അനുവദനീയമായ മാർഗങ്ങളിലൂടെ മാത്രം ഉപജീവനം തേടുക.
അനുവദനീയമായ മാർഗങ്ങളിലൂടെ മാത്രം ഉപജീവനം തേടുക.
സഹാബീ പണ്ടിതന്മാരിൽ നിന്നും നേരിട്ട് പഠിച്ച മഹാനായ താബിയീ പണ്ടിതനായ മുഹമ്മദ് ഇബ്‌നു സീരീൻ [മരണം 110H] رحمه الله കച്ചവടത്തിനായി യാത്ര ചെയ്യുന്നവരോട് പറയും:
"അത്യുന്നതനായ അല്ലാഹുവിനെ ഭയപ്പെടുകയും, നിങ്ങൾക്ക് വിധിച്ചതിൽ നിന്ന് അനുവദനീയമായ മാർഗങ്ങളിലൂടെ (മാത്രം ഉപജീവനം) തേടുകയും ചെയ്യുക; തീർച്ചയായും, അതല്ലാതെ (അനുവദനീയമല്ലാത്ത മാർഗങ്ങളിലൂടെ) നിങ്ങൾ അത് തേടുകയാണെങ്കിൽ നിങ്ങൾക്ക് വിധിച്ചതിനേക്കാൾ കൂടുതൽ നിങ്ങൾക്ക് ലഭിക്കില്ല (എന്നിരിക്കെ നിങ്ങൾ നിഷിദ്ധമായ മാർഗത്തിലൂടെ ഉപജീവനം തേടി, നരക ശിക്ഷക്ക് കാരണമാകരുത്) ".
(ഹില്യത്തുൽ ഔലിയ 2/263).
പരിഭാഷപ്പെടുത്തിയത്:
ഡോ: കെ. മുഹമ്മദ് സാജിദ്.
സ്ത്രോതസ്:

Comments
Post a Comment