പ്രമാണങ്ങളുടെ വിജ്ഞാനമില്ലാത്ത അമീൻ മുഫ്തി എങ്ങനെ മുഫ്തിയായി?.

പ്രമാണങ്ങളുടെ വിജ്ഞാനമില്ലാത്ത അമീൻ മുഫ്തി എങ്ങനെ മുഫ്തിയായി?

ഒരു ജമാഅത്തെ ഇസ്‌ലാമിക്കാരൻ താഴെ കൊടുത്ത അമീൻ മാഹിയുടെ വീഡിയോ ഒരു സഹോദരന് അയച്ചത് എനിക്ക് അയച്ചു തന്നു:


എന്റെ മറുപടി:


അല്ലാഹു പറഞ്ഞു:

وَلَوْ شَآءَ رَبُّكَ لَجَعَلَ ٱلنَّاسَ أُمَّةً وَٰحِدَةً ۖ وَلَا يَزَالُونَ مُخْتَلِفِينَ إِلَّا مَن رَّحِمَ رَبُّكَ

നിന്‍റെ റബ്ബ് ഉദ്ദേശിച്ചിരുന്നെങ്കില്‍, മനുഷ്യരെ അവന്‍ ഒരൊറ്റ സമുദായമാക്കുക തന്നെ ചെയ്തിരുന്നു. (എന്നാൽ) അവര്‍ ഭിന്നിച്ചു കൊണ്ടേയിരിക്കുന്നതാണു.

നിന്‍റെ റബ്ബ് കരുണ ചെയ്തവരൊഴികെ. [അവര്‍ ഭിന്നിക്കുകയില്ല].

(ഹൂദ് - 11:118, 119).

ഇതിൻ്റെ വിശദീകരണം തഫ്‌സീർ ഇബ്നു കസീറിൽ:

നബി صلى الله عليه وسلم പറഞ്ഞു:

" إن اليهود افترقت على إحدى وسبعين فرقة ، وإن النصارى افترقوا على ثنتين وسبعين فرقة ، وستفترق أمتي على ثلاث وسبعين فرقة ، كلها في النار إلا فرقة واحدة " . قالوا : ومن هم يا رسول الله ؟ قال : " ما أنا عليه وأصحابي ". 

" യഹൂദർ എഴുപത്തിയൊന്ന് കക്ഷികളായി പിളർന്നു, ക്രിസ്ത്യാനികൾ എഴുപത്തിരണ്ട് കക്ഷികളായി പിളർന്നു, എന്റെ സമുദായം എഴുപത്തിമൂന്നു കക്ഷികളായി പിളരും, ഒരു കക്ഷിയൊഴികെ, എല്ലാവരും നരകത്തിലായിരിക്കും. അവർ (സഹാബികൾ رضي الله عنهم) ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, അവർ (ആ, കരുണ ചെയ്യപ്പെട്ട , രക്ഷപ്പെട്ട , ഭിന്നിക്കാത്ത കക്ഷി) ആരാണ്?

അദ്ദേഹം (നബി صلى الله عليه وسلم) പറഞ്ഞു: ഞാനും എന്‍റെ സഹാബികളും സ്വീകരിച്ച മാര്‍ഗ്ഗം സ്വീകരിക്കുന്നവരാണു അവർ".

(തഫ്സീർ ഇബ്നു കസീർ - 11:118,119).

അത് കൊണ്ട് ഈ സമൂഹം ഭിന്നിച്ചു കൊണ്ടേയിരിക്കും എന്ന് അല്ലാഹു വ്യക്തമാക്കിയതാണ്. അത് സംഭവിക്കുക തന്നെ ചെയ്യും. കാരണം പറഞ്ഞത് അല്ലാഹു ആണ്. അത് കൊണ്ട് ഭിന്നിത സംഭവിച്ചു കൊണ്ടേയിരിക്കും. ആർക്കും സംശയം വേണ്ട. അത് ഭിന്നിത സംഭവിച്ചു കൊണ്ടേയിരിക്കുന്നു.

