണ്ട് എന്താണ് നേട്ടം?

സുബ്ഹാനല്ലാഹ്.

ഇബ്രാഹിം , സകരിയ്യ

عليهما السلام

അവർക്ക് കുട്ടിയെ അല്ലാഹു വാർധക്യത്തിൽ നൽകി.

ഇത് ദുആയും ക്ഷമയുമാണ്.

അയ്യൂബ് നബി عليه السلام നീണ്ട വർഷങ്ങൾ അല്ലാഹുവിനോട് ക്ഷമയോടെ, ആരേയും കുറ്റം പറയാതെ ദൂആ ചെയ്തു.

അല്ലാഹു രോഗത്തിന് പൂർണമായും ശമനം നൽകി.

الحمد لله

ദുആ, ക്ഷമ , സത്യവിശ്വാസിയുടെ ഏറ്റവും വലിയ ആയുധം. ആർക്കും പരാജയപ്പെടുത്താൻ സാധ്യമല്ല.

ബദ്ർ യുദ്ധത്തിന് മുമ്പ് നബി صلى الله عليه وسلم അല്ലാഹുവിനോട് രണ്ട് കൈകളും നീട്ടി ദുആ ചെയ്തു.

അങ്ങനെ അല്ലാഹു വിജയം നൽകി:

അല്ലാഹു പറഞ്ഞു:

إِذْ تَسْتَغِيثُونَ رَبَّكُمْ فَٱسْتَجَابَ لَكُمْ

" നിങ്ങള്‍ നിങ്ങളുടെ റബ്ബിനോടു സഹായം തേടിയിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക); എന്നിട്ട് അവന്‍ നിങ്ങള്‍ക്കു ഉത്തരം നല്‍കി "

(അന്‍ഫാല്‍  - 8:9).

സഹോദരൻ:

അവർ ക്ഷമിക്കുന്നുണ്ട്.... പക്ഷെ ജീവനുകൾ നഷ്ട്ടപെടുന്നു.

എന്റെ മറുപടി:

ജീവനുകൾ നഷ്ടപ്പെടും. വർഷങ്ങൾ എടുക്കും. അല്ലാഹു പരീക്ഷിക്കുകയാണ്. ഇസ്ലാമിക ചരിത്രങ്ങൾ വായിക്കുക , പത്രങ്ങൾ മാത്രമല്ല

إن شاء الله .

മുകളിൽ കൊടുത്ത ഉദാഹരണങ്ങൾ അസംഭവ്യം എന്ന് ആർക്കും തോന്നാവുന്ന അവസരങ്ങളിലാണ് അല്ലാഹു ദൂആകൾക്ക് ഉത്തരം നൽകിയത്.

അത് കൊണ്ട് ആവർത്തിച്ചു പറയുന്നു - ദുആ, ക്ഷമ, സത്യവിശ്വാസിയുടെ ഏറ്റവും വലിയ ആയുധമാണ്. ആർക്കും പരാജയപ്പെടുത്താൻ സാധ്യമല്ല.

സഹോദരൻ:

തന്റെ അയൽക്കാരന് (ഏത് മതത്തിൽ പെട്ടവനായാലും) ആപത്തു വരുമ്പോൾ ഓടി ചെല്ലേണ്ട ബാധ്യത ഒരു മുസ്ലിമിന് ഉണ്ട്....
അവൻ ആക്രമിക്കപെടുകയാണെങ്കിൽ അത് തടയുകയും വേണം....

ആ ബാധ്യത ഒന്നും മുസ്ലിം രാഷ്ട്രങ്ങൾക്ക് ഇല്ലേ?

എന്റെ മറുപടി:

ഖത്തറിനെ സയണിസ്റ്റുകൾ അക്രമിച്ചില്ലെ? മുസ്ലിം രാജ്യങ്ങൾ സയണിസ്റ്റുകളെ തിരിച്ചക്രമിച്ചോ?

