ബിദ്‌അത്ത് (പുതിയ ആചാരം ) എന്ന അസത്യത്തെ ഖണ്ഡിക്കുക എന്നത് മറ്റുള്ളവരുടെ വ്യക്തിപരമായ കുറ്റങ്ങളിൽ മുഴുകലല്ല.
ബിദ്‌അത്ത് (പുതിയ ആചാരം ) എന്ന അസത്യത്തെ ഖണ്ഡിക്കുക എന്നത് മറ്റുള്ളവരുടെ വ്യക്തിപരമായ കുറ്റങ്ങളിൽ മുഴുകലല്ല.
പ്രശസ്ത പണ്ഡിതൻ അല്ലാമാ മുഹമ്മദ് ഇബ്ന്‍ സാലിഹ് അൽ-ഉസൈമീൻ رحمه الله യോട് ചോദിച്ചു:
“ബിദ്‌അത്ത് ചെയ്യുന്നവരെ ഖണ്ഡിക്കുന്നത്, മറ്റുള്ളവരുടെ (വ്യക്തിപരമായ) കുറ്റങ്ങളിൽ മുഴുകുന്നതായിട്ട് കരുതേണ്ടതുണ്ടൊ? ”.
അദ്ദേഹം رحمه اللهമറുപടി നൽകി:
“വാക്കിലാകട്ടെ, വിശ്വാസത്തിലാകട്ടെ, പ്രവൃത്തിയിലാകട്ടെ — ബിദ്‌അത്ത് ആയിത്തീർന്ന എന്തിനെയും ഖണ്ഡിക്കുക എന്നതാണ് സത്യം.
അതിനെ ഉപേക്ഷിക്കുന്നതാണ് കുറ്റകരം.
അത് കൊണ്ട് ഒരാൾ പറയുകയാണെങ്കിൽ:
‘നീ നിന്റെ കുറ്റങ്ങളിൽ മുഴുകുക, മറ്റുള്ളവരുടെ കുറ്റങ്ങിൽ മുഴുകരുത്,’
ഞാൻ പറയും:
അസത്യത്തെ ഖണ്ഡിക്കാതെ മൗനം പാലിക്കുന്നത് തന്നെയാണ് എന്റെ കുറ്റം, കാരണം അസത്യത്തെ ഖണ്ഡിക്കുക എന്നത് നിർബന്ധമായും ബാധ്യതയാണ് (അസത്യത്തെ ഖണ്ഡിക്കുക എന്നത് മറ്റുള്ളവരുടെ വ്യക്തിപരമായ കുറ്റങ്ങളിൽ മുഴുകലല്ല) ".
പരിഭാഷപ്പെടുത്തിയത്:
ഡോ: കെ. മുഹമ്മദ് സാജിദ്.
സ്ത്രോതസ്:

Comments
Post a Comment