സഹാബികൾ ഉത്പന്നങ്ങൾ ബഹിഷ്കരിച്ചിരുന്നല്ലൊ?
സഹാബികൾ ഉത്പന്നങ്ങൾ ബഹിഷ്കരിച്ചിരുന്നല്ലൊ?
പ്രബോധനം 14-10-2025 ന് ആരംഭിച്ച് അന്ന് തന്നെ അവസാനിച്ചു.
തബ്ലീഗുകാരൻ:
സഹാബികൾ ഉത്പന്നങ്ങൾ ബഹിഷ്കരിച്ചിരുന്നല്ലൊ?
മറ്റൊരു തബ്ലീഗുകാരൻ:
ഉത്പന്നങ്ങൾ ബഹിഷ്കരിക്കാൻ പാടില്ല എന്ന് പറയുന്നത്, സൗദി മദ്ഖലി സലഫികളാണ്. കാരണം അവർക്ക് സയണിസ്റ്റുകളുമായി കച്ചവടം നടത്തണം.
എൻ്റെ മറുപടി:
സഹാബികൾ رضي الله عنهم , പ്രവാചകൻ صلى الله عليه وسلم യുടെ നേതൃത്വത്തിലാണ് ബഹിഷ്‌കരണങ്ങൾ നടത്തിയത്. അത് കൊണ്ട് മുസ്ലിം കച്ചവടക്കാർക്ക് നഷ്ടം ഉണ്ടായിട്ടില്ല.
ഒരാൾക്ക് ദോഷം ചെയ്യുന്ന ഏതൊരു പ്രവൃത്തിയും ഇസ്ലാം വിലക്കുന്നു.
പ്രവാചകൻ صلى الله عليه وسلم പറഞ്ഞു:
«لَا ضَرَرَ وَلَا ضِرَارَ»
" സ്വയം ദോഷം വരുത്തുവാനും, മറ്റൊരാൾക്ക് ദോഷം വരുത്തുവാനും പാടില്ല.”
ഇത് നബി صلى الله عليه وسلم യുടെ വളരെ പ്രധാനപ്പെട്ട ഒരു ഹദീസ് ആണ് — ഇസ്ലാമിൽ അനീതിയും ദോഷവും വരുത്തലും നഷിദ്ധമാണ്.
നിങ്ങൾ കള്ള ആരോപണം നടത്തുന്ന മദ്ഖലി പറഞ്ഞതല്ല മറിച്ച് മുസ്ലിം ലോകത്ത് തർക്കമില്ലാത്ത, സ്വീകാര്യനായ , തബ്ലീഗ്കാരും അംഗീകരിക്കുന്ന മഹാനായ ഇബ്നു ഹജറുൽ അസ്ഖലാനി رحمه الله പഠിപ്പിക്കുന്ന പൊതുവായ ഒരു തത്വമാണ് - ശത്രുക്കളുമായി കച്ചവടം നടത്താം. ഇത് അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ ഒരു പണ്ഡിതനും എതിർത്തിട്ടില്ല.
ശത്രുക്കളുമായി കച്ചവടം നടത്തുമ്പോൾ സ്വാഭാവികമായും അവർ ആ പണം ആയുധം വാങ്ങാൻ ഉപയോഗിക്കാം.
ഇബ്നു ഹജറുൽ അസ്ഖലാനി رحمه الله സഹീഹ് അൽ-ബുഖാരിയുടെ ഫത്-ഹുൽ-ബാരിയുടെ വിശദീകരണത്തിൽ പറഞ്ഞു (വാല്യം 4, പേജ്. 478-479): ഇബ്‌നു ബത്താൽ പറഞ്ഞു :
“വ്യവഹാരങ്ങളും കച്ചവടവും യുദ്ധത്തിൽ ഏർപ്പെട്ട ശത്രുക്കൾക്ക് മുസ്‌ലിംകൾക്കെതിരെ ഉപയോഗിക്കാൻ കഴിയുന്ന ഒരു ഉൽപ്പന്നം അവർക്ക് വിൽക്കാൻ അനുവാദമില്ല എന്നതൊഴിച്ചാൽ , അവരോട് കച്ചവടം അനുവദനീയമാണ്".
പണ്ഡിതന്മാർ പറഞ്ഞു:
" കച്ചവടക്കാരന് സ്വന്തമായി ബഹിഷ്കരിക്കാൻ തീരുമാനിക്കാം, അപ്പോൾ അദ്ദേഹത്തിന്റെ കച്ചവടത്തെ ബാധിക്കാത്ത തരത്തിൽ അദ്ദേഹത്തിന് ബഹിഷ്കരണം ആസൂത്രണം ചെയ്യാൻ പറ്റും."
ഈ ഒരു ആസൂത്രണത്തിന് അവസരം കൊടുക്കാതെയുള്ള ബഹിഷ്കരണം നീതിയല്ല, ദോഷമാണ്. ഇത് അദ്ദേഹത്തിന്റെ ജീവിതമാർഗമാണ്. അത് കൊണ്ട് ഇസ്‌ലാം ഇത് വിലക്കുന്നു.
അത് കൊണ്ടാണ് പൊതുവും, സാർവത്രികവുമായ ബഹിഷ്കരണങ്ങൾക്ക് ആഹ്വാനം ചെയ്യുകയും, പ്രഖ്യാപിക്കുകയും, മുസ്ലിം സമൂഹത്തിന്റെ മേൽ ഇത് അടിച്ചേൽപ്പിക്കുകയും ചെയ്യരുത് എന്ന് സലഫി മഷായിഖുമാർ പറഞ്ഞത്.
അതിനാൽ, സലഫി മാർഗം ഓരോ വ്യാപാരിക്കും സ്വന്തമായി തീരുമാനിക്കാം എന്നതാണ്, എന്നാൽ പരസ്യമായോ, സാർവത്രികമായോ ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്യുന്നത് സലഫി മൻഹജിനെതിരാണ്.
വ്യക്തിക്ക് ദോഷം വരുത്തുന്നതും, അനീതി ചെയ്യുന്നതും ഇസ്ലാമിൽ വിലക്കിയതാണ്.
ഡോ: കെ. മുഹമ്മദ് സാജിദ്.
Comments
Post a Comment