ശത്രുക്കൾക്കെതിരെ  സ്വീകരിക്കേണ്ട നിലപാട് , പ്രവാചകൻ صلى الله عليه وسلم മക്കയിൽ അധികാരമില്ലാത്തപ്പോൾ ശത്രുക്കൾക്കെതിരെ  സ്വീകരിച്ച നിലപാടാണ് . അതിക്രൂരമായി മർദിക്കപ്പെട്ടിട്ടും അവർക്കെതിരെ തിരിയാതെ ക്ഷമിക്കുകയും നിഷ്ക്രിയരാകാതെ പ്രബോധനം ചെയ്യുകയുമാണ് ചെയ്തത്.

മദീനയിൽ അധികാരം ലഭിച്ചപ്പോൾ മാത്രമാണ് യുദ്ധത്തിന് അനുവാദം ലഭിച്ചത്.

അധികാരമുള്ളപ്പോൾ തന്നെ സൈനിക ശക്തിയില്ലെങ്കിൽ യുദ്ധം ചെയ്യരുത്.

നബി صلى الله عليه وسلم അധികാരത്തിൽ ഉണ്ടായപ്പോൾ നടന്ന മുഅ്ത യുദ്ധം, സൈനിക ശക്തിയിൽ കുറവ് സംഭവിച്ചപ്പോൾ ഖാലിദ് ബിൻ വലീദ് رضي الله عنه പിൻമാറി.

സൈനിക ശക്തിയില്ലാതെ യുദ്ധം ചെയ്താലുള്ള ഭവിഷ്യത്തുകൾക്ക് ഹമാസിൻ്റെ പ്രവ്രിത്തിയിലൂടെ ഇന്ന് ലോകം സാക്ഷികളാണ്. യുദ്ധത്തിന്റെ ശർത്തുകൾ അവർ പാലിച്ചില്ല.

അല്ലാഹു പറഞ്ഞു:

ٱلْوَٰرِثِينَ

നാട്ടില്‍ ബലഹീനരായി (പീഡിപ്പിക്കപ്പെട്ടവരായി) ഗണികപ്പെടുന്നവര്‍ക്കു ദാക്ഷിണ്യം ചെയ്യണമെന്നു നാം ഉദ്ദേശിക്കുന്നു; അവരെ നേതാക്കന്‍മാരാക്കുകയും, അവരെ അനന്തരാവകാശികളാക്കുവാനും (ഉദ്ദേശിക്കുന്നു).

(28:5).

അല്ലാഹു പറഞ്ഞു:

وَأَوْرَثْنَا ٱلْقَوْمَ ٱلَّذِينَ كَانُوا۟ يُسْتَضْعَفُونَ مَشَٰرِقَ ٱلْأَرْضِ وَمَغَٰرِبَهَا ٱلَّتِى بَٰرَكْنَا فِيهَا وَتَمَّتْ كَلِمَتُ رَبِّكَ ٱلْحُسْنَىٰ عَلَىٰ بَنِىٓ إِسْرَٰٓءِيلَ بِمَا صَبَرُوا۟ وَدَمَّرْنَا مَا كَانَ يَصْنَعُ فِرْعَوْنُ وَقَوْمُهُۥ وَمَا كَانُوا۟ يَعْرِشُونَ.

അടിച്ചൊതുക്കപ്പെട്ടിരുന്ന ആ ജനതയ്ക്ക്‌, നാം അനുഗ്രഹിച്ച, കിഴക്കും പടിഞ്ഞാറുമുള്ള ഭൂപ്രദേശങ്ങള്‍ നാം അവകാശപ്പെടുത്തികൊടുക്കുകയും ചെയ്തു.

ഇസ്രായീല്‍ സന്തതികളില്‍, അവര്‍ ക്ഷമിച്ചതിന്‍റെ ഫലമായി നിന്‍റെ രക്ഷിതാവിന്‍റെ ഉത്തമമായ വചനം നിറവേറുകയും, ഫിര്‍ഔനും അവന്‍റെ ജനതയും നിര്‍മിച്ചുകൊണ്ടിരുന്നതും, അവര്‍ കെട്ടി ഉയര്‍ത്തിയിരുന്നതും നാം തകര്‍ത്ത് കളയുകയും ചെയ്തു.

