നമ്മുടെ സമയം ഇമാം മഹ്ദി പ്രത്യക്ഷപ്പെടുന്ന സമയമാണോ?
നമ്മുടെ സമയം ഇമാം മഹ്ദി പ്രത്യക്ഷപ്പെടുന്ന സമയമാണോ?
ചോദ്യകർത്താവ്:
കാത്തിരിക്കുന്ന മഹ്ദി ഇതിനകം സ്ഥാപിതമായ ഒരു ഖിലാഫത്ത് കാലത്ത് പ്രത്യക്ഷപ്പെടുമോ? അതോ ഖിലാഫത്ത് സ്ഥാപിക്കുന്നത് അദ്ദേഹമായിരിക്കുമോ?
ഷെയ്ഖ് അൽ-അൽബാനി رحمه الله:
അതിനെക്കുറിച്ചുള്ള അറിവ് എന്റെ റബ്ബിന്റെ പക്കലുണ്ട്.
പക്ഷേ എനിക്ക് സംശയമില്ല, മുസ്ലിംകൾ ഇന്നത്തെ അവസ്ഥയിലാണെങ്കിൽ മഹ്ദി അവരുടെ ഇടയിൽ പ്രത്യക്ഷപ്പെടില്ല.
എന്തുകൊണ്ട്?
കാരണം, ഞാൻ നേരത്തെ സൂചിപ്പിച്ചതുപോലെ:
ഇന്നത്തെ മുസ്ലിംകളുടെ അവസ്ഥ പരിഹരിക്കുന്നതിന് വളരെക്കാലം ആവശ്യമാണ്.
ഹദീസ് അനുസരിച്ച്, മഹ്ദി ആറ് മുതൽ എട്ട് വർഷം വരെ (അദ്ദേഹം പ്രത്യക്ഷപ്പെട്ടതിന് ശേഷം) നിലനിൽക്കും - ആറ് വർഷം, ഏഴ് വർഷം - ആത്മശുദ്ധീകരണവും പരിപാലനവും ആവശ്യമുള്ള ഈ മുസ്ലിംകൾക്കിടയിൽ അദ്ദേഹത്തിന് എന്ത് പരിഷ്കരണം നൽകാൻ കഴിയും?
മഹ്ദിക്ക് അവരുടെ ആത്മശുദ്ധീകരണത്തിനും പരിപാലനത്തിനും മതിയായ സമയം എങ്ങനെ ലഭിക്കും?
മഹ്ദി പ്രത്യക്ഷപ്പെടുകയും , തുടർന്ന് ഈസാ عليه السلام ഇറങ്ങുകയും ചെയ്യുമ്പോൾ, മുസ്ലിംകൾ പ്രാഥമിക പ്രവർത്തനങ്ങൾ പൂർത്തിയാക്കിയിട്ടുണ്ടാകും എന്നാണ് ഞാൻ സങ്കൽപ്പിക്കുന്നത്, അതിനെ ഞാൻ ആത്മശുദ്ധീകരണവും പരിപാലനവും എന്ന് വിളിക്കുന്നു. അവർ ഇത് ചെയ്തിട്ടുണ്ടാകും, പക്ഷേ അവർക്ക് ഒരു പ്രവാചകനെ നഷ്ടമായിരിക്കുന്നു - ദൂതന് ശേഷം ഒരു പ്രവാചകൻ ഉണ്ടാകുമെങ്കിൽ (അത്).
(എന്നാൽ ഇനി ഒരു പ്രവാചകൻ വരികയില്ലല്ലൊ) അപ്പോൾ അവർക്ക് നഷ്ടമാകുന്നത് പ്രവാചകത്വത്തിന്റെ പാതയിലുള്ള ഒരാളെയാണ്.
അവരെ നയിക്കാൻ, അവരുടെ മതത്തിനും , ലൗകിക കാര്യങ്ങൾക്കും പ്രയോജനകരമായ കാര്യങ്ങളിലേക്ക് അവരെ നയിക്കാൻ (ഇമാം മഹ്ദി വരും).
സ്ത്രോതസ്:
https://alathar.net/home/esound/index.php?op=codevi&coid=156995
പരിഭാഷപ്പെടുത്തിയത്:
ഡോ: കെ. മുഹമ്മദ് സാജിദ്.
Comments
Post a Comment