ആധുനിക ലോകത്തും അല്ലാഹുവിനെ ഭയപ്പെടുന്നവർക്ക്, സുന്നത്തനുസരിച്ച് ജീവിക്കാം. അവരെ അല്ലാഹു സഹായിക്കും എന്നത് അല്ലാഹുവിൻ്റെ വാഗ്ദാനമാണ്.
ആധുനിക ലോകത്തും അല്ലാഹുവിനെ ഭയപ്പെടുന്നവർക്ക്, സുന്നത്തനുസരിച്ച് ജീവിക്കാം. അവരെ അല്ലാഹു സഹായിക്കും എന്നത് അല്ലാഹുവിൻ്റെ വാഗ്ദാനമാണ്.
വാർത്ത ചുരുക്കത്തിൽ :
" മതവിശ്വാസം കാരണം ഒരു വനിതാ ടീം ലീഡറുമായി ഹസ്തദാനം വിസമ്മതിച്ചതിനെ തുടർന്ന്, നെതർലൻഡ്‌സിലെ 21 വയസ്സുള്ള ഒരു മുസ്ലിം ഐ. ടി ജീവനക്കാരനെ പുതിയ ജോലിയിൽ പ്രവേശിച്ച് ഏതാനും ദിവസങ്ങൾക്കുള്ളിൽ പിരിച്ചുവിട്ടു.
പിന്നീട് ആരെയും വിഷമിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് പറഞ്ഞ് അദ്ദേഹം ഒരു ഇമെയിൽ അയച്ചു, പക്ഷേ തൊഴിലുടമ ആ ജോലിക്ക് "യോജിച്ചതല്ല" എന്ന് പറഞ്ഞു കൊണ്ട് അതേ ദിവസം തന്നെ അദ്ദേഹത്തിന്റെ കരാർ അവസാനിപ്പിച്ചു.
കേസ് കോടതിയിൽ എത്തി.
പിരിച്ചുവിടൽ വിവേചനപരമാണെന്നും, പ്രത്യേകിച്ചും, അദ്ദേഹം വിദൂരമായി ജോലി ചെയ്യേണ്ടതുണ്ടെന്നും , സ്ത്രീക്ക് ഹസ്തദാനം അദ്ദേഹത്തിന്റെ ജോലിയുടെ ഭാഗമല്ലെന്നും (അമുസ്‌ലിം) ജഡ്ജി വിധിച്ചു,
ഡച്ച് കോടതി തൊഴിലുടമയോട് €34,000 നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടു ".
അല്ലാഹു അർ-റസാഖ് - ഉപജീവനം നൽകുന്നവനാണെന്ന് ഒരിക്കലും മറക്കരുത്.
നമ്മുടെ ഉപജീവനമാർഗം ആളുകളിൽ നിന്നോ, കമ്പനികളിൽ നിന്നോ , ജോലികളിൽ നിന്നോ വരുന്നതല്ല, അവ അല്ലാഹു നിശ്ചയിച്ച മാർഗങ്ങൾ മാത്രമാണ് .
അല്ലാഹു പറഞ്ഞു:
ۚ وَمَن يَتَّقِ ٱللَّهَ يَجْعَل لَّهُۥ مَخْرَجًا
وَيَرْزُقْهُ مِنْ حَيْثُ لَا يَحْتَسِبُ ۚ وَمَن يَتَوَكَّلْ عَلَى ٱللَّهِ فَهُوَ حَسْبُهُۥٓ ۚ إِنَّ ٱللَّهَ بَـٰلِغُ أَمْرِهِۦ ۚ قَدْ جَعَلَ ٱللَّهُ لِكُلِّ شَىْءٍ قَدْرًا
" ആര്‍ അല്ലാഹുവിനെ സൂക്ഷിക്കുന്നുവോ അവന് അവന്‍ ഒരു പോംവഴി ഏര്‍പ്പെടുത്തിക്കൊടുക്കും;- (മാത്രമല്ല) അവന്‍ കണക്കാക്കാത്തവിധത്തിലൂടെ അവന് ഉപജീവനം നല്‍കുകയും ചെയ്യുന്നതാണ്. ആര്‍ അല്ലാഹുവിന്റെ മേല്‍ (കാര്യങ്ങളെല്ലാം) ഭരമേല്‍പ്പിക്കുന്നുവോ അവന് അവന്‍ (തന്നെ) മതിയാകും. നിശ്ചയമായും, അല്ലാഹു തന്റെ (ഉദ്ദിഷ്ട) കാര്യം പ്രാപിക്കുന്നവനാണ്. എല്ലാ (ഓരോ) കാര്യത്തിനും അല്ലാഹു ഒരു നിര്‍ണ്ണയം [വ്യവസ്ഥ] ഏര്‍പ്പെടുത്തിയിട്ടുണ്ട് ".
(ത്വലാഖ് - 65:2,3).
വാർത്ത സ്ത്രോതസ് :
പരിഭാഷപ്പെടുത്തിയത്:
ഡോ: കെ. മുഹമ്മദ് സാജിദ്.
Comments
Post a Comment