(7:137)

ഇബ്നു കസീർ തഫ്സീർ:

وأخبر تعالى أنه أورث القوم الذين كانوا يستضعفون - وهم بنو إسرائيل - مشارق الأرض ومغاربها

അല്ലാഹു പറഞ്ഞത്:

ബലഹീനരായി പീഡിപ്പിക്കപ്പെട്ട
സമൂഹമായിരുന്ന - അവരാണ് ഇസ്രായേൽ സന്തതികൾ- (അവർക്ക് ) ഭൂമിയുടെ കിഴക്കും പടിഞ്ഞാറും അനന്തരമാക്കികൊടുത്തു .

وقوله : ( ودمرنا ما كان يصنع فرعون وقومه ) أي : وخربنا ما كان فرعون وقومه يصنعونه من العمارات والمزارع

അല്ലാഹു പറഞ്ഞു:

( "ഫിര്‍ഔനും, അവന്റെ ജനങ്ങളും നിര്‍മ്മിച്ചുകൊണ്ടിരുന്നത് നാം നശിപ്പിക്കുകയും ചെയ്തു").

അതായത് : ഫിര്‍ഔനും, അവന്റെ ജനങ്ങളും നിര്‍മ്മിച്ച കെട്ടിടങ്ങളും ക്രിഷിയിടങ്ങളും നാം നശിപ്പിച്ചു.

ഖുർത്വുബി തഫ്സീർ:

بما صبروا أي بصبرهم على أذى فرعون

അവര്‍ ക്ഷമിച്ചതു നിമിത്തം, അതായത്
ഫിര്‍ഔനിന്റെ ഉപദ്രവത്തോടുള്ള അവരുടെ ക്ഷമ.

ഇവിടെയൊക്കെ ക്ഷമിക്കാനാണ് അല്ലാഹു പഠിപ്പിക്കുന്നത്. ശക്തിയില്ലെങ്കിൽ തിരിച്ചടിക്കാനല്ല. അവർക്ക് അല്ലാഹു വിജയവും നൽകി.

ഇത് ഖുർആനാണ്. നിഷേധിക്കാൻ പറ്റുമോ?.

അല്ലാഹു പഠിപ്പിക്കുന്നതാണ്. ആരുടെയെങ്കിലും ചിന്തകളൊ, വികാരങ്ങളോ അല്ല. അക്കൂട്ടർക്ക് വിജയം അസാധ്യമാണ്.

മുകളിലത്തെ ഖുർആൻ വചനങ്ങൾ പഠിക്കൂ إن شاء الله.

ബനീ ഇസ്രാഈലിനെ നീണ്ട വർഷങ്ങൾ ക്രൂരമായി പീഡിപ്പിച്ചില്ലേ?

നിരവധി ജീവനുകൾ നഷ്ടപ്പെട്ടില്ലെ?

മൂസ عليه السلام തിരിച്ചടിച്ചോ?

ഇല്ല, ശക്തിയില്ലാത്തത് കൊണ്ട് ക്ഷമിച്ചു.

അല്ലാഹു വിജയം നൽകി.

ഇതെല്ലാം ഖുർആൻ വചനങ്ങളാണ്.

ഇത് തന്നെ പ്രവാചകൻ صلى الله عليه وسلم യുടെയും രീതി. വ്യക്തമാക്കിയല്ലൊ.

بارك الله فيكم.

സഹോദരൻ: 

ഒറ്റ കെട്ടായി നിന്നാൽ ശക്തി ഉണ്ട്... അവർ തിരിച്ചറിയുന്നില്ല എന്ന് മാത്രം...  അവരുടെ നിക്ഷേപങ്ങൾ എല്ലാം അമേരിക്കയിലും യൂറോപ്പിലും ആയി പോയി.. എന്നുള്ളത് യഥാർത്യം.

എന്റെ മറുപടി:

പ്രാവാചകന്മാർ മൂസയും, മുഹമ്മദുമെല്ലാം عليهما السلام ഒറ്റക്കെട്ടായിരുന്നു.