കരുണ ചെയ്യപ്പെട്ട, രക്ഷപ്പെട്ട ,ഭിന്നിക്കാത്ത കക്ഷി, നബി صلى الله عليه وسلم യും, സഹാബികളും رضي الله عنهم സ്വീകരിച്ച മാര്‍ഗ്ഗം സ്വീകരിക്കുന്നവരാണ്.

അത് കൊണ്ട് സലഫികൾക്കും വിശ്വാസത്തിലും മൻഹജിലും തെറ്റ് സംഭവിച്ചാൽ അവരും നബി صلى الله عليه وسلم യും, സഹാബികളും رضي الله عنهم സ്വീകരിച്ച മാര്‍ഗ്ഗത്തിൽ നിന്നും ഭിന്നിച്ചവരാണ്. 

മാത്രമല്ല, ജമാഅത്തെ ഇസ്ലാമിയും, തബ്ലീഗ് ജമാഅത്തും, സമസ്തയുമെല്ലാം , നബി صلى الله عليه وسلم യും, സഹാബികളും رضي الله عنهم സ്വീകരിച്ച മാര്‍ഗ്ഗത്തിൽ നിന്നും ഭിന്നിച്ചവരാണ്.

അത് കൊണ്ട് ആർക്കും തെറ്റ് പറ്റാം, ഏറ്റവും വലിയ പണ്ഡിതന്മാർ പോലും ഇതിൽ നിന്നും ഒഴിവല്ല. 

കാരണം നബി صلى الله عليه وسلم പറഞ്ഞതാണ് :

كل بني آدم خطاء وخير الخطائين التوابون .

" ആദമിന്റെ മുഴുവൻ സന്തതികളും തെറ്റുകാരാണ്, തെറ്റുകാരിൽ ഏറ്റവും നല്ലവർ നന്നായി തൗബ ചെയ്യുന്നവരാണ് ".

(തിർമിദീ, ഇബ്നു മാജ).

അത് കൊണ്ട് തെറ്റ് പറ്റിയവർ തൗബ ചെയ്താൽ الحمد لله .

അല്ലെങ്കിൽ അവർ ഭിന്നതയിലാണ്.

അത് കൊണ്ട് അമീൻ മാഹി , മുസ്ലിംകൾ ഇങ്ങനെ ആയിക്കഴിഞ്ഞാൽ ഇവിടെ എന്തായിരിക്കും അവസ്ഥ, എന്ന് ബേജാറായി പറഞ്ഞത്, സൂചിപ്പിക്കുന്നത്, അദ്ദേഹത്തിന് പ്രമാണങ്ങളെ കുറിച്ച് അജ്ഞതയുണ്ട് എന്ന വസ്തുതയാണ്.

പിന്നെ അദ്ദേഹം, മക്കത്ത് പോയാൽ , ഷെയ്ഖ് റബീഅ് رحمه الله യെ നിർബന്ധമായും കാണണം എന്ന് ഒരാൾ പറഞ്ഞതായി ഉദ്ധരിക്കുന്നു. അങ്ങനെ ആര് പറഞ്ഞാലും അത് ശരിയല്ല. ഈ വ്യക്തി ഉദ്ദേശിച്ചത് നിർബന്ധമായും കാണണം എന്ന് തന്നെയാണൊ എന്നത് അദ്ദേഹത്തോട് തന്നെ ചോദിച്ചാൽ മാത്രമേ അറിയുകയുള്ളു. കാരണം അദ്ദേഹം ഉദ്ധരിച്ച അറബി പദങ്ങളുടെ ഉദ്ദേശമെന്താണെന്ന് അദ്ദേഹത്തിനല്ലെ അറിയുകയുള്ളൂ.

ഡോ: കെ. മുഹമ്മദ് സാജിദ്.

Comments

Popular posts from this blog

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

ഇറാനും സയണിസ്റ്റുകളും തമ്മിലുള്ള യുദ്ധം.

തബ്ലീഗ് ജമാഅത്ത് ഭാഗം ഒന്ന്.