ഇറാൻ സൗദിയോട് പ്രാണരക്ഷാമാർഗ്ഗം അപേക്ഷിക്കുന്നു - വാഷിംഗ്ടണിലേക്കുള്ള തിരിച്ചുവരവും.

ഇറാൻ സൗദിയോട് പ്രാണരക്ഷാമാർഗ്ഗം അപേക്ഷിക്കുന്നു - വാഷിംഗ്ടണിലേക്കുള്ള തിരിച്ചുവരവും.

ഒരിക്കൽ,  ഒരിക്കലും ചെയ്യില്ലെന്ന് സത്യം ചെയ്തിരുന്ന ഒരു നീക്കം ടെഹ്‌റാൻ ഇപ്പോൾ നടത്തി:

അവരുടെ ദീർഘകാല ശത്രുവായ സൗദി അറേബ്യയോട് -

യു.എസുമായുള്ള ആണവ ചർച്ചകൾ വീണ്ടും തുറക്കാൻ സഹായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

അത് ഇനി നയതന്ത്രമല്ല.

 
അത് ശുദ്ധമായ നിരാശയാണ്.

എം‌. ബി‌. എസ് വൈറ്റ് ഹൗസ് സന്ദർശിക്കുന്നതിന് തൊട്ടുമുമ്പ് പ്രസിഡന്റ് മസൂദ് പെസെഷ്കിയന്റെ ഒരു കത്ത് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ മേശപ്പുറത്ത് എത്തി.

സന്ദേശത്തിൽ നിന്ന് പതിവ് വിപ്ലവകരമായ ഇടിമുഴക്കം നീക്കം ചെയ്യപ്പെട്ടു: ഏറ്റുമുട്ടലില്ല.

ഞങ്ങൾ ഇപ്പോഴും ഒരു കരാറിന് തയ്യാറാണ്. ദയവായി സഹായിക്കുക.

ഇറാൻ റിയാദിനോട് മന്ത്രിക്കാൻ തുടങ്ങുമ്പോൾ, അവർക്കു ചുറ്റുമുള്ള മതിലുകൾ അടക്കപ്പെടുകയാണെന്നതിന്റെ വ്യക്തമായ അടയാളമാണ്.

ഇറാന്‍ അപ്രതീക്ഷിതമായി വിനീതമായി പെരുമാറുന്നത് എന്തുകൊണ്ട്?

രണ്ട് കാരണങ്ങൾ:

1) ഭയം.

ജൂണില്‍ നടന്ന ഇസ്രായേല്‍ ആക്രമണങ്ങള്‍ ഇറാന്റെ ആണവകേന്ദ്രങ്ങളെ മാത്രമല്ല ലക്ഷ്യമിട്ടത് — അവരുടെ അജയ്യത്വബോധത്തെയും തകര്‍ത്തു ("അജയ്യനായ ആയത്തുള്ള" എന്ന മിഥ്യാധാരണ തകർത്തു ).

നയതന്ത്രം തകരുകയാണെങ്കില്‍ മറ്റൊരു വലിയ ആക്രമണം നടക്കാന്‍ സാധ്യതയുണ്ട് എന്ന് ഇപ്പോൾ തെഹ്‌റാന്‍ വിശ്വസിക്കുന്നു.

2) അതിജീവനം.

സമ്പദ്‌വ്യവസ്ഥ തകർന്നുകൊണ്ടിരിക്കുകയാണ്.

ഇറാൻ നാണയം ശിഥിലമാകുകയാണ്.

ഊർജ്ജക്ഷാമം ദൈനംദിന ജീവിതത്തെ സ്ലോ-മോഷൻ ബ്ലാക്ക്ഔട്ടാക്കി മാറ്റുകയാണ്.

പൊതുജനരോഷം മൂടിയ പാത്രത്തിനുള്ളിലെ നീരാവി പോലെ ഉയരുകയാണ്.

ഇറാന്റെ പ്രാദേശിക ശക്തി എന്തായി?

ഹിസ്ബുള്ള ദുർബലമായി.

ഹമാസ് തകർന്നു.

അസദ് ഭരണവും വീണു.

ഇറാന്റെ സ്വാധീനമുള്ള ഭൂപടം — വേഗത്തിൽ ചുരുങ്ങുകയാണ്.

ടെഹ്‌റാനിനില്ലാത്തത് റിയാദിനുണ്ട് :

വാഷിങ്ടണിൽ നേരിട്ടുള്ള സ്വാധീനം.

ട്രംപുമായി വ്യക്തിപരമായ ബന്ധം.

എണ്ണ, പണം, സ്ഥിരത എന്നിവയിൽ ആധാരമായ പ്രാദേശിക ശക്തി.

ഒമാനിനും ഖത്തറിനും സന്ദേശം കടത്തിക്കൊടുക്കാൻ മാത്രമേ കഴിയൂ.
സൗദിയ്ക്ക് കാര്യങ്ങൾ മാറ്റാനുള്ള ശക്തിയുണ്ട്.

സമാധാനത്തിന് മധ്യസ്ഥത വഹിക്കാൻ താൻ തയ്യാറാണെന്ന് എം.ബി.എസ്. സൂചന നൽകി -
കാരുണ്യത്താൽ അല്ല,
കാരണം അമേരിക്ക–ഇറാൻ യുദ്ധം നടക്കുകയാണെങ്കിൽ
അതിന്റെ ചിതറിപ്പോകുന്ന കഷണങ്ങൾ മുഴുവൻ ഗൾഫിനെയും തൊടും.

രണ്ടുവശവും “നയതന്ത്രം” എന്ന് പറയുന്നു.

ആരും മറ്റെയാളുടെ നിബന്ധനകൾ അംഗീകരിക്കാൻ തയ്യാറല്ല.

ഇറാന്റെ മത പുരോഹിത സ്ഥാപനം പറയുന്നു:

“ഭീഷണിയുടെ നിഴലിൽ” ചർച്ചയില്ല.

പക്ഷേ സത്യം?

ആ ഭീഷണിയാണല്ലോ അവർ ചർച്ച ചെയ്യാനുള്ള ഏക കാരണം.

സ്ത്രോതസുകൾ: 

https://v1.iranintl.com/en/202511201267?utm_source

https://www.ncr-iran.org/en/news/economy/irans-economic-freefall-triggers-panic-among-regime-officials-and-state-media/?utm_source

https://x.com/MarioNawfal/status/1991501784242876751?t=WVlLqTNKE6W_DFzvbYvTvg&s=19

പരിഭാഷപ്പെടുത്തിയത്:
ഡോ: കെ. മുഹമ്മദ് സാജിദ്.

Comments

Popular posts from this blog

തബ്ലീഗ് ജമാഅത്ത് ഭാഗം ഏഴ്. അമലുകളുടെ മഹത്വങ്ങൾ എന്ന പുസ്തകത്തിൽ ശിർക്ക്.(ബഹുദൈവാരാധന).

ഇറാനും സയണിസ്റ്റുകളും തമ്മിലുള്ള യുദ്ധം.

തബ്ലീഗ് ജമാഅത്ത് ഭാഗം ഒന്ന്.