സൗദിയിൽ അഭിപ്രായ സ്വാതന്ത്ര്യം ഇല്ലന്നൊ?
സൗദിയിൽ അഭിപ്രായ സ്വാതന്ത്ര്യം ഇല്ലന്നൊ?
ഒരു ജമാഅത്തെ ഇസ്‌ലാമിക്കാരൻ എഴുതി:
" ഇസ്‌ലാമിൻ്റെ ശത്രുക്കളായി മാറിയ ഏകാധിപതികളും മുനാഫിക്കുകളുമായ അറബ് രാജാക്കന്മാരുടെ കിമ്പളം പറ്റുന്നവരാണ് , അവരെ വെള്ളപൂശാൻ നടക്കുന്ന പണ്ഡിത വേഷധാരികൾ.
ഹദീസുകൾ വളച്ചൊടിച്ചും വ്യാജ ഹദീസുകൾക്ക് മേൽ വ്യാഖ്യാനം ചമച്ചും ഏകാധിപതികളായ രാജാക്കന്മാർക്ക് ഗുഡ് സർട്ടിഫിക്കറ്റ് കൊടുക്കാനും അവരിൽ നിന്ന് പണം വസൂലാക്കി തടിയനങ്ങാതെ സുഖജീവിതം നയിക്കാനുമാണ് ഈ പണ്ഡിത വേഷധാരികൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
അത്തരക്കാരാണ് എന്ത് തോന്നിവാസം ചെയ്താലും ഭരണാധികാരികൾക്കെതിരെ മിണ്ടരുത് എന്ന് പറയുന്നവർ.
യഥാർത്ഥത്തിലവർ ഇബ്‌ലീസിന്റെ അനുയായികളാണ് . ഷെയ്ഖ് സാലിഹ് അൽ താലിബിനെ പോലെ ഭരണാധികാരികൾക്കെതിരെ ശബ്ദിക്കുന്നവരെ അറസ്റ്റും ചെയ്യുന്നു".
എൻ്റെ മറുപടി:
ഷെയ്ഖ് സാലിഹ് അൽ താലിബിനെ അറസ്റ്റ് ചെയ്തു, എന്നാൽ ഷെയ്ഖ് ആലു ഷെയ്ഖിനെ رحمه الله അറസ്റ്റ് ചെയ്തിട്ടില്ല. എന്ത് കൊണ്ട്?
ആദ്യം താഴെ ലിങ്ക് കാണുക:
സൗദി ഗ്രാൻഡ് മുഫ്തി സൗദിയിലെ സിനിമകളേയും, സംഗീതമേളകളേയും വിമർശിക്കുന്നു.
https://youtu.be/XK3qe92XncQ?si=2jvS52yy6HGWuLsB
മുകളിലെ ലിങ്കിൽ ഷെയ്ഖ് ആലു ഷെയ്ഖ്, ഷെയ്ഖ് സാലിഹ് അൽ താലിബ് സംസാരിച്ച അതേ വിഷയം സംസാരിച്ചപ്പോൾ അറസ്റ്റ് ചെയ്തിട്ടില്ല.
കാരണം , ഉപദേശിക്കുന്ന രീതി.
ഷെയ്ഖ് താലിബ്, മിമ്പറിന് മുമ്പിൽ പരസ്യമായി വിമർശിച്ച രീതി, ജനങ്ങൾ ഭരണാധികാരിക്കെതിരെ തിരിയാനും, നാട്ടിൽ കലാപവും , നിരപരാധികളുടെയും, സ്ത്രീകളുടെയും , കുട്ടികളുടെയും രക്തം ചിന്തപ്പെടുന്നതിനും കാരണമാകും. ഇത് തടയേണ്ടതുണ്ട്. ഇല്ലെങ്കിൽ, ഇത് പലരും മാതൃകയാക്കും. അത് കൊണ്ടാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
അല്ലാതെ സത്യം പറയുന്നതൊ, വിമർശിക്കുന്നതൊ, അഭിപ്രായ സ്വാതന്ത്ര്യത്തെയൊ,സൗദി ഭരണകൂടം ഒരിക്കലും തടഞ്ഞിട്ടില്ല. മുകളിൽ ഷെയ്ഖ് ആലു ഷെയ്ഖ് رحمه الله തന്നെ തെളിവ്.
താഴെ ലിങ്കിൽ വായിക്കാം :
ഭരണാധികാരിയെ എങ്ങിനെ ഉപദേശിക്കണം?
https://www.salaf.in/2024/04/blog-post_23.html?m=1
ഡോ: കെ. മുഹമ്മദ് സാജിദ്.
Comments
Post a Comment