എന്നാൽ സൈനിക ശക്തിയില്ലാത്തപ്പോൾ അവർ തിരിച്ചടിച്ചില്ല.

തിരിച്ചടിച്ചാൽ അത് വൻ ദുരന്തമാകും. അത് കൊണ്ട് അല്ലാഹു തിരിച്ചടിക്കാൻ അനുവാദം നൽകിയില്ല.

ഹമാസ് സൈനിക ശക്തിയില്ലാതെ തിരിച്ചടിച്ചു. അതുണ്ടാക്കിയ വൻ ദുരന്തത്തിന് എല്ലാവരും സാക്ഷികളാണ്.

ഇനി മുസ്ലിം രാജ്യങ്ങൾ ഇതിന് പരിഹാരം കാണേണ്ടത് തിരിച്ചടിച്ചാണത്രെ.

ഖുർആനും സുന്നത്തും അംഗീകരിക്കുന്നില്ലെങ്കിൽ അനുഭവത്തിൽ നിന്ന് പഠിക്കേണ്ടെ?

സ്വാതന്ത്ര്യ സമര കാലത്ത്, ഒരു സമരം അക്രമാസക്തമായപ്പോൾ (ചേരീ ചോര സംഭവം) ഗാന്ധിജി അത് ഇനി വേണ്ടെന്ന് തീരുമാനിച്ചു.

അമുസ്‌ലിമായ ഖുർആനും ഹദീസും പൂർണമായും അറിയാത്ത ഗാന്ധിജിക്ക് പോലും , ദോഷങ്ങൾ ബോദ്ധ്യമായിട്ടും നമുക്ക് മനസ്സിലായില്ല എന്നത് ആശ്ചര്യകരമാണ്.

ഗാന്ധിജിയുടെ തത്വം പോലും അഹിംസ ആയിരുന്നു. ക്ഷമ ആയിരുന്നു.

മറ്റൊരു സഹോദരൻ:

ഇത്രയും സമ്പന്ന രാജ്യങ്ങൾക്ക് എന്ത് ശക്തി കുറവ്?

എന്റെ മറുപടി:

സമ്പത്തും സൈനിക ശക്തിയുമായി ഒരു ബന്ധവുമില്ല.

ആയുധങ്ങൾ വാങ്ങിയത് കൊണ്ട് മാത്രം, വൈദഗ്ധ്യമുള്ള ഉപയോഗമോ, ഫലപ്രദമായ ഏകോപനമോ ഉറപ്പു നൽകുന്നില്ല.

സയണിസ്റ്റുകളെ ആക്രമിച്ചാൽ, അവരെ സഹായിക്കാൻ മുൻപന്തിയിൽ അമേരിക്ക എന്ന വൻ ശക്തിയും ഉണ്ടാകും.

ഇത് ഫലസ്തീനിൽ സംഭവിച്ചതിനേക്കാൾ വലിയ ഊഹിക്കാൻ പോലും പറ്റാത്ത വൻ ദുരന്തമായി മാറും.

അത് കൊണ്ട് മുസ്ലിം രാജ്യങ്ങൾ സൈനികമായി തയ്യാറായിട്ടില്ല.

എന്നാൽ സൗദി പോലത്തെ രാജ്യങ്ങൾ ശക്തമായ നയതന്ത്ര മാർഗങ്ങളിലൂടെ സമാധാനപരമായ പരിഹാരത്തിന് ശ്രമിക്കുന്നുണ്ട്.

الحمد لله
മെല്ലെ അതിന് ഫലം കാണാൻ തുടങ്ങിയിട്ടുമുണ്ട്.

بارك الله فيكم

സഹോദരൻ ഫലസ്തീനിന് വേണ്ടിയുള്ള സംഗീതത്തോടെയുള്ള ഒരു ഗാനത്തിൻ്റെ വീഡിയോ അയച്ചു തന്നു.

