മാതാപിതാക്കൾ മക്കൾക്ക് നൽകുന്ന ഏറ്റവും നല്ല സമ്മാനം.

മാതാപിതാക്കൾ മക്കൾക്ക് നൽകുന്ന ഏറ്റവും നല്ല സമ്മാനം.

അല്ലാമ സയിദ് ബിൻ ഹാദി അൽ മദ്ഖലീ رحمه الله പറഞ്ഞു:

" ഒരു പിതാവിന് തന്റെ മകന് നൽകാൻ കഴിയുന്ന ഏറ്റവും നല്ല കാര്യം അവന് ഇസ്ലാമിക വിജ്ഞാനം പഠിപ്പിക്കുകയും ഇസ്ലാമിന്റെ പഠനങ്ങളുമായി അവനെ ബന്ധിപ്പിക്കുകയും ഈ മഹത്തായ കാര്യത്തിൽ അവനെ പരിപാലിക്കുകയും ചെയ്യുക എന്നതാണ്.

അതോടൊപ്പം അവന്റെ ശരീരത്തെയും സ്വഭാവത്തെയും സദാചാരത്തെയും പെരുമാറ്റത്തെയും സംരക്ഷിക്കുകയും ചെയ്യുക എന്നതാണ്. അവന്റെ പരിചരണം (എല്ലാ വിധത്തിലും) പൂർണ്ണമായിരിക്കണം, അതിന് അവന് (പിതാവിന്) പ്രതിഫലം ലഭിക്കും.

അതിനാൽ, അല്ലാഹുവിന്റെ അടുക്കൽ അവന് എത്ര വലിയ പ്രതിഫലമാണുള്ളത്.

മാതാപിതാക്കളിൽ നിന്ന് ആവശ്യമായ പരിചരണത്തിന്റെ കാര്യത്തിൽ പെൺകുഞ്ഞ് ആൺകുഞ്ഞിന് തുല്യമാണ്. പിതാവിന്റെ കാര്യത്തിലും ഇത് ബാധകമാണ്. 

ഉമ്മയെ സംബന്ധിച്ചിടത്തോളം, അവരുടെ പ്രതിഫലം അവർ തന്റെ മകനും മകൾക്കും വേണ്ടി ചെയ്യുന്ന നന്മയ്ക്കനുസരിച്ചാണ്.

(ഔൻ അൽ അഹദ് അസ് സമദ് ശർഹ് അദാബുൽ മുഫ്‌റദ് 10/1 ).

പരിഭാഷപ്പെടുത്തിയത്:

ഡോ:  കെ. മുഹമ്മദ് സാജിദ്.

സ്ത്രോതസ്:





Comments

Popular posts from this blog

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

ഇറാനും സയണിസ്റ്റുകളും തമ്മിലുള്ള യുദ്ധം.

തബ്ലീഗ് ജമാഅത്ത് ഭാഗം ഒന്ന്.