ഖുർആൻ നമ്മൾ കഴിയുന്നത്ര മനഃപാഠമാക്കുന്നു പക്ഷെ ഖുർആൻ നിർബന്ധമാക്കിയ കർമ്മങ്ങൾ നമ്മുടെ ജീവിതത്തിൽ എവിടെ?
ഖുർആൻ നമ്മൾ കഴിയുന്നത്ര മനഃപാഠമാക്കുന്നു പക്ഷെ ഖുർആൻ നിർബന്ധമാക്കിയ കർമ്മങ്ങൾ നമ്മുടെ ജീവിതത്തിൽ എവിടെ?
അൽ-അല്ലാമ ഷെയ്ഖ് റബീഅ് رحمه الله:
“നമ്മൾ (ഖുർആൻ കഴിയുന്നത്ര) മനഃപാഠമാക്കുന്നു. മനഃപാഠമാക്കൽ ആവശ്യമാണ്, എന്നാൽ (ഖുർആൻ നിർബന്ധമാക്കിയ) കർമ്മം എവിടെ? കർമ്മം എവിടെ?
ഖുർആൻ നമ്മെ ഐക്യത്തിലേക്ക് ക്ഷണിക്കുന്നില്ലേ?!
കിതാബും ( ഖുർആനും) സുന്നത്തും മുറുകെ പിടിക്കാൻ അത് നമ്മെ ആഹ്വാനം ചെയ്യുന്നില്ലേ?!
അസത്യം ഉപേക്ഷിക്കാൻ അത് നമ്മെ ആഹ്വാനം ചെയ്യുന്നില്ലേ?!
(പ്രമാണങ്ങൾ പഠിപ്പിക്കാത്ത) പുതിയ ആചാരങ്ങൾ (ബിദ്അത്തുകൾ) ഉപേക്ഷിക്കാൻ അത് നമ്മെ ആഹ്വാനം ചെയ്യുന്നില്ലേ?!
ശിർക്കിനും വഴികേടിനും എതിരെ പോരാടാൻ അത് നമ്മെ ആഹ്വാനം ചെയ്യുന്നില്ലേ?!” ( എന്നാൽ ഖുർആനിൽ പറഞ്ഞ ഈ നിർബന്ധ കർമങ്ങൾ നമ്മുടെ ജീവിതത്തിൽ എവിടെ?).
(മജ്മു വാല്യം 4 പേജ് 104).
പരിഭാഷപ്പെടുത്തിയത്:
ഡോ: കെ. മുഹമ്മദ് സാജിദ്.
സ്ത്രോതസ്:

Comments
Post a Comment