എന്റെ മറുപടി:

ഇപ്പോൾ ചർച്ച ചെയ്യുന്ന വിഷയം അറിയാൻ, ഫിർഔൻ്റെ ക്രൂരതകളും, മക്ക മുശ്രിക്കുകളുടെ ക്രൂരതയും, പ്രവാചകൻ صلى الله عليه وسلم യെയും സഹാബികളേയും رضي الله عنهم മൂന്ന് വർഷത്തോളം ഉപരോധം ഏർപ്പെടുത്തി പട്ടിണിക്കിട്ട ചരിത്രവും പഠിക്കുക.  ഖദീജ رضي الله عنها യുടെ മരണത്തിന് വരെ കാരണമായ ചരിത്രം..

അവയെ കുറിച്ചെല്ലാം പഠിക്കുകയാണ് ഒരു മുസ്ലിം ചെയ്യേണ്ടത്.

അപ്പോഴൊക്കെ അവർ എങ്ങനെ പ്രതികരിച്ചു?

കുറേ തെളിവുകൾ അയച്ചു തന്നു.

അവയെല്ലാം അല്ലാഹു പഠിപ്പിച്ചതാണ്.

അവയെ കുറിച്ചെല്ലാം പൂർണമായും മൗനം.

ഈ വീഡിയോയിൽ കാണുന്ന , ശൈതാന്റെ സംഗീതത്തോടെയുള്ള ഗാനങ്ങളിലൂടെ അല്ല ഇസ്ലാമിനെ പഠിക്കേണ്ടത്.

അത് നാളെ പരലോകത്ത് വൻ നഷ്ടമായിരിക്കാം.

ഖുർആനിലേക്കും സുന്നത്തിലേക്കും മടങ്ങുക, പ്രായോഗികമായി.

അല്ലാഹു എല്ലാവർക്കും ഹിദായത്ത് നൽകട്ടെ.


സഹോദരൻ:

ആമീൻ

ഞാൻ അവസാനിപ്പിച്ചു:

ടി. വി. വാർത്തകളുടെയും, മുസ്ലിം പത്രങ്ങളുടെ വാർത്തകളുടെയും അടിസ്ഥാനത്തിലല്ല, നാം നിഗമനം നടത്തുകയും, പരിഹാരം കാണുകയും ചെയ്യേണ്ടത്.

ഏറ്റവും വലിയ ബുദ്ധിജീവികൾ പോലും പറഞ്ഞു തരുന്നതൊന്നും പരിഹാരമല്ല, അത് ഖുർആനിനോടും സുന്നത്തിനോടും യോജിച്ചാലല്ലാതെ.

ചരിത്രം ആവർത്തിക്കുന്ന ഒന്നാണ്. കാലഘട്ടത്തിൻ്റെ അടിസ്ഥാനത്തിൽ ചില വിത്യാസങ്ങളുണ്ടാവാം എന്നല്ലാതെ, അടിസ്ഥാനപരമായി ചരിത്രത്തിൻ്റെ ആവർത്തനം മാത്രമാണ്. അവയെല്ലാം ഖുർആനിലും ഹദീസുകളിലും വന്നു കഴിഞ്ഞു, പരിഹാരം പഠിപ്പിച്ചു കഴിഞ്ഞു.

الحمد لله.

അത് കൊണ്ട് സത്യവിശ്വാസികൾ പരിഹാരത്തിന് ഖുർആനിലേക്കും സുന്നത്തിലേക്കുമാണ് മടങ്ങേണ്ടത്.
ടി.വി. യിലേക്കും, മുസ്ലിം പത്രങ്ങളിലേക്കും, ശൈത്താന്റെ സംഗീതത്തോടെയുള്ള ഗാനങ്ങളിലേക്കുമല്ല. അവയെല്ലാം നമ്മെ വഴി തെറ്റിക്കാനുള്ള സാധ്യത ഏറെയാണ്.

വാർത്തകൾ , ലോകത്ത് എന്താണ് സംഭവിക്കുന്നത് എന്ന് അറിയാൻ വേണ്ടി മാത്രം വായിക്കാം. പക്ഷേ അതിൽ വരുന്ന നിഗമനങ്ങളൊ, പരിഹാരങ്ങളൊ ശരിയെന്ന് കരുതരുത്, ഖുർആനിനോടും സുന്നത്തിനോടും യോജിച്ചാലല്ലാതെ. അതിന് ഇസ്ലാമിക വിജ്ഞാനം നിർബന്ധമാണ്.

