നബി صلى الله عليه وسلم പഠിപ്പിക്കാത്ത മതത്തിൽ പുതിയത് കൊണ്ട് വരുന്ന ബിദ്അത്തുകാരിൽ നിന്നും സന്മാര്‍ഗ്ഗം സ്വീകരിക്കുവാന്‍ സന്നദ്ധനായവനെ അല്ലാഹു സംരക്ഷിക്കും.
നബി صلى الله عليه وسلم പഠിപ്പിക്കാത്ത മതത്തിൽ പുതിയത് കൊണ്ട് വരുന്ന ബിദ്അത്തുകാരിൽ നിന്നും സന്മാര്‍ഗ്ഗം സ്വീകരിക്കുവാന്‍ സന്നദ്ധനായവനെ അല്ലാഹു സംരക്ഷിക്കും
ഷെയ്ഖ് റബീഅ് رحمه الله പറഞ്ഞു:
الغَالِبُ عَلَى مَنْ يُخَالِطُ أَهْلَ الْبِدَعِ انْقِلَابُ قَلْبِهِ، فَيَرَى الْحَقَّ بَاطِلًا، وَالْبَاطِلَ حَقًّا، وَذٰلِكَ بِسَبَبِ مَا يُلْقُونَهُ مِنَ الشُّبُهَاتِ، وَمَا يُزَيِّنُونَهُ مِنَ الْبَاطِلِ، فَتَفْسُدُ الْقُلُوبُ إِلَّا مَنْ عَصَمَهُ اللهُ.
" ബിദ്അത്തിന്റെ (മതത്തിൽ പുതിയത് കൊണ്ട് വരുന്നവരുടെ) ആളുകളുമായി ഇടപഴകുന്നവന്റെ ഹൃദയം പലപ്പോഴും (സത്യത്തിൽ നിന്ന്) തിരിച്ചതായി കാണപ്പെടുന്നു.
അവൻ സത്യത്തെ അസത്യമായും, അസത്യത്തെ സത്യമായും കാണുന്നു.
അവർ (ബിദ്അത്തുകാർ) ഇട്ടുകൊടുക്കുന്ന സംശയങ്ങളും, അവർ അസത്യത്തെ ഭംഗിയാക്കുന്നതും മൂലമാണ് ഇത് സംഭവിക്കുന്നത്. അങ്ങനെ അവർ ഹൃദയങ്ങളെ കുഴപ്പത്തിലാക്കുന്നു, അല്ലാഹു സംരക്ഷിച്ചവൻ (സന്മാര്‍ഗ്ഗം സ്വീകരിക്കുവാന്‍ സന്നദ്ധനായവൻ) ഒഴികെ ".
( അൽ-മജ്മു - 14 / 301).
പരിഭാഷപ്പെടുത്തിയത്:
ഡോ: കെ. മുഹമ്മദ് സാജിദ്.
Comments
Post a Comment