നബി صلى الله عليه وسلم പറഞ്ഞത് വിജ്ഞാനം തേടൽ ഓരോ മുസ്‌ലിമിനും നിർബന്ധമാണ്. നിസ്കാരം പോലെ. അത് കൊണ്ട് വിജ്ഞാനം തേടിയില്ലെങ്കിൽ കുറ്റകരമാണ്.

ഇസ്ലാമിക വിജ്ഞാനം തേടേണ്ടത് മുസ്ലിം വാർത്ത ചാനലുകളിൽ നിന്നല്ല.
ഖുർആനിൽ നിന്നും ഹദീസുകളിൽ നിന്നുമാണ്.

ചരിത്രം ആവർത്തിക്കുന്നത് കൊണ്ട്, ഓരോ സംഭവങ്ങളിലും ഖുർആനിലും ഹദീസുകളിലും വന്ന പരിഹാരങ്ങൾ നാം അറിയൽ നിർബന്ധമാണ്, അല്ലെങ്കിൽ നാം വഴി തെറ്റും.

യുക്തിയും,  വികാരവും കൊണ്ട് പ്രതികരിക്കുന്നവർ ധാരാളമുണ്ടെന്നിരിക്കെ, നമുക്ക് ശരിയായ വിജ്ഞാനമില്ലെങ്കിൽ, നാം അതിൽ വീണ് പോവുകയും, അവരുടെ സന്ദേശങ്ങൾ വ്യാപകമായി ഫോർവേർഡ് ചെയ്താൽ, തെറ്റായ സന്ദേശങ്ങൾ ജനങ്ങളിലേക്കെത്തിക്കുന്ന തിന്മയുടെ പ്രചാരകരായി നാം മാറും. ഇത് പരലോകത്ത് വൻ നഷ്ടത്തിന് കാരണമാകാം.

അല്ലാഹു നമ്മെ എല്ലാവരെയും കാത്തു രക്ഷിക്കട്ടെ, ഹിദായത്ത് നൽകട്ടെ.


ഇമ്മാനുവൽ മാക്രോൺ.


" സൗദി അറേബ്യയിലെ കിരീടാവകാശിയുമായി ഞാൻ ഇപ്പോൾ സംസാരിച്ചു.


ദ്വിരാഷ്ട്ര പരിഹാരത്തെക്കുറിച്ചുള്ള ന്യൂയോർക്ക് പ്രഖ്യാപനം 142 രാജ്യങ്ങൾ അംഗീകരിച്ചത് മിഡിൽ ഈസ്റ്റിൽ ശാശ്വത സമാധാനത്തിനും സുരക്ഷയ്ക്കും വേണ്ടിയുള്ള പാത രൂപപ്പെടുത്തുന്നതിൽ ഒരു വഴിത്തിരിവായി.


തിങ്കളാഴ്ച ന്യൂയോർക്കിൽ ഞങ്ങൾ ഒരുമിച്ച് അധ്യക്ഷത വഹിക്കുന്ന ദ്വിരാഷ്ട്ര പരിഹാരത്തെക്കുറിച്ചുള്ള സമ്മേളനം, അന്താരാഷ്ട്ര സമൂഹത്തെ അണിനിരത്തുന്നതിൽ കൂടുതൽ ചുവടുവെപ്പ് നടത്താൻ നമ്മെ പ്രാപ്തരാക്കും.


രണ്ട് ജനത, രണ്ട് രാഷ്ട്രങ്ങൾ, എല്ലാവർക്കും സമാധാനവും സുരക്ഷയും ".

ഡോ: കെ. മുഹമ്മദ് സാജിദ്.



Comments

Popular posts from this blog

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

ഇറാനും സയണിസ്റ്റുകളും തമ്മിലുള്ള യുദ്ധം.

തബ്ലീഗ് ജമാഅത്ത് ഭാഗം ഒന്ന്.